category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം കേരളത്തില്‍
Contentകോഴിക്കോട്/കൊച്ചി: ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മവും ഛായാചിത്രവും കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ ഫാ. ലെനിന്‍ ആന്റണി എസ്‌ജെ മേയര്‍ ബീനാ ഫിലിപ്പിന് ചിതാഭസ്മം കൈമാറി. ചിതാഭസ്മം നാളെ രാവിലെ എറണാകുളത്തേക്കു കൊണ്ടുപോകും. ചിതാഭസ്മം തിങ്കളാഴ്ച കൊച്ചിയില്‍ എത്തിക്കും. കലൂര്‍ പോണോത്ത് റോഡിലെ ലൂമെന്‍ ജ്യോതിസില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. കോടതിയുടെ നിര്‍ദേശമനുസരിച്ചു സംസ്‌കരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹത്തിന്റെ ഭസ്മം ബംഗളൂരു, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ഈശോസഭാ സ്ഥാപനങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണു നാളെ കൊച്ചിയിലെത്തിക്കുക. സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കള്‍ സ്മരണാഞ്ജലിയര്‍പ്പിക്കാനെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പൊതുദര്‍ശനമെന്നു ലൂമെന്‍ ജ്യോതിസ് സുപ്പീരിയര്‍ ഫാ. ദേവസി പോള്‍ ഫാ. ബിനോയ് പിച്ചളക്കാട്ട് (9497445381) എന്നിവര്‍ അറിയിച്ചു. പിന്നീട് തിരുവനന്തപുരത്തും പൊതുദര്‍ശനത്തിനുശേഷം ചിതാഭസ്മം നാഗര്‍കോവിലിലേക്കു കൊണ്ടുപോകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-18 09:47:00
Keywordsസ്റ്റാന്‍
Created Date2021-07-18 09:51:44