Content | ബ്യൂണസ് അയേഴ്സ്: കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു മരണപ്പെട്ടവർക്കുവേണ്ടി അർജന്റീനയിലെ മെത്രാൻസമിതി പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കുമായും പ്രത്യേകം പ്രാർത്ഥിക്കാനായി ജൂലൈ 23നു പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനാണ് മെത്രാൻ സമിതിയുടെ ആഹ്വാനം. പ്രാർത്ഥനയിൽ പങ്കുചേരാൻ രാജ്യത്തുള്ള എല്ലാ വിശ്വാസികളോടും സമിതി ആഹ്വാനം ചെയ്തു. കത്തീഡ്രലുകൾ, ഇടവക ദേവാലയങ്ങൾ, ചാപ്പലുകൾ, സെമിത്തേരികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കാൻ മെത്രാൻ സമിതി ആഹ്വാനം നല്‍കി. മരിച്ചവരെ ഓർമ്മിക്കാൻ വേണ്ടി സർക്കാരിന്റെ ആരോഗ്യ നിർദേശങ്ങൾ പാലിച്ച് സാധിക്കുമെങ്കിൽ കുടുംബാംഗങ്ങൾ ഒത്തുചേരണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
മരണമടഞ്ഞവരുടെ ഉയിർപ്പിലുള്ള വിശ്വാസം ഈ പ്രതിസന്ധിഘട്ടത്തിൽ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുകയും, തങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. ദൈവാരാധനയ്ക്കു വേണ്ടിയുള്ള നാഷണൽ സെക്രട്ടറിയേറ്റ് ജൂലൈ 23-ലെ പ്രാർത്ഥനകൾ എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലര കോടിയോളം ജനസംഖ്യയുള്ള അർജന്റീനയിൽ ഏകദേശം 47 ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് കോവിഡ്-19 പിടിപെട്ടത്. ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ഇതുവരെ മരണമടഞ്ഞു. 44 ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |