Content | കൊച്ചി: മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോമലബാർ സഭയിലും ആഘോഷിക്കുന്നു. "ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28: 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. വയോധികരുടെ ദൈവനിയോഗം തങ്ങളുടെ വേരുകൾ സംരക്ഷിക്കാനും വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണെന്ന പാപ്പയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സീറോമലബാർ സഭ ഈ ദിനം ആചരിക്കുന്നത്. ആഗോള ദിനാചരണം സഭയിലെ എല്ലാ രൂപതകളിലും ഇന്ന്‍ ജൂലൈ 25ന് ഞായറാഴ്ച പ്രത്യേക പരിപാടികളോടെ നടത്തപ്പെടുന്നതാണെന്നു സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ജനറൽ സെക്രട്ടറി അറിയിച്ചു.
സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫിന്റെ നേതൃത്വത്തിൽ ഇന്നലെ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിയ്ക്കു ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ തുടങ്ങിയവർ പങ്കെടുത്തു. ഫാ. ഫിലിപ്പ് വട്ടയത്തിൽ കോർഡിനേറ്ററായിട്ടുള്ള സൂം കോൺഫറൻസിൽ ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ്, അൽമായ ഫോറം, ഫാമിലി അപ്പസ്തോലേറ്റ്, മാതൃവേദി, പ്രൊലൈഫ്, കുടുംബകൂട്ടായ്‍മ എന്നി സംഘടനകളുടെ സഭാതല ഭാരവാഹികൾ നേതൃത്വം വഹിക്കും. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള വയോധികരുടെ പ്രതിനിധികൾ പങ്കുചേരും.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |