Content | മിന്നസോട്ട: അമേരിക്കയിലെ ക്ലീവ്ലാന്‍ഡിലെ ഒഹിയോവില്‍ ജനിച്ചു വളര്‍ന്ന മുപ്പത്തിമൂന്നുകാരനായിരുന്ന ആംഗ്ലിക്കന്‍ വൈദികന്‍ സ്റ്റീഫന്‍ ഹില്‍ജെന്‍ഡോര്‍ഫ് ഇന്നു കത്തോലിക്ക വൈദികന്‍. ദിവ്യകാരുണ്യനാഥനോടുള്ള ആഭിമുഖ്യവും വര്‍ഷങ്ങള്‍ നീണ്ട പഠനവും ശുശ്രൂഷ ജീവിതവും സഭയുടെ ധാര്‍മ്മിക പാരമ്പര്യവുമാണ് അദ്ദേഹത്തെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചത്. കഠിനാധ്വാനവും, കത്തോലിക്ക സഭയുമായി പൂര്‍ണ്ണ ഐക്യത്തിലാകുവാനുള്ള ആഗ്രഹവും, ദൈവവിളിയും ഈ വഴിത്താരയില്‍ സഹായകമായി മാറിയതായി കത്തോലിക്ക മാധ്യമമായ കാത്തലിക് സ്പിരിറ്റിന് നല്കിയ അഭിമുഖത്തില്‍ മിന്നസോട്ട സ്വദേശി കൂടിയായ ഫാ. സ്റ്റീഫന്‍ ഹില്‍ജെന്‍ഡോര്‍ഫ് സാക്ഷ്യപ്പെടുത്തി.
ആംഗ്ലിക്കന്‍ സഭയിലായിരിക്കുമ്പോള്‍ തന്നെ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ഹില്‍ജെന്‍ഡോര്‍ഫും ഭാര്യയും. ട്വിന്‍ സിറ്റീസില് പഠനവും, ജോലിയും, പ്രേഷിത പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ 6 വര്‍ഷങ്ങള്‍ ചിലവഴിച്ച ശേഷം ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ് പീറ്റര്‍ സഭയില്‍ നിന്നും ഇക്കഴിഞ്ഞ ജൂണ്‍ 29-നാണ് ഹില്‍ജെന്‍ഡോര്‍ഫ് തിരുപ്പട്ടം സ്വീകരിച്ചത്. ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക് വരുന്നവര്‍ക്ക് വേണ്ടി 2012 ജനുവരി ഒന്നിനാണ് വത്തിക്കാന്‍ പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ് പീറ്റര്‍ സ്ഥാപിച്ചത്. അമേരിക്കയിലേയും, കാനഡയിലേയും കത്തോലിക്കാ ഇടവകകളെ സേവിക്കുകയാണ് ഇവരുടെ ദൗത്യം.
മിന്നെസോട്ടായിലെ സെന്റ് ലൂയീസ് ആംഗ്ലിക്കന്‍ ദേവാലയത്തിലെ റെക്റ്റര്‍ പദവിയുമുപേക്ഷിച്ച് കത്തോലിക്കാ സഭയിലെത്തിയ ഹില്‍ജെന്‍ഡോര്‍ഫിന് ആദ്യകാലങ്ങളില്‍ സാമ്പത്തിക ഞെരുക്കം അലട്ടിയിരിന്നു. ഓർഡിനറിയേറ്റിലെത്തിയ ഉടന്‍ തന്നെ കത്തോലിക്ക വൈദികനാകുവാന്‍ ഹിൽജെൻഡോർഫ് അപേക്ഷ സമര്‍പ്പിച്ചു. മുന്‍ ആംഗ്ലിക്കന്‍ പുരോഹിതര്‍ക്ക് കത്തോലിക്കാ വൈദികനാകുവാന്‍ അപേക്ഷിക്കാമെങ്കിലും, മാര്‍പാപ്പയുടെ പ്രത്യേക അനുവാദം വേണ്ട നീണ്ട സമയമെടുക്കുന്ന ഒരു പ്രക്രിയയായിരുന്നു അത്. ഇക്കാലയളവില്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഹിൽജെൻഡോർഫിന്റെ ഭാര്യയായിരുന്നു. ജോലിയൊന്നും ഇല്ലാതിരുന്ന ഹില്‍ജെന്‍ഡോര്‍ഫ് കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് വഴി കത്തോലിക്കന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പെയിന്ററായി. 9 മാസത്തെ പെയിന്റിംഗ് ജോലിയും മിന്നിസോട്ടായിലെ ഗോള്‍ഡന്‍ വാലിയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇടവകയില്‍ ശുശ്രൂഷിയായും അദ്ദേഹം സേവനം ചെയ്തിരിന്നു.
2019-ലാണ് അദ്ദേഹം ഓര്‍ഡിനറിയേറ്റിന്റെ പൗരോഹിത്യ രൂപീകരണത്തിനായി ചേരുന്നത്. വിവിധ കത്തീഡ്രലുകളില്‍ സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം സെന്റ് പോള്‍ സെമിനാരിയില്‍ പഠിച്ചത്. ഡുണ്‍സ്റ്റാന്‍ ആംഗ്ലിക്കന്‍ ഇടവകയില്‍ സേവനം ചെയ്യുമ്പോഴും കത്തോലിക്ക ദൈവശാസ്ത്രവും, പ്രബോധനങ്ങളും, പുരാതന കത്തോലിക്കാ സഭാപിതാക്കന്‍മാരില്‍ കണ്ടിരുന്ന ധാര്‍മ്മികതയും തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും താന്‍ ചിന്തിച്ചതിലും അപ്പുറം പ്രത്യേകിച്ച് ധാര്‍മ്മിക ചോദ്യങ്ങളില്‍ തന്റെ ഉള്ളില്‍ കത്തോലിക്കനാണെന്ന് താന്‍ മനസ്സിലാക്കിയതായും ഹില്‍ജെന്‍ഡോര്‍ഫ് ഇന്ന് പറയുന്നു. തിരുപ്പട്ട സ്വീകരണത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ 4ന് സെന്റ് പോള്‍ ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഒമാഹയിലെ ഓര്‍ഡിനാറിയേറ്റിന്റെ സെന്റ് ബര്‍ണബാസ് ഇടവകയിലേയും, ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലേയും പാര്‍ട്ട് ടൈം പരോക്കിയല്‍ അഡ്മിനിസ്ട്രേറ്ററായിട്ടായിരിക്കും ഇനി അദ്ദേഹത്തിന്റെ സേവനം.
** Repost.
** Originally Published On 24 July 2021.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |