category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിന് ഒരുക്കമായി 40 ദിന പ്രാർത്ഥനയുമായി സ്ലോവാക്യ
Contentബ്രാറ്റിസ്ലാവ: ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിന് മുന്നൊരുക്കമായി നാല്പതു ദിവസം നീളുന്ന പ്രാർത്ഥനാചരണവുമായി സ്ലോവാക്യ. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്ലോവാക്യയുടെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴാം തീയതി മുതല്‍ പ്രാര്‍ത്ഥന ആരംഭിക്കും. സെപ്റ്റംബർ 15നാണ് പ്രാര്‍ത്ഥന മാരത്തോണ്‍ സമാപിക്കുക. ഓരോ വിശ്വാസിയും തങ്ങളുടെ ഭവനത്തിലോ ദേവാലയത്തിലോ, കൂട്ടായ്മയിലോ ഇരുന്നു ജപമാല അർപ്പിച്ച് കൊണ്ട് ഈ ആത്മീയ ഒരുക്കത്തിൽ പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രാർത്ഥനയിലൂടെ ആത്മീയ പൂച്ചെണ്ട് തയ്യാറാക്കുന്നതിൽ പങ്കുകാരാകാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും ഈ സംരംഭത്തിലൂടെ ഓരോ വിശ്വാസിയും പരിശുദ്ധ പിതാവിന് വേണ്ടിയും സ്ലോവാക്യയ്ക്ക് വേണ്ടിയും പ്രാർത്ഥനയിലൂടെ ഓരോ പുഷ്പമര്‍പ്പിക്കുവാന്‍ കഴിയുമെന്നും സംഘാടകർ പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തിന്റെയും അവളുടെ ജീവിത പങ്കാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെയും മാതൃക സ്വീകരിക്കാൻ സ്ലോവാക്യയിലെ മെത്രാന്മാർ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പാപ്പയുടെ സന്ദർശനത്തിന് ആത്മീയമായി ജനങ്ങളെ ഒരുക്കുന്നതിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ബ്രാറ്റിസ്ലാവ സഹായമെത്രാൻ മോൺ. ജോസഫ് ഹാക്കോയും എല്ലാ ദിവസവും ജപമാല പ്രാർത്ഥിക്കാനും വിശ്വാസികളെ ക്ഷണിച്ചിട്ടുണ്ട്. 13ന് സ്ലോവാക്യന്‍ പ്രസിഡന്റ്, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് റോമ (നാടോടി) സമുദായവുമായി പാപ്പ സമയം പങ്കിടും. 15ന് സാസ്റ്റിനില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്കു മടങ്ങും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-29 15:07:00
Keywordsപാപ്പ
Created Date2021-07-29 08:54:20