Contents

Displaying 16511-16520 of 25119 results.
Content: 16882
Category: 18
Sub Category:
Heading: എം‌ടി‌പി നിയമത്തിന് ആഗസ്റ്റ് 10നു 50 വര്‍ഷം: ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാന്‍ കെ‌സി‌ബി‌സിയുടെ ആഹ്വാനം
Content: കൊച്ചി: രാജ്യത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം നടപ്പാക്കിയതിന്റെ അന്‍പതു വർഷം പൂർത്തിയാക്കുന്ന ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് ഭാരത കത്തോലിക്കാസഭയിൽ കറുത്ത ദിനമായും ആചരിക്കുവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. 'ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം' എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ ആപ്തവാക്യം. 1971ലാണ് നിയമം നിലവിൽ വന്നത്. പിന്നീട് പരിഷ്കരിക്കുകയും ചെയ്തു. കേരളസഭയുടെ ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിന്റെയും പോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷാ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജോർജ്ജ് എഫ് സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകും. കേരളസഭയിലെ 13 രൂപതകളിലെയും കുടുംബ പ്രേഷിത വിഭാഗമാണ് പ്രോലൈഫ് സമിതികളുടെ സഹകരണത്തോടെ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 1 മുതൽ 16 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാദിനങ്ങളായിരിക്കും. രൂപതകൾ ആഗസ്റ്റ് 8 മുതൽ പ്രാർത്ഥനാവാരം ആചരിക്കും വ്യക്തികളും കുടുംബങ്ങളും സൗകര്യപ്രദമായ ഒരു ദിവസം ഉപവാസ പ്രാർത്ഥനയ്ക്കായി വിനിയോഗിക്കും. രൂപത ഫോറോന ഇടവക തലങ്ങളിൽ ഭ്രൂണഹത്യയ്ക്ക് എതിരെ ജീവന്റെ സംസ്കാരം നാജിവമാക്കുവാനുള്ള പ്രചാരണങ്ങൾ കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൂടുതൽ മക്കളെ സ്വീകരിക്കുന്ന കുടുംബത്തെ പിന്തുണയ്ക്കുന്ന നയം കർമ്മപരിപാടികൾ എന്നിവ നിലവിൽ എല്ലാ രൂപതകളിലും ഉണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യും. ജീവൻ, കുടുംബം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും വ്യാപകമാക്കുവാൻ ശ്രമിക്കും. വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പ്രോഗ്രാം ഇടവക രൂപത തലങ്ങളിൽ തുടരും. വിവിധ വിഭാഗം ജനങ്ങൾക്കായി പ്രോലൈഫ് വെബിനാർ നടത്തും. സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി ജീവസമൃദ്ധി എന്ന പേരിൽ ഒരു മ്യൂസിക്കൽ ആൽബം തയ്യാറാക്കിവരുന്നുണ്ടെന്നും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കെ‌സി‌ബി‌സി‌ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2021-08-02-20:36:53.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍
Content: 16883
Category: 22
Sub Category:
Heading: ജോസഫ്: പ്രത്യാശയുടെ സരണി തുറക്കുന്നവൻ
Content: ആഗസ്റ്റു മാസം രണ്ടാം തീയതിയും വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വചന വ്യാഖ്യാനത്തിലെ ഒരു നിരീക്ഷമാണ് ജോസഫ് ചിന്തയുടെ ഇതിവൃത്തം. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരെക്കുറിച്ചുള്ള വചന വ്യാഖ്യാനത്തിലാണ് ഈ നിരീക്ഷണം. തങ്ങളുടെ ഹൃദയനാഥനായ ഗുരുവിന്റെ ജീവിതം പരാജയത്തില്‍ കലാശിച്ചല്ലോ എന്ന സംശയവുമായി, നിരാശയുടെ കയ്പ്പുമായി ജറുസലേമിൽ നിന്നു അറുപതു സ്താദിയോൺ അകലുള്ള എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാർ , (Lk. 24: 13-31) വഴിമദ്ധ്യേ രക്ഷകനായ ഈശോയുമായി ചില നിമിഷങ്ങൾ വീണ്ടും ചിലവഴിച്ചപ്പോൾ ദൈവവചനത്താലും ദൈവീക സ്നേഹത്താലും അവരുടെ ഹൃദയം ജ്വലിക്കുകയും കണ്ണുകൾ തുറക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ ഈശോയുമായി മുപ്പതു വർഷം സംവദിക്കുകയും നിത്യജീവന്റെ വചനങ്ങൾ ശ്രദ്ധിക്കുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ ഹൃദയം എത്രകണ്ട് വിശുദ്ധ സ്നേഹത്തിന്റെ തീജ്വാലകളാൽ ജ്വലിച്ചിരിക്കണം എന്നു വിശുദ്ധ അൽഫോൻസ് ലിഗോരി ചോദിക്കുന്നു. നിരാശയിൽ അകപ്പെട്ടു മറ്റൊരു ജീവിതപാത തേടിയിറങ്ങിയ ശിഷ്യർ ദൈവവചനത്തിന്റെ വ്യാഖ്യനത്താലും ഈശോയുടെ സാമിപ്യത്താലും കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്തു. കണ്ണുകൾ തുറക്കപ്പെട്ടവന്റെയും ഹൃദയം ജ്വലിച്ചവന്റെയും കൂടെ വസിക്കുമ്പോൾ നമ്മളുടെയും കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യും. ജിവിതത്തിൽ നിരാശയും ലക്ഷ്യമില്ലായ്മയും അനുഭവപ്പെടുമ്പോൾ ഈശോയുടെ കൂടെ ഈ ഭുമിയിൽ ഏറ്റവും അടുത്തു വ്യാപരിച്ച യൗസേപ്പിതാവിന്റെ മാതൃകയും പൈതൃകമായ വാത്സല്യവും നമ്മുടെ ജീവിത വഴിത്താരകളിലും പ്രകാശം ചൊരിയും എന്ന കാര്യത്തിൽ സംശയമില്ല. യൗസേപ്പിതാവിന്റെ സാന്നിധ്യവും മാദ്ധ്യസ്ഥവും ഇരുളടഞ്ഞ ജീവിതങ്ങളിൽ പ്രത്യാശയുടെ സരണി വെട്ടിത്തുറക്കും എന്നതിൽ സംശയം വേണ്ടാ.
Image: /content_image/SeasonalReflections/SeasonalReflections-2021-08-02-20:44:45.jpg
Keywords: ജോസഫ
Content: 16884
Category: 13
Sub Category:
Heading: സിറിയയുടെ വിശപ്പടക്കാൻ മുൻകൈയെടുത്ത് കത്തോലിക്ക സംഘടന: ഒരു മില്യൺ പൗണ്ടിന്റെ പദ്ധതികൾക്ക് അംഗീകാരം
Content: ഡമാസ്ക്കസ്: സാമ്പത്തിക പ്രതിസന്ധിയും, അതേത്തുടർന്ന് ഭക്ഷണ ദൗർലഭ്യം രൂക്ഷമായ പശ്ചിമേഷ്യൻ രാജ്യമായ സിറിയയ്ക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഒരു മില്യൺ പൗണ്ടിന്റെ പദ്ധതികൾക്കാണ് സംഘടന സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷണം, ആരോഗ്യ പരിരക്ഷ, ആത്മീയ തലത്തിലെ സഹായങ്ങൾ തുടങ്ങിയവ നാളുകളായി സംഘടന നൽകി വരുന്നവയാണ്. ആലപ്പോയിലെ നൂറു കുടുംബങ്ങളുടെ ഒരു വർഷത്തെ വാടക, വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സമ്മർക്യാമ്പ്, ഡമാസ്കസിലെ കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകുക തുടങ്ങിയവ സംഘടനയുടെ പദ്ധതികളുടെ ഭാഗമാണ്. സാധാരണക്കാർക്ക് ഭക്ഷണം നൽകുന്ന സംരംഭമായ ഉത്തര ഡമാസ്കസിലെ "ബേക്കറി ഓഫ് മേഴ്സി" മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയോടും, ക്രൈസ്തവ സംഘടനകളോടും ഒപ്പം വിപുലീകരിക്കാനുള്ള ശ്രമത്തിലും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പങ്കാളിയാണ്. 2020 സെപ്റ്റംബർ മാസം തുടക്കമിട്ട ബേക്കറി ഓഫ് മേഴ്സിയിൽ നിന്ന് ദിനംപ്രതി ആയിരത്തോളം കുടുംബങ്ങൾക്കാണ് ഭക്ഷണം ലഭിക്കുന്നത്. ഭവനരഹിതർക്കും, വൃദ്ധസദനങ്ങളിലും, അനാഥാലയങ്ങളിലും ജീവിക്കുന്നവർക്കും സംരംഭത്തിലൂടെ സൗജന്യമായി ഭക്ഷണം നൽകുന്നു. ഇതോടൊപ്പം ഒരു സൂപ്പ് കിച്ചണും, ചന്തയും നിർമ്മിക്കാനുള്ള പദ്ധതിയാണ് സംഘടനയ്ക്ക് ഉള്ളത്. ഇതിലൂടെ ന്യായമായ തുകയ്ക്ക് അവശ്യവസ്തുക്കൾ ആളുകൾക്ക് ലഭ്യമാക്കാനാണ് എസിഎൻ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഒരു കോടി 20 ലക്ഷത്തിന് മുകളിൽ സിറിയൻ സമൂഹത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ജനസംഖ്യയുടെ അറുപതു ശതമാനത്തോളം വരുമിത്. അന്താരാഷ്ട്ര തലത്തിലെ ഉപരോധം, സാമ്പത്തിക പങ്കാളിയായ ലെബനോൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റമുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞമാസം എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പിന്തുണയോടെ ക്രിസ്ത്യൻ ഹോപ് സെന്റർ എന്ന സംരംഭം ഡമാസ്കസിൽ ആരംഭിച്ചിട്ടുണ്ട്. യുദ്ധം മൂലം ബിസിനസ് അവസാനിപ്പിച്ചവർക്കും, പുതിയതായി തുടങ്ങാൻ താല്പര്യം ഉള്ളവർക്കും സാമ്പത്തിക സഹായം ഇവിടെ നിന്ന് ലഭിക്കും. 2011ൽ ആഭ്യന്തര യുദ്ധം ആരംഭിക്കുന്ന സമയത്ത് 15 ലക്ഷത്തോളം ഉണ്ടായിരുന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ ഇപ്പോൾ മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്.
Image: /content_image/News/News-2021-08-03-09:56:02.jpg
Keywords: സിറിയ
Content: 16885
Category: 1
Sub Category:
Heading: കോൺവേർസ് കമ്പനി സാത്താനിക മുദ്രയുളള ഷൂസ് പുറത്തിറക്കി: ബഹിഷ്‌കരണവും പ്രതിഷേധവുമായി വിശ്വാസികൾ
Content: പെന്റഗ്രാം എന്ന സാത്താനിക മുദ്ര പതിച്ച ഷൂസുകൾ പുറത്തിറക്കിയ അമേരിക്കൻ കമ്പനിയായ കോൺവേർസിനെതിരെ പ്രതിഷേധം കനക്കുന്നു. ഫാഷൻ ഡിസൈനറായ റിക്ക് ഓവൻസുമായി ചേർന്നാണ് കോൺവേർസ് പെന്റഗ്രാം പതിച്ച ഷൂസുകൾ പുറത്തിറക്കിയിരിക്കുന്നത്. ഓവൻസിന്റെ ബ്രാൻഡ് ലോഗോയും പെന്റഗ്രാമാണ്. അതേസമയം തങ്ങളുടെ പുതിയ ഷൂസുകൾ പരിചയപ്പെടുത്തിക്കൊണ്ട് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴിൽ നിരവധി ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കോൺവേർസിന്റെ സ്ഥിരം ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചവരിൽ ഉൾപ്പെടുന്നു. "ഇത് വിഷമകരമാണ്. കോൺവേർസ് ഷൂസുകൾ ധരിച്ചാണ് വളർന്നുവന്നത്. എന്നാൽ ഷൂസുകളിലൂടെ സാത്താന് നൽകുന്ന പ്രചാരണം കണ്ടപ്പോൾ ഇനി ഇത് വാങ്ങില്ല എന്ന് തീരുമാനമെടുത്തു. ദൈവം നിങ്ങളെ സഹായിക്കട്ടെ," - ഒരു ഉപഭോക്താവിന്റെ കമന്റ് ഇപ്രകാരമായിരുന്നു. കമ്പനിയുടെ യഥാർത്ഥ മുഖം എന്താണെന്ന് വെളിപ്പെടുത്തിയതിന് നന്ദിയെന്നും, ഇനി ഒരിക്കലും കോൺവേർസ് ഷൂസുകൾ വാങ്ങില്ലായെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താൻ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവൻസ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പും കോൺവേർസ് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം പ്രമുഖ ബ്രാന്‍ഡായ ‘നൈക്കി’യുടെ മുദ്രയോട് കൂടി എയർ മാക്സ് 97 എന്ന ഷൂസിന്റെ ഇരുവശങ്ങളിൽ രക്തം നിറച്ച്, പെന്റഗ്രാം മുദ്രയോടുകൂടി എം‌എസ്‌സി‌എച്ച്‌എഫ് എന്ന കമ്പനി "സാത്താൻ ഷൂസ്" പുറത്തിറക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. റാപ്പറായ ലിൻ നാസ് എക്സുമായി ചേർന്നാണ് സാത്താൻ ഷൂസ് എം‌എസ്‌സി‌എച്ച്‌എഫ് പുറത്തിറക്കിയത്. എന്നാൽ ഇതിന് തങ്ങളുമായി ബന്ധമില്ലെന്ന വാദവുമായി നൈക്കി പിന്നീട് രംഗത്തുവന്നിരുന്നു.
Image: /content_image/News/News-2021-08-03-12:52:02.jpg
Keywords: സാത്താ, പിശാച
Content: 16886
Category: 10
Sub Category:
Heading: 136 വര്‍ഷങ്ങളായി ഒരു മിനിറ്റ് പോലും മുടങ്ങാതെ നിത്യാരാധന: പാരീസിലെ ദേവാലയം ശ്രദ്ധയാകർഷിക്കുന്നു
Content: പാരീസ്: കൊറോണ പകര്‍ച്ചവ്യാധിയെ തുടർന്ന് ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വാതില്‍ അടച്ചിടേണ്ടി വന്നുവെങ്കിലും കഴിഞ്ഞ 136 വർഷങ്ങളായി ഒരു മിനിറ്റ് പോലും മുടങ്ങാതെ നിത്യാരാധന നടത്തുന്ന പാരീസിലെ പ്രസിദ്ധമായ സാക്രെ-കൊയുര്‍ ബസിലിക്ക ദേവാലയം മാധ്യമ ശ്രദ്ധ നേടുന്നു. 1885 ഓഗസ്റ്റ് 1 മുതല്‍ യാതൊരു മുടക്കവും കൂടാതെ ആരാധന നടത്തിവരുന്ന ഈ ദേവാലയത്തില്‍ 1944-ല്‍ ബോംബിംഗിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുപോലും നിത്യാരാധനയില്‍ മുടക്കം വരുത്തിയിട്ടില്ല. നീണ്ട 136 വര്‍ഷങ്ങളായി തുടര്‍ച്ചയായി ആരാധന നടത്തിവരുന്ന ഈ ദേവാലയം നിത്യാരാധനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി തന്നെ തീർന്നിരിക്കുകയാണ്. മഹാമാരി മൂലം ഇതാദ്യമായാണ്‌ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദേവാലയ വാതില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടക്കേണ്ടി വന്നത്. എന്നാൽ നിത്യരാധന മുടങ്ങിയില്ല. 1885 ഓഗസ്റ്റ് 1 മുതല്‍ ഏത് പ്രതികൂലമായ സാഹചര്യമായാലും ദുഃഖവെള്ളി ഒഴികെ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായി ക്രിസ്തുവിനെ നിത്യമായി ആരാധിച്ചു വരികയാണ്. മഹായുദ്ധങ്ങളിലും ഒരു മിനിറ്റ് നേരത്തേക്ക് പോലും ആരാധനയില്‍ മുടക്കം വരുത്താത്ത ചരിത്രമാണ് ദേവാലയത്തിനുള്ളതെന്നാണ് ദേവാലയത്തിലെ രാത്രികാല ആരാധനകളുടെ ചുമതല നിര്‍വഹിക്കുന്ന ബെനഡിക്ടന്‍ സിസ്റ്റേഴ്സ് ഓഫ് ദി സാക്രെ-കൊയുര്‍ മോണ്ട്മാട്രെ സഭാംഗമായ സിസ്റ്റര്‍ സെസിലെ-മേരി പറയുന്നത്. മഹാമാരി മൂലം മെയ് അവസാനം വരെ ദേവാലയം അടച്ചിട്ടുവെങ്കിലും 14 കന്യാസ്ത്രീകൾ അടങ്ങുന്ന സമൂഹം നിത്യാരാധനാ ദേവാലയം എന്ന പാരമ്പര്യം കാത്തുസൂക്ഷിച്ചുവരികയാണ്. ആഴ്ചയിലെ 7 ദിവസവും 24 മണിക്കൂറും ആരാധന നടത്തുന്നതിനായി ദിവസത്തില്‍ രണ്ടുപ്രാവശ്യം ഓരോ കന്യാസ്ത്രീയും 2 മണിക്കൂര്‍ വീതം മാറിമാറി ആരാധന നടത്തും. “ഞങ്ങള്‍ ഒരിക്കലും കര്‍ത്താവിനെ തനിച്ചാക്കുകയില്ല. അടുത്ത ആള്‍ വരുന്നവരെ ദേവാലയത്തില്‍ നിന്നും പോകുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയുമില്ല”- സിസ്റ്റര്‍ സെസിലെ-മേരി പറഞ്ഞു. വിശ്വാസികളില്‍ നിന്നും ഇ-മെയിലുകള്‍ വഴി ധാരാളം പ്രാര്‍ത്ഥനാ നിയോഗങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1871-ലെ പാരീസ് ഉപരോധത്തിന് ശേഷം ജനങ്ങളിലുണ്ടായ അരക്ഷിതാവസ്ഥയേയും പ്രതിസന്ധിയേയും മറികടക്കുവാന്‍ അലെക്സാണ്ട്രെ ലെജെന്റില്‍, ഹ്യൂബര്‍ട്ട് റൊഹാള്‍ട്ട് ഡെ ഫ്ല്യൂരി എന്നീ രണ്ട് അത്മായരാണ് ഈശോയുടെ തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ ദേവാലയം നിര്‍മ്മിക്കുവാന്‍ മുന്‍കൈ എടുത്തത്. പാരീസ് മെത്രാപ്പോലീത്തയായിരുന്ന ജോസഫ്-ഹിപ്പോലൈറ്റ് ഗ്വിബെര്‍ട്ടാണ് ദേവാലയത്തിന് വേണ്ട സ്ഥലം നിശ്ചയിച്ചത്. ദേവാലയ നിര്‍മ്മാണത്തേക്കുറിച്ചറിഞ്ഞ തങ്ങളുടെ മദര്‍ അഡെലെ ഗാര്‍ണിയറിന് ലഭിച്ച ദര്‍ശന പ്രകാരമാണ് ദേവാലയത്തില്‍ നിത്യാരാധന തുടങ്ങിയതെന്ന് സിസ്റ്റര്‍ മേരി പറയുന്നു. 1875-ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണം 1914-ലാണ് പൂര്‍ത്തിയായത്. ദേവാലയത്തിന് സംഭാവന നല്‍കിയവരില്‍ ലിസ്സ്യൂവിലെ വിശുദ്ധ ത്രേസ്യായും ഉള്‍പ്പെടുന്നുണ്ടെന്നത് ദേവാലയത്തിന്റെ പ്രാധാന്യം കൂടുതൽ വര്‍ദ്ധിപ്പിക്കുന്നു. 1887-ല്‍ ഈ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വിശുദ്ധ പങ്കെടുത്തിട്ടുണ്ട്. ദൈവകരുണയുടേയും ദിവ്യകാരുണ്യത്തിന്റേയും ഒരു കോവില്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്ന ഈ ദേവാലയം ലോക വിനോദസഞ്ചാര ഭൂപടത്തിലും ഇടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പ്രകാശത്തിന്റെ നഗരമായ പാരീസില്‍ നോത്രഡാം ദേവാലയത്തിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ദേവാലയമെന്ന കീര്‍ത്തി കൂടി സാക്രെ-കൊയുര്‍ ബസിലിക്കയ്ക്കുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-03-16:27:37.jpg
Keywords: പാരീസ
Content: 16887
Category: 22
Sub Category:
Heading: യൗസേപ്പിതാവിനെ ആത്മീയ പിതാവായി സ്വീകരിച്ച വിശുദ്ധൻ
Content: ആഗസ്റ്റു മാസം മൂന്നാം തീയതി തിരുസഭ ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു .വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വിശ്വസ്തനായ ഭക്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന പീറ്റർ യൗസേപ്പിതാവിനോടുള്ള ഭക്തി നിലനിർത്തേണ്ട ആവശ്യകതയെപ്പറ്റി അടിവരയിട്ടു പറയുവാനായി വിശുദ്ധ യൗസേപ്പിതാവിന്റെ മാസം The Month of St Joseph എന്ന പേരിൽ ഒരു പുസ്തകം രചിക്കുകയുണ്ടായി രചിച്ചട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവും പുണ്യങ്ങളും അനുകരിക്കാൻ സഹായകരമായ 31 ധ്യാന വിചിന്തനങ്ങൾ അടങ്ങിയതാണ് ഈ ചെറുഗ്രന്ഥം. യൗസേപ്പിതാവിനെ ആത്മീയ നിയന്താവായി സ്വീകരിച്ചുകൊണ്ട് പീറ്റർ ജൂലിയൻ ഇപ്രകാരം എഴുതി: “ഞാൻ എന്നെത്തന്നെ നല്ലവനായ എന്റെ ആത്മീയ പിതാവ് യൗസേപ്പിതാവിനു സമർപ്പിക്കുന്നു. എൻ്റെ ആത്മാവിനെ ഭരിക്കുവാനും, ഈശോയും മറിയവും അങ്ങു ഉൾപ്പെടുന്ന ആത്മീയ ജീവിതം എന്നെ പഠിപ്പിക്കുവാനും നിന്നെ ഞാൻ തിരഞ്ഞെടുക്കുന്നു." ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായെപ്പോലെ പ്രാർത്ഥിക്കാൻ പഠിക്കാൻ ഒരു വ്യക്തി ആരെയും കണ്ടെത്തുന്നില്ലങ്കിൽ അവൻ ഭാഗ്യപ്പെട്ട യൗസേപ്പിതാവിനെ നിയന്താവായി സ്വീകരിക്കട്ടെ, അവനു ഒരിക്കലും വഴി തെറ്റുകയില്ല എന്നു പീറ്റർ ജൂലിയൻ എയ്മാര്‍ഡ് തന്റെ പക്കൽ ആത്മീയ ഉപദേശത്തിനായി എത്തുന്നവരോട് ഉപദേശിക്കുമായിരുന്നു. ആത്മീയ ജീവിതത്തിൽ പുരോഗമിക്കാൻ ആഗ്രഹിക്കുന്ന ആർക്കും യഥേഷ്ടം സമീപിക്കാവുന്ന ആത്മീയ നിയന്താവാണ് യൗസേപ്പിതാവ് അവനെ സമീപിക്കുന്ന ആരും നിരാശരാവുകയില്ല എന്നതാണ് അനേകം വിശുദ്ധരുടെ ജീവിതം നമുക്കു തരുന്ന ഉറപ്പ്. ഭയമില്ലാതെ യൗസേപ്പിതാവിനെ സമീപിക്കു ജീവിതം പ്രത്യാശഭരിതവും സന്തോഷദായകവുമാക്കും.
Image: /content_image/SeasonalReflections/SeasonalReflections-2021-08-03-19:06:35.jpg
Keywords: ജോസഫ, യൗസേ
Content: 16888
Category: 14
Sub Category:
Heading: ബൈബിളിലെ ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ മുദ്രണം ഇസ്രായേലി ഗവേഷകർ കണ്ടെത്തി
Content: ബൈബിളിലെ ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ 3100 വർഷം പഴക്കമുള്ള മുദ്രണമുളള കൂജ യൂദയായുടെ മലനിരകളിൽ ഗവേഷണം നടത്തുന്ന ഇസ്രായേലി ഗവേഷകർ കണ്ടെത്തി. ന്യായാധിപന്മാരുടെ പുസ്തകത്തിലെ ഒരാളുടെ പേരാണ് കൂജയിൽ മുദ്രണം ചെയ്തിരിക്കുന്നത്. കിർബത്ത് ഇൽ റായിയിൽ നിന്ന് ലഭിച്ച ബിസി 1100 നിന്നുളള കൂജയിൽ ജെറുബാൽ എന്നാണ് എഴുത്ത്. ഗിദെയോൻ എന്ന ന്യായാധിപന്റെ മറ്റൊരു പേരായിരുന്നു ജെറുബാൽ. ബൈബിളിൽ വിവരിക്കുന്ന ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ ഒരാളുടെ പേര് എഴുതപ്പെട്ട അത്രയും വർഷം പഴക്കമുള്ള ഒരു വസ്തു കിട്ടുന്നത് ഇത് ആദ്യമായിട്ടാണെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ജെറുബാൽ എന്ന പേര് മുദ്രണം ചെയ്ത കൂജ ഗിദെയോന്റെ തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. ഷെബല്ലും, ജെസ്റേൽ വാലിയും തമ്മിലുള്ള ദൂരം നോക്കുമ്പോൾ മുദ്രണം മറ്റേതോ ജെറുബാലിനെ ഉദ്ദേശിച്ചാകാനാണ് സാധ്യതയെന്നും, എന്നാൽ സാധ്യതകളൊന്നും തള്ളിക്കളയാൻ സാധിക്കില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ന്യായാധിപന്മാരുടെ കാലഘട്ടത്തിൽ ജെറുബാൽ എന്നുള്ളത് സാധാരണമായ ഒരു പേരായിരുന്നു. പുതിയ കണ്ടെത്തല്‍ ജെറുസലേം ജേണൽ ഓഫ് ആർക്കിയോളജിയിൽ ഗവേഷകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ചരിത്രവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കണ്ടെത്തൽ വലിയ പങ്കുവഹിക്കുമെന്നും ഗവേഷകർ പറഞ്ഞു. ബൈബിളിലെ പഴയനിയമത്തിലെ വിവിധ സംഭവങ്ങളെ സ്ഥിരീകരിക്കുന്ന നിരവധി അവശിഷ്ട്ടങ്ങള്‍ ഇതിന് മുന്‍പും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
Image: /content_image/News/News-2021-08-03-21:41:51.jpg
Keywords: ഗവേഷക
Content: 16889
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ വൈദികനെയും വേദപാഠ അധ്യാപകനെയും തട്ടിക്കൊണ്ടുപോയി
Content: യങ്കോണ്‍: പടിഞ്ഞാറന്‍ മ്യാന്‍മറില്‍ കത്തോലിക്ക വൈദികനെയും വേദപാഠ അധ്യാപകനെയും സായുധ പോരാളികള്‍ തട്ടിക്കൊണ്ടുപോയി. ചിന്‍ സംസ്ഥാനത്തെ ഹാഖാ രൂപതയില്‍പ്പെട്ട അവര്‍ ലേഡി ഓഫ് ദ റോസറി ഇടവക വികാരി ഫാ. നോയല്‍ ഹരാംഗ് തിന്‍ താംഗും ഒപ്പമുണ്ടായിരുന്നയാളുമാണു തട്ടിക്കൊണ്ടുപോകപ്പെട്ടത്. മ്യാന്‍മറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോഴ്‌സ്(സിഡിഎഫ്) ആണ് തട്ടിക്കൊണ്ടു പോകല്‍ നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ 26ന് ഫാ. നോയലും കൂട്ടാളിയും സുര്‍ഖ്വായില്‍നിന്നു സംസ്ഥാന തലസ്ഥാനമായ ഹാഖായിലേക്കു പോകവേ ആയിരുന്നു സംഭവം. ഫാ. നോയല്‍ പട്ടാളഭരണകൂടത്തെ സഹായിക്കുന്നതായി സിഡിഎഫ് പോരാളികള്‍ ആരോപിച്ചിരിന്നു. എന്നാല്‍ ഇതു തെറ്റാണെന്നു പ്രദേശവാസികള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സേനയും പട്ടാള ഭരണകൂടത്തെ എതിര്‍ക്കുന്നവരും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനിടെ വീടും കുടുംബവും ഉപേക്ഷിച്ച് ഓടിപ്പോയവര്‍ക്ക് ഫാ. നോയല്‍ സ്വന്തം ഇടവകയില്‍ അഭയം നല്കിരുന്നു. വൈദികനെ വിട്ടയയ്ക്കണമെന്നു ഹാഖാ ബിഷപ്പ് ലൂസിയസ് അഭ്യര്‍ഥിച്ചു. വൈദികന്‍ ആരോഗ്യവാനാണെന്ന് സിഡിഎഫ് പോരാളികള്‍ തുടര്‍ന്നു വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ച പട്ടാളത്തിനെതിരേ മ്യാന്‍മറിലുടനീളം പോരാട്ടവും പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-04-08:18:57.jpg
Keywords: മ്യാന്‍
Content: 16890
Category: 18
Sub Category:
Heading: പുതിയ കാല്‍വെയ്പ്പ്: ഹീബ്രു ഗ്രീക്ക് ബൈബിളുകള്‍ ഇന്ത്യയിലും
Content: കോട്ടയം: ബൈബിള്‍ പ്രസാധനരംഗത്ത് പുതിയ കാല്‍വയ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകള്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയനിയമത്തിന്റ മൂലഭാഷയായ ഹീബ്രുവിലും, പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയാറാക്കിയിരിക്കുന്ന ഈ പതിപ്പുകള്‍ വൈദികവിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ഭാഷാപഠിതാക്കള്‍ക്കും ഏറെ ഉപകാരപ്രദമാണ്. ബൈബിള്‍ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷകളിലെ ആധികാരിക പതിപ്പുകള്‍ ഇതേവരെ പ്രസിദ്ധീകരിച്ചിരുന്ന ജര്‍മന്‍ ബൈബിള്‍ സൊസൈറ്റിയുമായി ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ റവ. ഡോ. മാണി ചാക്കോ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാനുള്ള ധാരണയില്‍ എത്തിച്ചേര്‍ന്നതും അന്താരാഷ്ട്ര നിലവാരത്തില്‍ പ്രസിദ്ധീകരണം പൂര്‍ത്തീകരിച്ചതും. ബൈബിളിന്റെ പുരാതന കൈയെഴുത്തു പ്രതികളെ അധികരിച്ച് വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകള്‍ സമാഹരിച്ച് വേദശാസ്ത്രത്തില്‍ ഉന്നതപഠനത്തിനു സഹായകമായ രീതിയിലാണ് പുതിയ പതിപ്പുകള്‍ തയാറാക്കിയിരിക്കുന്നത്. പുതിയ പതിപ്പുകളുടെ കേരളത്തിലെ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറി അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിന് നല്‍കി നിര്‍വഹിച്ചു. ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറി സെക്രട്ടറി റവ. മാത്യു സ്‌കറിയ, സെമിനാരി റെക്ടര്‍ ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍, രജിസ്ട്രാര്‍ ഫാ. ഡോ. സിറിയക് വലിയകുന്നും പുറത്ത്, ഫാ. ഡോ. തോമസ് വടക്കേല്‍, അഡ്വ. പി.വി. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈബിള്‍ സൊസൈറ്റിയുടെ ചുമതലയില്‍ ഇരുന്നൂറിലധികം ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-08-04-10:20:28.jpg
Keywords: ബൈബി
Content: 16891
Category: 1
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. സ്‌കോളര്‍ഷിപ്പില്‍ മുന്‍പുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയതോടെ ആനുകൂല്യം ലഭിച്ചിരുന്ന ആയിരക്കണക്കിനു മുസ്ലിം വിദ്യാര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിച്ചു. ക്രൈസ്തവ വിഭാഗം ഉള്‍പ്പടെ മറ്റു സമുദായങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുന്നുണ്ടെന്നുമാണ് ഇവരുടെ ആരോപണം. സച്ചാര്‍ സമിതിയുടെയും പാലോളി സമിതിയുടെയും ശിപാര്‍ശ പ്രകാരം മുസ്ലിം സമുദായത്തിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. അതിനാല്‍ ഹൈകോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേര്‍തിരിവ് മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, തടസ ഹര്‍ജിയുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വ്യക്തമാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. പക്ഷേ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. നമ്മൾ നമ്മളുടെ തനിമ നിലനിർത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യും. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിനു എന്തെങ്കിലും സാമ്പത്തിക പ്രശ്നമുണ്ടങ്കിൽ പരിഹരിക്കും. സച്ചാർ കമ്മീഷൻ ശുപാർശ പോലെ അർഹരായ എല്ലാവർക്കും ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അപ്പീലിന് പോകാനുള്ള സര്‍ക്കാര്‍ നിലപാട് ക്രൈസ്തവര്‍ക്ക് തിരിച്ചടിയായി മാറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. നിലവിലെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതി വിഹിതം മുസ്ലിം വിഭാഗത്തിന് ഇപ്പോള്‍ നല്‍കുന്നത് തുടരുവാന്‍ വിഭാഗത്തിന് ഫണ്ട് നില ഉയര്‍ത്തിയിട്ടും ഇതില്‍ മുസ്ലിം സംഘടനകള്‍ അസ്വസ്ഥരാണ്. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് ഗവണ്‍മെന്‍റ് ആവര്‍ത്തിച്ചിരിന്നു. എന്നിട്ടും സംഘടനകള്‍ വലിയ പ്രതിഷേധത്തിലാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഗവണ്‍മെന്‍റ് അപ്പീലിന് പോകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-04-12:54:16.jpg
Keywords: ന്യൂനപക്ഷ