Content | ടോക്കിയോ: ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പുതുതായി ചേര്‍ത്ത മത്സരഇനമായ സര്‍ഫിംഗില്‍ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയ കത്തോലിക്ക വിശ്വാസിയായ ബ്രസീലിയന്‍ സര്‍ഫര്‍ ഇറ്റാലോ ഫെറേരയുടെ ക്രിസ്തു സാക്ഷ്യം ചര്‍ച്ചയാകുന്നു. തന്റെ പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും എല്ലാ ദിവസവും പുലർച്ചെ 3 മണിക്ക് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും മറ്റുള്ളവര്‍ ഉറങ്ങുന്ന സമയമായതിനാലും കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയുന്നതിനാലും ദൈവവുമായി സംസാരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നും നേട്ടത്തിന് പിന്നാലെ 'ബാന്‍ഡ്സ്പോര്‍ട്ട്സ്' പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഫെരേര വെളിപ്പെടുത്തി.
തന്റെ ദൈവവിശ്വാസത്തിന്റെ പ്രകടനമെന്നോണം ഫെറേര തന്റെ നഖത്തില്‍ 'വിശ്വാസം' എന്നെഴുതുകയും, കഴുത്തില്‍ കുരിശു രൂപം അണിയുകയും ചെയ്തിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്നു തന്നെയാണ് തനിക്ക് തന്റെ ദൈവവിശ്വാസം ലഭിച്ചതെന്നും ഈ സ്വര്‍ണ്ണമെഡല്‍ ജേതാവ് പറയുന്നു. തന്റെ അമ്മയാണ് തന്നെ എല്ലാം പഠിപ്പിച്ചതെന്ന്‍ പറഞ്ഞ ഫെറേര തനിക്ക് വേണ്ടതെല്ലാം അമ്മയില്‍ നിന്നു തന്നെയാണ് ലഭിച്ചതെന്നും അമ്മ അള്‍ത്താരയ്ക്കു മുന്നില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണ മെഡല്‍ സ്വീകരിക്കുന്നതിന്റേയും, നഖത്തില്‍ ‘വിശ്വാസം’ എന്ന് എഴുതിയിരിക്കുന്നതിന്റേയും, ദൈവത്തെ സൂചിപ്പിക്കുന്നതിനായി ആകാശത്തേക്ക് കൈ ചൂണ്ടിക്കാട്ടുന്നതിന്റേയും ഫോട്ടോകള്‍ ഫെറേര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |