category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പാവങ്ങളുടെ അത്താണിയായ കത്തോലിക്ക വൈദികന് ഇക്വഡോര്‍ നഗരത്തിന്റെ ആദരവ്
Contentഗുയാഗ്വില്‍: ഭവനരഹിതർക്ക് എല്ലാ ദിവസവും വിശപ്പടക്കാൻ അത്താണിയായി മാറിയ കത്തോലിക്ക വൈദികൻ ഫാ. വിൽസൺ മലാവേ പറാലസിനു ഇക്വഡോറിലെ ഗുയാഗ്വില്‍ നഗരത്തിന്റെ ആദരവ്. ജൂലൈ 25ാം തീയതി ഞായറാഴ്ചയാണ് നഗരം സ്ഥാപിതമായതിന്റെ 486ാം വാർഷികം പ്രമാണിച്ചു ലോഡ് ഓഫ് ഗുഡ് ഹോപ്പ് സൂപ്പ് കിച്ചൺ ഫോർ ദി ബ്രദർ ഇൻ നീഡ് എന്ന ഭക്ഷണ സംരംഭത്തിന് നേതൃത്വം വഹിക്കുന്ന ഫാ. വിൽസണിന് നഗരത്തിന്റെ മേയർ 'അർബൻ ഹീറോസ് മെഡൽ ഓഫ് മെറിറ്റ്' നൽകിയത്. ദിവസേന 80 പേർക്ക് ഭക്ഷണപ്പൊതികൾ നൽകിയാണ് അദ്ദേഹം സൂപ്പ് കിച്ചൺ ആരംഭിച്ചതെന്നും, എന്നാൽ തിങ്കൾ മുതൽ വെള്ളിവരെ അഞ്ഞൂറ്റിഅന്‍പതോളം ആളുകൾക്ക് ഭക്ഷണം നൽകാൻ ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും അതിരൂപത വ്യക്തമാക്കി. തന്റെ ഭക്ഷണ സംരംഭത്തിന് സഹായം നൽകുന്ന എല്ലാ സഹോദരന്മാർക്കുമുള്ള കൃതജ്ഞതയാണ് നഗരം നൽകിയ അവാർഡെന്ന് ഫാ. വിൽസൺ പറഞ്ഞു. അഭയാർത്ഥി പ്രവാഹവും കുടുംബപ്രശ്നങ്ങളും മയക്കുമരുന്നിന്റെ ഉപയോഗവും വർദ്ധിക്കുന്ന ഈ നാളുകളിൽ നിരവധി പ്രാർത്ഥന കൂട്ടായ്മകളും, അഭ്യുദയകാംക്ഷികളും സൂപ്പ് കിച്ചണു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഫാ. വിൽസൺ മലാവേ കൂട്ടിച്ചേര്‍ത്തു. പ്രായമായവർ, വഴിയോരക്കച്ചവടക്കാർ, അഭയാർത്ഥികൾ, വികലാംഗർ എന്നിങ്ങനെയുള്ള ആളുകൾക്കാണ് ഭക്ഷണവും, വസ്ത്രവും അടക്കമുള്ള സഹായങ്ങള്‍ ഈ വൈദികനും സംഘവും നല്‍കുന്നത്. നഗരത്തിന്റെ ഉന്നത അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ നൂറുകണക്കിനാളുകളാണ് ഫാ. വിൽസണിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-29 21:16:00
Keywordsവൈദിക, അവാര്‍
Created Date2021-07-29 21:17:05