Content | ലണ്ടന്‍/ ഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരതത്തില്‍ ഇരുനൂറു പദ്ധതികൾക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് അംഗീകാരം നൽകി. 4.25 മില്യൺ പൗണ്ടിന്റെ പാക്കേജാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. 136 പദ്ധതികൾ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തരമായി നടപ്പിലാക്കുമെന്ന് സംഘടന വ്യക്തമാക്കി. ഏറ്റവും ദരിദ്രമായ രൂപത പരിധിയിലെ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കു സഹായങ്ങൾ നൽകും. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വൈദികർക്ക് സാമ്പത്തിക സഹായം നൽകാൻ അന്‍പതു പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടന പ്രഖ്യാപിച്ച പാക്കേജിൽ സന്യസ്തർക്കും ചികിത്സാ സഹായത്തിനായി പ്രത്യേകം പണം മാറ്റിവെച്ചിട്ടുണ്ട്.
നിരവധി വൈദികരും, സന്യസ്തരും വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചത് മൂലം കോവിഡ് പിടിപെട്ട് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ വൈദികർ അടക്കമുള്ളവർ യേശുവിന്റെ സ്നേഹം പല രീതികളിലൂടെ ഈ പ്രതിസന്ധി നാളുകളിൽ ആളുകൾക്ക് പകർന്നു നൽകിയിട്ടുണ്ടെന്ന് സംഘടയുടെ ബ്രിട്ടനിലെ അധ്യക്ഷ ചുമതലവഹിക്കുന്ന നെവില്ലി കിർക്കി സ്മിത്ത് പറഞ്ഞു. സഭയുടെ സ്കൂളുകൾ ക്വാറന്റെയിൻ കേന്ദ്രങ്ങൾ ആക്കിയ നടപടി നെവില്ലി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇരുന്നൂറോളം വൈദികരും, ഇരുനൂറോളം സന്യസ്തരും വൈറസ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരുടെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നൽകാൻ സംഘടനയ്ക്ക് സന്തോഷമേയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനയിലൂടെ സഹായം നൽകുന്ന എല്ലാവർക്കും ഡൽഹി ആര്‍ച്ച് ബിഷപ്പ് അനിൽ കൂട്ടോ നന്ദി രേഖപ്പെടുത്തി.
അടുത്ത തവണ എവിടെ കൊറോണ വൈറസ് വ്യാപനം ശക്തമാകുമെന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് അനിൽ കൂട്ടോ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. മുന്‍പോട്ടുള്ള യാത്രയ്ക്ക് ദൈവ വിശ്വാസം മാത്രമാണ് ശക്തി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ഏറ്റവും കൂടുതൽ വൈറസ് വ്യാപനം മൂലം ആഘാതമേറ്റ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൂന്നു കോടി 10 ലക്ഷം കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു ലക്ഷത്തി ഇരുപതിനായിരത്തിനു മുകളിൽ ആളുകൾ മരണമടഞ്ഞു. ഈ സാഹചര്യത്തില്‍ സഹായവുമായുള്ള എയിഡ് ടു ദി ചര്‍ച്ച് നീഡിന്റെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കത്തോലിക്ക സഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡ് ടു ദി ചര്‍ച്ച് നീഡ് 140 ലധികം രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾക്ക് സഹായം നൽകി വരുന്നുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|