category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ഈശോ എന്ന നാമത്തിൽ അഭയം കണ്ടെത്തിയവൻ
Contentഡീക്കൻമാരുടെയും ലൈബ്രേറിയൻമാരുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ലോറൻസിൻ്റെ ഓർമ്മ ദിനമാണ് ആഗസ്റ്റ് മാസം പത്താം തീയതി. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന ഒരു ഡീക്കനായിരുന്നു ലോറൻസ് സിക്റ്റൂസ് രണ്ടാമൻ പാപ്പയുടെ (251-258) ശിഷ്യനായിരുന്ന ലോറൻസിനെ റോമിലെ എഴുഡീക്കന്മാരിൽ ഒരുവനായി മാർപാപ്പ നിയമിച്ചു. പിന്നീട് അദ്ദേഹം ആർച്ചു ഡീക്കനായി മാർപാപ്പയെ വിശുദ്ധ കുർബാന അർപ്പണത്തിൽ സഹായിച്ചിരുന്നു. വലേരിയൻ ചക്രവർത്തിയുടെ മത പീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച ലോറൻസ് തൻ്റെ പീഡകളുടെ മധ്യേ " ഈശോ മിശിഹായുടെ പേരിൽ ഞാൻ അഭയം പ്രാപിക്കുന്നു, ഈ വേദനകൾ ഞാൻ ഭയപ്പെടുന്നില്ല കാരണം അവ അധികകാലം നിലനിൽക്കില്ല." എന്നു പറയുമായിരുന്നു. ഈശോ എന്ന വാക്കിൻ്റെ അർത്ഥം കർത്താവ് രക്ഷിക്കുന്നു, അഥവാ കർത്താവാണ് രക്ഷകൻ എന്നാണല്ലോ. ദൈവപുത്രനു ഈശോ എന്നു പേരു നൽകിയ യൗസേപ്പിതാവിൻ്റെ ജീവിതം രക്ഷകൻ്റെ തണലിൽ അഭയം പ്രാപിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. ദൈവപുത്രൻ്റെ വളർത്തപ്പൻ എന്ന നിലയിൽ അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളും സഹനങ്ങളും ശ്വാശ്വതമല്ലന്നും അവ സ്വർഗ്ഗത്തിൽ കൂടുതൽ സൗഭാഗ്യം നൽകുമെന്നും യൗസേപ്പിതാവിനറിയാമായിരുന്നു. മനുഷ്യനോടൊപ്പം വസിക്കാൻ ആഗ്രഹിച്ച ദൈവത്തിൻ്റെ നാമാണ് ഈശോ. ഈശോ എന്ന രക്ഷാ നാമത്തെ ബഹുമാനിക്കാനും ആദരിക്കുവാനും ദൈവപുത്രനു ആ പേരു നൽകിയ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-10 21:52:00
Keywordsജോസഫ്, യൗസേ
Created Date2021-08-10 21:52:26