Content | മിലാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ അഭിസംബോധന ചെയ്ത് അയച്ച മൂന്ന് വെടിയുണ്ടകള്‍ അടക്കം ചെയ്തിരിക്കുന്ന കത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്ന്‍ അയച്ച കത്തില്‍ മിലാന്‍ നഗരപ്രാന്തത്തില്‍ കത്തുകള്‍ തരംതിരിക്കുന്ന ഒരു കേന്ദ്രത്തിലെ ജീവനക്കാരനാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. 'ദ് പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം' എന്ന വിലാസം പേനകൊണ്ടാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. അതേസമയം പോലീസ് അന്വേഷണത്തില്‍ കത്തയച്ച പ്രതിയെ കണ്ടെത്തിയെന്നാണ് വിവരം. പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ഫ്രഞ്ച് പൌരനാണ് ഇതിന് പിന്നിലെന്ന് പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തില്‍ വത്തിക്കാനിലെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശവും ഉണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |