category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മീയ മന്ദതയില്‍ നിന്നുള്ള സൗഖ്യത്തിന് 40 ദിവസത്തെ പ്രായശ്ചിത്ത പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഫിലിപ്പിനോ മെത്രാൻ
Contentസംബോഅംഗ: കോവിഡ് മഹാമാരിയ്ക്കിടെ ഉണ്ടായ ആത്മീയ അപചയത്തിൽ നിന്നുള്ള മോചനത്തിന് 40 ദിവസത്തെ പ്രായശ്ചിത്ത പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഫിലിപ്പീൻസിലെ സംബോഅംഗ രൂപതയുടെ സഹായമെത്രാൻ മോയിസസ് എം കുവാസ്. കോവിഡിനിടയില്‍ ഉണ്ടായ ആത്മീയ നാശനഷ്ടം പരിഹരിക്കുക, മറ്റുള്ളവരുടെ സഹനത്തിൽ പങ്കുചേരുക തുടങ്ങിയവ ലക്ഷ്യംവെച്ചുകൊണ്ടാണ് 40 ദിവസത്തെ പ്രാർത്ഥനയ്ക്കും പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ക്കും ബിഷപ്പ് മോയിസസ് എം കുവാസ് ആഹ്വാനം ചെയ്തിരിക്കുന്നത്. 'നോട്ട് ബൈ ബ്രഡ് എലോൺ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഇടയലേഖനത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം. പ്രതീക്ഷ ഇല്ലായ്മ, വിഷാദം, അധികാര ദുർവിനിയോഗം, സ്വാർത്ഥത തുടങ്ങിയവയും നമ്മെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ആണെന്ന് കൊറോണ വൈറസ് പ്രതിസന്ധി വെളിപ്പെടുത്തി തന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ പതിമൂന്നാം തീയതി ആരംഭിക്കുന്ന പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും ദിനങ്ങൾ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനമായ നവംബർ 21നായിരിക്കും അവസാനിക്കുക. ഇതിനു മുന്നോടിയായി ഇടവകകളിൽ വേദപഠനം ഊർജിതമാക്കണമെന്നും മെത്രാൻ നിർദേശിച്ചിട്ടുണ്ട്. ആത്മീയമായ ഉണർവിന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഈ നാളുകളിൽ കുമ്പസാരിക്കാനുള്ള സൗകര്യം ഇടവകകൾ ഏർപ്പാട് ചെയ്യണം. വിശ്വാസികളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ ജീവന്റെ വചനമായും, ഇടയനായും സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, വൈദികർ ഉൾപ്പെടെയുള്ളവർക്കും മോയിസസ് എം കുവാസ് നന്ദി രേഖപ്പെടുത്തി. തന്റെ ഇടയലേഖനത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥവും മെത്രാൻ തേടി. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന നഗരമാണ് സംബോഅംഗ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-27 11:27:00
Keywordsമോചന, ആത്മീയ
Created Date2021-08-27 11:28:21