Contents

Displaying 16721-16730 of 25119 results.
Content: 17093
Category: 18
Sub Category:
Heading: ഫാ. വര്‍ഗീസ് വിനയാനന്ദ് ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ഗുഡ്ഗാവ് സെന്റ് ജോണ്‍ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫാ. വര്‍ഗീസ് വിനയാനന്ദ് ഓഐസിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് ഒരു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നുള്ള മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നിര്‍ദേശം പരിഗണിച്ചാണ് നിയമനം. പുതിയ രൂപതാധ്യക്ഷനെ നിയമിക്കുന്നതു വരെയുള്ള കാലയളവില്‍ ഭദ്രാസനത്തിന്റെ ശുശ്രൂഷകള്‍ക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കും. അഡ്മിനിസ്‌ട്രേറ്ററുടെ നിയമന വിവരം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് ഗുഡ്ഗാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ദൈവാലയത്തില്‍ ഇന്നലെ നാലിനു പ്രഖ്യാപിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു. ബഥനി ആശ്രമത്തിലെ തിരുവനന്തപുരം നവജീവന്‍ പ്രോവിന്‍സ് അംഗമായ ഫാ. വര്‍ഗീസ് വിനയാനന്ദ് ഒഐസി 1972 ജൂലൈ 19ന് കടമ്മനിട്ട ഇടവകയിലെ വേക്കല്‍ കുടുബത്തില്‍ പരേതനായ വി.വി. വര്‍ഗീസ് ശോശാമ്മ ദമ്പതികളുടെ മകനാണ്.
Image: /content_image/India/India-2021-08-29-08:21:40.jpg
Keywords: ഗുഡ്ഗാവ്
Content: 17094
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ 15ാമതു തിരുനാള്‍ ആഘോഷം ഇന്ന്
Content: ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യ അതിരൂപതാ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ 15ാമതു തിരുനാള്‍ ആഘോഷം ഇന്നു നടക്കും. ഇന്നു രാവിലെ കബറിട ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ് എന്നിവയ്ക്കു തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കില്ല. ഇന്നലത്തെ തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിപ്പ് നടന്നു. റവന്യു മന്ത്രി അഡ്വ. കെ. രാജന്‍, തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി. പോളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാളെ രാവിലെ 6.45നു മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും ഉണ്ടായിരിക്കും. തിരുനാളിന്റെ എട്ടാമിടം സെപ്റ്റംബര്‍ അഞ്ചിന് ആഘോഷിക്കും. രാവിലെ 7.30ന് ദിവ്യബലിക്കു തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2021-08-29-08:27:30.jpg
Keywords: എവുപ്രാ
Content: 17095
Category: 1
Sub Category:
Heading: കാബൂൾ വിമാനത്താവളം ആക്രമിച്ച ഐ‌എസ് സംഘടനയില്‍ 14 മലയാളികളും: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
Content: ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേർ കൊല്ലപ്പെട്ടിരുന്നു. ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യയില്‍ മലയാളികള്‍ ചേക്കേറിയിട്ടുണ്ടെന്നത് ഏറെ ആശങ്ക ജനിപ്പിക്കുകയാണ്. കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്നും ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളെ തീവ്രവാദികള്‍ ഇവിടെ ലക്ഷ്യമിടുന്നുവെന്നും ഇത്തരക്കാരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി അങ്ങോട്ടേക്ക് കൊണ്ടുപോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യമെന്നുമായിരിന്നു വിരമിക്കുന്നതിന് മുന്‍പ് ഡി‌ജി‌പി ഡി‌ജി‌പി ലോക്നാദ് ബെഹ്റ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ‌എസ് സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരിന്നു. കേരളത്തില്‍ നിന്ന് സിറിയയിലേക്കും ഇറാഖിലേക്കും ചേക്കേറി ഇസ്ലാമിക് സ്റ്റേറ്റ്സില്‍ അംഗങ്ങളായ നിരവധി മലയാളികള്‍ ഉണ്ടെന്നിരിക്കെ കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ ഭരണകൂടം നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിന്നു. വോട്ടുബാങ്കില്‍ കണ്ണുനട്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭംകണ്ടും വര്‍ഗീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ള നിഗൂഢ നിലപാടുകളാണ് ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയതെന്ന്‍ മാസങ്ങള്‍ക്ക് മുന്‍പ് കെ‌സി‌ബി‌സി ഐക്യജാഗ്രത കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ ഡി‌ജി‌പിയുടെയും കെ‌സി‌ബി‌സിയുടെയും വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് 14 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ട്. ഇത് കടുത്ത ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. നേരത്തെ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ കൈയടക്കി കടുത്ത മനുഷ്യാവകാശധ്വസനം നടത്തിയപ്പോള്‍ തീവ്രവാദികളെ പരസ്യമായി അനുകൂലിച്ച് കേരളത്തിലെ നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ രംഗത്തുവന്നിരിന്നു. ഇത് ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി. താലിബാന്‍ തീവ്രവാദികളെ അനുകൂലിച്ച് വാര്‍ത്തകള്‍ കൈക്കാര്യം ചെയ്യുന്ന ചില മലയാളി മാധ്യമങ്ങളും ഇതിനിടെ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-29-09:13:19.jpg
Keywords: തീവ്രവാദ
Content: 17096
Category: 18
Sub Category:
Heading: ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം കബറടക്കി
Content: ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ, കാലം ചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം ഡല്‍ഹി നെബ് സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ കബറടക്കി. ഇന്നലെ രാവിലെ 10നു തുടങ്ങിയ കബറടക്ക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്ക സഭ സുന്നഹദോസ് സെക്രട്ടറിയും തിരുവല്ല ഭദ്രാസനാധിപനുമായ തോമസ് മാര്‍ കൂറിലോസ് നേതൃത്വം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറേലിയും പങ്കെടുത്തു. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ വചന സന്ദേശം നല്‍കി. മലങ്കര സഭയുടെ ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഫരീദാബാദ്ഡല്‍ഹി രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു. എംപിമാരായ അല്‍ഫോന്‍സ് കണ്ണന്താനം ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, സിപിഐ നേതാവ് ആനി രാജ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-08-29-09:22:05.jpg
Keywords: ബാര്‍ണ
Content: 17097
Category: 18
Sub Category:
Heading: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111ാം വാര്‍ഷികദിനാചരണം ഇന്ന്
Content: കോട്ടയം: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111ാം വാര്‍ഷികദിനാചരണവും 1921 ലെ ക്‌നാനായ മലങ്കരപുനരൈക്യത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും ഇന്ന് റാന്നി സെന്റ് തെരേസാസ് പള്ളിയില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10ന് നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെ ദിനാചരണത്തിനു തുടക്കമാകും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ വചനസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 1.30 നു കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ക്‌നാനായ കാത്തലിക് വിമണ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടുനിരപ്പേല്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ പാറയില്‍, തോമസ് അറക്കത്തറ, സാബു പാറാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2021-08-29-09:35:38.jpg
Keywords: ക്നാനാ
Content: 17098
Category: 1
Sub Category:
Heading: കോവിഡിനെതിരെ പൊരുതുന്ന ലൈബീരിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പ
Content: മോണ്‍റോവിയ: കോവിഡിനെതിരെ പൊരുതുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ലൈബീരിയയിലെ മോണ്‍റോവിയ അതിരൂപതയിലെ സെന്റ്‌ ജോസഫ് കത്തോലിക്ക ആശുപത്രിയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 25 ബുധനാഴ്ച ലൈബീരിയയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ഡാഗോബെര്‍ട്ടോ കാംപോസ് സാലസ് മെത്രാപ്പോലീത്ത, ലൈബീരിയന്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ഫാ. ഡെന്നിസ് സെഫാസ് നിമെനെയുടെ സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ കൈമാറി. ഗ്രെമ്പിയൂലെ (ഏപ്രണ്‍), വാപോ സ്പ്രേ, ഓക്സിജന്‍ ഹെഡ്സ്, ശ്വസന സഹായി, മാസ്കുകള്‍, ഫേസ്ഷീല്‍ഡുകള്‍, ഹെഡ് ഗിയറോടുകൂടിയ ഫേസ് മാസ്കുകള്‍ അടക്കമുള്ള തുടങ്ങിയ ഉപകരണങ്ങളാണ് പാപ്പയുടെ സംഭാവനയില്‍ ഉള്‍പ്പെടുന്നത്. കോവിഡ് പ്രതിരോധ വാക്സിനേഷന്‍ പ്രചാരണ പരിപാടികളില്‍ ലൈബീരിയയിലെ കത്തോലിക്കാ സഭ മുന്‍പന്തില്‍ തന്നെയുണ്ട്. പരിശുദ്ധ പിതാവ് ലൈബീരിയന്‍ ജനതയോടുള്ള തന്റെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരിക്കുകയാണെന്നാണ് ലൈബീരിയന്‍ മെത്രാന്‍ സമിതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഓഗസ്റ്റ്‌ 27 വെള്ളിയാഴ്ച ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ലൈബീരിയന്‍ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദി അറിയിച്ചു. മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ലൈബീരിയന്‍ ജനതയ്ക്കായി വെന്റിലേറ്ററുകളും, 40,000 യൂറോയും പാപ്പ നല്‍കിയിരുന്നുവെന്നും ഫാ. ഡെന്നിസ് അനുസ്മരിച്ചു. കത്തോലിക്ക സഭ നടത്തുന്ന 22 ആരോഗ്യ കേന്ദ്രങ്ങളിലെ ഏക റഫറൽ ആശുപത്രിയാണ് ‘സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ്’ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റല്‍. 2014-ലെ എബോള വൈറസ് ബാധയെ തുടര്‍ന്ന്‍ വൈദികരും സന്യസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ മരണപ്പെട്ട സാഹചര്യം കണക്കിലെടുത്ത് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് സെന്റ് ജോസഫ് ഹോസ്പിറ്റല്‍. കോവിഡ് മഹാമാരിക്കെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിന്റെ ഒരു സമഗ്രമായ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ആശുപത്രിയുടെ ഡയറക്ടറായ ബ്രദര്‍ പീറ്റര്‍ ലാന്‍സന ദാവോ പുറത്തുവിട്ടിരുന്നു. 5459 കൊറോണ കേസുകളാണ് ലൈബീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 148 പേര്‍ മരണമടഞ്ഞപ്പോള്‍ 2715 പേര്‍ രോഗവിമുക്തരായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-29-14:05:59.jpg
Keywords: സഹായ
Content: 17099
Category: 1
Sub Category:
Heading: പാക്ക് ക്രൈസ്തവർ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ഇരകള്‍: റിപ്പോർട്ടുമായി പാരീസ് ആസ്ഥാനമായ സംഘടന
Content: ലാഹോര്‍: പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ അക്രമം വർദ്ധിച്ചുവെന്നും, ക്രൈസ്തവർ വിദ്വേഷത്തിന്റെ ഇരകളായി മാറുന്നുവെന്നും റിപ്പോർട്ട്. പാരീസ് കേന്ദ്രീകരിച്ചുള്ള സംഘടനയായ സെന്റർ ഓഫ് പൊളിറ്റിക്കൽ ആൻഡ് ഫോറിൻ അഫയേഴ്സിന് വേണ്ടി എഴുതിയ ലേഖനത്തിൽ മാരിയോ ഡി ഗാസ്പേരി എന്ന രാഷ്ട്രീയ നിരീക്ഷകനാണ് ക്രൈസ്തവരുടെ ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടി വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ കാഫിർ, ചുർഹ തുടങ്ങിയ പേരുകൾ വിളിച്ച് ക്രൈസ്തവരെ അപമാനിക്കാറുണ്ടെന്നും, വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളും വിദ്യാഭ്യാസവും, സമ്പത്തും കുറവള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കട്ട കളത്തിലെ ജോലിയും, ശുദ്ധീകരണ ജോലികളും അടക്കമുള്ളവയാണ് ക്രൈസ്തവ വിശ്വാസികൾ തുച്ഛമായ വരുമാനത്തിനായി ചെയ്യുന്നത്. ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമൂഹത്തിന്റെ വിദ്വേഷവും വിവേചനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ക്രൈസ്തവ വിശ്വാസികൾക്ക് രാഷ്ട്രീയ പാർട്ടികളിൽ പ്രാതിനിധ്യമോ, ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരമോ ലഭിക്കാറില്ല. 2001ന് ശേഷമാണ് ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമം കൂടുതലായി വർദ്ധിച്ചത്. വിശ്വാസത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളോടാണ് പാകിസ്ഥാനിലെ ക്രൈസ്തവരെ മുസ്ലിം ഭൂരിപക്ഷം തുലനം ചെയ്യുന്നത്. പലസ്ഥലങ്ങളിലും ക്രൈസ്തവരുടെ ഭൂമി അടക്കം പിടിച്ചെടുക്കുന്ന സാഹചര്യം വരെ നിലനില്‍ക്കുന്നുണ്ട്. അവർ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാകുന്നു. അവരുടെ ഭവനങ്ങളും, ദേവാലയങ്ങളും അക്രമിക്കപ്പെടുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം വലിയ ഒരു വിവാദമായി നിലനിൽക്കുകയാണ്. ഒരു വ്യാജ പ്രചരണത്തിന്റെ പേരിൽ പോലും ആരോപണവിധേയനായ ക്രൈസ്തവ വിശ്വാസിയോ, കുടുംബമോ ആക്രമിക്കപ്പെടാം. നിരവധി കേസുകളിൽ ഇങ്ങനെ നടന്നിട്ടുമുണ്ട്. നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസിന്റെ റിപ്പോർട്ട് പ്രകാരം 1987ന് ശേഷം മതപരമായ കുറ്റങ്ങളുടെ പേരിൽ 229 ക്രൈസ്തവ വിശ്വാസികളാണ് ആരോപണവിധേയരായത്. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്റെ 2020ലെ റിപ്പോർട്ടിൽ പാക്കിസ്ഥാനെ 'ആശങ്കയുള്ള രാജ്യങ്ങളുടെ' പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മതനിന്ദ അടക്കമുള്ള നിയമങ്ങൾ ഉപയോഗിച്ച് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ പേരിലാണ് പാക്കിസ്ഥാൻ പട്ടികയിൽ ഉൾപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യുന്ന സംഭവങ്ങളും രാജ്യത്ത് നിരവധിയാണ്. നിയമപാലകർക്ക് വേണ്ടവിധത്തിൽ നടപടിയെടുക്കാൻ സാധിക്കാതെ വരുന്നത് ഇരകൾക്കും, കുടുംബത്തിനും നീതി നിഷേധിക്കപ്പെടാൻ കാരണമാകുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റുന്ന വിഷയത്തിൽ പോലീസ് മുഖം തിരിക്കുന്നത് പ്രതികൾക്ക് സംരക്ഷണമായി മാറുന്നതായി മാരിയോ ഡി ഗാസ്പേരി ചൂണ്ടിക്കാട്ടി. ഓരോ വർഷവും ആയിരത്തോളം ക്രൈസ്തവ പെൺകുട്ടികൾ പാക്കിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോകപെടുന്നുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്.
Image: /content_image/News/News-2021-08-29-15:23:21.jpg
Keywords: പാക്ക
Content: 17100
Category: 22
Sub Category:
Heading: ജോസഫ്: ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ
Content: സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. "ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.” ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനു നസറത്തിൽ പാർപ്പിടമൊരിക്കിയവനാണ് യൗസേപ്പിതാവ്. അതു ഭൗതീക പാർപ്പിടമായിരുന്നെങ്കിൽ യൗസേപ്പിതാവിൻ്റെ ഹൃദയത്തിൽ സ്നേഹപൂമെത്തയാൽ അലങ്കരിച്ച ഒരു പാർപ്പിടം ഈശോയ്ക്കായി എന്നും സൂക്ഷിച്ചിരുന്നു. അവൻ്റെ ഹൃദയത്തിൽ ഈശോയ്ക്കു പാർപ്പിടമൊരുക്കിയതിനാലാണ് അവതരിച്ച വചനമായ ദൈവപുത്രനു വേണ്ടി എന്തു ത്യാഗം സഹിക്കാനും വിശ്വസ്തയിൽ മുന്നേറാനും യൗസേപ്പിതാവിനു സാധിച്ചത്. ഈശോയ്ക്കായി ഹൃദയ വീട് പണിയുന്നവർക്ക് സഹനങ്ങളോ ക്ലേശങ്ങളോ പരാതികളാകുന്നില്ല ,അവ ഹൃദയ വീട് അലങ്കരിക്കാനുള്ള പുണ്യപുഷ്പങ്ങളായി മാറുന്നു. യൗസേപ്പിതാവിൻ്റെയും എവുപ്രാസ്യയാമ്മയുടെയും ജീവിതം അതാണ് നമ്മളെ പഠിപ്പിക്കുക. #{blue->none->b-> ഇന്നലെ (ഓഗസ്റ്റ് 28നു) പ്രസിദ്ധീകരിക്കേണ്ടിയിരിന്ന ജോസഫ് ചിന്ത ‍}# ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി സഭാപിതാവും മെത്രാനുമായിരുന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. തിരുസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തിനോസ് ദൈവത്തിനായി അലഞ്ഞു അവസാനം തൻ്റെ ഉള്ളിൽ അവനെ കണ്ടെത്തിയപ്പോൾ ഇപ്രകാരം എഴുതി: "ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ഏറ്റവും വലിയ പ്രേമം. അവനെ അന്വോഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ നേട്ടം.'' ആഗസ്തിനോസിനു നാലു നൂറ്റാണ്ടുകൾക്കു മുമ്പു ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ജിവിതത്തിൻ്റെ സൗന്ദര്യം എന്നു തിരിച്ചറിഞ്ഞ ഒരു സാധാരണക്കാരൻ നസറത്തിൽ വസിച്ചിരുന്നു, അതിനായി ഏതു വിട്ടുവീഴ്ചക്കും അവൻ തയ്യാറായി, ബോധപൂർവ്വം അപമാനം സ്വീകരിക്കാൻ തയ്യാറായി. ഒരിക്കലും ദൈവ വഴിയിൽ നിന്നു അകന്നുപോയില്ല അവൻ്റെ പേരാണ് ജോസഫ്. പരിശുദ്ധ ത്രിത്വവുമായി സ്നേഹത്തിലായ അവൻ ദൈവപുത്രനു വേണ്ടി അലയാൻ ഒരു മടിയും കാണിച്ചില്ല . ഈശോയ്ക്കു വേണ്ടി ഉറക്കത്തിലും അവൻ ഉണർവുള്ളവനായി. അവൻ പദചലങ്ങൾ തീർത്ഥാടനമാക്കി. ഒരു വ്യക്തിയെ മനസ്സിലാക്കാൻ ആഗസ്തിനോസ് നിർദ്ദേശിക്കുന്ന ഫോർമുല ഇപ്രകാരമാണ്: "ഒരു വ്യക്തിയുടെ സ്വഭാവം കണ്ടെത്തുന്നതിന് അവൻ സ്നേഹിക്കുന്നതിനെ നമ്മൾ നിരീക്ഷിച്ചാൽ മതി."ഈ ഫോർമുല യൗസേപ്പിതാവിൻ്റെ ജീവിതവുമായി ചേർത്തുവച്ചാൽ യൗസേപ്പിതാവിൻ്റെ സ്വഭാവം മനസ്സിലാക്കാൻ ആ പിതാവു സ്നേഹിച്ച ദൈവപിതാവിലേക്കു അല്ലെങ്കിൽ ഈശോയിലേക്കു നോക്കിയാൽ മതി. ദൈവത്തിൻ്റെ സ്വഭാവ ഗുണങ്ങൾ ജീവിതത്തിൽ ഏറ്റുവാങ്ങിയ യൗസേപ്പിതാവിനെ നമ്മുടെ മധ്യസ്ഥനും സഹകാരിയുമാക്കി നമുക്കു സന്തോഷത്തോടെ സ്വീകരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-29-21:30:41.jpg
Keywords: ജോസഫ, യൗസേ
Content: 17101
Category: 1
Sub Category:
Heading: സിനഡ് തീരുമാനത്തിനു പൂര്‍ണ പിന്തുണ, വെല്ലുവിളിക്കുന്നവര്‍ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുത്: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: നവീകരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കാനുള്ള സീറോ മലബാര്‍ സഭാ സിനഡ് തീരുമാനത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെ പരസ്യമായി സഭയെ വെല്ലുവിളിക്കുന്നവര്‍ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും കത്തോലിക്ക കോണ്‍ഗ്രസ്. നാലു പതിറ്റാണ്ടുകളായി വിവിധ തലങ്ങളില്‍ ആലോചിച്ചും ചര്‍ച്ചകള്‍ നടത്തിയും എടുത്ത കുര്‍ബാന ക്രമമാണ് മാര്‍പാപ്പ അംഗീകരിച്ചു നല്‍കിയിരിക്കുന്നത്. ഇതു നടപ്പാക്കാനുള്ള സിനഡ് തീരുമാനം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിശ്വാസിസമൂഹത്തിന്റെ പൊതുവായ ഐക്യത്തിനും കെട്ടുറപ്പിനും ഇത് ഉപകരിക്കും. തെറ്റായ പ്രചാരണങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും ദുര്‍മാതൃക നല്‍കുന്ന വൈദികരുള്‍പ്പെടെയുള്ളവര്‍ വിശ്വാസിസമൂഹത്തിനാപത്താണ്. അനുസരണവും വിധേയത്വവും ഏറ്റുപറഞ്ഞ് ദൈവവിളി സ്വീകരിച്ചവര്‍ പരസ്യമായി സഭയെ വെല്ലുവിളിക്കു ന്നത് അപലപനീയമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവിച്ചു. മാര്‍പാപ്പയെയും സിനഡിനെയും അനുസരിക്കാത്തവര്‍ സ്വയം ഒഴിഞ്ഞു പോകുകയോ സഭ അവരെ പുറത്താക്കുകയോ വേണം. ചിലര്‍ കുര്‍ബാന മധ്യേ പോലും കൈയടി വാങ്ങാനുള്ള പ്രസംഗങ്ങള്‍ നടത്തി വൈറല്‍ ആക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവൃത്തികളും കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. എല്ലാ പരിധികളും ലംഘിക്കുന്ന പ്രവൃത്തികളിലൂടെ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുത്. ഇത്തരം അജന്ഡുകള്‍ക്കു പിന്നിലുള്ളവര്‍ പിന്‍വാങ്ങണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, അഡ്വ.പി.ടി. ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, രാജേഷ് ജോണ്‍, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ജോമി മാത്യു, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2021-08-30-09:29:19.jpg
Keywords: കോണ്‍
Content: 17102
Category: 18
Sub Category:
Heading: ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
Content: റാന്നി: ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി സമാപന സമ്മേളനം റാന്നി സെന്റ് തെരേസാസ് ദേവാലയത്തില്‍ നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്തയായ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹ സന്ദേശം നല്‍കി. സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗൗണ്സിരല്‍ സെക്രട്ടറി ഫാ.ജോയി കട്ടിയാങ്കല്‍, ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടു നിരപ്പേല്‍, ലിന്‍സി രാജന്‍, ലിബിന്‍ ജോസ്, തോമസ് അറക്കത്തറ, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, സാബു പാറാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. രാവിലെ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് ക്‌നാനായ മലങ്കര വിഭാഗത്തിന്റെ ചരിത്രം ഡോക്കുമെന്ററി അവതരണം നടന്നു.
Image: /content_image/India/India-2021-08-30-09:47:53.jpg
Keywords: ക്നാ