category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോവിഡിനെതിരെ പൊരുതുന്ന ലൈബീരിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പ
Contentമോണ്‍റോവിയ: കോവിഡിനെതിരെ പൊരുതുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ലൈബീരിയയിലെ മോണ്‍റോവിയ അതിരൂപതയിലെ സെന്റ്‌ ജോസഫ് കത്തോലിക്ക ആശുപത്രിയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 25 ബുധനാഴ്ച ലൈബീരിയയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ഡാഗോബെര്‍ട്ടോ കാംപോസ് സാലസ് മെത്രാപ്പോലീത്ത, ലൈബീരിയന്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ഫാ. ഡെന്നിസ് സെഫാസ് നിമെനെയുടെ സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ കൈമാറി. ഗ്രെമ്പിയൂലെ (ഏപ്രണ്‍), വാപോ സ്പ്രേ, ഓക്സിജന്‍ ഹെഡ്സ്, ശ്വസന സഹായി, മാസ്കുകള്‍, ഫേസ്ഷീല്‍ഡുകള്‍, ഹെഡ് ഗിയറോടുകൂടിയ ഫേസ് മാസ്കുകള്‍ അടക്കമുള്ള തുടങ്ങിയ ഉപകരണങ്ങളാണ് പാപ്പയുടെ സംഭാവനയില്‍ ഉള്‍പ്പെടുന്നത്. കോവിഡ് പ്രതിരോധ വാക്സിനേഷന്‍ പ്രചാരണ പരിപാടികളില്‍ ലൈബീരിയയിലെ കത്തോലിക്കാ സഭ മുന്‍പന്തില്‍ തന്നെയുണ്ട്. പരിശുദ്ധ പിതാവ് ലൈബീരിയന്‍ ജനതയോടുള്ള തന്റെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരിക്കുകയാണെന്നാണ് ലൈബീരിയന്‍ മെത്രാന്‍ സമിതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഓഗസ്റ്റ്‌ 27 വെള്ളിയാഴ്ച ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ലൈബീരിയന്‍ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദി അറിയിച്ചു. മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ലൈബീരിയന്‍ ജനതയ്ക്കായി വെന്റിലേറ്ററുകളും, 40,000 യൂറോയും പാപ്പ നല്‍കിയിരുന്നുവെന്നും ഫാ. ഡെന്നിസ് അനുസ്മരിച്ചു. കത്തോലിക്ക സഭ നടത്തുന്ന 22 ആരോഗ്യ കേന്ദ്രങ്ങളിലെ ഏക റഫറൽ ആശുപത്രിയാണ് ‘സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ്’ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റല്‍. 2014-ലെ എബോള വൈറസ് ബാധയെ തുടര്‍ന്ന്‍ വൈദികരും സന്യസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ മരണപ്പെട്ട സാഹചര്യം കണക്കിലെടുത്ത് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് സെന്റ് ജോസഫ് ഹോസ്പിറ്റല്‍. കോവിഡ് മഹാമാരിക്കെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിന്റെ ഒരു സമഗ്രമായ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ആശുപത്രിയുടെ ഡയറക്ടറായ ബ്രദര്‍ പീറ്റര്‍ ലാന്‍സന ദാവോ പുറത്തുവിട്ടിരുന്നു. 5459 കൊറോണ കേസുകളാണ് ലൈബീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 148 പേര്‍ മരണമടഞ്ഞപ്പോള്‍ 2715 പേര്‍ രോഗവിമുക്തരായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-29 14:05:00
Keywordsസഹായ
Created Date2021-08-29 14:05:59