category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DayTuesday
Headingവിശുദ്ധ മോനിക്ക: നാം അറിയേണ്ട 11 വസ്തുതകൾ
Contentകത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തിയേഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം. 1) #{black->none->b-> മൂന്നു മക്കളുടെ അമ്മ ‍}# വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ അഗസ്റ്റിൻ. അഗസ്റ്റിനൊഴികെ മറ്റു രണ്ടു പേരും നേരത്തെ മാമ്മോദീസാ സ്വീകരിച്ചിരുന്നു. 2) #{black->none->b->വെള്ളം മാത്രം കുടിച്ചു ജീവിച്ചവൾ ‍}# ബാലിക ആയിരുന്നപ്പോൾ കുട്ടികൾക്കു വിലക്കപ്പെട്ടിരുന്ന വീഞ്ഞു കുടിച്ചതിനു വേലക്കാരി മോനിക്കയെ ശാസിച്ചു, അന്നു മുതൽ വെള്ളമല്ലാതെ മറ്റൊന്നും കുടിക്കുകയില്ലന്നു മോനിക്ക ശപഥം ചെയ്തു. 3) #{black->none->b->വിശുദ്ധ മോനിക്കായുടെ മാതൃക മൂലം അവളുടെ ഭർത്താവും ഭർത്താവിന്റെ അമ്മയും മാനസാന്തരപ്പെട്ടു ‍}# നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രൈസ്തവ വിശുദ്ധയായിരുന്നു മോനിക്ക എങ്കിലും പട്രീഷിയസ് എന്ന വിജാതിയനെയാണു മാതാപിതാക്കൾ അവൾക്കു ഭർത്താവായി നൽകിയത്. വിജാതിയരായ പട്രീഷിയസും അമ്മയും ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുന്നത് വി. മോനിക്കായുടെ ജീവിതമാതൃകയും ക്ഷമയും ദയയും തിരിച്ചറിഞ്ഞാണ്. 4) #{black->none->b-> വി. അഗസ്റ്റിന്റെ മാനസാന്തരത്തിനായി 17 വർഷം അവൾ പ്രാർത്ഥിച്ചു ‍}# സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമായ വി. മോനിക്ക മകനായ അഗസ്തീനോസിന്റെ മാനസാന്തരത്തി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. പല തവണ അമ്മുടെ ആവശ്യം അഗസ്റ്റിൻ നിഷേധിചെങ്കിലും മകനെ സ്നേഹിക്കുന്നതിലും അവനു വേണ്ടി പ്രാർത്ഥിക്കുന്നതിലും ആ അമ്മ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു. 5) #{black->none->b-> വിടാതെ പിൻതുടർന്ന അമ്മ ‍}# അഗസ്റ്റിൻ കാർത്തേജിൽ പഠിക്കുന്ന സമയത്തു മനിക്കേയൻ പഠനങ്ങളിൽ ആകൃഷ്ടനായി, പിന്നിടു റോമിലേക്കു പോയപ്പോൾ അഗസ്റ്റിനെ തേടി മോനിക്ക റോമിലെത്തി. അഗസ്റ്റിൻ റോമിൽ നിന്നു മിലാനിലെത്തിയപ്പോൾ മകനെ അസൻമാർഗികതയിൽ നിന്നു പിൻതിരിപ്പിക്കാൻ അവിടെയും മോനിക്ക എത്തി. 6) #{black->none->b->കുമ്പസാരം ഒരു അമ്മ സ്നേഹത്തിന്റെ കൃതി ‍}# ലോക ക്ലാസിക്കലുകളിൽ ഒന്നായ വി. അഗസ്റ്റിന്റെ കുമ്പസാരത്തിനു നിദാനം അഗസ്റ്റിന്റെ അമ്മയോടുള്ള സ്നേഹമാണ്. AD 387 ൽ വി. മോനിക്കാ മരിച്ചു. അമ്മയുടെ വേർപാടിലുള്ള ഒരു മകന്റെ വേദനയാണ് ഇതെഴുതാൻ അഗസ്റ്റിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം. 7) #{black->none->b-> 40 വയസ്സിൽ വിധവ ‍}# AD 371 ൽ നാൽപതാം വയസ്സിൽ മോനിക്ക വിധവയായി. ദരിദ്രരേയും അനാഥരെയും ശുശ്രൂഷിച്ചും മകനു വേണ്ടി പ്രാർത്ഥിച്ചുമാണ് ശിഷ്ടകാലം ചെലവഴിച്ചത്. 8) #{black->none->b->നിരുത്സാഹപ്പെട്ട അവസ്ഥകൾ ഉണ്ടായങ്കിലും മോനിക്ക ഉപേക്ഷ കാണിച്ചില്ല ‍}# മകന്റെ പാപങ്ങളോർത്തു മോനിക്ക വളരെ വേദനിച്ചിരുന്നെങ്കിലും ,അവൻ മാനസാന്തരപ്പെടുമെന്ന് ദൈവത്തിൽ നിന്നു അവൾക്കു ഉറപ്പു ലഭിച്ചിരുന്നു. മകനെ ഓർത്തു വിലപിച്ച ഒരു രാത്രിയിൽ മോനിക്കായ്ക്കു ഒരു സ്വപ്നമുണ്ടായി അവളുടെ മുറിയിൽ ഉണ്ടായിരുന്ന ഒരു തിരുസ്വരൂപം അവളോടു പറഞ്ഞു നിന്റെ മകനെ സഹായിക്കാൻ ഞാൻ കൂടെയുണ്ട് അതേപ്പറ്റി വിശുദ്ധ അഗസ്റ്റിൻ ആത്മകഥയായ കുമ്പസാരത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു" എന്റെ ആത്മാവിന്റെ വിധിയോർത്താണ് അമ്മ അന്നു വിലപിച്ചത് ... തിരുസ്വരൂപം അവളോടു സമാധാനമായിരിക്കാാനും അവൾ ആയിരിക്കുന്നിടത്തു എന്നെയും കാണുമെന്നു ഉറപ്പു നൽകി." മറ്റൊരിക്കൽ, ഇത്രയും കണ്ണീരിന്റെ ഈ പുത്രൻ ഒരിക്കകലും നശിച്ചുപോവുകയില്ലന്നു സ്ഥലത്തെ മെത്രാൻ അവളോടു പറഞ്ഞു. 9) #{black->none->b-> ജീവിതത്തിന്റെ ലക്ഷ്യം അവൾ അറിഞ്ഞിരുന്നു ‍}# വി. മോനിക്ക നീണ്ട വർഷങ്ങൾ അവളുടെ മകനു വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും പരിഹാര പ്രവർത്തികൾ അനുഷ്ഠിക്കുകയും ചെയ്തു. മകൻ കത്തോലിക്കാ സഭയിലേക്കു മാനസാന്തരപ്പെടണം എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ജീവിതാഭിലാഷം. അതൊരിക്കൽ സംഭവിച്ചു. മരണക്കിടയിൽ വി. മോനിക്കാ അഗസ്റ്റിനോടു പറഞ്ഞു: "എന്റെ മകനെ, എന്നെക്കുറിച്ചു പറയുകയാണങ്കിൽ ഈ ഭൂമിയിലുള്ള ഒരു കാര്യങ്ങളും എന്നെ സന്തോഷിപ്പിക്കുന്നില്ല .എന്റെ ജീവിത നിയോഗം പൂർത്തിയാക്കിയിരിക്കുന്നു. മറ്റൊന്നും എനിക്കു ആഗ്രഹിക്കാനില്ല." 10) #{black->none->b->മധ്യസ്ഥയായ വി. മോനിക്ക ‍}# ഭാര്യമാർ, അമ്മമാർ, മാനസാന്തരങ്ങൾ, മദ്യത്തിന്റെയും പീഡനത്തിനത്തിന്റെയും ഇരകൾ ഇവരുടെ മധ്യസ്ഥയാണ് വി. മോനിക്ക. മാനസാന്തരത്തിന്റെ ആവശ്യം ഉള്ളപ്പോഴും സഭാ വിരോധികൾ സഭയെ ആക്രമിക്കുമ്പോഴും വി. മോനിക്കൂടെ വിശ്വാസവും പ്രത്യശയും നമുക്കു വലിയ മാതൃകയാണ്. 11) #{black->none->b-> മറ്റു ചില വസ്തുതകൾ ‍}# അമ്പത്തി ആറാം വയസ്സിലാണ് വി. മോനിക്ക മരിക്കുന്നത്. മോനിക്കയുടെ തിരുശേഷിപ്പുകൾ റോമിലെ Piazza Navona യിലെ വി. ആഗസ്റ്റിന്റെ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ മോനിക്കാ നഗരം വി. മോനിക്കയോടുള്ള ബഹുമാന സൂചകമായാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-27 11:20:00
Keywordsമോനിക്ക
Created Date2021-08-27 11:45:22