Content | ചിൻ: പട്ടാളം നശിപ്പിച്ച പടിഞ്ഞാറൻ മ്യാൻമറിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയം വിവിധ ക്രൈസ്തവ നേതാക്കളുടെ സാന്നിധ്യത്തിൽ പുനർ സമർപ്പിക്കപ്പെട്ടു. ചിൻ സംസ്ഥാനത്തെ ടാൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ദേവാലയത്തിലാണ് പുനര്‍ സമര്‍പ്പണം നടന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി പട്ടാളം താണ്ഡവമാടിയ ദേവാലയത്തില്‍ ബൈബിളുകൾ വലിച്ചെറിയുകയും, പാട്ടുപുസ്തകങ്ങൾ അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിരിന്നു. ഭക്ഷണാവശിഷ്ടം അടക്കം ദേവാലയത്തിൽവെച്ചിട്ടാണ് സൈന്യം മടങ്ങിയത്. സാഹചര്യം അനുകൂലമായതിനെ തുടര്‍ന്നു ഓഗസ്റ്റ് 28നു ദേവാലയം വൃത്തിയാക്കി പുനര്‍ സമര്‍പ്പണം നടത്തുകയായിരിന്നു.
ചിൻ സംസ്ഥാനം ഒരു ക്രൈസ്തവ ഭൂരിപക്ഷ മേഖലയാണ്. പട്ടാളത്തെ ചെറുത്ത് നിൽക്കാൻ പ്രാദേശിക സമൂഹം സംഘടിച്ചതിനെ തുടർന്നാണ് പട്ടാളം ആക്രമണം കടുപ്പിച്ചത്. ഇതിനിടെ അവർ ദേവാലയത്തിൽ പ്രവേശിയ്ക്കുകയായിരിന്നു. സംഭവത്തെ നഗരത്തിലെ വിവിധ ക്രൈസ്തവ സഭകളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൻ അഫേഴ്സും സംഭവത്തെ അപലപിച്ചിരുന്നു. ദേവാലയം പിടിച്ചടക്കി, അവിടുത്തെ വസ്തുവകകൾ നശിപ്പിച്ചത് ജനീവ ഉടമ്പടിക്ക് വിരുദ്ധമായ കാര്യമാണെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും ഓഗസ്റ്റ് 24നു കുറിപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. പട്ടാളം ഗ്രാമത്തിൽ പ്രവേശിച്ചതിനെ തുടർന്ന് 150 കുടുംബങ്ങൾക്ക് ഭവനം ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നുവെന്നും, പട്ടാളം നിരവധി ഭവനങ്ങളും, ആളുകളുടെ വസ്തുവകകളും നശിപ്പിച്ചുവെന്നും ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.
ഫെബ്രുവരി ഒന്നാം തീയതി രാജ്യഭരണം അട്ടിമറിയിലൂടെ പിടിച്ചെടുത്തതിന് ശേഷം കുറഞ്ഞത് ആറോളം ക്രൈസ്തവ ദേവാലയങ്ങൾ പട്ടാളം ആക്രമിച്ചിട്ടുണ്ട്. ഇതിൽ കായാ സംസ്ഥാനത്തെ തിരുഹൃദയ ദേവാലയവും ഉൾപ്പെടുന്നു. ഇവിടെ മെയ് 23നു നടന്ന ഷെല്ലാക്രമണത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വൈദികരും പട്ടാളത്തിന്റെ ഇരകളായി. എട്ടോളം വൈദികരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്. മ്യാന്മാറിലെ അഞ്ചു കോടി 40 ലക്ഷം വരുന്ന ജനസംഖ്യയിൽ 6.2 ശതമാനം ആളുകൾ മാത്രമാണ് ക്രൈസ്തവ വിശ്വാസികളായിട്ടുള്ളത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |