category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിസ്റ്റർ മേരീ ബനീഞ്ഞ പുരസ്‌കാരം പെരുമ്പടവം ശ്രീധരന്
Contentഇലഞ്ഞി: മഹാകവിയിത്രി സിസ്റ്റർ മേരീ ബനീഞ്ഞയുടെ പേരിലുള്ള പുരസ്‌കാരം പെരുമ്പടവം ശ്രീധരന്. സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പെരുമ്പടവത്തെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബനീഞ്ഞാ ഫൗണ്ടേഷൻ ഇലഞ്ഞിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. അടുത്തമാസം ഇലഞ്ഞിയിൽ നക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു കാല്പ്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാളകാവ്യ ലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ. "ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ മലയാളി സമൂഹത്തിനിടയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-02 13:52:00
Keywordsപുരസ്
Created Date2021-09-02 13:53:06