category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"വിധ്വംസക പ്രവര്‍ത്തനങ്ങളില്ലെന്നു സ്ഥാപിക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത ദുഃഖകരം"
Contentകൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാന്‍ വേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരുവിഭാഗം ആളുകളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, കേരളത്തിലെ സാധാരണക്കാരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും ദൂരവ്യാപകമായി സ്വാധീനിക്കുന്നു എന്നതു തിരിച്ചറിയണം. ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ഈ നാളുകളില്‍ മാധ്യമങ്ങളില്ത്തോന്നെ കൃത്യമായി വന്നതാണ്. കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതും നാര്‍കോട്ടിക് ജിഹാദിന്റെ ഭാഗമാണ്. ഒരു ചെറിയ ശതമാനം ആളുകള്‍ വളരെ ഗൂഢലക്ഷ്യങ്ങളോടെ മറ്റാര്‍ക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്. കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ വരവും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന രീതികളും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള ആളുകളെ സംബന്ധിച്ചും ഗൂഢാലോചനകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, അഡ്വ. പി.ടി. ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, രാജേഷ് ജോണ്‍, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, റിന്‍സണ്‍ മണവാളന്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, വര്‍ക്കി നിരപ്പേല്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, ജോസ്കുട്ടി മാടപ്പള്ളി, ബേബി പെരുമാലില്‍, ചാക്കോച്ചന്‍ കാരാമയില്‍, ചാര്‍ലി മാത്യു, ബാബു കദളിമറ്റം, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-11 09:09:00
Keywordsകോണ്‍
Created Date2021-09-11 09:11:01