category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരും: പരസ്യ വെല്ലുവിളിയുമായി ഹിന്ദു ജാഗരണ വേദികെ
Contentമംഗളൂരു: ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെ (എച്ച്‌ജെവി). ഉഡുപ്പിയില്‍ കര്‍ക്കളയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഘടന പരസ്യമായ വെല്ലുവിളി നടത്തിയത്. മേഖലയില്‍ നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും പോലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരുമെന്നുമാണ് സംഘടനയുടെ നേതാക്കള്‍ അറിയിച്ചത്. ഗണേഷോത്സവം ഗംഭീരമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പ്രാര്‍ഥനയുടെ പേരില്‍ ഇവിടെ മതപരിവര്‍ത്തനത്തിന് അനുമതിയുണ്ട്. ആളുകളെ പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ലേയെന്നും എച്ച്‌ജെവി നേതാവ് പ്രകാശ് കുക്കെഹള്ളി ചോദിച്ചു. കര്‍ക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ എച്ച്‌ജെവിയുടെ നൂറോളം പ്രവര്‍ത്തകര്‍ ഇവിടെയെത്തി ആക്രമണം നടത്തിയിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-11 10:04:00
Keywords
Created Date2021-09-11 10:07:15