Content | ക്വാലാലംപൂര്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ മുസ്ലീങ്ങളല്ലാത്തവരെ നിയന്ത്രിക്കുവാന്‍ ലക്ഷ്യമിടുന്ന പുതിയ ബില്ലിനെതിരെ ക്രിസ്ത്യന്‍ സഭകളും വിവിധ മതങ്ങളുടെ കൂട്ടായ്മയും ഒറ്റക്കെട്ടായി രംഗത്ത്. ബില്ല് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബുദ്ധിസം, ക്രിസ്തുമതം, ഹിന്ദുമതം, സിഖ്, താവോയിസം തുടങ്ങിയ മതവിഭാഗങ്ങളുടെ മലേഷ്യയില്‍ കണ്‍സള്‍ട്ടേറ്റീവ് സമിതി (എം.സി.സി.ബി.സി.എച്ച്.എസ്.റ്റി) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
മലേഷ്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നാലു പുതിയ 'ശരിയത്ത്' നിയമങ്ങളുടെ കരടുരേഖ തയ്യാറാക്കുകയാണെന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ റിലീജിയസ് അഫയേഴ്സ് വിഭാഗം ഡെപ്യൂട്ടി മന്ത്രിയായ വൈബി ഉസ്താസ് അഹമദ് മര്‍സൂക് ഷാരിയുടെ പ്രഖ്യാപനമാണ് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായത്. വഖഫ് ബില്‍, മുഫ്തി ബില്‍, ശരിയത്ത് കോര്‍ട്ട് ബില്‍, കണ്‍ട്രോള്‍ ആന്‍ഡ് റെസ്ട്രിക്ഷന്‍ ഓണ്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് നോണ്‍ മുസ്ലീം റിലീജിയന്‍സ് ബില്‍ എന്നിവയാണ് മര്‍സൂക് ഷാരി പറഞ്ഞ നാലു ബില്ലുകളെന്ന് ‘മലേഷ്യ ടുഡേ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ നിയമങ്ങളില്‍ വരുത്തുന്ന 11 മാറ്റങ്ങളിലൂടെ ശരിയത്ത് നിയമത്തിന്റെ പഞ്ചവത്സര ശാക്തീകരണ പദ്ധതിയുടെ ഭാഗമാണ് 4 പുതിയ ബില്ലുകളെന്ന് മര്‍സൂക് ഷാരി പറഞ്ഞതായും സൂചനയുണ്ട്. ഫെഡറല്‍ ഭൂപ്രദേശങ്ങളിലെ ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്തുവാന്‍ 2020 മുതല്‍ 2025 നീണ്ടു നില്‍ക്കുന്ന ശാക്തീകരണ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയതും, ഭേദഗതിയും ഉള്‍പ്പെടുന്ന 11 പ്രധാന 'ശരിയത്ത്' നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. മതന്യൂനപക്ഷങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും മര്‍സൂക് ഷാരി തന്റെ പ്രസ്താവന പിന്‍വലിക്കുവാന്‍ തയ്യാറായിട്ടില്ല.
ഇദ്ദേഹത്തിന്റെ പ്രസ്താവനയിലെ നിരവധി പോരായ്മകള്‍ എം.സി.സി.ബി.സി.എച്ച്.എസ്.റ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ക്വാലാലംപൂര്‍ അതിരൂപതയുടെ ആഴ്ചപതിപ്പായ ‘ഹെറാള്‍ഡ് മലേഷ്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ വ്യക്തിക്കും സ്വന്തം മതത്തില്‍ വിശ്വസിക്കുവാനും, ജീവിക്കുവാനും, പ്രകടിപ്പിക്കുവാനുമുള്ള അവകാശം ഉണ്ടെന്ന് ഫെഡറല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11 (1) ല്‍ പറയുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. അതേസമയം ബില്‍ നിയമമാക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് മലേഷ്യന്‍ നിയമമന്ത്രിയുടെ ഭാഷ്യം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |