category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്ലോവാക്യന്‍ പര്യടനം: മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ആശ്രയകേന്ദ്രം സന്ദർശിച്ച് മാർപാപ്പ
Contentബ്രാറ്റിസ്ലാവ: മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പേപ്പൽ പര്യടനത്തിന് യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ കീഴിലുള്ള ആശ്രയകേന്ദ്രം സന്ദർശിച്ചു. ബ്രാറ്റിസ്ലാവയിൽ സ്ഥിതിചെയ്യുന്ന ബത്‌ലഹേം സെന്റർ എന്ന പേരിൽ അറിയപ്പെടുന്ന ആതുരാലയത്തിൽ ഇന്നലെ സെപ്റ്റംബർ പതിമൂന്നാം തീയതി തിങ്കളാഴ്ചയാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ബത്‌ലഹേം സെന്ററിന്റെ സുപ്പീരിയർ ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിച്ചു. പാപ്പ അവിടുത്തെ അന്തേവാസികളെ കാണുന്നതിനിടയിൽ കുട്ടികളുടെ ഗായകസംഘം സംഗീതമാലപിച്ചു. ബെത്‌ലഹേം സെന്ററിന് പിന്തുണ നൽകുന്നവർക്ക് പാപ്പ നന്ദി പറഞ്ഞു. ആതുരാലയത്തിലെ എല്ലാ മാതാപിതാക്കൾക്കും, കുട്ടികൾക്കും പാപ്പ നന്ദി രേഖപ്പെടുത്തി. "നമ്മൾ ഒരുമിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോൾ ദൈവം നമ്മോടൊപ്പം കാണും. പരീക്ഷണ സമയത്തും ദൈവം നമ്മോടൊപ്പമുണ്ട്. മോശം സമയങ്ങളിലും ദൈവം നമ്മോടൊപ്പം യാത്ര ചെയ്യുന്നു". മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ തങ്ങളുടെ സേവനത്തിലൂടെ നൽകുന്ന സാക്ഷ്യത്തിന് നന്ദി പറയുന്നതായി അതിഥികൾക്കുള്ള ഡയറിയിൽ ഫ്രാൻസിസ് മാർപാപ്പ കുറിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഉണ്ണിയേശുവിന്റെയും ഒരു ചിത്രം ഫ്രാൻസിസ് മാർപാപ്പ അവർക്ക് സമ്മാനമായി നൽകി. നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലിയതിനുശേഷം, അവരെ അനുഗ്രഹിക്കുക കൂടി ചെയ്തിട്ടാണ് പാപ്പ മടങ്ങിയത്. സന്യാസിനികൾ, ഭവനരഹിതരായ സഹായിക്കാൻ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പോകുന്ന കാര്യവും, അവരുടെ ദാരിദ്രാവസ്ഥയെപ്പറ്റിയും ബത്‌ലഹേം സെന്ററിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തിലെ വൈദികൻ ഫാ. ജുറാജ് വിട്ടേക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് വിശദീകരിച്ചു. ആലംബഹീനർക്ക് സന്യാസിനികളുടെത് വലിയൊരു സാക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1997ൽ ആരംഭിച്ച ആതുരാലയത്തിൽ ഭവനരഹിതർക്ക് തലചായ്ക്കാൻ ഇടവും, ഭക്ഷണവും നല്‍കിവരികയാണ്. .മദർ തെരേസ നടത്തിയ സ്ലോവാക്യൻ സന്ദർശനത്തിന് ശേഷമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങൾ ഇവിടെയെത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-14 11:58:00
Keywordsപാപ്പ
Created Date2021-09-14 12:00:48