category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ
Contentസെപ്റ്റംബർ പതിനാലാം തീയതി വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളാണ്. 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൻ്റെ സമാപന സന്ദേശത്തിൻ ഫ്രാൻസീസ് പാപ്പ കുരിശിനെപ്പറ്റി ഇപ്രകാരം പറഞ്ഞു. കുരിശ് ഒരിക്കലും ഫാഷനല്ല. പ്രിയ സഹോദരീ സഹോദരന്മാരേ,പഴയതുപോലെ ഇന്നും കുരിശ് ഒരിക്കലും ഒരു ഫാഷനല്ല. കുരിശ് ഉള്ള് സുഖപ്പെടുത്തുന്നു. ക്രൂശിതരൂപത്തിന് മുന്നിലാണ് "ദൈവിക ചിന്തയും", "മാനുഷിക ചിന്തയും" തമ്മിലുള്ള കയ്പേറിയ സംഘർഷം, ഒരു ആന്തരിക പോരാട്ടം നാം അനുഭവിക്കുക. ഒരു വശത്ത്, ദൈവത്തിന്റെ യുക്തിയാണ് നയിക്കുന്നതെങ്കിൽ മറുവശത്തു കേവലം മാനുഷിക വികാരങ്ങളാണ് നമ്മെ നിയന്ത്രിക്കുക. ആദ്യത്തേത് എളിമയുള്ള സ്നേഹത്തിലൂടെ വിരിയുന്ന ആത്മത്യാഗത്തിലൂടെ മറ്റുള്ളവരുടെ നന്മ ലക്ഷ്യമിടുമ്പോൾ രണ്ടാമത്തേത് ലോകത്തിന്റെ യുക്തിയിൽ ബഹുമാനവും പദവിയുമായി നേടാനുള്ള പരക്കം പാച്ചലിലാണ്. ക്രൂശിതനു മുമ്പിൽ നിൽക്കാൻ നമുക്കു കരുത്തു പകരുന്ന അപ്പൻ മാതൃകയാണ് യൗസേപ്പിതാവ്. കുരിശിനെ ഫാഷനായല്ല പാഷനായി കണ്ട വ്യക്തിയായിരുന്നു ആ നല്ല പിതാവ്. എളിമയുള്ള ആത്മ ദാനത്തിലൂടെ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അവൻ്റെ ലക്ഷ്യം. ലോകത്തിൻ്റെ യുക്തിയിൽ അവൻ വശീകരിക്കപ്പെടുകയോ, അവൾ നൽകുന്ന ബഹുമാനമോ പദവികളോ ആ ദിവ്യ ഹൃദയത്തെ ചഞ്ചലപ്പെടുത്തുകയോ ചെയ്തില്ല. ദൈവപുത്രൻ്റെ ജനനവസരത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച യൗസേപ്പിതാവ് ക്രൂശിതനു മുമ്പിൽ നിൽക്കുവാനും ദൈവിക ചിന്തയ്ക്കനുസരിച്ച് പ്രവർത്തിക്കാനും നമുക്കു ശക്തി പകരട്ടെ. ഫാ. ജയ്സൺ കുന്നേൽ mcbs
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-14 19:35:00
Keywordsജോസഫ്, യൗസേ
Created Date2021-09-14 19:35:53