Contents
Displaying 16961-16970 of 25113 results.
Content:
17333
Category: 1
Sub Category:
Heading: കോവിഡ് 19: ഫിലിപ്പീന്‍സില്‍ ഒരു കോണ്‍വെന്റിലെ 9 സന്യാസിനികള്‍ മരിച്ചു
Content: മനില: ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ സന്യാസിനി സഭയായ റിലീജിയസ് ഓഫ് ദി വിര്‍ജിന്‍ മേരി കോണ്‍വെന്റിലെ കോവിഡ് ബാധിതരായ 9 കന്യാസ്ത്രീകള്‍ മരണത്തിന് കീഴടങ്ങി. മറ്റ് ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മനിലയിലെ ക്യൂസോണ്‍ നഗരത്തിലെ റിലീജിയസ് ഓഫ് ദി വിര്‍ജിന്‍ മേരി കോണ്‍വെന്റ് അറിയിച്ചു. 80-നും 90-നും ഇടയില്‍ പ്രായമുള്ള സന്യാസിനികളാണ് മരണപ്പെട്ടത്. ഇവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭിച്ചില്ലെന്ന ആരോപണമുണ്ട്. സെപ്റ്റംബര്‍ 14-ന് കോണ്‍വെന്റിലെ 62 കന്യാസ്ത്രീകള്‍ക്കും നിരവധി ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ച ശേഷം ഈ കോണ്‍വെന്റ് ക്വാറന്‍റൈനില്‍ തുടരുകയായിരിന്നു. അപ്പോയിന്റ്മെന്റ് റദ്ദാക്കിയതിനാല്‍ മരിച്ചവര്‍ക്കാര്‍ക്കും വാക്സിന്‍ ലഭിച്ചിരുന്നില്ലെന്നും, പ്രായം കൂടിയവരായിരുന്നതിനാല്‍ അവരുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റര്‍ മരിയ അനിസിയ കത്തോലിക്കാ റേഡിയോ സേവനമായ വെരിത്താസിനോട് വെളിപ്പെടുത്തി. വാക്സിന്‍ സ്വീകരിച്ച കന്യാസ്ത്രീകള്‍ രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ചു വരികയാണ്. തങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കടന്നുവന്ന കോവിഡ് ബാധിതനായ ഒരു സന്ദര്‍ശകനില്‍ നിന്നാവാം കോണ്‍വെന്റില്‍ രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ക്രൈസ്റ്റ് ദി കിംഗ് മിഷന്‍ സെമിനാരി, ദി കോണ്‍വെന്റ് ഓഫ് ദി ഹോളി സ്പിരിറ്റ്, സ്റ്റെല്ല മരിയാസ് കോണ്‍വെന്റ് എന്നിവിടലും കോവിഡ് ബാധ രൂക്ഷമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കനുസരിച്ച് 15,592 പുതിയ കേസുകളാണ് ഫിലിപ്പീന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഫിലിപ്പീന്‍സിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2,417,419 ആയി. 1,62,580 പേര്‍ക്കാണ് നിലവില്‍ രോഗബാധ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-24-16:01:48.jpg
Keywords: ഫിലിപ്പീ

17334
Category: 22
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍
Content: റോസറി ഡോക്ടർ (Rosary Doctor) എന്നറിയപ്പെടുന്ന അമേരിക്കൻ സുവിശേഷ പ്രഘോഷകനായ ബ്രയാൻ കിസെകിന്‍റെ (Brian Kiczek) യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. Go to St. Joseph, Do Whatever He tells You ( വി. യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍) എന്നതാണ് പുസ്തകത്തിൻ്റെ നാമം. "അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍."(യോഹ 2 : 5) എന്ന മറിയത്തിന്റെ ആഹ്വാനം ഈ ഗ്രന്ഥത്തിന്റെ ശീർഷകമായി തിരഞ്ഞെടുത്തതുവഴി പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തനായ ബ്രയാൻ ദൈവപുത്രന്റെ വളർത്തു പിതാവിനെ ശക്തനായ ഒരു സഹായകനായി മറിയത്തിൻ്റെ ആഹ്വാനത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ. അമേരിക്കൻ മുൻ നാവികസേനാംഗവും നിരീശ്വരവാദത്തിൽ നിന്നും ന്യൂ എയ്ജ് പ്രസ്ഥാനങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്ന ബ്രയാന്റെ യൗസേപ്പിതാവിനോടുള്ള വ്യക്തിപരമായ ഭക്തിയുടെ മനോഹരമായ ഉദാഹരണമാണ് ഈ പുസ്തകം. വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. വായനക്കാരുടെ ഉപയോഗത്തിനായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള ശക്തമായ മദ്ധ്യസ്ഥ പ്രാർത്ഥനകളും ഇതിൽ ഉൾചേർത്തിരിക്കുന്നു. സുവിശേഷാദർശങ്ങളായ ദാരിദ്രവും അനുസരണവും വിശുദ്ധിയും യൗസേപ്പിതാവിനെ അനുകരിച്ചു സാധാരണ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്ന മാർഗ്ഗ നിർദേശങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. യൗസേപ്പിതാവിനോടുള്ള സ്നേഹവും ഭക്തിയും ഈ പുസ്തകം നിങ്ങളിൽ രൂഢമൂലമാക്കും. ജീവിതത്തിലെ ആവശ്യങ്ങളിലെല്ലാം യൗസേപ്പിതാവിലേക്കു തിരിയുവാനും അവൻ്റെ സഹായം എപ്പോഴും യാചിക്കാനും ഈ ഗ്രന്ഥം നമ്മളെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-09-24-17:24:57.jpg
Keywords: ജോസഫ്, യൗസേ

17335
Category: 1
Sub Category:
Heading: ചിലിയില്‍ നാളെ ദേശീയ ദിവ്യകാരുണ്യ ആരാധന ദിനം: പ്രത്യേക ശുശ്രൂഷകള്‍
Content: സാന്‍റിയാഗോ: "ചിലിയെ മനസ്സില്‍ വെച്ചുകൊണ്ട് നമുക്ക് ദൈവത്തെ ആരാധിക്കാം" എന്ന പ്രമേയവുമായി മിഷന്‍ ഫാത്തിമ ചിലി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ ആരാധനാ ദേശീയ ദിനാചരണം നാളെ സെപ്റ്റംബര്‍ 25ന് നടക്കും. തെക്കേ അമേരിക്കൻ വൻകരയിലെ തിരദേശ രാജ്യമായ ചിലിയിലെ മുഴുവന്‍ രൂപതകളും പങ്കെടുക്കുന്ന ദേശീയ ദിനാചരണം രാവിലെ 8 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയും, ജപമാല അര്‍പ്പണവും, പ്രത്യേക വിചിന്തനങ്ങളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ദിവ്യകാരുണ്യ ദേശീയ ദിനത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടിയും, സമാധാനത്തിനും സാമൂഹ്യ നീതിയ്ക്കും ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ടിതമായ ഭരണഘടനക്ക് വേണ്ടിയും വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കും. സാന്താ മരിയ ഡെ ലോസ് ഏഞ്ചലസ് രൂപതാധ്യക്ഷന്‍ ഫെലിപ്പെ ബക്കാരെസെയാണ് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സാന്റിയാഗോ സഹായ മെത്രാന്‍ ക്രിസ്റ്റ്യന്‍ കാസ്ട്രോ, ബിഷപ്പ് ക്രിസ്റ്റ്യന്‍ റോണ്‍കാഗ്ലിയോളോ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. ക്രിസ്തു സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യത്തിന് മുന്നില്‍ ഒരുമിച്ചു നിന്നുകൊണ്ട് ഏക മനസ്സോടെ രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കു മറുപടി ലഭിക്കാതെ പോവുകയില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നു മിഷന്‍ ഫാത്തിമ ചിലിയുടെ കോര്‍ഡിനേറ്ററായ ആന്‍ഡ്രേസ് ജിമെനെസ് പറഞ്ഞു. ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവം നമ്മുടെ ഹൃദയങ്ങളെ സൗഖ്യപ്പെടുത്തുകയും, യേശുവിന്റെ കാലടികളെ പിന്തുടരുവാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വെച്ച് നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മിഷന്‍ ഫാത്തിമാ ചിലിയുടെ ഫേസ്ബുക്ക് പേജില്‍ ദിവ്യകാരുണ്യ ദിനാചരണത്തിന്റെ തത്സമയ സംപ്രേഷണം ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-24-21:05:44.jpg
Keywords: ചിലി

17336
Category: 1
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഓർത്തഡോക്സ് മെത്രാന്മാര്‍: നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രൂപത വൈദികര്‍
Content: പാലാ: നര്‍ക്കോട്ടിക് ലവ് ജിഹാദ് വിഷയങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടംനേടിയ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. ഇന്ന് മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം റവ.ഡോ.തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ നോർത്ത് വെസ്റ്റ് റവ.ഡോ.സക്കറിയ മാർ നിക്കോളാവാസ് എന്നിവര്‍ പാലാ അരമനയിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ വൈദികരും ഇന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭരണങ്ങാനം, അരുവിത്തറ, ചേർപ്പുങ്കൽ, പാലാ, തുടങ്ങനാട്, പ്രവിത്താനം, തുടങ്ങീ ഫൊറോനകളിലെ നിരവധി വൈദികരും പാലാ രൂപത മാതൃവേദി പ്രതിനിധികളും പിതാവിനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. വോട്ട് പ്രീണനത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും ചാനല്‍ റേറ്റിംഗിന് വേണ്ടി മാധ്യമങ്ങളും മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വേട്ടയാടുമ്പോള്‍ രൂപതഭേദമന്യേ പിന്തുണയുമായി വിശ്വാസികളും വൈദികരും ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഭാ സംഘടന പ്രതിനിധികള്‍ പാലാ രൂപതയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Image: /content_image/News/News-2021-09-24-22:53:59.jpg
Keywords: കല്ലറ

17337
Category: 1
Sub Category:
Heading: വെനിസ്വേലന്‍ കർദ്ദിനാൾ ഉറോസ സവിനോ കാലം ചെയ്തു
Content: കരാക്കാസ്: തെക്കെ അമേരിക്കൻ രാജ്യമായ വെനിസ്വേല സ്വദേശിയായ കർദ്ദിനാൾ ജോർജ്ജ് ലിബറേറ്റോ ഉറോസ സവിനോ കാലം ചെയ്തു. കോവിഡ് 19 രോഗ ബാധിതനായി ആഗസ്റ്റ് അവസാനം മുതൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരിന്ന അദ്ദേഹം ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (23/09/21) ആണ് അന്തരിച്ചത്. രാജ്യ തലസ്ഥാനമായ കരാക്കാസ് അതിരൂപതയുടെ മുന്‍ അധ്യക്ഷനായ കർദ്ദിനാൾ ഉറോസ സവീനൊയ്ക്ക് 79 വയസ്സായിരുന്നു. കർദ്ദിനാൾ ഉറോസ സവീനൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 218 ആയി കുറഞ്ഞു. 1942 ആഗസ്റ്റ് 28-നായിരുന്നു ഉറോസ സവീനൊയുടെ ജനനം. 1967 ആഗസ്റ്റ് 15-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 സെപ്റ്റംബര്‍ 22-ന് മെത്രാനായി അഭിഷിക്തനായി. 2006 മാർച്ച് 24-ന് കർദ്ദി.നാളായി ഉയര്‍ത്തപ്പെട്ടു. വെനിസ്വേലയെ അലട്ടുന്ന പ്രതിസന്ധികളെ സമാധാനപരമായി പരിഹരിക്കുന്നതിന് രാഷ്ട്രീയോത്തരവാദിത്വമുള്ളവരെ തൻറെ അന്ത്യനിമിഷം വരെ നിരന്തരം ക്ഷണിക്കുകയും ജനങ്ങളുടെ ദുരിതങ്ങളുടെ നടുവില്‍ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് കർദ്ദിനാൾ ഉറോസ. കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പ തൻറെ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ഇടയനാണ് അദ്ദേഹമെന്ന് പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
Image: /content_image/News/News-2021-09-25-10:04:05.jpg
Keywords: വെനി

17338
Category: 18
Sub Category:
Heading: "ലഹരിയും കുടുംബവും": കുടുംബങ്ങൾക്ക് വേണ്ടിയുള്ള കെസിബിസി വെബിനാർ നാളെ
Content: കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ നാളെ സെപ്റ്റംബർ 26 ഞായറാഴ്ച നടക്കും. കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം എന്നതിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങളാണ് വെബിനാറില്‍ ഉള്ളത്. ലഹരി ഉപയോഗം ഇന്നത്തെ കേരളത്തിൽ - വാസ്തവങ്ങൾ, കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്നതെന്ത്? - അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിശകലനം, ലഹരിയുടെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തുടങ്ങീ വിവിധ വിഷയങ്ങളില്‍ മുൻ ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസ്, റവ. ഡോ. ബിജു സെബാസ്റ്റ്യൻ എംഐ (സൈക്കോളജിസ്റ്റ്), തിരുവമ്പാടി അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവര്‍ സന്ദേശം നല്‍കും. പരമാവധി 500 കുടുംബങ്ങൾക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. ** Topic: "ലഹരിയും കുടുംബവും" വെബിനാർ ** Time: Sep 26, 2021 06:00 PM Mumbai, Kolkata, New Delhi ** Join Zoom Meeting: {{https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09 -> https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09/}} ** Meeting ID: 858 8935 9724 ** Passcode: 061988
Image: /content_image/India/India-2021-09-25-10:24:37.jpg
Keywords: കെസിബിസി

17339
Category: 1
Sub Category:
Heading: ജാർഖണ്ഡിൽ ഗോത്രമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബങ്ങൾക്കു ഊരുവിലക്ക്
Content: മങ്കാപാട്ട്: ജാർഖണ്ഡിലെ മങ്കാപാട്ട് സിർസേ എന്ന ഗ്രാമത്തിൽ ഏതാനും നാളുകൾക്കു മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന മൂന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ ഗ്രാമസഭ സെപ്റ്റംബർ പതിനേഴിനു തീരുമാനമെടുത്തതായാണ് യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുപ്രകാരം ഗ്രാമത്തിലെ ചടങ്ങുകൾക്ക് ഇവരെ ക്ഷണിക്കുകയോ, മറ്റാരും ഇവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്നില്ല. പൊതുസ്ഥലങ്ങളിൽ കാലികളെ മേയ്ക്കുന്നതിനടക്കം ഇവർ നിയന്ത്രണം നേരിടുന്നുണ്ട്. വെസ്റ്റ് സിംഗ്ബം ജില്ലയിലാണ് മങ്കാപാട്ട് സിർസേ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇരുന്നൂറോളം കുടുംബങ്ങളുണ്ട്. സർനാ എന്ന ഗോത്ര മതവിശ്വാസമായിരുന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ പിന്തുടർന്നിരുന്നത്. ഇതിലേക്ക് തന്നെ അവർ തിരികെ നടക്കണമെന്നാണ് ഗ്രാമ നേതൃത്വം ആവശ്യപ്പെടുന്നത്. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ ഗ്രാമവാസികളും ബാധ്യസ്ഥരാണെന്നും ഇല്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും ആദിവാസി ഹോ സമാജ് യുവ മഹാസഭയുടെ ജില്ലാ അധ്യക്ഷൻ ഗബ്ബാർ സിംഗ് ഹെംബ്രൂം മുന്നറിയിപ്പു നൽകി. എല്ലാ ഞായറാഴ്ചകളിലും ബഹിഷ്കരണം പൂർണമായി പാലിക്കപ്പെട്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടി കൂടിക്കാഴ്ചകളും നടക്കും. മൂന്ന് ക്രൈസ്തവ കുടുംബങ്ങൾ ഒഴിച്ച് ഗ്രാമത്തിലെ ബാക്കി എല്ലാവരും സർനാ മതമാണ് പിന്തുടരുന്നതെന്നും, അവർ തിരികെ സർനാ മതത്തിലേക്ക് മടങ്ങാൻ തയ്യാറായിരുന്നെങ്കിൽ അവരെ സ്വീകരിക്കുമായിരുന്നുവെന്നും, എന്നാൽ അവർ വിസമ്മതിച്ചുവെന്നും ഗബ്ബാർ സിംഗ് വിശദീകരിച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ബഹിഷ്കരണം ഒരു പതിവ് സംഭവമാണ്. ഇഷ്ടമുള്ള മതം പിന്തുടരാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, ഗ്രാമം ഇപ്പോൾ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ജില്ലയിലെ പോലീസ് മേധാവി അജയ് ലിൻഡ പറഞ്ഞു. 2017ൽ മതപരിവർത്തന നിരോധന നിയമം ജാർഖണ്ഡ് സംസ്ഥാനം പാസാക്കിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-25-14:38:00.jpg
Keywords: ജാര്‍ഖ

17340
Category: 24
Sub Category:
Heading: നർക്കോട്ടിക്കിൽ തട്ടി തകരുന്നതോ കത്തോലിക്ക ഐക്യം?
Content: ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു (1 കോറിന്തോസ് 12 : 26). കേരളസമൂഹം പ്രത്യേകിച്ച് ക്രിസ്ത്യാനികൾ ഈ കാലയളവിൽ നേരിടുന്ന ഭീഷണികളെ കുറിച്ച് ജാഗ്രത പുലർത്തുവാൻ അഭിവന്ദ്യനായ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തന്റെ മക്കൾക്ക് നൽകിയ ഉപദേശങ്ങളെ ചോരക്കൊതിയുള്ള കുറുക്കന്റെ കൗശലത്തോടെ ദുർവ്യാഖ്യാനം ചെയ്ത കേരളത്തിലെ മാധ്യമങ്ങൾ തികച്ചും അനാവശ്യമായ ഒരു ഭിന്നതയാണ് സമൂഹത്തിലുണ്ടാക്കിയത്. തീവ്രവാദികളായ ഒരു ന്യൂനപക്ഷത്തെക്കുറിച്ച് നടത്തിയ ഒരു പരാമർശം ഓരോ ദിവസം കഴിയുന്നതനുസരിച്ചു പലവിധ തലങ്ങളിലേക്ക് വ്യാപിച്ചു യഥാർത്ഥ വിഷയത്തിൽ നിന്ന് അതിവിദൂരത്തായിരിക്കുന്നു. പാലാ രൂപതയെ പ്രതിക്കൂട്ടിൽ നിർത്തി ആരംഭിച്ച വിവാദം പിന്നീട് ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും തമ്മിലുള്ള ഒരു പ്രശ്നമായി മാറ്റി. ആര് വീണാലും ആര് ചത്താലും നമുക്ക് പത്ത് വോട്ട് കിട്ടണം എന്ന് മാത്രം ചിന്തയുള്ള പല രാഷ്ട്രീയ നേതാക്കളും കളമറിഞ്ഞു കളിച്ചതോടെ മാധ്യമരക്ഷസ്സുകൾക്ക് മൃഷ്ടാന്നാഭോജനം..!!?? അത്യഭിവന്ദ്യ കാതോലിക്ക ബാവ തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന മതസൗഹാർദ്ധയോഗത്തിനു ശേഷം വിവാദം നേർവിപരീതമായ ഒരു തലത്തിലേക്ക് മാറ്റാൻ കൊണ്ടു പിടിച്ചുള്ള പരിശ്രമം നടക്കുന്നു. ബാവാതിരുമേനിയുടെ നിലപാടുകളെ കല്ലറങ്ങാട്ട് പിതാവിനും സീറോമലബാർ സഭയ്ക്കും എതിരായുള്ളതായി വ്യാഖ്യാനിച്ചു കൊണ്ടു ചില ഫേസ്ബുക് ഗ്രൂപ്പുകൾ തുടങ്ങി വച്ച ദുഷ്പ്രചാരണം കുറെയേറെ പേർ വൈകാരികമായി ഏറ്റെടുക്കുകയും അതിനെ പ്രതിരോധിക്കാൻ ചില വ്യക്തികളും ഗ്രൂപ്പുകളും നടത്തിയ പ്രത്യാക്രമണങ്ങളും സീറോ മലബാർ സഭയിലെയും സീറോ മലങ്കര സഭയിലെയും ക്രിസ്തുവിനെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷത്തെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഇപ്പോൾ വിജയിച്ചിരിക്കുന്നത് ദുഷ്ടന്റെ കൗശലങ്ങളാണ്. പ്രത്യക്ഷത്തിൽ വിരുദ്ധങ്ങളെന്നു തോന്നുമെങ്കിലും കല്ലറങ്ങാട്ട് തിരുമേനിയുടെയും ക്ളീമീസ് പിതാവിന്റെയും നിലപാടുകൾ യോജിച്ചു പോകാത്തതാണോ? ഒരാൾ സഭസ്നേഹിയും മറ്റെയാൾ സഭാ വിരുദ്ധനുമാണോ? ഒരാൾ ജ്ഞാനിയും മറ്റെയാൾ അവിവേകിയും ആണോ? കേരള സഭ ജാഗ്രതയോടെ അഭിമുഖീകരിക്കേണ്ട ഏറ്റം പ്രധാനമായ ഭീഷണി പുറമെ നിന്നുള്ള ഏതു വിഷയത്തേക്കളുമുപരി ഈ കാലയളവിൽ മറമാറ്റി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അന്തശ്ചിദ്രമാണ്. അവരുടെ വിചാരങ്ങള്‍ അറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള ഭവനവും വീണുപോകും (ലൂക്കാ 11 : 17). നാലു സുവിശേഷങ്ങൾ പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങൾ വായിക്കുന്ന ഒരാൾക്ക് ഒറ്റ വായനയിൽ വിശേഷിച്ച് വ്യത്യാസം ഒന്നും തോന്നുകയില്ല. എന്നാൽ നാലു സുവിശേഷങ്ങളെ നാല് വ്യത്യസ്ത പ്രതീകങ്ങൾ കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. യേശുവിന്റെ മാനുഷിക മുഖത്തെ കൂടുതൽ അനാവരണം ചെയ്യുന്ന മത്തായിയുടെ സുവിശേഷത്തിന്റ പ്രതീകം മനുഷ്യനും യേശുവിന്റെ ദൈവപുത്രത്വത്തിന് പ്രാധാന്യം നൽകുന്ന മർക്കോസിന്റെ സുവിശേഷത്തിന്റെ പ്രതീകം സിംഹവും യേശുവിന്റെ പൗരോഹിത്യത്തിനും യാഗാർപ്പണത്തിനും മുഖ്യസ്ഥാനം നൽകുന്ന ലുക്കാ സുവിശേഷത്തിന്റെ പ്രതീകം കാളയും യേശുവിൽ പൂർത്തിയായ രക്ഷകര രഹസ്യത്തിന്റെ ആന്തരികർത്ഥങ്ങൾ ഉന്നതമായ ദൈവശാസ്ത്രചിന്തകളിലൂടെ പ്രതിപാദിക്കുന്ന യോഹന്നാന്റെ സുവിശേഷപ്രതീകം കഴുകനും ആണ്. അതെന്താണ് അങ്ങനെ? യേശുക്രിസ്തു എന്ന ഒരേ വ്യക്തിയെ നാല് വ്യത്യസ്ത ക്യാൻവാസിൽ വരച്ചിട്ട നാലു സുവിശേഷങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് രണ്ടായിരം വർഷത്തിനിപ്പുറവും വിരാമം കുറിക്കപ്പെട്ടിട്ടില്ല. ഈ സുവിശേഷങ്ങളിലെ ഒരോ ചെറിയ വാക്കിലും അന്തർലീനമായിരിക്കുന്ന സന്ദേശങ്ങളെ മനനം ചെയ്യുന്ന പ്രബോധനങ്ങൾക്കും പ്രബന്ധങ്ങൾക്കും അറുതി വന്നിട്ടുമില്ല. അതെന്താണ് അങ്ങനെ? ക്രിസ്തുവെന്ന മഹാരഹസ്യം നമ്മുടെ പരിമിതമായ മനസ്സിന്റെയും ബുദ്ധിയുടെയും ഗ്രഹണശേഷിക്കും എത്രയോ മുകളിൽ ആണ് എന്നതാണ് അതിന് കാരണം. പതിമൂന്നാം നൂറ്റാണ്ടിൽ തിരുസഭയെ താങ്ങി നിർത്താനും പടുത്തുയർത്താനും ദൈവം നിയോഗിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസും വിശുദ്ധ ഡോമിനിക്കും തങ്ങളുടെ നിയോഗങ്ങൾ സാക്ഷാത്കരിച്ചത് പ്രത്യക്ഷത്തിൽ യാതൊരു ചേർച്ചയുമില്ലാത്ത വഴികളിലൂടെയാണ് എന്നത് കൊണ്ട് അവരെയോ അവരാൽ സ്ഥാപിതമായ സന്യാസ സഭകളെയോ ബദ്ധശത്രുക്കളായി ആരും ഗണിക്കാറില്ലല്ലോ. വിശ്വാസസംബന്ധിയായ വിഷയങ്ങളിൽ കർക്കശക്കാരനായ പരിശുദ്ധ ബെന്ഡിക്ട് പതിനാറാമാൻ എമിരിറ്റസ് മാർപാപ്പയെയും അസ്സീസിയിലെ ഫ്രാൻസിസിന്റെ കാരുണ്യം നിലപാടുകളിൽ നിറയുന്ന പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെയും വിരുദ്ധ ചേരികളിൽ ആക്കി നിർത്തുവാൻ അനേകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇവർ രണ്ടു പേരും എപ്പോഴും ക്രിസ്തുവിന്റെ പരിമളം അവരവരുടെ ശുശ്രൂഷാവീഥികളിൽ അനസ്യൂതം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. അഭിവന്ദ്യനായ കല്ലറങ്ങാട്ട് പിതാവിനെയും അത്യഭിവന്ദ്യ ക്ളീമിസ് ബാവയെയും എതിർ ചേരികളിലാക്കുവാനും സീറോ മലബാർ സഭയെയും സീറോ മലങ്കര സഭയെയും ഭിന്നിപ്പിക്കുവാനും വെള്ളം കോരുന്നവർ സത്യത്തിൽ ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ സഭയേയോ മനസ്സിലാക്കാത്തവരും സ്നേഹിക്കാത്തവരും ആണ് എന്നത് നിസ്തർക്കമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന് രണ്ടു സാഹചര്യങ്ങളിൽ വ്യത്യസ്ത വ്യാഖ്യാനം നൽകി എന്ന തെറ്റ് മാത്രമാണ് രണ്ടു പേരും ചെയ്തത്. ഫരിസേയരുടെ പ്രബോധനമാകുന്ന പുളിമാവിനെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പഠിപ്പിച്ച യേശുവിന്റെ മുഖമായിരുന്നു ചെന്നായ്ക്കളെ കുറിച്ച് കരുതലുണ്ടായിരിക്കണമെന്ന് ഉപദേശിച്ച കല്ലറങ്ങാട്ട് പിതാവിന്. ഒറ്റുചുംബനം നൽകുന്നവനെന്നു ഉറപ്പുണ്ടായിട്ടും തന്റെ ശരീരത്തിന്റെ ആദ്യവീതം യൂദാസിന് നൽകിയ, പിടിച്ചു കെട്ടാൻ വന്നവന്റെ മുറിക്കപ്പെട്ട ചെവി തിരിച്ചു ചേർത്ത ക്രിസ്തുവിന്റെ മുഖമായിരുന്നു തെറ്റിദ്ധരിക്കപ്പെടാനും ചതിക്കപ്പെടാനും സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും സൗഹാർദ്ദ മേശയൊരുക്കിയ ക്ളീമിസ് ബാവയ്ക്ക്. രണ്ടു പേരിലും പ്രകാശിച്ചത് ക്രിസ്തുവിന്റെ മുഖം. രണ്ടു പിതാക്കന്മാർക്കും അതു മനസ്സിലായിട്ടുമുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഭിന്നിപ്പിച്ചു പോരടിപ്പിച്ചു ചോര കുടിക്കാൻ കാത്തു നിൽക്കുന്ന മാധ്യമങ്ങൾക്കും ചില പ്രത്യയ ശാസ്ത്രങ്ങൾക്കും അവരവരുടെ വൈകാരിക അതിർവരമ്പുകൾക്കുള്ളിൽ പിതാക്കന്മാരെ തളച്ചിട്ട ചില വിശ്വാസികൾക്കും മാത്രമാണിവിടെ തെറ്റിയത്. സഹോദരങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകുമ്പോൾ അപരന്റെ മുറിവിനെ പരിഹസിക്കാൻ പക്ഷം പിടിക്കുന്നവരും ചെളി വാരിയെറിയുന്നവരും സത്യത്തിൽ ഒരാളുടെയും പക്ഷത്തല്ല. കുടുംബത്തിന്റെ നാശമാണ് അവരുടെ ഉന്നം; സ്വന്തം ഉദരപൂരണവും. വിശാലമായ അർത്ഥത്തിൽ ദൈവമക്കൾ തന്നെയായ മറ്റൊരു മതത്തിന്റെ നേതാക്കന്മാർ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ കരം നീട്ടിയ ബാവാതിരുമേനി, സീറോ മലങ്കര സഭയെ പോലെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗം തന്നെയായ സീറോ മലബാർ സഭയ്ക്കും കല്ലറങ്ങാട്ട് പിതാവിനും എതിരാകും എന്ന് ചിന്തിച്ചവർ, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ചിലയിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മനനൊന്ത് സ്വാതന്ത്ര്യാഘോഷങ്ങളിൽ പങ്കുചേരാതെ നവഖലി പോലെയുള്ള കലാപസ്ഥലങ്ങൾ സന്ദർശിച്ച മഹാത്മ ഗാന്ധി ഹിന്ദുവിരുദ്ധനാണെന്ന് ദുഷ്പ്രചാരണം നടത്തിയവരിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല. കാട്ടക്കട മുരുകൻ പാടിയ പോലെ, മങ്ങിയ കാഴ്ചകൾ മാറാൻ നമുക്ക് പുതുകണ്ണടകൾ വേണം. ദുർപ്രചാരണങ്ങളിൽ മനസ്സുലഞ്ഞ്, സഹോദരീ സഭയുടെ മുറിവുകളെ ഫേസ്ബുക് പേജുകളിൽ വികൃതമാക്കി ആത്മസംതൃപ്തിയടയുന്നവരോട് ഒരു വാക്ക്. നിങ്ങൾ വീണ്ടും മുറിവേൽപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്? അപ്പോളോസ് ആരാണ്? പൗലോസ് ആരാണ് കര്‍ത്താവു നിശ്‌ചയിച്ചുതന്നതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്കു നയി ച്ചശുശ്രൂഷകര്‍ മാത്രം. (1 കോറിന്തോസ് 3 : 3-5). നാർക്കോട്ടിക്ക് വിവാദമല്ല ഇതിൽ വലുത് വന്നാലും തകരുന്നതല്ല കത്തോലിക്കാ ഐക്യം. സീറോ മലബാർ - മലങ്കര സഭകൾ തമ്മിലുള്ള ആത്മ ബന്ധം ക്രിസ്തുവിന്റെ തിരുഗാത്രത്തിലെ അവയവങ്ങൾ എന്ന നിലയിലുള്ളതായത് കൊണ്ടും പത്രോസാകുന്ന പാറ മേൽ ക്രിസ്തുവിനാൽ അടിസ്ഥാനമിട്ടതായതു കൊണ്ടും നരക കവാടങ്ങൾക്ക് തകർക്കാനാവത്ത വിധം ബലവത്താണ്. പരസ്പരവും സമൂഹത്തോടും കരുണയും സൗഹൃദവും നിലനിർത്തി ഇന്നും നാളെയും സീറോ മലങ്കര - സീറോ മലബാർ സഭകൾ ഇവിടെ തന്നെയുണ്ടാകും. അതോടൊപ്പം, അനുദിനം ചുറ്റിലും ഉള്ളിലും വർദ്ധിച്ചു വരുന്ന തിന്മയുടെ ശക്തികളെക്കുറിച്ച് ജാഗ്രത പുലർത്തുകയും അവയെ നേരിടാൻ അജഗണത്തെ പ്രാപ്തരാക്കുകയും ചെയ്യും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-25-15:44:16.jpg

17341
Category: 1
Sub Category:
Heading: അയര്‍ലണ്ടില്‍ എല്‍ജിബിടി പരേഡ് നടന്ന തെരുവില്‍ ജപമാല ചൊല്ലിയ വയോധികന് മര്‍ദ്ദനം
Content: കുക്ക്സ്ടൌണ്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രൈഡ് പരേഡ് നടന്ന തെരുവില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിന്ന വയോധികന് മര്‍ദ്ദനം. വടക്കന്‍ അയര്‍ലന്‍ഡിലെ ടൈറോണ്‍ കൗണ്ടിയിലെ കുക്ക്സ്ടൌണില്‍ നടന്ന പ്രൈഡ് പരേഡില്‍ പങ്കെടുത്ത യുവതിയാണ് നിരവധിപേര്‍ നോക്കിനില്‍ക്കേ പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിന്ന ജപമാല റാലി സംഘാടകൻ ജെറി മക്ഗീഫ്ന്റെ മുഖത്തിനിട്ടു അടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്ത്രീയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ‘ഐറിഷ് സൊസൈറ്റി ഫോര്‍ ക്രിസ്റ്റ്യന്‍ സിവിലൈസേഷന്‍’ സംഘടിപ്പിച്ച ജപമാല റാലിയില്‍ പങ്കെടുത്തുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ രൂപവുമായി ജപമാല ചൊല്ലിക്കൊണ്ടിരുന്ന മക്ഗിയോഫിനെ സമീപിച്ച യുവതി അദ്ദേഹത്തോട് കയര്‍ത്തു സംസാരിക്കുന്നതും, യാതൊരു കാരണവും കൂടാതെ മുഖത്തടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. മുഖത്ത് അടിയേറ്റിട്ടും യാതൊരു പ്രതികരണവും കൂടാതെ മക്ഗീഫ് ജപമാല തുടര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. പ്രൈഡ് പരേഡില്‍ പങ്കെടുത്തവരുടെ മാനസാന്തരത്തിനു വേണ്ടി സമാധാനപരമായി ജപമാല ചൊല്ലുവാനാണ് തങ്ങള്‍ അവിടെ എത്തിയതെന്ന്‍ മക്ഗീഫ് പറഞ്ഞിരിന്നു. “നിങ്ങള്‍ കണ്ടതാണല്ലോ, പ്രൈഡ് പരേഡില്‍ പങ്കെടുത്തവര്‍ ഞങ്ങളോട് വളരെ ശത്രുതാപരമായാണ് പെരുമാറിയത്. എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ മാന്യത പാലിച്ചു. ഞങ്ങള്‍ ഞങ്ങളുടെ ജപമാല തുടര്‍ന്നു. വളരെ താഴ്ന്ന ശബ്ദത്തിലായിരുന്നു ഞങ്ങള്‍ ജപമാല ചൊല്ലിയത്. എങ്കിലും വെറുപ്പോടെയും വിദ്വേഷത്തോടെയും ഒരു യുവതി തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ്ഗലൈംഗീകത, അബോര്‍ഷന്‍, ഗര്‍ഭനിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അജണ്ട ആളുകളെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയെല്ലാം കത്തോലിക്കാ വിരുദ്ധമാണ്. ഭയം കൂടാതെ ഇതിനെതിരെ നിലകൊള്ളേണ്ട സമയമായിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്ത് വിശ്വാസം നിലനിര്‍ത്തുവാന്‍ തടവറയും, അഗ്നിയും, വാളും വരെ അതിജീവിച്ചിട്ടുണ്ട്. ജപമാല ചൊല്ലുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഒരു പക്ഷേ മുഖത്ത് അടിയേറ്റെന്നിരിക്കാം, പക്ഷേ അഗ്നിയില്‍ എറിയപ്പെടുന്നതിനേക്കാളും നല്ലത് അതല്ലേയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. അതേസമയം യാതൊരു പ്രകോപനവും കൂടാതെ അറുപത്തിമൂന്നുകാരനായ ജെറി മക്ഗീഫ്ന്റെ മുഖത്തടിച്ച സ്ത്രീക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2021-09-25-17:13:16.jpg
Keywords: സ്വവര്‍

17342
Category: 22
Sub Category:
Heading: ജോസഫ്: ദൈവത്തിലേക്ക് അടുപ്പിക്കുന്ന നീതിയുടെ കവചം ധരിച്ചവൻ
Content: സ്വിറ്റ്സർലൻഡും ജർമ്മനിയും സ്വിറ്റ്സർലൻഡിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളാസ് ഓഫ് ഫ്ലീ (1417-1487) അല്ലങ്കിൽ ബ്രദർ ക്ലോസിൻ്റെ തിരുനാൾ സെപ്റ്റംബർ 25നു ആഘോഷിക്കുന്നു. കർഷകനായും സൈനികനായും ജോലി ചെയ്ത് ക്ലോസ് വിവാഹിതനും പത്ത് കുട്ടികളുടെ പിതാവായിരുന്നു. അമ്പതാം വയസ്സിൽ 1467ൽ ക്ലോസ് തന്റെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് സന്യാസിയായി. ബ്രദർ ക്ലോസിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. എന്റെ കർത്താവേ, എന്റെ ദൈവമേ, നിന്നിൽ നിന്ന് എന്നെ അകറ്റുന്ന എല്ലാം എന്നിൽ നിന്ന് എടുത്തുമാറ്റുക. എന്റെ കർത്താവേ, എന്റെ ദൈവമേ, എന്നെ നിന്നിലേക്കു അടുപ്പിക്കുന്നതെല്ലാം എനിക്ക് തരിക. എന്റെ കർത്താവേ, എന്റെ ദൈവമേ, എന്നെ എന്നിൽ നിന്ന് അകറ്റിക്കളയുകയും നിനക്ക് പൂർണ്ണമായി നൽകുകയും ചെയ്യണമേ. യൗസേപ്പിതാവിൻ്റെ ആത്മചൈതന്യം ഈ പ്രാർത്ഥനയിലുണ്ട്. ദൈവത്തിൽ നിന്നു തന്നെ അകറ്റുന്ന എല്ലാ സാഹചര്യങ്ങളും ചിന്തകളും പ്രവർത്തികളും നിശബ്ദനായ യൗസേപ്പിതാവ് ഉപേക്ഷിച്ചിരുന്നു. ദൈവത്തിലേക്ക് അടുപ്പിക്കുന്ന നീതിയുടെ കവചം അവൻ ജിവിതത്തിൽ അണിഞ്ഞിരുന്നു. സ്വർത്ഥതയുടെ പുറമോടികൾ പൊട്ടിച്ചെറിഞ്ഞ് ദൈവഹിതത്തിനു പൂർണ്ണമായി നൽകാൻ ആ നല്ല പിതാവ് എന്നും സന്നദ്ധനായിരുന്നു. യൗസേപ്പിതാവിനെപ്പോലെ എളിമയും നിശബ്ദതയും ബ്രദർ ക്ലോസിൻ്റെയും മുഖമുദ്രയായിരുന്നു. ഈ രണ്ടു ഗുണങ്ങളാൽ സ്വിറ്റ്സർലൻഡിലെ കാൻ്റോണുകൾ തമ്മിലുള്ള യുദ്ധം 1481 ൽ പരിഹരിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. ലോക സമാധാനവും സുരക്ഷയും ഏറ്റവും ആവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെയും വിശുദ്ധ നിക്കോളാസിൻ്റെയും മാതൃക നമ്മളെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-09-25-18:50:55.jpg