category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading "ലഹരിയും കുടുംബവും": കുടുംബങ്ങൾക്ക് വേണ്ടിയുള്ള കെ‌സി‌ബി‌സി വെബിനാർ നാളെ
Contentകെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ നാളെ സെപ്റ്റംബർ 26 ഞായറാഴ്ച നടക്കും. കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം എന്നതിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങളാണ് വെബിനാറില്‍ ഉള്ളത്. ലഹരി ഉപയോഗം ഇന്നത്തെ കേരളത്തിൽ - വാസ്തവങ്ങൾ, കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്നതെന്ത്? - അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിശകലനം, ലഹരിയുടെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തുടങ്ങീ വിവിധ വിഷയങ്ങളില്‍ മുൻ ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസ്, റവ. ഡോ. ബിജു സെബാസ്റ്റ്യൻ എംഐ (സൈക്കോളജിസ്റ്റ്), തിരുവമ്പാടി അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവര്‍ സന്ദേശം നല്‍കും. പരമാവധി 500 കുടുംബങ്ങൾക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. ** Topic: "ലഹരിയും കുടുംബവും" വെബിനാർ ** Time: Sep 26, 2021 06:00 PM Mumbai, Kolkata, New Delhi ** Join Zoom Meeting: {{https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09 -> https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09/}} ** Meeting ID: 858 8935 9724 ** Passcode: 061988
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-25 10:24:00
Keywordsകെ‌സി‌ബി‌സി
Created Date2021-09-25 10:24:37