Contents

Displaying 16981-16990 of 25113 results.
Content: 17353
Category: 18
Sub Category:
Heading: സ്നേഹ സന്ദർശനത്തെ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കുന്നത് വേദനാജനകം: തിരുവല്ല അതിരൂപത
Content: തിരുവല്ല : സീറോ മലബാര്‍ സീറോ മലങ്കര സഭകളുടെ ഇടയിൽ നിലനില്ക്കുന്ന ഊഷ്മളമായ ബന്ധവും, സ്നേഹവും ഓർമ്മപെടുത്തുന്ന സ്നേഹ സന്ദർശനങ്ങൾ പോലും ഇരുസഭകളിലെയും സാധാരണ വിശ്വാസികളെ തമ്മിൽ അകറ്റുന്ന വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നത് അത്യന്തം വേദനാജനകമാണെന്ന് തിരുവല്ല അതിരൂപത. കഴിഞ്ഞ ദിവസം മലങ്കര സുറിയാനി കത്തോലിക്ക സഭാ സുനഹദോസ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തമാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ക്ലീമീസ് ബാവാ സഭയിൽ ഒറ്റപ്പെടുന്നു എന്ന തരത്തിൽ ചിലര്‍ പ്രചരണം നടത്തിയ പശ്ചാത്തലത്തിലാണ് തിരുവല്ല അതിരൂപത ഫേസ്ബുക്കിലൂടെ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സെപ്തംബർ 23ന് ഉച്ചയ്ക്കു ശേഷം മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പിതാക്കൻമാർ തിരുവല്ലാ അതിഭദ്രാസന കേന്ദ്രമായ മേരിഗിരി അരമനയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ അടിയന്തിര സുന്നഹദോസ് കൂടിയപ്പോള്‍ പ്രസ്തുത യോഗത്തിൽ സാമൂഹിക തിന്മകൾക്ക് എതിരെ സഭയും സമൂഹവും ഏകയോഗമായി മുന്നേറണമെന്ന് ആവശ്യപ്പെട്ടുവെന്നും ബാവായുടെ നിർദ്ദേശപ്രകാരമാണ് മലങ്കര സുറിയാനി കത്തോലിക്ക സഭാ സുനഹദോസ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിക്കണമെന്ന് തീരുമാനിച്ചതെന്നും തിരുവല്ല അതിരൂപത വ്യക്തമാക്കി. കേരളത്തിലെ മത സാമുദായിക സൗഹൃദാന്തരീക്ഷം നിലനിർത്തുവാൻ കാതോലിക്കാ ബാവാ നടത്തുന്ന പരിശ്രമങ്ങളെ സൂന്നഹദോസിൽ പിതാക്കൻമാർ പ്രത്യേകം അഭിനന്ദിച്ചു. മുൻഗാമികളെ പോലെ വ്യത്യസ്ത മതവിഭാഗങ്ങളെയും, സഭാ വിഭാഗങ്ങളേയും ചേർത്തു പിടിക്കുന്ന ബാവായുടെ സമീപനവും നേതൃത്വവും പൊതു സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-27-12:14:21.jpg
Keywords: മലങ്കര
Content: 17354
Category: 22
Sub Category:
Heading: ആത്മീയ ജീവിത പാതയിൽ ഇടറാതിരിക്കാൻ യൗസേപ്പിതാവിലേക്കു തിരിയുക
Content: ആത്മീയ ജീവിതത്തിൽ വളരാൻ ആവശ്യമായ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്നേഹവും വിശുദ്ധ യൗസേപ്പിതാവിൻ്റെ പക്കൽ കടലോളമുണ്ട്. പുണ്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠം സ്നേഹമാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാമാവോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുന്നതാണ് അലൗകികമായ സ്നേഹം. ഈ സ്നേഹത്താൽ സ്വർഗ്ഗരാജ്യത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് യൗസേപ്പിതാവ്. മറിയം കഴിഞ്ഞാൽ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. അതിനാൽ ആത്മീയ പാതയിൽ ഇടർച്ച വരാതിരിക്കാൻ ആ നല്ല പിതാവിനോടു ചേർന്നു നിന്നാൽ മതി. ദൈവത്തോടുള്ള അവൻ്റ സ്നേഹം ജ്വലിക്കുന്ന അഗ്നിപോലെയായിരുന്നു. ആ സ്നേഹത്തെ അകമഴിഞ്ഞു ആശ്രയിച്ചതിനാൽ ഏതു സംശയങ്ങളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാൻ അവനു സാധിച്ചു. വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ആദ്രതയിലും കരുതലുമുള്ള സ്നേഹത്തിലും അമ്മ ത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയതുപോലെ നമുക്കും നമ്മുടെ ആത്മീയ ജീവിതത്തിൽ യൗസേപ്പിതാവിനോടുള്ള സ്വർഗ്ഗീയ മധ്യസ്ഥതയിലും വളരാം. ദൈവത്തോടും അയൽക്കാരോടുമുള്ള ഉത്ക്കടമായ സ്നേഹം മൂലം യൗസേപ്പ് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ തീപ്പൊരി വിതറുന്നു. യൗസേപ്പിതാവേ നിന്നെപ്പോലെ ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാൻ , സ്നേഹം കൊണ്ടു മരിക്കുവാൻ എന്നെ പഠിപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-09-27-12:39:08.jpg
Keywords: ജോസഫ്, യൗസേ
Content: 17355
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തി വാഷിംഗ്ടണിൽ റാലി
Content: വാഷിംഗ്ടൺ ഡിസി: ക്രിസ്തു വിശ്വാസത്തെ പ്രതി ആഗോളതലത്തിൽ പീഡനം ഏൽക്കുന്ന ക്രൈസ്തവ വിശ്വാസികളെ സ്മരിച്ച് സെപ്റ്റംബർ 25 ശനിയാഴ്ച അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ മാർച്ച് ഫോർ മാർട്ടേർസ് റാലി നടന്നു. റാലിയുടെ മുഖ്യ സംഘാടകർ കത്തോലിക്ക വിശ്വാസികൾ ആണെങ്കിലും, വിവിധ സഭയുടെ പ്രതിനിധികൾ റാലിയിൽ പങ്കെടുക്കാനെത്തിയിരുന്നു. റാലിയിൽ പ്രസംഗിച്ച നിരവധി ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ക്രൈസ്തവ പീഡനത്തെ പറ്റി ആളുകൾ ഗൗനിക്കാത്തതിന്റെ കാരണം, ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെന്ന ബോധ്യം അവർക്ക് ഇല്ലാത്തത് കൊണ്ടാണെന്ന് സംഘടനയുടെ അധ്യക്ഷ പദവിയിലുള്ള ജിയോ ചക്കോൺ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ചൈന, ഉത്തരകൊറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അറുപതോളം രാജ്യങ്ങളിൽ ശക്തമായ മതപീഡനം നിലനിൽക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലുള്ള ക്രിസ്തുവിൻറെ ശരീരമാണ് അവർക്കുവേണ്ടി ശബ്ദമുയർത്തേണ്ടതെന്ന് ജിയോ ചക്കോൺ കൂട്ടിച്ചേർത്തു. ക്രൈസ്തവരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ലായെന്നും, അതിനാൽ ക്രൈസ്തവ പീഡനം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന പൊതു പരിപാടികൾ വളരെയധികം പ്രധാനപ്പെട്ടതാണെന്നും പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബെനഡിക്റ്റ് കീലി എന്ന വൈദികന്‍ പറഞ്ഞു. ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഫാ. ബെനഡിക്ട് ഓര്‍മ്മിപ്പിച്ചു. "ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവ വിശ്വാസികൾ പറയുന്നത് കേട്ടിട്ടുണ്ട്, ഇസ്ലാമിക തീവ്രവാദികൾ കഴുത്തറക്കാൻ വരുമ്പോൾ കത്തോലിക്കാ വിശ്വാസികൾ ആണോ, പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ ആണോ, ഓർത്തഡോക്സ് വിശ്വാസികൾ ആണോ എന്ന് ചോദിക്കാറില്ല, മറിച്ച് ക്രിസ്തുവിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നാണ് ചോദിക്കുക". ഫാ. ബെനഡിക്ട് പറഞ്ഞു. ഹോങ്കോങ്ങിലെ ജനാധിപത്യ വാദികൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തലിനെ പറ്റി വിൻസൻറ്റ് വൂ എന്ന ഹോങ്കോങ്ങ് രൂപതയിലെ വൈദികൻ വിവരിച്ചു. ജനാധിപത്യവാദികൾ അനുഭവിച്ച പ്രതിസന്ധി സഭയെ തേടി ഉടനെ എത്തുമെന്ന അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് റാലിയെ പറ്റി അറിഞ്ഞ് പങ്കെടുക്കാനെത്തിയവരും നിരവധിയായിരുന്നു. പീഡിത ക്രൈസ്തവ സമൂഹം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല എന്ന സന്ദേശമാണ് തങ്ങൾ നൽകുന്നതെന്നും അന്തിമ വിജയം കർത്താവിന്റെത് ആയിരിക്കുമെന്നും റാലിയിൽ പ്രസംഗിച്ച ജിയോ ചക്കോൺ പറഞ്ഞു. ഇത് രണ്ടാമത്തെ തവണയാണ് മാർച്ച് ഫോർ മാർട്ടേർസ് റാലി നടക്കുന്നത്.
Image: /content_image/News/News-2021-09-27-14:01:33.jpg
Keywords: പീഡന
Content: 17356
Category: 11
Sub Category:
Heading: മിഷ്ണറിമാർ നടത്തുന്ന സ്കൂളുകൾ അറിവിന്റെയും, സംസ്കാരത്തിന്റെയും നട്ടെല്ല്: പാക്ക് വിദ്യാഭ്യാസ മന്ത്രി സയ്യിദ് സർദാർ
Content: കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിവരുന്ന സേവനത്തെ അഭിനന്ദിച്ച് സർക്കാർ. സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ മന്ത്രിയായ സയ്യിദ് സർദാർ അലി ഷായാണ് കത്തോലിക്ക സ്ഥാപനങ്ങളെ പ്രശംസിച്ചത്. കത്തോലിക്ക സ്ഥാപനങ്ങളിലെ പ്രധാനധ്യാപകരും, അധ്യാപകരുമായി കറാച്ചിയിൽ ഒരു ചടങ്ങിനിടെ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. മിഷ്ണറിമാർ നടത്തുന്ന സ്കൂളുകൾ അറിവിന്റെയും, സംസ്കാരത്തിന്റെയും നട്ടെല്ലാണെന്നു സയ്യിദ് സർദാർ അലി പറഞ്ഞു. കത്തോലിക്കാ സ്കൂളുകളുടെ ചുമതലയിൽ ഉള്ളവരുടെ അസാധാരണമായ പ്രയത്നങ്ങളെയും, കഠിനധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാക്കിസ്ഥാൻ എന്ന രാഷ്ട്രം സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ, കൃത്യമായി പറഞ്ഞാൽ 160 വർഷങ്ങൾക്കുമുമ്പ് വിദ്യാഭ്യാസമേഖലയിൽ സേവനം നൽകാൻ കത്തോലിക്കാ സഭ തുടക്കം കുറിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെങ്കിലും, സഭയ്ക്ക് സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന വർഷങ്ങൾ പഴക്കമുള്ള സ്കൂളുകൾ സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനത്തിന് അടക്കം എങ്ങനെ സഹായം നൽകാൻ സാധിക്കും എന്നതിനെപ്പറ്റി ചിന്തിച്ച് ഏറ്റവും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. മിഷ്ണറി സ്കൂളുകൾ നടത്തുന്ന അധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസ മന്ത്രാലയവും, കറാച്ചി സ്കൗട്ട് അസോസിയേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിരവധി കത്തോലിക്ക വൈദികരും, സന്യസ്തരും, വിശ്വാസികളും ചടങ്ങിന്റെ ഭാഗമായി. 1862 മുതൽ നൽകിവരുന്ന സ്തുത്യർഹ സേവനത്തിന് കറാച്ചിയിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ പ്രിൻസിപ്പലിനും, അധ്യാപകർക്കും പ്രത്യേക സമ്മാനം ലഭിച്ചു. നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾക്ക് ഒരേപോലെ പഠിക്കാനുള്ള അവസരം സ്നേഹത്തോടും, കരുതലോടും കൂടി നൽകുന്നതിന് സിന്ധ് പ്രവിശ്യയിലെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ അടക്കം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റാഫിയ മല്ല മിഷ്ണറി സ്കൂൾ അധികൃതർക്ക് നന്ദിപറഞ്ഞു. തങ്ങൾക്ക് പ്രോത്സാഹനവും, പിന്തുണയും നൽകുന്ന സർക്കാരിനോടുള്ള നന്ദി സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന്റെ റെക്ടർ ചുമതലയുള്ള സിസ്റ്റർ എലിസബത്ത് നിയാമത്ത് ഏജൻസിയ ഫിഡെസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 116 കത്തോലിക്ക സ്കൂളുകൾ സിന്ധ് പ്രവിശ്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 60 എണ്ണം കറാച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. 56000ന് മുകളിൽ കുട്ടികൾ ഇവിടങ്ങളിൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഇതിൽ കൂടുതലും മുസ്ലിം വിദ്യാർത്ഥികളാണ്. നിരവധി ഡോക്ടർമാരെയും, എന്ജിനീയർമാരെയും, എഴുത്തുകാരെയും, രാഷ്ട്രീയക്കാരെയുമടക്കം സഭയുടെ സ്ഥാപനങ്ങൾ സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്.
Image: /content_image/News/News-2021-09-27-15:43:53.jpg
Keywords: പാക്കി
Content: 17357
Category: 1
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച പി. ചിദംബരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Content: ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എഴുതിയ ലേഖനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പി. ചിദംബരം എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലേഖനത്തിന്റെ ലിങ്ക് പങ്കുവെച്ചുക്കൊണ്ടുള്ള ചിദംബരത്തിന്റെ പോസ്റ്റിന് താഴെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധം അറിയിച്ചും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ചും കമന്റുകള്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പിതാവ് നല്കിയ സന്ദേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയമാണെന്നും ഇതിനെതിരെയുള്ള ചിദംബരത്തിന്റെ പ്രതികരണം തീവ്രവാദികള്‍ക്ക് കൂടുതല്‍ ബലമേകുമെന്ന് നിരവധി പേര്‍ കമന്‍റ് മുഖേന രേഖപ്പെടുത്തി. കേരളത്തില്‍ മതസൌഹാര്‍ദത്തിന് കോട്ടം തട്ടിക്കുന്ന രീതിയില്‍ നാളിതുവരെ ക്രൈസ്തവര്‍ ഇടപ്പെട്ടില്ലായെന്നും ഭീകരവേരുകള്‍ കേരള മണ്ണില്‍ ആഴ്ന്നിറങ്ങുമ്പോള്‍ അതിനെതിരെ നിശബ്ദത പാലിക്കുവാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയില്ലായെന്നും പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് കുറിച്ചവരും നിരവധിയാണ്. ചിദംബരത്തിന്റെ പ്രതികരണം ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള തീവ്രവാദികള്‍ക്കു കേരളത്തില്‍ വേരുറപ്പിക്കുവാന്‍ കൂടുതല്‍ ബലം പകരുമെന്ന മുന്നറിയിപ്പ് ധാരാളം പേര്‍ കമന്‍റ് ബോക്സില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രീണനത്തിന് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന തീവ്രവാദികള്‍ക്കു വേണ്ടി ഉയരുന്ന പി ചിദംബരത്തിന്റെ ശബ്ദത്തെ വലിയ അപകടത്തോടെയാണ് നോക്കികാണുന്നതെന്നും ചിലര്‍ കമന്‍റ് ചെയ്തു. അതേസമയം വളരെ ചുരുങ്ങിയ ആളുകളാണ് ഇദ്ദേഹത്തിന്റെ ലേഖനം സോഷ്യല്‍ മീഡിയായിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അറുന്നൂറോളം പ്രതിഷേധ കമന്റുകളാണ് പോസ്റ്റിന് ചുവടെ ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്. ചിദംബരം എഴുതിയ കുറിപ്പിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുക്കാട്ടിക്കൊണ്ട് നിരവധി പേര്‍ നേരത്തെ സോഷ്യല്‍ മീഡിയായിലൂടെ രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-27-20:48:15.jpg
Keywords: കല്ലറ
Content: 17358
Category: 1
Sub Category:
Heading: കന്ധമാലില്‍ ക്രൈസ്തവ വിരുദ്ധത വീണ്ടും: ഭവനങ്ങള്‍ തകര്‍ത്തു, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഭീഷണി
Content: ഭൂവനേശ്വര്‍: ക്രൈസ്തവ വിരുദ്ധ ആക്രമണം കൊണ്ട് ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയ ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്കു നേരെ ആക്രമണം. കന്ധമാൽ ജില്ലയിലെ ലഡാമിലയില്‍ നാല് ക്രൈസ്തവരുടെ ഭവനങ്ങള്‍ ആക്രമിക്കുകയും അവരെ മര്‍ദ്ദിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വവാദികളാണെന്നാണ് സൂചന. ഇവരുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ക്രൈസ്തവ കുടുംബങ്ങള്‍ വനത്തിലും രണ്ടു ക്രൈസ്തവ കുടുംബങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ള ബന്ധു വീടുകളിലും അഭയം തേടിയിരിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തിയെങ്കിലും ഭവനം തകര്‍ക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ക്രിസ്ത്യാനികളായതിനാൽ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു അക്രമകാരികള്‍ ഭീഷണി മുഴക്കിയതായി ഇരകള്‍ പറയുന്നു. ഫാ. ഡിബ്യസിംഗിന്റെ നേതൃത്വത്തില്‍ കട്ടക്ക്-ഭുവനേശ്വറിലെ കത്തോലിക്ക അതിരൂപതയുടെ നിയമസംഘം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഇവരെ സഹായിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ഇതുവരെ ഗ്രാമത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ലായെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവര്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നത് ഗൌരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കട്ടക്ക് ഭുവനേശ്വർ ആർച്ച് ബിഷപ്പ് ജോൺ ബർവ അപലപിച്ചു. സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കിടയിലും ക്രൈസ്തവര്‍ വിവേചനപരവും ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം അനുഭവിക്കുകയാണെന്ന് ബിഷപ്പ് ഏഷ്യന്യൂസിനോട് പറഞ്ഞു. 'കുടിക്കാൻ വെള്ളം' നിഷേധിക്കുന്ന ആളുകളെക്കുറിച്ച് എന്തുപറയണമെന്നു ചോദ്യമുയര്‍ത്തിയ ബിഷപ്പ് ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമപ്രകാരം കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു തീവ്രഹിന്ദുത്വവാദികളായ സംഘപരിവാര്‍ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അരങ്ങേറിയത്. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2008-ല്‍ അരങ്ങേറിയ കലാപത്തെ തുടര്‍ന്നു നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും കന്യാസ്ത്രീ ഉള്‍പ്പെടെ നിരവധി ക്രൈസ്തവ വനിതകള്‍ മാനഭംഗത്തിന് ഇരയാകുകയും ചെയ്തിരിന്നു. 6500-ല്‍ അധികം വീടുകളാണ് അക്രമികള്‍ തകര്‍ത്തത്. അരലക്ഷത്തോളം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-27-22:22:03.jpg
Keywords: ക്രൈസ്തവ
Content: 17359
Category: 18
Sub Category:
Heading: രാഷ്ട്രീയ നേതാക്കന്മാരുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ അപലപനീയം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: നര്‍കോട്ടിക്, ലവ് ജിഹാദുകളില്‍ ജാഗ്രത വേണമെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ അപലപനീയമാണെന്നും ഇതു കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കത്തോലിക്ക സമുദായത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കുകയില്ല. നിരവധി ഇരകളും തെളിവുകളും ഉണ്ടായിട്ടും നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ ഇല്ലായെന്നു സ്ഥാപിക്കാനുള്ള ചില പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും അജന്ഡോകള്‍ പൊതു സമൂഹം തിരിച്ചറിയുന്നു. യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെടണം. ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സമുദായ വിഭാഗങ്ങളുടെയും സമീപനങ്ങള്‍ സ്വാഗതര്‍ഹമാണെന്നും അവരോട് നന്ദിയര്‍പ്പിക്കുന്നെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഡോ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ഡോ. ചാക്കോ കാളാംപറമ്പില്‍, അഡ്വ. പി.ടി. ചാക്കോ, തോമസ് പീടികയില്‍, ഡോ. ജോബി കാക്കശേരി, തോമസ് ആന്റണി, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-28-09:11:04.jpg
Keywords: പാലാ, മാര്‍ ജോസഫ്
Content: 17360
Category: 10
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ കുറിച്ച് ചിന്തിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി 'നന്മനിറഞ്ഞ മറിയം': സ്പാനിഷ് കൗണ്‍സിലറുടെ വീഡിയോ വൈറല്‍
Content: കൊര്‍ഡോബ: സ്പെയിനിലെ കൊര്‍ഡോബ സിറ്റി കൗണ്‍സിലിന്റെ ഇരുപത്തിമൂന്നാമത് സമ്പൂര്‍ണ്ണ യോഗത്തിനിടയില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്ന സ്ത്രീകളുടെ മാനസാന്തരത്തിന് വേണ്ടി നന്മനിറഞ്ഞ മറിയം ചൊല്ലി പ്രാര്‍ത്ഥിച്ച സ്പാനിഷ് വോക്സ് പാര്‍ട്ടി കൗണ്‍സിലര്‍ പൌള ബഡാണെല്ലിയുടെ വീഡിയോ തരംഗമാകുന്നു. വീഡിയോ വൈറലായതോടെ സ്പെയിനിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ബഡാണെല്ലിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും സ്ത്രീകളെ സഹായിക്കുവാനും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കുവാനുള്ള ഇസ്ക്വിയര്‍ഡാ ഉനിഡാ പൊഡെമോസ് പദ്ധതിയെ കുറിച്ചും പ്ലീനറി സെഷന്‍ ചര്‍ച്ച ചെയ്തിരിന്നു. ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവരേയും, ഗര്‍ഭഛിദ്രം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സഹായിക്കുന്നവരേയും ജയിലില്‍ അടയ്ക്കുവാനുള്ള സോഷ്യല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.എസ്.ഒ.ഇ) പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനുള്ള സ്പാനിഷ് കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇനി താനായിരിക്കും ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ പ്രാര്‍ത്ഥിക്കുവാന്‍ പോവുകയെന്നും ഇടതുപക്ഷ ഗവണ്‍മെന്റാണ് ഭരിക്കുന്നതെങ്കിലും നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത് ഒരു സ്വതന്ത്ര രാജ്യത്തായതിനാല്‍ തനിക്ക് ആഗ്രഹമുള്ളിടത്ത് പോകുവാനും, ആഗ്രഹമുള്ളിടത്ത് പ്രാര്‍ത്ഥിക്കുവാനും തനിക്ക് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Paula Badanelli, Concejal de Córdoba (España) reza un ave María en el pleno del ayuntamiento para acompañar a los provida que hacen lo mismo en las cercanías de abortorios y que algunos quieren encarcelar. Necesitamos más como vos, @badanelli. Tu rezo da vueltas por el mundo pic.twitter.com/MVXvbIQJx3
— José Carmuega (@josecarmuega) September 24, 2021

സ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്ന്‍ അവകാശപ്പെടുന്നവര്‍ തന്നെ സ്വാതന്ത്ര്യ ലംഘനം നടത്തുന്നത് വിരോധാഭാസമാണെന്നും ബഡാണെല്ലി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുകയും, സ്ത്രീകളെ സഹായിക്കുകയും ചെയ്യുന്നവരെ നമ്മള്‍ പിന്തുണക്കുകയാണ് വേണ്ടത്. മനുഷ്യ ജീവനെ അവസാനിപ്പിക്കുന്ന അബോര്‍ഷന് ഇരയാകുന്നവര്‍ക്കും, അബോര്‍ഷന് ഇരയാകുവാന്‍ പോകുന്നവര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കും, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കും. തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമെന്ന നിലയില്‍ താനിത് തുടരുമെന്നും, നന്മനിറഞ്ഞ മറിയം ചൊല്ലിക്കൊണ്ട് താന്‍ തന്റെ വാക്കുകള്‍ ഉപസംഹരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ബഡാണെല്ലി പ്രാര്‍ത്ഥന .നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-28-11:36:46.jpg
Keywords: ഗര്‍ഭഛി, നന്മ
Content: 17361
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെയും ദയാവധത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഉദരത്തിലുള്ള ജീവനെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഭ്രൂണഹത്യയെയും, സ്വഭാവിക മരണത്തിന് മുന്‍പ് തന്നെ ജീവനെടുക്കുന്ന ദയാവധത്തേയും ശക്തമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ തിങ്കളാഴ്ച, പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിലെ അംഗങ്ങളോട് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പാപ്പ. ഒരു പ്രശ്നം അവസാനിപ്പിക്കാൻ, മനുഷ്യജീവൻ ഇല്ലാതാക്കുന്നതും, കൊലയാളിയെ അതിന് നിയോഗിക്കുന്നതും ശരിയാണോ എന്ന് ഫ്രാൻസിസ് മാർപാപ്പ ചോദിച്ചു. "ഭ്രൂണഹത്യയെന്നത് അതാണ്". ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്കാരം പ്രായമായ ആളുകളെ മാലിന്യം പോലെയാണ് കരുതുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങളെയും, പ്രായമായവരെയും ഇല്ലാതാക്കുന്നതിലൂടെ അവർ നൽകുന്ന പ്രത്യാശയാണ് നിഷേധിക്കപ്പെടുന്നത്. കത്തോലിക്ക ആശുപത്രികളും, സർവകലാശാലകളും ഈ മാർഗത്തിലൂടെ മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പും ഫ്രാന്‍സിസ് പാപ്പ നല്‍കി. പല ഭാഗങ്ങളിലും 'മറഞ്ഞിരിക്കുന്ന ദയാവധം' എന്ന നിയമമുണ്ട്. ആളുകൾ ഇതാണ് പറയുന്നത്- ‘മരുന്നുകൾ ചെലവേറിയതാണ്, അവയിൽ പകുതി മാത്രമേ ആവശ്യമുള്ളൂ,’ ഇതിനർത്ഥം പ്രായമായവരുടെ ജീവിതം ചുരുക്കുക എന്നതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ മാസം ഇതു രണ്ടാംതവണയാണ് മാർപാപ്പ ഭ്രൂണഹത്യയ്ക്കെതിരെ സംസാരിക്കുന്നത്. സെപ്റ്റംബർ പതിനഞ്ചാം തീയതി സ്ലോവാക്യയിൽ നിന്നും പേപ്പൽ പര്യടനം കഴിഞ്ഞു തിരികെ റോമിലേയ്ക്ക് യാത്ര ചെയ്യവേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി സംസാരിച്ചപ്പോൾ ഭ്രൂണഹത്യയെ കൊലപാതകം എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. ഈയാഴ്ച പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്ലീനറി സമ്മേളനം റോമിൽവെച്ച് നടക്കുന്നുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കാൻ അക്കാദമി നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ദൈവമാതാവിന് ഫ്രാൻസിസ് മാർപാപ്പ സമർപ്പിച്ചു.
Image: /content_image/News/News-2021-09-28-12:48:35.jpg
Keywords: ഭ്രൂണ
Content: 17362
Category: 18
Sub Category:
Heading: ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ നാലിന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ
Content: വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത ക്രൈസ്തവ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ നാലിന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടക്കും. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ജെസ്‌ന മരിയയുടെ കേസിലെ സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടും നാർക്കോട്ടിക് ടെററിസത്തിന് പിന്നിലെ ഫണ്ട് എവിടെ നിന്നു വരുന്നുവെന്നു അന്വേഷിക്കണമെന്നും വിഷയത്തില്‍ എന്‍‌ഐ‌എ ഇടപെടല്‍ തേടിയുമാണ് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടക്കുക. വിവിധ ക്രൈസ്തവ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-28-14:08:53.jpg
Keywords: ജെസ്‌ന മരിയ