Contents

Displaying 17001-17010 of 25113 results.
Content: 17373
Category: 1
Sub Category:
Heading: സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം: കെ‌സി‌ബി‌സി
Content: കൊച്ചി: സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു കെ‌സി‌ബി‌സി. കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭയെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. ''ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്'' (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍സമിതി തള്ളിക്കളയുന്നു. മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദ്ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്‌നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ കാര്യത്തില്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടു തന്നെയാണ് കേരള കത്തോലിക്കാസഭയുടേത്. എക്കാലവും മതേതരത്വവും മത സൗഹാര്‍ദ്ദവും ഇവിടെ പുലരണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി എക്കാലവും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു.ക്രിസ്തുവിന്റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നുവെന്ന വാക്കുകളോടെയാണ് കെ‌സി‌ബി‌സി പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2021-09-29-18:17:42.jpg
Keywords: കെ‌സി‌ബി‌സി
Content: 17374
Category: 22
Sub Category:
Heading: ജോസഫ്: ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ
Content: ലോകാരോഗ്യ സംഘടനയുമായി (Who) സഹകരിച്ച് 1999 ൽ വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ ( World Heart Foundation) എല്ലാ വർഷവും ലോക ഹൃദയ ദിനം എന്ന ആശയം മുന്നോട്ടു വച്ചു. ആദ്യ ലോക ഹൃദയ ദിനാചരണം 2000 സെപ്റ്റംബർ 24 നായിരുന്നു.പിന്നീട് എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയപൂർവ്വം ഏവരെയും ഒന്നിപ്പിക്കുക (use your heart to connect) എന്നതാണ് ഈ വർഷത്തെ (2021) ഹൃദയ ദിനസന്ദേശത്തിൻ്റെ മുഖ്യ സന്ദേശം. ലോക ഹൃദയദിനത്തിൻ്റെ ഈ വർഷത്തെ സന്ദേശം യൗസേപ്പിതാവിന്റെ ജീവ സന്ദേശമാണ്. ഹൃദയപൂർവ്വം എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യനാണ് ഈശോയുടെ വളർത്തപ്പൻ യൗസേപ്പിതാവ്. ദൈവ പിതാവിൻ്റെ ഹൃദയം സ്വന്തമാക്കിയ യൗസേപ്പിനു എല്ലാവരെയും സ്നേഹിക്കുവാനും മനസ്സിലാക്കാനും സാധിച്ചതിനാൽ എല്ലാവരെയും ഒന്നിപ്പിക്കാൻ എളുപ്പമായിരുന്നു. ആ ദൗത്യം കുടുംബങ്ങളിലും സഭയിലും ആ നല്ല പിതാവ് തുടരുന്നു. ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്കേ യഥാർത്ഥ ജീവൻ പകരാൻ കഴിയു . അതുകൊണ്ടുതന്നെ യൗസേപ്പിതാവിനെ സമീപിച്ചാൽ വഴിയും സത്യവും ജീവനുമായ ഈശോയിൽ നമ്മൾ എത്തിച്ചേരും. എപ്പോഴും ദൈവത്തിനായി ദാഹിക്കുന്ന ഹൃദയമായിരുന്നു യൗസേപ്പിൻ്റേത്. അതിനാൽ നിതിക്കു നിരക്കാത്തതൊന്നും അവൻ ചെയ്തില്ല. ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി അവൻ്റെയും ഹൃദയഭാവവും ഉൾക്കൊണ്ടതിനാൽ മാനുഷിക നീതിയെ അതിലംഘിക്കുന്ന ദൈവകാരുണ്യം നീതിമാനായ യൗസേപ്പിനെ നയിച്ചു. യൗസേപ്പിതാവ് കുടുംബങ്ങളുടെയും തിരുസഭയുടെയും മദ്ധ്യസ്ഥനാണ്. യൗസേപ്പിതാവിന്റെ സന്നിധേ മദ്ധ്യസ്ഥതയുമായി എത്തിയാൽ ഹൃദയപൂർവ്വം എല്ലാവരെയും അവൻ ഒന്നിപ്പിക്കും. വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തോട് അനുബന്ധിച്ചു ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച അപ്പോസ്തലിക ലേഖനത്തിൻ്റെ പേരു തന്നെ ''പിതാവിന്‍റെ ഹൃദയത്തോടെ'' (Patris Corde) ആണ് എന്നതു തന്നെ ഈ ദിനത്തിൻ്റെ മാറ്റുകൂട്ടുന്നു. പിതാവിന്റെ ഹൃദയത്തോടെ നമ്മളെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യൗസേപ്പിതാവിൻ്റെ സന്നിധിയിൽ പ്രത്യാശയോടെ നമുക്കണയാം.
Image: /content_image/SeasonalReflections/SeasonalReflections-2021-09-29-19:10:40.jpg
Keywords: ജോസഫ്, യൗസേ
Content: 17375
Category: 13
Sub Category:
Heading: അലാസ്കയിലെ തദ്ദേശീയര്‍ക്കിടയില്‍ ക്രിസ്തുവിനെ പകര്‍ന്ന പോളിഷ് വൈദികന് ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്
Content: ചിക്കാഗോ: അലാസ്കയിലെ ഫെയര്‍ബാങ്ക്സ് മേഖലയിലെ തദ്ദേശീയര്‍ക്കിടയില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് പോളിഷ് സ്വദേശിയായ മിഷ്ണറി വൈദികന്‍ ഫാ. സ്റ്റാന്‍ ജാസെക്കിന് 2021-2022 ലെ ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്. തങ്ങള്‍ സേവനം ചെയ്യുന്ന മേഖലയില്‍ ക്രിസ്തുവിന്റെ പ്രകാശം പ്രസരിപ്പിക്കുന്നവര്‍ക്ക് അമേരിക്കന്‍ സംഘടനയായ ‘കാത്തലിക് എക്സ്റ്റെന്‍ഷന്‍’ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് 1978-ല്‍ സ്ഥാപിതമായ ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്. തന്റെ അജഗണങ്ങളുടെ ആത്മീയതയും, സംസ്കാരവും ഒരുമിപ്പിച്ചുകൊണ്ട് തന്നെ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഫാ. ജാസെക്ക് ആളുകളെ ക്ഷണിക്കുകയായിരുന്നെന്നു അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ .കാത്തലിക് എക്സ്റ്റെന്‍ഷന്‍ പ്രസ്താവിച്ചു. ബെറിംഗ് കടലിന്റെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന യൂക്കോണ്‍-കുസ്കോക്വിം ഡെല്‍റ്റാ മേഖലയിലെ തദ്ദേശീയ അലാസ്കന്‍ ഗ്രാമങ്ങളിലാണ് ഫാ. ജാസെക്ക് ഇപ്പോള്‍ സേവനം ചെയ്യുന്നത്. ഫെയര്‍ബാങ്ക് രൂപതയിലെ തന്റെ 19 വര്‍ഷക്കാലത്തെ മിഷണറി പ്രവര്‍ത്തനത്തില്‍ 14 വര്‍ഷവും ഫാ. ജാസെക്ക് ചിലവഴിച്ചത് യുപ്’ഇക് ജനതക്കിടയിലായിരുന്നു. കമ്മ്യൂണിസ്റ്റ് പോളണ്ടില്‍ ജനിച്ചുവളരുകയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും, സോളിഡാരിറ്റി പ്രസ്ഥാനത്തിന്റേയും സ്വാധീനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ഫാ. ജാസെക്ക് അനേകരെ ക്രിസ്തുവിനായി നേടിയിരിന്നു. പോളണ്ടില്‍ നിന്നും പെറുവിലേക്കും, ആഫ്രിക്കയിലേക്കും, അവിടെനിന്നും അലാസ്കയിലേക്കും അദ്ദേഹം തന്റെ ശുശ്രൂഷ മേഖലകളെ വ്യാപിപ്പിച്ചിരിന്നു. അലാസ്കയില്‍ ചിലവഴിച്ച രണ്ടു ദശകങ്ങള്‍ക്കിടയില്‍ മീന്‍പിടുത്തവും, വേട്ടയാടലും ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന യുപ്’ഇക് ജനങ്ങളുടെ പാരമ്പര്യവുമായി ഫാ. ജാസെക്ക് ഇഴുകി ചേരുകയായിരുന്നെന്നു കാത്തലിക് എക്സ്റ്റെന്‍ഷന്‍ സ്മരിച്ചു. മേഖലയില്‍ കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നപ്പോഴും ഇദ്ദേഹം നടത്തിയ ആത്മീയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഫോണിലൂടേയും അല്ലാതേയും നിരവധി പേര്‍ക്കാണ് അദ്ദേഹം കൗണ്‍സിലിംഗ് നല്‍കിയത്. ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡിനൊപ്പം 50,000 ഡോളറും അദ്ദേഹത്തിന്റെ മിനിസ്ട്രിക്കും ലഭിക്കും. 1905-ല്‍ സ്ഥാപിതമായ ചിക്കാഗോ ആസ്ഥാനമായുള്ള പേപ്പല്‍ സൊസൈറ്റിയായ കാത്തലിക് എക്സ്റ്റെന്‍ഷന്‍ കഴിഞ്ഞ 115 വര്‍ഷങ്ങളായി അലാസ്കയിലെ കത്തോലിക്ക സാന്നിധ്യത്തെ സഹായിച്ചു വരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-29-21:17:35.jpg
Keywords: പുരസ്
Content: 17376
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം തലശേരിയില്‍
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മൂന്നിനു തലശേരി അതിരൂപതയുടെ സന്ദേശ ഭവനില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, തോമസ് മാര്‍ കൂറിലോസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പാംബ്ലാനി, ആര്ച്ച്ബി ഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖാ തലങ്ങളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണു സംഘടന രൂപം നല്‍കിയിരിക്കുന്നത്.
Image: /content_image/India/India-2021-09-30-09:49:27.jpg
Keywords: മിഷന്‍ ലീഗ
Content: 17377
Category: 1
Sub Category:
Heading: അമേരിക്കയിലെ കൊളറാഡോ ദേവാലയത്തിനു നേരെ ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണം
Content: കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തുള്ള ബോൾഡറിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ ദേവാലയത്തില്‍ അബോർഷൻ അനുകൂലികളുടെ ആക്രമണം. സേക്രട്ട് ഹാർട്ട് ഓഫ് മേരി ദേവാലയമാണ് ഇന്നലെ സെപ്റ്റംബർ 29നു ആക്രമണത്തിനിരയായത്. "ജീസസ് ലവ്സ് അബോർഷൻ", "ബാൻസ് ഓഫ് ഔർ ബോഡീസ്" തുടങ്ങിയ ഗര്‍ഭഛിദ്ര അനുകൂല മുദ്രാവാക്യങ്ങള്‍ ചുവന്ന നിറത്തിൽ ദേവാലയ കെട്ടിടത്തിൽ എഴുതി അലങ്കോലമാക്കുകയും കുരിശുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലുടനീളം ഭ്രൂണഹത്യയ്ക്ക് വിധേയരാകുന്ന ഗർഭസ്ഥ ശിശുക്കളുടെ ഓർമ്മയ്ക്ക് വേണ്ടി നാലായിരത്തോളം കുരിശുകൾ ദേവാലയത്തിന് മുന്നിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ഭ്രൂണഹത്യ അനുകൂലികൾ ഇതിൽ പകുതിയോളം നശിപ്പിച്ചു. ഇതുകൂടാതെ ദേവാലയത്തിന്റെ ജനാല ചില്ലുകൾ തകർക്കാനും ശ്രമം നടത്തി. ഗര്‍ഭഛിദ്രം മാരക തിന്‍മയാണെന്ന കത്തോലിക്ക സഭയുടെ നിലപാടാണ്ഇവരെ ചൊടിപ്പിക്കുന്നത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് ഇടവകയിലെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മാർക്ക് ഇവാർഡ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദേവാലയത്തിന് പുറത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും അതിൽ അവ്യക്തമായിട്ടാണ് അക്രമികളുടെ മുഖം പതിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ഇടവകയിലെ ജനങ്ങളോട് സേക്രട്ട് ഹാർട്ട് ഓഫ് മേരി ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജോനാഥൻ ഡെല്ലിങർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടവകയുമായി ബന്ധമില്ലാത്ത ആളുകൾ പോലും ആ വഴി പോകുമ്പോൾ, തങ്ങളുടെ വേദന പങ്കുവയ്ക്കുകയും പരിസരം വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും സമീപത്തുള്ള സെന്റ് ലൂയിസ് ദേവാലയവും അടുത്തകാലത്ത് ഇപ്രകാരം അക്രമിക്കപ്പെട്ടുവെന്ന് മാർക്ക് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവുമധികം ഭ്രൂണഹത്യകൾ നടത്തിക്കൊടുക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ഒന്നായ ബോൾഡർ അബോർഷൻ ക്ലിനിക് ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വാറൻ ഹേർൺ എന്ന കുപ്രസിദ്ധനായ ഡോക്ടറുടെ ഇത് നടത്തുന്നത്. ഭ്രൂണഹത്യ തടയാൻ പ്രത്യേക കാലാവധി കൊളറാഡോ സംസ്ഥാനത്ത് ഇല്ലാത്തതിനാൽ നിരവധി ഗർഭസ്ഥ ശിശുക്കളാണ് ഓരോ ദിവസവും കൊല്ലപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-30-10:59:07.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍ഷ
Content: 17378
Category: 1
Sub Category:
Heading: ഒക്ടോബര്‍ 29ന് ജോ ബൈഡന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കും? വീണ്ടും ഊഹാപോഹം
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമെന്ന് വീണ്ടും റിപ്പോര്‍ട്ട്. വത്തിക്കാനില്‍ നിന്നുള്ള ഉടവിടങ്ങളെ ഉദ്ധരിച്ച് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച നടന്നാല്‍ പ്രസിഡന്‍റ് പദവിയിലെത്തിയ ശേഷം ബൈഡന്‍റെ ആദ്യ സന്ദര്‍ശനമാകും ഇത്. പ്രസിഡന്‍റ് ആകുന്നതിന് മുന്‍പ് മൂന്നു തവണ ബൈഡന്‍ പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ഒക്ടോബർ അവസാനം ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി യൂറോപ്പിൽ കൂടിക്കാഴ്ച നടത്തുമെന്ന് സെപ്റ്റംബർ 22ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിന്നു. ഇതിനോട് അനുബന്ധിച്ച് അദ്ദേഹം വത്തിക്കാനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വത്തിക്കാന്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയില്‍ രാഷ്ട്രത്തലവന്മാരുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വത്തിക്കാൻ മുൻകൂട്ടി പുറത്തുവിടാറില്ല. കൂടിക്കാഴ്ചകള്‍ നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഇതേക്കുറിച്ച് സൂചനകള്‍ നൽകുകയാണ് പതിവ്. ബൈഡന്‍ വത്തിക്കാനില്‍ എത്തിയാല്‍ ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും വത്തിക്കാൻ വിദേശകാര്യസെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഗറുമായും കൂടിക്കാഴ്ചകള്‍ നടത്തും. നേരത്തെ, ജൂണ്‍ 15നു നടന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിനോട് അനുബന്ധിച്ച് ബൈഡന്‍ പാപ്പയെ സന്ദര്‍ശിക്കുമെന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അന്ന് സന്ദര്‍ശനം നടന്നിരിന്നില്ല. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. അതേസമയം ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്‍മാരില്‍ നിന്ന്‍ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് ബൈഡന്‍. അധികാരത്തിലേറിയ ശേഷം ഗര്‍ഭഛിദ്ര അനുകൂല നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-30-12:25:39.jpg
Keywords: ബൈഡ, യു‌എസ്
Content: 17379
Category: 1
Sub Category:
Heading: ഫെമിനിസ്റ്റുകളുടെ പ്രകോപനപരമായ മാര്‍ച്ച്: കത്തീഡ്രലിന് മുന്നില്‍ ജപമാലയുമായി പ്രതിരോധം തീര്‍ത്ത് വിശ്വാസികള്‍
Content: മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ സെപ്റ്റംബര്‍ 28ന് അബോര്‍ഷന്‍ അനുകൂലികളായ സ്ത്രീപക്ഷ വാദികള്‍ നടത്തിയ പ്രകോപനപരമായ പ്രകടനത്തിനിടെ ഉണ്ടായേക്കാവുന്ന ആക്രമണത്തില്‍ നിന്നും ഗ്വാഡലാജാര കത്തീഡ്രലിന് മുന്നില്‍ സംരക്ഷണത്തിന് ജപമാലയുമായി വിശ്വാസികള്‍. ഭ്രൂണഹത്യയ്ക്കു അനുകൂലമായ മെക്സിക്കന്‍ സുപ്രീം കോടതി വിധിക്കെതിരെ ഒക്ടോബര്‍ മൂന്നിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോലൈഫ് റാലിക്ക് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സ്ത്രീപക്ഷവാദികളുടെ പ്രകോപനപരമായ പ്രകടനം. കൈകള്‍കോര്‍ത്ത് ജപമാല ചൊല്ലി വളരെ സമാധാനപരമായാണ് കത്തോലിക്കാ വിശ്വാസികള്‍ ദേവാലയത്തിന് സംരക്ഷണമൊരുക്കിയത്. കത്തീഡ്രലിന് സമീപമെത്തുന്നതിന് മുന്‍പേ തന്നെ ഫെമിനിസ്റ്റുകള്‍ അബോര്‍ഷന്‍ വേണ്ടയോ വേണമോ എന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന തരത്തില്‍ ആക്രോശപൂര്‍വ്വം മുദ്രാവാക്യം മുഴക്കിയിരിന്നു. കത്തീഡ്രലിന് മുന്നിലെത്തിയപ്പോള്‍ പ്രകടനക്കാരില്‍ ചിലര്‍ ദേവാലയത്തിന് കവചം തീര്‍ത്ത വിശ്വാസികള്‍ക്ക് മുന്നില്‍ പ്രകോപനപരമായി നൃത്തം ചെയ്യുകയും ചെയ്തു.

Grupos #Providas defienden la Catedral Metropolitana de Guadalajara, tras la manifestación de #Feministas de este lunes. Pese a las provocaciones, mujeres hombres se mantienen firmes y tomados de las manos. pic.twitter.com/5x1O3V1GDq
— ArquiMedios (@ArquiMedios_Gdl) September 29, 2020

പ്രകോപനങ്ങള്‍ക്കിടയിലും “ഗ്വാഡലുപ്പ മാതാവേ, മെക്സിക്കോയുടെ രാജ്ഞി, ഞങ്ങളുടെ വിശ്വാസത്തേയും രാഷ്ട്രത്തേയും സംരക്ഷിക്കണമേ” എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് വിശ്വാസികള്‍ ചെയ്തത്. ദേവാലയത്തിന് മുന്നില്‍ വനിതാ പോലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. 1990-ല്‍ കോസ്റ്ററിക്കയിലെ സാന്‍ ജോസില്‍ നടന്ന ‘വി ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ ഫെമിനിസ്റ്റ് കോണ്‍ഫറന്‍സില്‍ നിന്നും ഉടലെടുത്ത “ഗ്ലോബല്‍ ആക്ഷന്‍ ഫോര്‍ എ ലീഗല്‍ ആന്‍ഡ് സേഫ് അബോര്‍ഷന്‍” ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീപക്ഷവാദികളുടെ മാര്‍ച്ച്. അതേസമയം ഒക്ടോബര്‍ 3ന് മെക്സിക്കന്‍ തലസ്ഥാനത്ത് നടക്കുവാനിരിക്കുന്ന ‘ഇന്‍ ഫേവര്‍ ഓഫ് വിമണ്‍ ആന്‍ഡ്‌ ലൈഫ്’ റാലിയില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരേ സ്ത്രീകളുടേയും, മെക്സിക്കന്‍ ജനതയുടേയും ജീവന്റെ സംരക്ഷണം സംബന്ധിച്ച മഹത്തായ ഒരു ദേശീയ ഉടമ്പടി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ മൂന്നിലെ പ്രോലൈഫ് പരിപാടി. നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-30-16:48:38.jpg
Keywords: ഫെമിനി
Content: 17380
Category: 18
Sub Category:
Heading: പ്രവാസികളായ ആതുര ശുശ്രൂഷകരെ ആദരിക്കാൻ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന നഴ്‌സുമാരുടെ ആഗോള സംഗമമായ കാരുണ്യസ്പർശം - 2021 ഒക്ടോബർ 2 ശനിയാഴ്ച് വൈകിട്ട് 4.30 ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്യും. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഫാ. റ്റെജി പുതുവീട്ടിൽക്കളം , അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജിജോ മാറാട്ടുകളം ചങ്ങനാശ്ശേരി ദേവമാതാ എഫ്‌സിസി പ്രൊവിൻഷ്യൽ റവ. ഡോ. ലിസ് മേരി, ലിറ്റി വർഗീസ്, ശ്രീമതി ബീന സോണി എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കുന്നതായിരിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആതുര ശുശ്രൂഷ ചെയ്യുന്ന സഹോദരങ്ങളെ ആദരിക്കുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ഈ ഓൺലൈൻ മഹാ സംഗമം നടത്തുന്നതെന്ന് അതിരൂപതാ ഡയറക്ടർ റവ. ഫാ റ്റെജി പുതുവീട്ടിൽക്കളം, ഷെവലിയാർ സിബി വാണിയപ്പുരയ്ക്കൽ, ജോ കാവാലം എന്നിവർ അറിയിച്ചു. കാരുണ്യ സ്പർശം - 2021 ന്റെ വിജയത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. കാരുണ്യ സ്പർശത്തോട് അനുബന്ധിച്ച് നഴ്‌സിംഗ്‌ ജീവിതത്തിലെ മറക്കാനാവാത്ത ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന മത്സരം നടത്തുന്നതായിരിക്കും. രചനകൾഎഴുതി അയയ്ക്കുകയോ വീഡിയോ സന്ദേശമായി അയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഹൃദ്യമായ ആവിഷ്ക്കാരത്തിന് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതായിരിക്കും. മത്സര പരിപാടികൾക്ക് രാജേഷ് കൂത്രപ്പള്ളി, സിസിലി ജോൺ എന്നിവർ നേതൃത്വം നൽകും.
Image: /content_image/India/India-2021-09-30-17:27:29.jpg
Keywords: കോവിഡ, പ്രവാസി
Content: 17381
Category: 1
Sub Category:
Heading: അഫ്ഗാനില്‍ നേരിട്ട പ്രതിസന്ധി വിവരിച്ച് ഇറ്റാലിയന്‍ സായുധസേന രക്ഷപ്പെടുത്തിയ പാക്ക് കന്യാസ്ത്രീ
Content: റോം: താലിബാന്‍ തീവ്രവാദികള്‍ നിയന്ത്രണത്തിലാക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറ്റാലിയന്‍ സായുധ സേനയുടെ സഹായത്തോടെ രക്ഷപ്പെടുവാന്‍ കഴിഞ്ഞ പാക്കിസ്ഥാന്‍ സ്വദേശിനിയും ചാരിറ്റി ഓഫ് സെയിന്റ് ജിയാന്നെ-ആന്റിഡെ തൗരെത്ത് സഭാംഗവുമായ കന്യാസ്ത്രീ സിസ്റ്റര്‍ ഷഹനാസ് ഭട്ടി അഫ്ഗാനിസ്ഥാനില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെകുറിച്ച് നല്‍കിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതിയെക്കുറിച്ച് സിസ്റ്റര്‍ വിവരിച്ചത്. ‘നമുക്ക് കാബൂളിലെ കുട്ടികളേ രക്ഷിക്കാം’ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് 2001-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കാബൂളിലെ കുട്ടികള്‍ക്ക് വേണ്ടി സേവനം ചെയ്യുവായി രണ്ടുവര്‍ഷം മുന്‍പ് സിസ്റ്റര്‍ ഷഹനാസ് അഫ്ഗാനിസ്ഥാനില്‍ എത്തിയത്. മറ്റ് രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം കാബൂളില്‍ 6 നും 10നും ഇടയില്‍ പ്രായമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ഒരു സ്കൂള്‍ നടത്തിവരികയായിരുന്നു സിസ്റ്റര്‍ ഷഹനാസ്. ഇറ്റാലിയന്‍ യൂണിയന്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്സ് വഴിയാണ് തനിക്കും മറ്റ് രണ്ട് കന്യാസ്ത്രീകള്‍ക്കും (സിസ്റ്റര്‍ തെരേസ, സിസ്റ്റര്‍ ഐറിന്‍) രക്ഷപ്പെടുവാന്‍ കഴിഞ്ഞതെന്ന് പറഞ്ഞ സിസ്റ്റര്‍ തങ്ങളുടെ കുട്ടികള്‍ക്ക് പുറമേ, സ്റ്റാഫിനേയും, 15 കുടുംബങ്ങളേയും ഇറ്റലിയില്‍ സുരക്ഷിതമായി എത്തുവാന്‍ കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ഭയാനകമായ അപകടത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലെന്നും സിസ്റ്റര്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ ജനതയുടെ പതിവ് രീതികളുമായി പൊരുത്തപ്പെടുന്നതും, സ്ത്രീകളായതിനാല്‍ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുവാന്‍ കഴിയാത്തതും വെല്ലുവിളികളായിരുന്നു. "പാശ്ചാത്യ സേനകളുടെ പിന്‍വാങ്ങലിനു ശേഷം മതസ്വാതന്ത്ര്യം ബഹുമാനിക്കപ്പെട്ടോ" എന്ന ചോദ്യത്തിന് ഇല്ല എന്ന് പറഞ്ഞ സിസ്റ്റര്‍ വിദേശികളെ മുഴുവന്‍ ക്രിസ്ത്യാനികളായിട്ടാണ് അഫ്ഗാന്‍ പരിഗണിക്കുന്നതെന്നും, തങ്ങള്‍ നിരന്തരം നിരീക്ഷണത്തിലായിരുന്നെന്നും, അഫ്ഗാനി സ്ത്രീകളുടെ വേഷത്തിലാണ് തങ്ങള്‍ നടന്നിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. താലിബാന്‍ അധിനിവേശം കാര്യമായി നടന്ന കഴിഞ്ഞ ഓഗസ്റ്റ് മാസം തങ്ങള്‍ക്കേറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു. താനും മറ്റൊരു കന്യാസ്ത്രീയും വീട്ടില്‍ കുടുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീ പോയതിനാല്‍ അവസാനം താന്‍ ഒറ്റക്കായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളേ രക്ഷിക്കുവാന്‍ കഴിയില്ലായിരുന്നെങ്കില്‍ തങ്ങളും രക്ഷപ്പെടുവാന്‍ ശ്രമിക്കുകയില്ലായിരുന്നു. സ്വതന്ത്ര മനുഷ്യരേപ്പോലെ ജീവിക്കുവാന്‍ പൊതുവിദ്യാഭ്യാസം നല്‍കിയാണ് അഫ്ഗാന്‍ ജനതയെ നമുക്ക് സഹായിക്കുവാന്‍ കഴിയുകയെന്നും അധികാരികള്‍ സമ്മതിക്കുകയാണെങ്കില്‍ അഫ്ഗാനിലേക്ക് തിരികെ പോവുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് സിസ്റ്റര്‍ ഷഹനാസ് അഭിമുഖം അവസാനിപ്പിച്ചത്. സിസ്റ്റര്‍ ഷഹനാസിന്റെ ഒപ്പമുണ്ടായിരിന്ന സിസ്റ്റര്‍ തെരേസ കാസര്‍ഗോഡ് സ്വദേശിനിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-30-17:55:56.jpg
Keywords: താലിബ, അഫ്ഗാ
Content: 17382
Category: 13
Sub Category:
Heading: ഓരോ ക്രൈസ്തവനും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാന്‍ പ്രാര്‍ത്ഥിക്കാം: ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. യേശു നമ്മളോട്, "അയക്കപ്പെട്ട ശിഷ്യന്മാരാകാൻ. നിങ്ങൾ തയാറാണോ?" എന്ന ചോദ്യമാണ് ഉയർത്തുന്നതെന്നു പാപ്പ പറഞ്ഞു. അയക്കപ്പെടുന്നവരുടെ ദൗത്യം പ്രലോഭനങ്ങളിലൂടെയുള്ള പരിവർത്തനമല്ല, മറിച്ച് "എനിക്ക് യേശുവിനെ അറിയാം, നിങ്ങൾ അവനെ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" എന്ന് പറയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നു നാമെല്ലാവരും ഓർക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. യേശു നമ്മളോട്, "അയക്കപ്പെട്ട ശിഷ്യന്മാരാകാൻ നിങ്ങൾ തയാറാണോ?" എന്ന ചോദ്യമാണ് ഉയർത്തുന്നത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നമ്മെ വിട്ടുകൊടുത്ത്, നമ്മുടെ ജോലികൾ, കൂടിക്കാഴ്ചകള്‍, അനുദിന ജീവിതത്തിലെ സംഭവങ്ങൾ, എന്നിവയൊക്കെ ദൈവത്തോടൊപ്പമായിരുന്നുകൊണ്ട് ചെയ്യുകയും, ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകാൻ തയ്യാറാകുകയുമാണ് ഇതിനുള്ള ഉത്തരമെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിനാൽ നയിക്കപ്പെട്ടാണ് നിങ്ങൾ ഓരോ കാര്യവും ചെയ്യുന്നതെങ്കിൽ, മറ്റുള്ളവർക്ക് അത് എളുപ്പത്തിൽ വ്യക്തമാകും. ആ ജീവിതസാക്ഷ്യം മറ്റുള്ളവരിൽ അതിശയം ജനിപ്പിക്കും. ഇതെങ്ങനെയാണ് ഒരു വ്യക്തിക്ക് സാധ്യമാകുക? എവിടെ നിന്നാണ്, എല്ലാവരോടും ഇതുപോലെ പെരുമാറാനുള്ള സ്നേഹവും, ഇത്രയും ആകർഷകത്വവും, നല്ല മനോഭാവവും വരുന്നത് എന്ന ചോദ്യം മറ്റുള്ളവരിൽ ഉയരുമെന്നും പാപ്പ പറഞ്ഞു. ഓരോ ക്രൈസ്തവന്റെയും ജീവിതസാക്ഷ്യത്തിന് സുവിശേഷത്തിന്റെ രുചിയുണ്ടായിരിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-30-21:19:04.jpg
Keywords: പാപ്പ, സുവിശേഷ