Content | വത്തിക്കാന്‍ സിറ്റി: മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. യേശു നമ്മളോട്, "അയക്കപ്പെട്ട ശിഷ്യന്മാരാകാൻ. നിങ്ങൾ തയാറാണോ?" എന്ന ചോദ്യമാണ് ഉയർത്തുന്നതെന്നു പാപ്പ പറഞ്ഞു. അയക്കപ്പെടുന്നവരുടെ ദൗത്യം പ്രലോഭനങ്ങളിലൂടെയുള്ള പരിവർത്തനമല്ല, മറിച്ച് "എനിക്ക് യേശുവിനെ അറിയാം, നിങ്ങൾ അവനെ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" എന്ന് പറയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നു നാമെല്ലാവരും ഓർക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
യേശു നമ്മളോട്, "അയക്കപ്പെട്ട ശിഷ്യന്മാരാകാൻ നിങ്ങൾ തയാറാണോ?" എന്ന ചോദ്യമാണ് ഉയർത്തുന്നത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നമ്മെ വിട്ടുകൊടുത്ത്, നമ്മുടെ ജോലികൾ, കൂടിക്കാഴ്ചകള്‍, അനുദിന ജീവിതത്തിലെ സംഭവങ്ങൾ, എന്നിവയൊക്കെ ദൈവത്തോടൊപ്പമായിരുന്നുകൊണ്ട് ചെയ്യുകയും, ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകാൻ തയ്യാറാകുകയുമാണ് ഇതിനുള്ള ഉത്തരമെന്നും പാപ്പ പറഞ്ഞു.
ക്രിസ്തുവിനാൽ നയിക്കപ്പെട്ടാണ് നിങ്ങൾ ഓരോ കാര്യവും ചെയ്യുന്നതെങ്കിൽ, മറ്റുള്ളവർക്ക് അത് എളുപ്പത്തിൽ വ്യക്തമാകും. ആ ജീവിതസാക്ഷ്യം മറ്റുള്ളവരിൽ അതിശയം ജനിപ്പിക്കും. ഇതെങ്ങനെയാണ് ഒരു വ്യക്തിക്ക് സാധ്യമാകുക? എവിടെ നിന്നാണ്, എല്ലാവരോടും ഇതുപോലെ പെരുമാറാനുള്ള സ്നേഹവും, ഇത്രയും ആകർഷകത്വവും, നല്ല മനോഭാവവും വരുന്നത് എന്ന ചോദ്യം മറ്റുള്ളവരിൽ ഉയരുമെന്നും പാപ്പ പറഞ്ഞു. ഓരോ ക്രൈസ്തവന്റെയും ജീവിതസാക്ഷ്യത്തിന് സുവിശേഷത്തിന്റെ രുചിയുണ്ടായിരിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|