Contents
Displaying 17021-17030 of 25113 results.
Content:
17393
Category: 22
Sub Category:
Heading: ജോസഫ്: ഹൃദയത്തിലെ ഓരോ സ്പന്ദനവും പ്രാർത്ഥനയായി മാറ്റിയവന്‍
Content: സ്നേഹം കൊണ്ടു സ്വർഗ്ഗം നേടാൻ നമ്മെ പഠിപ്പിക്കുന്ന ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ദിനത്തിൽ അവളുടെ ചില ദർശനങ്ങളാകട്ടെ ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. ഓരോ പ്രഭാതത്തിലുമുള്ള അവളുടെ സമർപ്പണം ഇപ്രകാരമായിരുന്നു. "എന്റെ ഹൃദയത്തിലെ ഓരോ സ്പന്ദനവും, ഓരോ ചിന്തയും, എന്റെ ഏറ്റവും ചെറിയ പ്രവൃത്തി പോലും, വിശുദ്ധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുവാനും, നിന്റെ കാരുണ്യ സ്നേഹത്തിന്റെ അഗ്‌നിയിൽ അവയെ ദഹിപ്പിക്കാനും ഞാൻ മനസ്സാകുന്നു". ദൈവത്തിൽ ഹൃദയമുറപ്പിച്ചവർക്കു മാത്രമേ അത്തരമൊരു സമർപ്പണം അനുദിനം നടത്താനാവു. ഈ സമർപ്പണമായിരുന്നു കൊച്ചുറാണിയുടെ ജീവിത വിശുദ്ധിയുടെ അടിസ്ഥാനം. ഹൃദയത്തിൽ ദൈവത്തിനു ഒന്നാം സ്ഥാനം നൽകിയിരുന്ന യൗസേപ്പിതാവിൻ്റെയും ഓരോ ചിന്തയും ചെറിയ പ്രവർത്തിപോലും ദൈവത്തെ പ്രസാദിപ്പിക്കുന്ന തരത്തിലായിരുന്നു എന്നു നമുക്ക് അനുമാനിക്കാം. "എനിക്ക് പ്രാർത്ഥന, ഹൃദയത്തിലെ ഓരോ സ്പന്ദനം പോലെയാണ്, സ്വർഗ്ഗത്തിലേക്കുള്ള ഒരു ചെറിയ നോട്ടമാണത്."വിശുദ്ധ ചെറുപുഷ്പത്തിൻ്റെ ഈ വാക്കുകളിലും ജോസഫ് ചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. നിശബ്ദനായ യൗസേപ്പിതാവ് ഓരോ ഹൃദയസ്പന്ദവും പ്രാർത്ഥനയാക്കിയവനാണ്. നിതീമാനായ ആ പിതാവിനു പ്രാർത്ഥന എന്നത് സ്വർഗ്ഗത്തിലേക്കുള്ള നോട്ടമായിരുന്നു. സ്വർഗ്ഗീയ പിതാവുമായിട്ടു അത്രയധികം ആത്മബന്ധമുണ്ടായിരുന്നു യൗസേപ്പിതാവിന്. വിശുദ്ധ കൊച്ചുത്രേസ്യായും ശിശുസഹജമായ ആശ്രയബോധത്തോടെ സ്വർഗ്ഗീയ പിതാവിനെ അപ്പാ എന്നു വിളിച്ചിരുന്നു. സ്വർഗ്ഗീയ പിതാവിനെ അപ്പനായി സ്വീകരിച്ച് ഓരോ ഹൃദയസ്പന്ദനവും പ്രാർത്ഥനയാക്കി മാറ്റാൻ യൗസേപ്പിതാവും വിശുദ്ധ ചെറുപുഷ്പവും നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-10-01-22:50:33.jpg
Keywords: ജോസഫ്, യൗസേ

17394
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭവന പുനരുദ്ധാരണത്തിനുള്ള സഹായം: അപേക്ഷ സമര്‍പ്പിക്കുവാന്‍ ഒക്ടോബര്‍ 10 വരെ സമയം
Content: തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ 10 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. #{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം }# ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന്, ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ലോറിങ്, ഫിനിഷിംഗ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീട്ടുടമകളാണ് അപേക്ഷിേക്കേണ്ടത്. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. #{blue->none->b->നിബന്ധനകൾ }# അപേക്ഷകയുടെ/ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ഫീറ്റ് കവിയരുത്. അപേക്ഷക, കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് അപേക്ഷിക്കാമെങ്കിലും, ബിപിഎല്‍ കുടുംബത്തിനു മുന്‍ഗണന ലഭിക്കും. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ മാത്രേമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.ശാരീരിക മാനസിക വെല്ലുവിളികള്‍നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകർ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. #{blue->none->b->ആരൊക്കെ അപേക്ഷിേക്കേണ്ടതില്ല }# സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍നിന്ന് നിന്നോ ഇതിനു മുന്‍പ് പത്തുവര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. #{blue->none->b->എങ്ങനെ അപേക്ഷ സമർപ്പിക്കാം }# ന്യൂനപക്ഷക്ഷേമ വകുപ്പ്പ്ര ത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക ഇതോടൊപ്പം ചേർത്തിട്ടുണ്ട്.. 2021 - 22 സാമ്പത്തികവര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത് പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. #{blue->none->b->അപേക്ഷ സമർപ്പിക്കേണ്ട വിലാസം }# പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ അതാത് ജില്ലാ കളക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ്, അപേക്ഷകന്റെ ജില്ല എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. *** അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും: {{ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.minoritywelfare.kerala.gov.in/pdfnewsflash/1631101039cation_form_of_housing_maintence_scheme.pdf}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-02-09:18:20.jpg
Keywords: ഭവന

17395
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന് രൂപം നല്‍കി
Content: കൊച്ചി: സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന് രൂപം നല്‍കി. കേരളത്തിലും ഇന്ത്യക്കു പുറത്തുനിന്നുമുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് വിപുലമായ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. സിജോ അമ്പാട്ട് (തലശേരി), സിജോ ഇലന്തൂര്‍ (ഇടുക്കി), ബിനു ഡൊമിനിക് (ചങ്ങനാശേരി), സാവിയോ ജോണി (തൃശൂര്‍) എന്നിവരാണു യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ ഫാ. ജിയോ കടവി, ഡോ. ജോസ്കുട്ടി ഒഴുകയില്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-10-02-09:30:31.jpg
Keywords: കോണ്‍

17396
Category: 1
Sub Category:
Heading: തിന്മക്കെതിരേ കൈകോര്‍ത്താല്‍ മതമൈത്രി തകരില്ല, കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും: നിലപാട് ആവര്‍ത്തിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: തിന്മക്കെതിരേ കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ലായെന്നും സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പ്. ഇന്ന്‍ ഗാന്ധി ജയന്തി ദിനത്തില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നാര്‍ക്കോ ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നേരെ ഒറ്റ തിരിഞ്ഞു മാധ്യമങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടിതമായ ആക്രമണം നടത്തിയിട്ടും പിന്നോട്ടില്ല എന്ന വ്യക്തമായ സൂചനയാണ് ലേഖനത്തിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്. സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല. തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്‌പ്പെടുത്തിയവനാണ് ഗാന്ധിജിയെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്കമൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടുസന്ധി ചെയ്യുന്‌പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസമെന്നും ലേഖനത്തില്‍ പറയുന്നു. നിരവധി ആളുകളാണ് ദീപികയുടെ പത്ര ക്ലിപ്പിംഗ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: }# തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനു ഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കര്‍മവും ജീവിതവുംകൊണ്ട് ആവിഷ്‌കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകള്‍ ആവശ്യമില്ല. മനഃസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്‌കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓര്‍മിപ്പിക്കുന്നത്. റോമയ്ന്‍ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികള്‍ ശ്രദ്ധേയമാണ്, 'യുഗയുഗാന്തരങ്ങളില്‍ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയ ചരിത്രത്തിനു മാത്രം അവകാശപ്പെട്ട ഒരു വീരനേതാവ് മാത്രമല്ല ഗാന്ധി. മനുഷ്യസമുദായത്തിലെ ഋഷികളുടെയും പുണ്യാത്മാക്കളുടെയും ഇടയില്‍ തന്റെ നാമം അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ പ്രകാശധോരണി ലോകത്തിലെ എല്ലാ ദേശങ്ങളിലും കടന്നുചെന്നിട്ടുണ്ട്.' #{blue->none->b->ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സത്യം }# എല്ലാ തത്ത്വചിന്തകളെയും വിശ്വാസമൂല്യങ്ങളെയും ഉള്‍ക്കൊള്ളാനും മനസിനെയും ശരീരത്തെയും ആത്മവിശുദ്ധിയിലേക്കു നയിക്കാനും ഗാന്ധിജിക്ക് സാധിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് നമ്മുടെ സമൂഹത്തില്‍ ഗാന്ധിജി അന്യനും അനഭിമതനും ആകുന്നുണ്ടോ എന്ന സംശയം അനുദിനം ബലപ്പെടുന്നുണ്ട്. ഭാരതത്തിന്റെ നിലനില്പിനും അര്‍ഥവത്തായ മതേതരത്വത്തിനും ഗാന്ധിജി എന്ന സത്യം അനിവാര്യമാണ്. വിവിധ മതസമൂഹങ്ങളുടെ ഐക്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ചു എന്നതായിരുന്നു ഗാന്ധിജിയുടെ അനന്യത. ഗാന്ധിജി കറതീര്‍ന്ന ഒരു ഹൈന്ദവവിശ്വാസിയായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് പൊതുനന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുന്‌പോള്‍ ക്രിമിനല്‍ മനഃസ്ഥിതിയോടെയും അസഹിഷ് ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉള്‍ക്കൊള്ളാനും നമ്മെ പ്രചോദിപ്പി ക്കും. നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്. ഉള്ളില്‍ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായത്തിന്റെ സുസ്ഥിതിയിലും രാഷ്ട്രനിര്‍മാണത്തിലും തങ്ങള്‍ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തില്‍ എത്തിച്ചേര്‍ന്നു. കുടുംബഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയില്‍ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസ്സിലാക്കി. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു. സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല. തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്. മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം. സെക്കുലറിസത്തിന്റെ ഉത്കൃഷ്ട മാതൃക ഇന്ത്യയാണെന്നു പ്രസിദ്ധ ചിന്തകനായ ചാള്‍സ് ടെയ്‌ലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്. തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുന്‌പോള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല; മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആരോഗ്യകരമായ വളര്‍ച്ചക്കും ഇത് അനിവാര്യമാണ്. ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ മനോഹാരിത പ്രകടമാക്കുന്നുണ്ട്: 'ഗാന്ധി യഥാര്‍ഥത്തില്‍ മതനിഷ്ഠനായിരുന്നു. ആധ്യാത്മിക സാധനകള്‍കൊണ്ടും ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടും നിര്‍ഭയം നിഷ്‌കന്മഷനും വിദ്വേഷരഹിതനുമായ ഒരു പുതിയ തരം മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.' തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്നും ഉറച്ചുനില്‌ക്കേണ്ടപ്പോള്‍ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നതു മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വിവേകപൂര്‍വം നേരിടാനുള്ള കഴിവാണ്. #{blue->none->b->നിര്‍ഭയത്വം }# ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന സവിശേഷമായ ഗുണം നിര്‍ഭയത്വമായിരുന്നു. സത്യത്തെ പേടികൂടാതെ വിളിച്ചു പറയുവാനുള്ള പ്രവാചകധീരത മഹാത്മാവിന്റെ മുഖമുദ്രയാണ്. 'രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം വിടുവിക്കല്‍ സാധ്യമല്ല. അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവര്‍ രണ്ടിനെയും മനസിലാക്കുന്നില്ല' എന്ന ഗാന്ധിയന്‍ ചിന്ത ഭാരതത്തെ സംബന്ധിച്ച് എന്നും പ്രസക്തമാണ്. മഹാത്മാവ് മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തെ എതിര്‍ത്തിരുന്നവരോടു പോലുമോ പരുഷമായി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തെ നിന്ദിച്ചു സംസാരിച്ചിരുന്നവരുടെ പേരു പറയുന്‌പോഴെല്ലാം എന്തെങ്കിലും നല്ലവാക്ക് മഹാത്മജി പറയാതിരുന്നിട്ടില്ല. വെറും വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല. അപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കൃത്യങ്ങള്‍ കൈകള്‍ ചെയ്യുന്നു. കാണാന്‍ പാടില്ലാത്തവ കണ്ണുകള്‍ നോക്കുന്നു. കേള്‍ക്കാന്‍ പാടില്ലാത്തവ കാതുകള്‍ കേള്‍ക്കുന്നു. ഈ വിധത്തില്‍ യഥാര്‍ഥമായ പ്രവൃത്തിയും കാഴ്ചയും കേള്‍വിയും നമുക്ക് അന്യമായിരിക്കുന്നു. പത്രപ്രവര്‍ത്തകനായ ജെയിംസ് കാമറോണ്‍ എഴുതി: 'ലോകം മുഴുവന്‍ ഗാന്ധിജിയെ അറിഞ്ഞു. പക്ഷേ, ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.' ഇതുകൊണ്ടുതന്നെ ഭാരതീയര്‍ക്ക് ഗാന്ധിജയന്തി ആത്മവിമര്‍ശനത്തിന്റെ അവസരമാണ്. #{blue->none->b->അക്രമരാഹിത്യത്തിന്റെ ആള്‍രൂപം }# ലോകചരിത്രത്തില്‍ ഗാന്ധിജി എന്നും അഹിംസയുടെ പ്രതീകമായി നിലനില്ക്കുന്നു. 'ബലമോ നിര്‍ബന്ധമോ ഔദ്യോഗിക സ്ഥാനമോ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീര്‍ന്ന വ്യക്തി' എന്ന നെഹ്‌റുവിന്റെ വിശേഷണം ഗാന്ധിയന്‍ ദാര്‍ശനികതയിലേക്കു തന്നെയാണ് നമ്മെ എത്തിക്കുന്നത്. ഓരോ വ്യക്തിയും, കുടുംബത്തിലെയും സമുദായത്തിലെയും രാജ്യത്തിലെയും മാനവരാശിയിലെയും നല്ല അംഗമായി ജീവിക്കുക എന്നതാണ് ഗാന്ധിയന്‍ അഹിംസയുടെ കാതല്‍. ഗാന്ധിജി ഭാരതസമൂഹത്തിന് എന്തു നല്‍കി എന്ന ചോദ്യത്തിന് 'ഇന്ത്യയിലെ ജനങ്ങളില്‍ ധൈര്യവും തനിമയും നിയന്ത്രണാത്മക സഹനശേഷിയും ഒരു ലക്ഷ്യത്തിനുവേണ്ടി സസന്തോഷം സഹിക്കുന്ന ആത്മനിയന്ത്രണത്തിന്റെ ശക്തിയും മഹാത്മജി സ്വാഭാവികമായ വിനയത്തോടും അഭിമാനത്തോടും കൂടി സന്നിവേശിപ്പിച്ചു' എന്നതാണ് നാം കണ്ടെത്തുന്ന ഉത്തരം. ഗാന്ധിജി പറഞ്ഞതും ചെയ്തതും ഒരു കാലഘട്ടത്തിനുവേണ്ടിയോ ഭാരതത്തിനു മാത്രം വേണ്ടിയോ ആയിരുന്നില്ല. ഗാന്ധിജി ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് അദ്ദേഹത്തെ മനസിലാക്കാന്‍ എളുപ്പമായിരുന്നു. സാധാരണക്കാരുടേതുപോലെ എളിയ ജീവിതം നയിച്ചതിലൂടെ സ്വാതന്ത്ര്യസമരത്തില്‍ അവരെയും പങ്കെടുപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹം പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. നേതാക്കന്മാരെ സൃഷ്ടിച്ചു. തുടര്‍ന്ന്, ആ നേതൃത്വത്തിനു വഴിമാറാന്‍ ഗാന്ധിജി തയാറായി. മൗനവ്രതവും പ്രാര്‍ഥനയും നിരാഹാരവും നൂല്‍നൂല്‍പ്പും പോലുള്ള കാര്യങ്ങളെ രാഷ്ട്രീയ സമരായുധങ്ങളാക്കി മാറ്റി. ജനാധിപത്യപ്രക്രിയയില്‍ നടക്കേണ്ട പാവനമായ ഈ തനതായ ഗാന്ധിയന്‍ ശൈലി ഇന്നത്തെ നേതാക്കള്‍ക്കും സമൂഹത്തിനും മാതൃകയാണ്. #{blue->none->b->ലോകനന്മ മാത്രം ലക്ഷ്യം }# ഭരണാധികാരികള്‍ ഒരു നയം രൂപീകരിക്കുന്‌പോള്‍ അവരുടെ മനസില്‍ വരേണ്ടത് സാമൂഹ്യശ്രേണിയില്‍ ഏറ്റവുമൊടുവില്‍ താഴേത്തട്ടില്‍ നില്‍ക്കുന്നവന്റെ മുഖമായിരിക്കണമെന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നു. സമൂഹത്തിന്റെ മുകള്‍ത്തട്ടു മാത്രം കാണുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഇന്ന് ഗാന്ധിദര്‍ശനത്തിന്റെ ഉള്‍ക്കാന്പായ 'മനുഷ്യന്‍' എന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂടാ. കല്‍ക്കത്തയിലെ ഒരു യോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു: 'നിങ്ങളില്‍ ഭൂരിഭാഗവും കല്‍ക്കത്തയിലെ തൊഴിലാളികളാണെന്നു തോന്നുന്നു. നിങ്ങള്‍ സാധാരണക്കാരായ ആളുകളാണ്. നിങ്ങള്‍ നിഷ്‌കളങ്കരും നല്ലവരും സത്യസന്ധരും ആയിരിക്കണം. അതേസമയം, നിങ്ങളുടെ സാധുക്കളായ സഹോദരീസഹോദരന്മാരെ സഹായിക്കാനും നിങ്ങളുടെ രാജ്യത്തിന് സ്വരാജ്യം കൈവരുത്താനും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ എല്ലാവരും ഖാദി ധരിക്കണം. നിങ്ങളുടെ വീടുകളില്‍ നിന്ന് കോല്‍ക്കത്തയില്‍ താമസിക്കുന്നവരായ നിങ്ങള്‍ മദ്യപാനം ചെയ്യരുത്. ശുദ്ധമായ ഒരു ജീവിതം നയിക്കണം. എല്ലാത്തിലും ഉപരിയായി സത്യസന്ധരാകാന്‍ ശ്രമിക്കുക.' ഗാന്ധിജിയുടെ ഏറ്റവും വലിയ പ്രസക്തി സത്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനങ്ങളില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശം ജനിപ്പിക്കാന്‍ ഗാന്ധിജിയുടെ സത്യാധിഷ്ഠിതമായ നിലപാടുകള്‍ക്കു കഴിഞ്ഞു. ജനത്തിന്റെ ഭയവും വിദ്വേഷവും ഇല്ലാതാകണമെങ്കില്‍ തീവ്രരാഷ്ട്രീയ, ആശയ അടിമത്തത്തില്‍ നിന്ന് നാം മോചിതരാകണം, സത്യത്തോടൊപ്പം നടക്കാന്‍ പഠിക്കണം. മറ്റാരും കൂടെയില്ലെങ്കിലും ഒറ്റയ്ക്കു നടക്കാന്‍ ഗാന്ധിജി ധൈര്യം കാണിച്ചിരുന്നു. ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്‌പ്പെടുത്തിയവനാണ് അദ്ദേഹം. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്കമൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടുസന്ധി ചെയ്യുന്‌പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസം. ഒരു രാജ്യതന്ത്രജ്ഞന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഉത്തമവാഗ്മി, നിയമവിദഗ്ദ്ധന്‍, ലേഖകന്‍, അധ്യാപകന്‍, മാനുഷികമൂല്യവാദി, ബഹുവര്‍ഗനായകന്‍, സത്യാന്വേഷി, സന്ന്യാസിവര്യന്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ വ്യക്തിയില്‍ സമന്വയിക്കുന്നതാണ് ഗാന്ധിജി. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു ജനതയെ കോര്‍ത്തിണക്കി ഏകമനസാക്കിയ മഹാത്മാവാണ് ഗാന്ധിജി. 'ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നത് അവിശ്വസനീയമാണ്' എന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ ഇവയുടെ നേര്‍സാക്ഷ്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-02-10:32:55.jpg
Keywords: കല്ലറ

17397
Category: 1
Sub Category:
Heading: ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ നേതാക്കളില്‍ രണ്ടു പേര്‍ക്ക് ജാമ്യം: ഒരാളെക്കുറിച്ച് യാതൊരു വിവരവുമില്ല
Content: ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക നിലപാടുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനിലെ റാഷ്ത്ത് നഗരത്തില്‍ നിന്നും അറസ്റ്റിലായ മൂന്നു ക്രൈസ്തവ നേതാക്കളില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു. മൂന്നാമത്തെ ആളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മതസ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയായ ‘സി.എസ്.ഡബ്ലിയു’ വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോര്‍ട്ടെസാ മാഷ്‌ഹൗഡ്കാരി, അഹമ്മദ് സര്‍പരാസ്ത്, അയൂബ് പൌരെസാദെ എന്നീ ക്രിസ്ത്യന്‍ നേതാക്കളെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5-നാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ രഹസ്യ പോലീസ് (എം.ഒ.ഐ.എസ്) കാരണം കൂടാതെ അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ മാഷ്‌ഹൗഡ്കാരി, അഹമ്മദ് സര്‍പരാസ്ത് എന്നിവര്‍ക്കാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നു ജാമ്യം ലഭിച്ചിരിക്കുന്നത്. 40 കോടി ടോമന്‍സ് (ഏതാണ്ട് 69,400 പൗണ്ട്) തുക കെട്ടിവെച്ചാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ഇത് ആശ്വാസം പകരുന്നുണ്ടെങ്കിലും അവരെ അറസ്റ്റ് ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നായിരിന്നുവെന്ന് സി.എസ്.ഡബ്യു സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് പറയുന്നു. ഇറാന്റെ വടക്കന്‍ നഗരമായ റാഷ്ത്ത് നഗരത്തിലെ ക്രൈസ്തവര്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇറാന്‍ അധികാരികളുടെ കടുത്ത പീഡനത്തിനും അപമാനത്തിനും ഇരയായികൊണ്ടിരിക്കുകയാണ്. 2018-ല്‍ റാഷ്ത്തില്‍ നിന്നും അറസ്റ്റിലായ വചനപ്രഘോഷകനായ യൂസെഫ് നാദര്‍ഖാനിയും, 3 പേരും ഇപ്പോഴും വിചാരണ കൂടാതെ തന്നെ തടവില്‍ കഴിയുകയാണെന്നു ഇറാനിലെ ഏകപക്ഷീയ തടവുശിക്ഷകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്ര സഭാ സംഘടന ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു. 2020 ഒക്ടോബറിലും, നവംബറിലും നടന്ന വിശുദ്ധ കുര്‍ബാനകള്‍ക്കിടെ ഈശോയുടെ തിരുരക്തമായി മാറിയ വീഞ്ഞ് ഉപയോഗിച്ചതിന് 80 ചമ്മട്ടി അടികള്‍ വീതം ലഭിച്ച പാസ്റ്റര്‍ മൊഹമ്മദ്‌റേസ ഒമീദി (യുഹാന്‍) യും, ഡീക്കന്‍ സാഹേബ് ഫാദായും ഇതേ നഗരത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. ഇതില്‍ പാസ്റ്റര്‍ ഒമീദി നിലവില്‍ 21 മാസത്തെ ആഭ്യന്തര പ്രവാസത്തിലും, ഡീക്കന്‍ സാഹേബ് ഫാദാക്ക് 6 വര്‍ഷത്തെ തടവും ലഭിച്ചിട്ടുണ്ട്. സയണിസം പ്രചരിപ്പിച്ചു, രാഷ്ട്ര സുരക്ഷക്ക് ഭീഷണിയുണ്ടാക്കി എന്നീ കാരണങ്ങള്‍ പറഞ്ഞ് 2019 സെപ്റ്റംബറില്‍ റാഷ്ത്തിലെ ചര്‍ച്ച് ഓഫ് ഇറാന്‍ സഭാംഗങ്ങളായ മാത്തിയാസ് ഹാഗ്നെജാദിനും, മറ്റ് 8 ക്രൈസ്തവര്‍ക്കും 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. മാഷ്‌ഹൗഡ്കാരി, അഹമ്മദ് സര്‍പരാസ്ത്, പൌരെസാദെ എന്നിവരുടെ മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്നും, പൌരെസാദെക്ക് പുറമേ, പാസ്റ്റര്‍ യൂസെഫ് നാദര്‍ഖാനി, മാത്തിയാസ് ഹാഗ്നെജാദ്, ഡീക്കന്‍ ഫാദി, ഒമീദി എന്നിവരുള്‍പ്പെടെ അന്യായമായി തടവില്‍ കഴിയുന്ന മറ്റുള്ളവരേയും നിരുപാധികം മോചിപ്പിക്കണമെന്നും, ക്രിസ്ത്യാനികള്‍ക്കെതിരായ അന്യായമായ കുറ്റാരോപണങ്ങളും തടവുശിക്ഷകളും നിറുത്തലാക്കണമെന്നും ‘സി.എസ്.ഡബ്യു’ പ്രസിഡന്റ് ഇറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പീഡനങ്ങള്‍ക്കിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗാമാന്‍’ എന്ന ഗവേഷക സംഘടന പുറത്തുവിട്ട സര്‍വ്വേഫല പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-02-13:22:39.jpg
Keywords: ഇറാന

17398
Category: 1
Sub Category:
Heading: കുരിശുള്ള പതാക ഉയർത്താൻ അനുമതി നിഷേധിച്ച ബോസ്റ്റൺ നഗരസഭ നടപടി സുപ്രീം കോടതിയിലേക്ക്
Content: ബോസ്റ്റൺ : നഗരത്തിലെ സർക്കാർ കെട്ടിടത്തിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ അനുമതി നിഷേധിച്ച ബോസ്റ്റൺ നഗരസഭാ അധികൃതരുടെ നടപടിയിൽ വാദം കേൾക്കാമെന്ന് അമേരിക്കൻ സുപ്രീംകോടതി. ബോസ്റ്റൺ നഗരസഭയുടെ നടപടിക്കെതിരെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്നൊരു സംഘടന അപ്പീൽ കോടതിയെ സമീപിക്കുകയും, അപ്പീൽ കോടതി നഗരസഭയ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു മതത്തെ സർക്കാർ പിന്തുണക്കുന്നതായി തോന്നൽ ഉണ്ടാകാതിരിക്കാനാണ് കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്തുന്നതിന് അനുമതി നൽകാത്തതെന്ന് 2017ലാണ് നഗരസഭ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒന്നാം ഭരണഘടന ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായി സംഘടന നഗരസഭയുടെ നടപടിയെ വിശേഷിപ്പിച്ചിരിന്നു. മറ്റ് ചില പ്രസ്ഥാനങ്ങൾക്ക് പതാക ഉയർത്താൻ സ്വാതന്ത്ര്യം നഗരസഭ നൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൽ ഇസ്ലാമിക മത ചിഹ്നങ്ങളുള്ള തുർക്കിയുടെ പതാകയും, എൽജിബിടി വിഭാഗത്തിന്റെ പതാകയും ഉൾപ്പെടും. ലിബർട്ടി കൗൺസിൽ എന്ന സംഘടനയാണ് ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷനു വേണ്ടി നിയമ പോരാട്ടം നടത്തുന്നത്. നഗരസഭ കാണിക്കുന്ന വിവേചനം ഒന്നാം ഭരണഘടനാ ഭേദഗതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ലിബർട്ടി കൗൺസിൽ സ്ഥാപകൻ മാറ്റ് സ്റ്റാവെർ പറഞ്ഞു. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതും, മതങ്ങൾക്ക് നേരിട്ട് പിന്തുണ കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതര കാഴ്ചപ്പാടുകൾക്ക് ഇടം നൽകുന്ന പൊതുവേദികളിൽ വ്യക്തിപരമായ മത പ്രഭാഷണങ്ങൾ നടത്തുന്നത് ഭരണഘടന ലംഘനം അല്ലെന്നും മാറ്റ് സ്റ്റാവെർ കൂട്ടിച്ചേർത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-02-15:41:10.jpg
Keywords: കുരിശ

17399
Category: 1
Sub Category:
Heading: കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ
Content: കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ് മുതിർന്ന പലർക്കും അന്യമാകുന്നതും. കാവൽ മാലാഖയെ അനുദിനം ഓർക്കാനുള്ള വഴികൾ നമ്മുടെ കാവൽ മാലാഖമാർ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്ന സത്യം നമ്മൾ തിരിച്ചറിയണം. വിശുദ്ധ ബർണാർഡ് ഇപ്രകാരം പറയുന്നു. “നി എപ്പോഴും നിന്റെ കാവൽ മാലാഖയുടെ സാന്നിധ്യത്തിലാണന്നു ഓർക്കുക. നീ എവിടെ ആയിരുന്നാലും, എന്തെല്ലാം രഹസ്യങ്ങൾ നിനക്കു മറയ്ക്കാൻ ഉണ്ടെങ്കിലും നിന്റെ കാവൽ മാലാഖയെക്കുറിച്ചു ചിന്തിക്കുക. എന്റെ സാന്നിധ്യത്തിൽ നീ ചെയ്യാൻ മടിക്കുന്നവ നിന്റെ കാവൽ മാലാഖയുടെ സാന്നിധ്യത്തിലും ഒരിക്കലും ചെയ്യരുത്. " കാവൽ മാലാഖ നമ്മുടെ കൂടെ സദാ ഉണ്ടാകുമെന്ന് നമുക്കു എങ്ങനെ ഓർക്കാൻ കഴിയും ? ഇതാ എട്ടു വഴികൾ വഴികൾ. 1) നീ രാവിലെ നിദ്ര വിട്ടുണരുമ്പോൾ നിന്റെ കാവൽ മാലാഖയോട് സുപ്രഭാതം പറയുക ,ഇന്നേ ദിവസം മുഴുവനും നിന്നെ അനുഗമിക്കാനും സംരക്ഷിക്കാനും അവനോടു അപേക്ഷിക്കുക. 2) നീ പ്രാർത്ഥിക്കുന്നതിനു മുമ്പ് നി തന്നെ കാവൽ മാലാഖമാരുടെ സാന്നിധ്യത്തിൽ വരുക, നല്ലതുപോലെ പ്രാർത്ഥിക്കാൻ ബോധോദയം നൽകണമേ എന്ന് അവരോടു യാചിക്കുക. 3) നീ ഒരു യാത്രയ്ക്കു പുറപ്പെടും മുമ്പ് യാത്രയ്ക്കു കൂടെ വരാൻ കാവൽ മാലാഖയെ ക്ഷണിക്കുകയും സംരക്ഷണത്തിനായി മധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുക. അതിനായി യാത്രയ്ക്കു പോകും മുമ്പ് കാവൽ മാലാഖയോടുള്ള പ്രാർത്ഥനാ ചെയ്യുക. ദിവസത്തിലുംടനീളം താഴെപ്പറയുന്ന കൊച്ചു പ്രാർത്ഥനാ പല പ്രാവശ്യം ജപിക്കുക, " ഓ അനുഗ്രഹീത മാലാഖേ , ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു " 4) രാത്രിയിൽ ഉറങ്ങാൻ പോകും മുമ്പ് ഇന്നേദിനം കാത്തു പാലിച്ചതിനു നന്ദി പറയുക, രാത്രിയിലുടനീളം കാവൽ മാലാഖയുടെ സംരക്ഷണത്തിനു ജീവിതത്തെ ഭരമേല്പിക്കുക. പരമ്പരാഗതമായി, ചൊവ്വാഴ്ചയാണ് വിശുദ്ധ മാലാഖമാർക്കുള്ള ദിവസമായി സഭയിൽ കരുതുന്നത്. 5) ജന്മദിനമാഘോഷിക്കുമ്പോൾ കാവൽ മാലാഖമാരെ ഓർക്കുവാനും അവരോടു നന്ദി പറയാനും അടുത്ത വർഷം അവരെ ഭരമേല്പിക്കുവാനും നല്ല അവസരമാണ്. 6) നമ്മൾ ഒരു സ്ഥലത്തു പ്രവേശിക്കുമ്പോൾ അല്ലങ്കിൽ വീട്ടിലായിരിക്കുമ്പോൾ നമ്മുടെ മാതാപിക്കളുടെയും കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കാവൽ മാലാഖമാരെ അഭിവാദനം ചെയ്യുക. ഇതു പോലെ തന്നെ വൈദീകരുടെയും മെത്രാൻമാരുടെയും മാർപാപ്പയുടെയും കാവൽ മാലാഖമാരോടു സൗഹൃദത്തിലാവുക. 7) നമ്മൾ ശത്രുക്കളായി കരുതുന്നവരുടെയും കാവൽ മാലാഖമാരോടു ചങ്ങാത്തം കൂടുക. 8) വിശുദ്ധ കുർബാന സ്വീകരിക്കാനായി നമ്മൾ അൾത്താരയെ സമീപിക്കുമ്പോൾ, നമ്മുടെ കാവൽ മാലാഖയെക്കൂടി വിളിക്കുക. നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും എല്ലാ അസ്വസ്തകളും ഒഴിവാക്കാനും വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുവാനും കാവൽ മാലാഖ നമ്മളെ സഹായിക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SocialMedia/SocialMedia-2021-10-02-15:49:39.jpg
Keywords: മാലാഖ

17400
Category: 18
Sub Category:
Heading: ഇടുക്കി രൂപത ചെറുപുഷ്പ മിഷൻ ലീഗ് ഓൺലൈൻ മിഷൻ ക്വിസ് ഒക്ടോബര്‍ 24ന്
Content: ഇടുക്കി രൂപത ചെറുപുഷ്പ മിഷൻ ലീഗും ദി ഗിഫ്റ്റ് ഓഫ് ഗോഡ് യൂട്യൂബ് ചാനലും ചേർന്നു നടത്തുന്ന ഓൺലൈൻ മിഷൻ ക്വിസ് ഒക്ടോബര്‍ 24 ഞായറാഴ്ച രാത്രി 9നു നടക്കും. വിജയികളായി ആദ്യ 15 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ നാട്ടിലേക്ക് തീർത്ഥാടനത്തിനുള്ള അവസരമാണ് ലഭിക്കുക. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ കുറിച്ച് The Gift of God യൂട്യൂബ് ചാനലിൽ {{https://youtube.com/c/TheGiftofGod-> https://youtube.com/c/TheGiftofGod}} വരുന്ന വീഡിയോകൾ കണ്ടു മത്സരത്തിനായി തയ്യാറാകണമെന്ന് സംഘാടകര്‍ അറിയിച്ചു. ➤ പ്രായപരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ➤ ഇൻഡിവിജ്വൽ മത്സരമായിരിക്കും. ➤ മത്സരത്തിൽ വിജയിക്കുന്ന 24 പേർക്ക് ഉറപ്പായ സമ്മാനങ്ങൾ. ➤ Covid മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും തീർത്ഥാടനം ക്രമീകരിക്കുന്നത്. ➤ തീർത്ഥാടനം പോകാൻ കഴിയാത്തവർക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും 1st video Link: {{https://youtu.be/2ZvFadcvoCw-> https://youtu.be/2ZvFadcvoCw/}} 2nd video Link: {{ https://youtu.be/69GlWScE1N0->https://youtu.be/69GlWScE1N0}} (അടുത്ത വീഡിയോ അടുത്ത ആഴ്ച) ➤ പേര് രജിസ്റ്റർ ചെയ്യുവാന്‍: {{ https://bit.ly/3D3CIQP-> https://bit.ly/3D3CIQP}} ➤ കൂടുതൽ വിവരങ്ങൾക്ക്: 9526496747, 9961774370
Image: /content_image/India/India-2021-10-03-07:34:04.jpg
Keywords: ഇടുക്കി

17401
Category: 18
Sub Category:
Heading: കേരളത്തിലെ കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും നീതി ഉറപ്പുവരുത്തണം: കെസിബിസി
Content: കൊച്ചി: പിഒസിയില്‍ ചേര്‍ന്ന കെസിബിസിയുടെ പ്രത്യേക സമ്മേളനം കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ വലയുന്ന കേരള സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ കൂടുതല്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാര്‍ക്കൊപ്പമാണ് സഭ. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള കുടിയേറ്റ കര്‍ഷകരുടെയും മലയോര ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെയും ഭാവി ഇരുളടഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരി ക്കുന്നതും, പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നതും, കാര്‍ഷിക വൃത്തി ദുഷ്‌കരമായി മാറിയിരിക്കുന്നതും, കടബാധ്യത വര്‍ദ്ധിക്കുന്നതും വലിയ ഒരു സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാനും, മലയോര കര്‍ഷകരുടെ സാഹചര്യങ്ങള്‍ മനസിലാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ബഫര്‍ സോണ്‍ പുനര്‍നിര്‍ണ്ണയം നടത്താന്‍ ആവശ്യപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് സമീപവാസികളെയും അവരുടെ കൃഷിയിടങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികളും, കാര്‍ഷിക മേഖലയുടെ പുനഃരുദ്ധാരണത്തിന് ആവശ്യമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്. വലിയ അരക്ഷിതാവസ്ഥയിലും ഭീഷണികളിലും കഴിയുന്ന തീരദേശവാസികളുടെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന കടലാക്രമണങ്ങള്‍, തീരശോഷണം എന്നിവമൂലം അപകടാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണം. ചെല്ലാനം വലിയതുറ പോലുള്ള വിവിധ മേഖലകളില്‍ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ശാശ്വത പരിഹാരം താമസംവിനാ ഒരുക്കപ്പെടണം. സര്‍ക്കാര്‍ തുടങ്ങിവച്ച ചെല്ലാനം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ബ്ലൂ ഇക്കോണമിയുടെ ഭാഗമായ പദ്ധതികള്‍ മല്‍സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതത്തില്‍ പ്രതിബന്ധമാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള വിവിധ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും, കാലങ്ങളായി ഒരു വലിയ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാവുകയും വേണം. ദളിത് ക്രൈസ്തവര്‍ നേരിടുന്ന കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തണമെന്നും കേരളകത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മറ്റുള്ള പട്ടികജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദലിത് ക്രൈസ്തവ സംവരണത്തിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണം. ജനസംഖ്യാനുപാതികമായി അവര്‍ക്ക് ആനുകൂല്യങ്ങളും പരിഗണനകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കെസിബിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-10-03-07:38:28.jpg
Keywords: കെസിബിസി

17402
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു തലശേരി അതിരൂപതയിലെ സന്ദേശഭവനില്‍ നടക്കും. രാവിലെ വിശുദ്ധ കുര്‍ബാനയോടെ പ്രോഗ്രാം ആരംഭിക്കും. രാവിലെ 10ന് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സീറോമലബാര്‍ വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനും മിഷന്‍ലീഗ് സഹ രക്ഷാധികാരിയുമായ മാര്‍ ലോറന്‍സ് മുക്കുഴി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷനംഗവുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മിഷന്‍ലീഗ് ദേശീയ രക്ഷാധികാരിയും സീറോമലബാര്‍ വൊക്കേഷന്‍ കമ്മീഷനംഗവുമായ മാര്‍ ജേക്കബ് മുരിക്കന്‍, കേരള സംസ്ഥാന രക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ തോമസ് മാര്‍ കുറിലോസ്, തലശേരി അതിരൂപത മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് വലിയമറ്റം, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മിഷന്‍ലീഗ് പ്രഥമ ദേശീയ പ്രസിഡന്റും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യന്‍ ജോസഫ് ജൂബിലി സന്ദേശം നല്‍കും. സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. സെബാസ്റ്റാന്‍ മുട്ടന്‍തൊട്ടില്‍, ദേശീയ ഡയറക്ടര്‍ റവ.ഡോ. ജയിംസ് പുന്നപ്ലാക്കല്‍, അന്തര്‍ദേശീയ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, വൈസ് ഡയറക്ടര്‍ ഫാ. ആന്റണി തെക്കേമുറി എന്നിവര്‍ സന്ദേശം നല്‍കും.
Image: /content_image/India/India-2021-10-03-07:52:58.jpg
Keywords: മിഷന്‍