Content | തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ 10 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.
#{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം }#
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന്, ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ലോറിങ്, ഫിനിഷിംഗ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീട്ടുടമകളാണ് അപേക്ഷിേക്കേണ്ടത്. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല.
#{blue->none->b->നിബന്ധനകൾ }#
അപേക്ഷകയുടെ/ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ഫീറ്റ് കവിയരുത്. അപേക്ഷക, കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് അപേക്ഷിക്കാമെങ്കിലും, ബിപിഎല്‍ കുടുംബത്തിനു മുന്‍ഗണന ലഭിക്കും. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ മാത്രേമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.ശാരീരിക മാനസിക വെല്ലുവിളികള്‍നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകർ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.
#{blue->none->b->ആരൊക്കെ അപേക്ഷിേക്കേണ്ടതില്ല }#
സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍നിന്ന് നിന്നോ ഇതിനു മുന്‍പ് പത്തുവര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
#{blue->none->b->എങ്ങനെ അപേക്ഷ സമർപ്പിക്കാം }#
ന്യൂനപക്ഷക്ഷേമ വകുപ്പ്പ്ര ത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക ഇതോടൊപ്പം ചേർത്തിട്ടുണ്ട്.. 2021 - 22 സാമ്പത്തികവര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത് പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം.
#{blue->none->b->അപേക്ഷ സമർപ്പിക്കേണ്ട വിലാസം }#
പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ അതാത് ജില്ലാ കളക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ,
ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍),
ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍,
ജില്ലാ കളക്ടറേറ്റ്,
അപേക്ഷകന്റെ ജില്ല
എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.
*** അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും: {{ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.minoritywelfare.kerala.gov.in/pdfnewsflash/1631101039cation_form_of_housing_maintence_scheme.pdf}}
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|