category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മിഷ്ണറിമാർ നടത്തുന്ന സ്കൂളുകൾ അറിവിന്റെയും, സംസ്കാരത്തിന്റെയും നട്ടെല്ല്: പാക്ക് വിദ്യാഭ്യാസ മന്ത്രി സയ്യിദ് സർദാർ
Contentകറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിവരുന്ന സേവനത്തെ അഭിനന്ദിച്ച് സർക്കാർ. സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ മന്ത്രിയായ സയ്യിദ് സർദാർ അലി ഷായാണ് കത്തോലിക്ക സ്ഥാപനങ്ങളെ പ്രശംസിച്ചത്. കത്തോലിക്ക സ്ഥാപനങ്ങളിലെ പ്രധാനധ്യാപകരും, അധ്യാപകരുമായി കറാച്ചിയിൽ ഒരു ചടങ്ങിനിടെ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. മിഷ്ണറിമാർ നടത്തുന്ന സ്കൂളുകൾ അറിവിന്റെയും, സംസ്കാരത്തിന്റെയും നട്ടെല്ലാണെന്നു സയ്യിദ് സർദാർ അലി പറഞ്ഞു. കത്തോലിക്കാ സ്കൂളുകളുടെ ചുമതലയിൽ ഉള്ളവരുടെ അസാധാരണമായ പ്രയത്നങ്ങളെയും, കഠിനധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാക്കിസ്ഥാൻ എന്ന രാഷ്ട്രം സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ, കൃത്യമായി പറഞ്ഞാൽ 160 വർഷങ്ങൾക്കുമുമ്പ് വിദ്യാഭ്യാസമേഖലയിൽ സേവനം നൽകാൻ കത്തോലിക്കാ സഭ തുടക്കം കുറിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെങ്കിലും, സഭയ്ക്ക് സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന വർഷങ്ങൾ പഴക്കമുള്ള സ്കൂളുകൾ സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനത്തിന് അടക്കം എങ്ങനെ സഹായം നൽകാൻ സാധിക്കും എന്നതിനെപ്പറ്റി ചിന്തിച്ച് ഏറ്റവും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. മിഷ്ണറി സ്കൂളുകൾ നടത്തുന്ന അധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസ മന്ത്രാലയവും, കറാച്ചി സ്കൗട്ട് അസോസിയേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിരവധി കത്തോലിക്ക വൈദികരും, സന്യസ്തരും, വിശ്വാസികളും ചടങ്ങിന്റെ ഭാഗമായി. 1862 മുതൽ നൽകിവരുന്ന സ്തുത്യർഹ സേവനത്തിന് കറാച്ചിയിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ പ്രിൻസിപ്പലിനും, അധ്യാപകർക്കും പ്രത്യേക സമ്മാനം ലഭിച്ചു. നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾക്ക് ഒരേപോലെ പഠിക്കാനുള്ള അവസരം സ്നേഹത്തോടും, കരുതലോടും കൂടി നൽകുന്നതിന് സിന്ധ് പ്രവിശ്യയിലെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ അടക്കം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റാഫിയ മല്ല മിഷ്ണറി സ്കൂൾ അധികൃതർക്ക് നന്ദിപറഞ്ഞു. തങ്ങൾക്ക് പ്രോത്സാഹനവും, പിന്തുണയും നൽകുന്ന സർക്കാരിനോടുള്ള നന്ദി സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന്റെ റെക്ടർ ചുമതലയുള്ള സിസ്റ്റർ എലിസബത്ത് നിയാമത്ത് ഏജൻസിയ ഫിഡെസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 116 കത്തോലിക്ക സ്കൂളുകൾ സിന്ധ് പ്രവിശ്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 60 എണ്ണം കറാച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. 56000ന് മുകളിൽ കുട്ടികൾ ഇവിടങ്ങളിൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഇതിൽ കൂടുതലും മുസ്ലിം വിദ്യാർത്ഥികളാണ്. നിരവധി ഡോക്ടർമാരെയും, എന്ജിനീയർമാരെയും, എഴുത്തുകാരെയും, രാഷ്ട്രീയക്കാരെയുമടക്കം സഭയുടെ സ്ഥാപനങ്ങൾ സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-27 14:56:00
Keywordsപാക്കി
Created Date2021-09-27 14:56:37