category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍
Contentറോസറി ഡോക്ടർ (Rosary Doctor) എന്നറിയപ്പെടുന്ന അമേരിക്കൻ സുവിശേഷ പ്രഘോഷകനായ ബ്രയാൻ കിസെകിന്‍റെ (Brian Kiczek) യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. Go to St. Joseph, Do Whatever He tells You ( വി. യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍) എന്നതാണ് പുസ്തകത്തിൻ്റെ നാമം. "അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍."(യോഹ 2 : 5) എന്ന മറിയത്തിന്റെ ആഹ്വാനം ഈ ഗ്രന്ഥത്തിന്റെ ശീർഷകമായി തിരഞ്ഞെടുത്തതുവഴി പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തനായ ബ്രയാൻ ദൈവപുത്രന്റെ വളർത്തു പിതാവിനെ ശക്തനായ ഒരു സഹായകനായി മറിയത്തിൻ്റെ ആഹ്വാനത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ. അമേരിക്കൻ മുൻ നാവികസേനാംഗവും നിരീശ്വരവാദത്തിൽ നിന്നും ന്യൂ എയ്ജ് പ്രസ്ഥാനങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്ന ബ്രയാന്റെ യൗസേപ്പിതാവിനോടുള്ള വ്യക്തിപരമായ ഭക്തിയുടെ മനോഹരമായ ഉദാഹരണമാണ് ഈ പുസ്തകം. വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. വായനക്കാരുടെ ഉപയോഗത്തിനായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള ശക്തമായ മദ്ധ്യസ്ഥ പ്രാർത്ഥനകളും ഇതിൽ ഉൾചേർത്തിരിക്കുന്നു. സുവിശേഷാദർശങ്ങളായ ദാരിദ്രവും അനുസരണവും വിശുദ്ധിയും യൗസേപ്പിതാവിനെ അനുകരിച്ചു സാധാരണ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്ന മാർഗ്ഗ നിർദേശങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. യൗസേപ്പിതാവിനോടുള്ള സ്നേഹവും ഭക്തിയും ഈ പുസ്തകം നിങ്ങളിൽ രൂഢമൂലമാക്കും. ജീവിതത്തിലെ ആവശ്യങ്ങളിലെല്ലാം യൗസേപ്പിതാവിലേക്കു തിരിയുവാനും അവൻ്റെ സഹായം എപ്പോഴും യാചിക്കാനും ഈ ഗ്രന്ഥം നമ്മളെ സഹായിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-24 17:24:00
Keywordsജോസഫ്, യൗസേ
Created Date2021-09-24 17:24:57