category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതാലിബാന്‍ ഭീകരതയില്‍ കുടുംബനാഥനെ നഷ്ട്ടപ്പെട്ട ക്രൈസ്തവ കുടുംബം പാപ്പയെ സന്ദര്‍ശിച്ചു
Contentവത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ നരനായാട്ടില്‍ കുടുംബനാഥനെ നഷ്ട്ടപ്പെട്ട ക്രൈസ്തവ കുടുംബം ഉള്‍പ്പെടെ മൂന്നോളം അഭയാര്‍ത്ഥി കുടുംബങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിൽവെച്ചു നടന്ന കൂടിക്കാഴ്ചയില്‍ തന്റെ ഭര്‍ത്താവിനെ താലിബാന്‍ അറസ്റ്റ് ചെയ്തോ ജീവനോടെ ഉണ്ടോ എന്ന കാര്യം ഇപ്പോഴും അറിയില്ലായെന്നു പാരി ഗുൽ എന്ന വീട്ടമ്മ വെളിപ്പെടുത്തി. ഏഴ് കുട്ടികളടക്കമായിരിന്നു അഭയാര്‍ത്ഥി കുടുംബങ്ങളുടെ സന്ദര്‍ശനം. അവർ തങ്ങൾ വരച്ച ചിത്രങ്ങൾ പാപ്പയ്ക്ക് കൈമാറി. ഫ്രാൻസിസ് മാർപാപ്പ അഫ്ഗാൻ കുടുംബങ്ങളോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. 1997ൽ താലിബാൻ തീവ്രവാദികൾ മാതാപിതാക്കളെ വധിച്ചതിനെ തുടർന്ന് രാജ്യത്തു നിന്നും പലായനം ചെയ്യേണ്ടിവന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസം താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ച സമയത്ത് കാബൂൾ എയർപോർട്ടിൽ കുടുങ്ങിക്കിടന്ന ഒരു ക്രൈസ്തവ കുടുംബത്തെ സംരക്ഷിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ച വ്യക്തിയാണ് അലി എഹ്സാനി. അമ്മയും, മൂന്നു പെൺകുട്ടികളും, ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബത്തിന് ഇറ്റലി അഭയം നൽകുകയായിരുന്നു. ഇറ്റലിയിൽ എത്തിയപ്പോഴാണ് കുടുംബത്തിന് ദീർഘ നാളുകൾക്കുശേഷം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചതെന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന നേരത്ത് കരഞ്ഞുവെന്നും ഹസൻ സാദ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനോടു പറഞ്ഞു. പുതിയ ജീവിതം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-24 12:11:00
Keywordsപാപ്പ, അഭയാര്‍
Created Date2021-09-24 12:11:38