Content | കൊച്ചി: മതാധ്യാപകർക്കു നല്‍കിയ സന്ദേശത്തില്‍ ഈഴവ സമുദായത്തെ പറ്റിയുള്ള പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു വര്‍ഗ്ഗീയ ചേരിതിരിവിന് ഉപയോഗിച്ച പശ്ചാത്തലത്തില്‍ ഖേദപ്രകടനവുമായി ഫാ. റോയ് കണ്ണൻചിറ . ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് ഭദ്രതയുള്ള കുടുംബ ജീവിതമെന്നും ആനുകാലിക വിഷയങ്ങളെ അധികരിച്ച് കോട്ടയത്തിനടുത്ത് ഒരിടവകയിലുണ്ടായ ഒരു സംഭവം വിശദീകരിക്കുന്നതിനിടയിലാണ് ചില പ്രത്യേക സമുദായത്തെ പരാമർശിക്കേണ്ടി വന്നതെന്നും തന്റെ വാക്ക് മൂലം ആര്‍ക്കെങ്കിലും വേദന ഉളവാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
മതാധ്യാപകർക്കുള്ള പ്രസംഗത്തിൽ കുടുംബ ഭദ്രത ഉറപ്പാക്കാൻ മതാധ്യാപകർ ശ്രദ്ധിക്കണം എന്ന് അവരെ ഓർമിപ്പിച്ചിരുന്നു. വൈദികൻ എന്ന നിലയിൽ ധാരാളം ആളുകൾ അവരുടെ ജീവിതത്തെ വ്രണിതമാകുന്ന പല അനുഭവങ്ങളും വൈദികരോട് പറയാറുണ്ട്. ഇരുപതും - ഇരുപത്തഞ്ചും വയസ്സ് വരെ വളര്ത്തി വലുതാക്കിയ മക്കൾ മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ അന്യ മതസ്ഥരോടൊപ്പം പോയാൽ ഏത് ജാതി മത വിഭാഗത്തിൽ പെട്ടവരായാലും മാതാപിതാക്കൾക്ക് വിഷമം ഉണ്ടാകുക സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾക്കൊപ്പം മതാധ്യാപകരും ജാഗ്രത പാലിക്കണം എന്നാണ് തന്റെ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സന്ദേശം വർഗീയ ചേരി തിരിവിനായി ഇനി ആരും ഉപയോഗിക്കരുതെന്നു അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|