category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരിത്താസ് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
Contentതിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജന്‍സിയായ കാരിത്താസ് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും കൊച്ചി ജനറല്‍ ആശുപത്രിക്കും നല്‍കുന്ന ഐസിയു വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് വെന്റിലേറ്ററുകള്‍ കൈമാറിയത്. കോവിഡ് പ്രതിരോധത്തില്‍ കാരിത്താസ് ഇന്ത്യ രണ്ടര ക്കോടി ജനങ്ങള്‍ക്ക് വിവിധ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് 100 കോടി രൂപയുടെ മരുന്നും ഭക്ഷണവും ജീവന്‍ രക്ഷാ ഉപകരണങ്ങളും നല്‍കി. ഓഖി പുനരധിവാസത്തിന് നല്‍ കിയ 10 കോടിയുടെയും പ്രളയ കാലത്ത് കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കെസിബിസി നടത്തിയ 360 കോടി രൂപയുടെ ദുരിതാശ്വാസ ക്ഷേമ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, മലങ്കര സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. തോമസ് മുകളൂംപുറത്ത് എന്നിവര്‍ സംബന്ധിച്ചു. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 യൂണിറ്റുകളാണ് നല്‍കിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-19 08:53:00
Keywordsമുഖ്യമ
Created Date2021-09-19 08:53:59