category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനേപ്പിൾസ് വീണ്ടും അത്ഭുതത്തിന് സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലായി
Contentനേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിൾസിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം വീണ്ടു സംഭവിച്ചു. വിശുദ്ധന്റെ തിരുനാൾ ദിനം കൂടിയായ ഇന്നലെ സെപ്റ്റംബർ 19 ഞായറാഴ്ചയാണ് നഗരത്തിലെ അസംപ്ഷൻ ഓഫ് മേരി കത്തീഡ്രൽ ദേവാലയം അത്ഭുതത്തിന് സാക്ഷ്യംവഹിച്ചത്. വിശുദ്ധ കുർബാനക്ക് മുന്‍പ് 10 മണിയോടെ നേപ്പിൾസ് ആർച്ച് ബിഷപ്പ് ഡൊമിനികോ ബറ്റാഗ്ലിയ സമീപത്തു നിന്നുള്ള ചാപ്പലിൽ നിന്ന് കട്ടപിടിച്ച രക്തം സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പു പേടകം അൾത്താരയിലേക്ക് കൊണ്ടുവന്നു. നഗരത്തിലെ മേയർ ലൂയിജി ഡി മജിസ്ട്രിസും ദേവാലയത്തിൽ സന്നിഹിതനായിരുന്നു. ദ്രാവകരൂപത്തിലായ രക്തം അടങ്ങിയ പേടകം ആർച്ച് ബിഷപ്പ് ഉയർത്തിക്കാണിക്കുകയും, രൂപ മാറ്റം സംഭവിച്ച കാര്യം വിശ്വാസികളോട് പ്രഖ്യാപിക്കുകയും ചെയ്തു. യേശുക്രിസ്തു കുരിശിൽ ചിന്തിയ രക്തത്തിലേക്ക് ചൂണ്ടുന്ന അടയാളമായി വിശുദ്ധന്റെ രക്തത്തെ കാണണമെന്നും, അന്ധവിശ്വാസത്തിലേയ്ക്ക് വിശ്വാസികൾ പോകരുതെന്നും ഡൊമിനികോ ബറ്റാഗ്ലിയ വിശുദ്ധ കുർബാനയ്ക്കിടയിൽ സന്ദേശം നൽകി പറഞ്ഞു. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-20 13:50:00
Keywordsഅത്ഭുത
Created Date2021-09-20 13:51:19