category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്ലാസ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കാം: ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി
Contentറോം: ഇറ്റലിയിലെ പൊതു സ്കൂളുകളിലെ ക്ലാസ് മുറികളില്‍ ക്രൂശിത രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഇറ്റലിയിലെ സുപ്രീം കോടതി വിധി. ക്ലാസ്സ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു ഇറ്റാലിയന്‍ ഹൈസ്കൂള്‍ അധ്യാപകന്‍ നല്‍കിയ അപ്പീലിന്റെ പുറത്ത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 നാണ് ഇറ്റലിയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോര്‍ട്ട് ഓഫ് കാസ്സേഷന്‍ 65 പേജുള്ള വിധിപ്രസ്താവം പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ചിരുന്നു മാന്യമായ രീതിയില്‍ ജനാധിപത്യപരമായി തീരുമാനിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളുടേയും പ്രതീകങ്ങളും ക്ലാസ്സ് മുറികളില്‍ പ്രദര്‍പ്പിക്കാമെന്നും, പ്രത്യേക പ്രാധാന്യമുള്ള ഒരു പ്രശ്നത്തേ പ്രതിനിധാനം ചെയ്തതിനാലാണ് കോടതി ഈ അപ്പീല്‍ സ്വീകരിച്ചതെന്നും കോടതി വിധിയില്‍ പറയുന്നു. താന്‍ പഠിപ്പിക്കുമ്പോള്‍ തന്റെ പിറകില്‍ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപം തന്റെ മനസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന പരാതിയുമായിട്ടാണ് ഇറ്റാലിയന്‍ ലിറ്ററേച്ചര്‍ അധ്യാപകന്‍ കോടതിയെ സമീപിച്ചത്. താന്‍ ക്രൂശിതരൂപം അംഗീകരിക്കാത്തതിനാല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശമ്പളം കൂടാതെ 30 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ട് തനിക്കെതിരെ വിവേചനപരമായി പെരുമാറിയെന്നും അധ്യാപകന്‍ ആരോപിച്ചിരിന്നു. എന്നാല്‍ ക്ലാസ്സ് റൂമില്‍ പ്രവേശിക്കുന്ന അധ്യാപകന്‍ ആദ്യം കുരിശുരൂപം മാറ്റിയശേഷമാണ് പഠിപ്പിക്കുവാന്‍ തുടങ്ങുന്നതെന്നും പഠിപ്പിക്കലിന് ശേഷം കുരിശുരൂപം പഴയ പടി തൂക്കിയതിന് ശേഷം ക്ലാസ്സ് വിടുകയായിരുന്നു പതിവെന്നുമാണ് റിപ്പോര്‍ട്ട്. ക്ലാസ് മുറിയില്‍ കുരിശുരൂപം പ്രദര്‍ശിപ്പിക്കുന്നത് ഒരു വിവേചനപരമായ പ്രവര്‍ത്തിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അധ്യാപകന്റെ വാദം തള്ളിക്കളഞ്ഞു. കുരിശുരൂപം യാതൊരു ആശയങ്ങളും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും, അത് മതചിഹ്നം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. മതനിരപേക്ഷത എന്നാല്‍ ക്ലാസ്സ് മുറികളില്‍ മതചിഹ്നങ്ങള്‍ നിരോധിക്കലല്ല. ക്രൂശിതരൂപം എന്നാല്‍ ഇറ്റലിയുടെ വിശാലമായ പൈതൃകത്തിന്റെ ഭാഗമാണെന്നും, കുരിശും, ക്രിസ്തുവിന്റെ പീഡാസഹനവും നിരീശ്വരവാദികള്‍ക്ക് പോലും മാനുഷികാന്തസ്സ്, സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയ ആഗോള മൂല്യങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നും കോടതിയുടെ വിധിയില്‍ പറയുന്നു. കേസ് 2013-ല്‍ കീഴ് കോടതിയും, 2014-ല്‍ അപ്പീല്‍ കോടതിയും തള്ളിക്കളഞ്ഞതായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-20 21:09:00
Keywordsക്രൂശിത, കുരിശ
Created Date2021-09-20 21:10:11