category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യ ബില്ലിനെതിരെ ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്
Contentസാൻഫ്രാൻസിസ്കോ: നിലവിലുള്ള ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾ അപ്രസക്തമാക്കുന്ന വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ബില്ല് വോട്ടിനിടാനുളള നീക്കങ്ങളുമായി അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം റൂഡി ചു അവതരിപ്പിച്ചിരിക്കുന്ന ബില്ല് പ്രകാരം ഭ്രൂണഹത്യ നടത്തുകയെന്നത് സ്ത്രീകളുടെ ഒരു അവകാശമായി മാറും. ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി രംഗത്തുവന്നിരിക്കുന്നത്. അൽപമെങ്കിലും മൂല്യവും, മാന്യതയുമുള്ള ആളുകൾ ഇത്തരമൊരു ഹീനമായ പൈശാചികത നിയമമാകുമ്പോൾ ഭയത്തോടെ ഞെട്ടി വിറക്കുമെന്ന് കോർഡിലിയോണി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ശിശു നരഹത്യയോടാണ് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി ബില്ലിനെ ഉപമിച്ചത്. അമ്മയുടെ ഉദരത്തിൽ ഉള്ള നിരപരാധിയായ ഗർഭസ്ഥശിശുവിനെ വധിക്കുന്നത് പരിപാവനമായി കാണുന്ന ഭ്രൂണഹത്യ അനുകൂലികൾ അതിനെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെ പോകുമെന്ന് വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ടിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോണി തുറന്നടിച്ചു. നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്കു ഭ്രൂണഹത്യ ചെയ്തു കൊടുക്കാനുള്ള അവകാശം പുതിയ ബില്ല് പാസായാൽ ലഭിക്കും. വിവിധ യുഎസ് സംസ്ഥാനങ്ങൾ പാസാക്കിയ ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ഇതോടെ അപ്രസക്തമാകും. ഭ്രൂണഹത്യ ചെയ്യുന്നതിനുമുമ്പ് അൾട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗർഭസ്ഥശിശുവിനെ കാണുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. കൂടാതെ ഭ്രൂണഹത്യ ചെയ്യാനുള്ള സമയപരിധിയും അപ്രസക്തമാകും. ബില്ലിന്മേൽ ഉള്ള ആശങ്ക പങ്കുവെച്ച് കൊണ്ട് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനായ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് സെപ്റ്റംബർ പതിനഞ്ചാം തീയതി കത്തയച്ചിരുന്നു. ബില്ല് പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിലെ പൗരൻമാർ നൽകുന്ന നികുതിപ്പണം രാജ്യത്തിനകത്തും, പുറത്തും ഭ്രൂണഹത്യ നടത്താൻ ഉപയോഗിക്കപ്പെടുമെന്നും, ആരോഗ്യപ്രവർത്തകർ അവരുടെ വിശ്വാസത്തിന് വിരുദ്ധമാണെങ്കിൽ പോലും ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിക്കപ്പെടുമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. അമ്മമാർക്കും, കുട്ടികൾക്കും വേണ്ടിയുള്ള നിയമങ്ങളാണ് ആവശ്യമെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് ജോസഫ് നൗമാന്റെ പ്രസ്താവനയെ കോർഡിലിയോണി പിന്തുണച്ചു. കത്തോലിക്കാ വിശ്വാസികൾ എന്ന് പറയുന്നവർ ഇങ്ങനെ ഒരു ഒരു പൈശാചികതയുടെ ഭാഗമാകുന്നത് നാണക്കേടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയാണ് ടെക്സാസ് പ്രോലൈഫ് നിയമം പാസായതിനെ തുടർന്ന് ഇങ്ങനെ ഒരു ഭ്രൂണഹത്യ അനുകൂല നിയമം വോട്ടിനിടുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചത്. കത്തോലിക്കാ വിശ്വാസിയാണെന്ന് അവകാശപ്പെടുന്നയാളാണ് സാൻ ഫ്രാൻസിസ്കോയിൽ കഴിയുന്ന നാൻസി പെലോസി. ഏതാനും ദിവസങ്ങൾക്കു മുമ്പ് പേപ്പൽ പര്യടനം കഴിഞ്ഞ് റോമിലേയ്ക്ക് മടങ്ങുന്ന സമയത്ത് ഭ്രൂണഹത്യയെ കൊലപാതകത്തോട് ഫ്രാൻസിസ് മാർപാപ്പ ഉപമിച്ച സംഭവം ആർച്ച് ബിഷപ്പ് കോർഡിലിയോണി ഓർമ്മിപ്പിച്ചു. യുക്തമായ തീരുമാനം എടുക്കാൻ വേണ്ടി കോൺഗ്രസ് അംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, ഉപവാസം എടുക്കാനും വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-23 11:38:00
Keywordsഭ്രൂണ
Created Date2021-09-23 11:39:20