Contents
Displaying 17091-17100 of 25113 results.
Content:
17463
Category: 1
Sub Category:
Heading: അന്ന് സഹായം യാചിച്ചു, ഇന്ന് നേരിട്ട് കണ്ടു: തീവ്രവാദികളിൽ നിന്ന് മോചിതയായതിന് പിന്നാലെ പാപ്പയെ സന്ദർശിച്ച് സിസ്റ്റർ ഗ്ലോറിയ
Content: വത്തിക്കാൻ സിറ്റി: ഇസ്ലാമിക രാഷ്ട്രമായ മാലിയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികളില്‍ നിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച മോചിതയായ കൊളംബിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ, മെത്രാന്‍മാരുടെ സുനഹദോസ് ആരംഭിക്കുന്നതിനുള്ള വിശുദ്ധ കുർബാന അര്‍പ്പിന്നതിന് മുൻപ്, സിസ്റ്റർ ഗ്ലോറിയ സിസിലിയയുമായി പാപ്പ കൂടിക്കാഴ്ച നടത്തിയെന്നു വത്തിക്കാന്‍ വക്താവ് ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനക്ക് ശേഷം പാപ്പ സിസ്റ്റർ ഗ്ലോറിയയുടെ അടുത്തെത്തി സിസ്റ്ററിന് ആശീര്‍വാദം നല്‍കിയെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിസ്റ്ററിനെ പാപ്പ ആലിംഗനം ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ചിത്രങ്ങൾ വത്തിക്കാൻ മീഡിയ ഇന്നലെ പുറത്തുവിട്ടിരുന്നു. 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2021-10-11-10:34:17.jpg
Keywords:

17464
Category: 24
Sub Category:
Heading: 'ജീവൻ' സിനിമകളിൽ: കത്തോലിക്ക സഭയ്ക്ക് പറയാനുള്ളതെന്താണ്?
Content: 2021 ജൂലൈയിൽ റിലീസ് ആയ രണ്ട് ചലച്ചിത്രങ്ങളാണ് സാറാസ് എന്ന മലയാളം സിനിമയും, മിമി എന്ന ഹിന്ദി സിനിമയും. ആ സിനിമകൾക്ക് ചില സാമ്യങ്ങളുണ്ട്. രണ്ടു സിനിമകളുടെയും പ്രതിപാദ്യ വിഷയം ഗർഭച്ഛിദ്രമായിരുന്നു. രണ്ടു സിനിമകളുടെയും പേര് അതിലെ നായികമാരുടേതാണ്. രണ്ടു നായികമാരും ഒരുപാട് സ്വപ്നങ്ങളുള്ളവരും, സിനിമാ മേഖലയിൽ സജീവമാകാൻ ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ, ഒരു മനുഷ്യജീവൻ എത്രമാത്രം വിലകൽപ്പിക്കപ്പെടണം എന്നുള്ള ചോദ്യത്തിനുള്ള വ്യത്യസ്തമായ രണ്ട് ഉത്തരങ്ങളാണ് രണ്ടു സിനിമകളും കാഴ്ചക്കാർക്ക് നൽകിയത്. ഒരു സിനിമയിലെ നായികാ കഥാപാത്രം ഉദരത്തിലെ സ്വന്തം കുഞ്ഞിൻറെ ജീവനേക്കാൾ തൻറെ തൊഴിലിനെയും സ്വപ്നങ്ങളെയും വിലമതിച്ചപ്പോൾ, രണ്ടാമത്തെ സിനിമയായ 'മിമി'യിലെ കേന്ദ്ര കഥാപാത്രം, തന്റെ ഉദരത്തിലെങ്കിലും തന്റേതല്ലാത്ത കുഞ്ഞിന്റെ ജീവനുവേണ്ടി എല്ലാ സ്വപ്നങ്ങളെയും ത്യജിക്കുകയാണ്. 2011 ൽ റിലീസ് ആയ ഒരു മറാത്തി സിനിമയുടെ റീമേയ്ക്ക്കൂടിയാണ് മിമി. മുൻകാലങ്ങളെക്കാൾ അധികമായി ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള തർക്കങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ 'മിമി'പോലൊരു ഇന്ത്യൻ സിനിമ നിർമ്മിക്കപ്പെടുകയും ഈ സമൂഹം അതിനെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരിക്കുന്നത് ആശ്വാസപ്രദമായ കാര്യമാണ്. 20 ലക്ഷം രൂപ പ്രതിഫലം പ്രതീക്ഷിച്ച് വാടക ഗർഭധാരണത്തിന് (Surrogacy) തയ്യാറാവുന്ന ഒരു പെൺകുട്ടിയാണ് മിമി. അതുപ്രകാരം സ്വന്തം കുടുംബാംഗങ്ങൾ പോലുമറിയാതെ അവൾ ഒമ്പത് മാസത്തേക്കുള്ള കരാറിൽ ഒപ്പിടുകയും ചെയ്യുന്നു. എന്നാൽ, ഗർഭസ്ഥ ശിശുവിന് ചില തകരാറുകളുണ്ടെന്ന സ്കാനിംഗിലെ കണ്ടെത്തലിൽ തകർന്നുപോകുന്ന അമേരിക്കക്കാരായ മാതാപിതാക്കൾ കരാറിൽനിന്ന് പിന്മാറുകയും, കുട്ടിയെ നശിപ്പിക്കാൻ മിമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കേണ്ടിവരികയും തന്റെ ഭാവിയും സ്വപ്നങ്ങളും തകർന്നടിയുകയും ചെയ്യും എന്ന് മനസ്സിലാക്കിയിട്ടും തൻറെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാൻ അവൾ തയ്യാറാകുന്നില്ല. ആ കുഞ്ഞിനുവേണ്ടി ജീവിക്കാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ, ഗർഭസ്ഥകാലം പൂർത്തിയാക്കി കുഞ്ഞ് ജനിക്കുമ്പോൾ അവന് തകരാറുകളൊന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് കഥ. അതിന്റെ തുടർച്ചയായി നാടകീയമായ സംഭവ വികാസങ്ങളിലേക്കും വൈകാരിക മുഹൂർത്തങ്ങളിലേക്കും സിനിമ മുന്നേറുകയും ചെയ്യുന്നു. പക്ഷെ, ഒറ്റവാക്കിൽ പറഞ്ഞാൽ, ലോകം അവസാനിക്കുമെന്ന് വന്നാൽപ്പോലും, ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ തയ്യാറാകാത്ത ഒരു 'വാടക' മാതാവിന്റെ കഥയാണ് മിമി. ഏത് കഠിന ഹൃദയനെയും അൽപ്പമൊന്നുലയ്ക്കാൻ കഴിയുന്ന ശക്തമായ ഒരു പ്രോലൈഫ് സന്ദേശമാണ് ആ സിനിമ ലോകത്തിന് നൽകുന്നത്. കേരളത്തിൽ സമ്മിശ്ര പ്രതികരണം ലഭിക്കുകയും കുറെയേറെ വിമർശനങ്ങൾക്കും, അതേസമയം ചില പുരോഗമനവാദികളുടെ പ്രശംസയ്ക്കും പാത്രമാവുകയും ചെയ്ത സിനിമയാണ് 'സാറാസ്'. വിവാഹശേഷം അപ്രതീക്ഷിതമായി ഗർഭിണിയായ സാറ തന്റെ മനസികാവസ്ഥയേയും തൊഴിലിലെ പുരോഗതിയെയും പ്രതി വളരെ 'സ്വാഭാവികതയോടെ' കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിക്കുന്നതാണ് സാറാസിന്റെ ഇതിവൃത്തം. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അവൾക്കുണ്ടെന്നും, അതാണ് പുരോഗമന ചിന്തയെന്നും ചലച്ചിത്രത്തിൽ സ്ഥാപിക്കപ്പെടുന്നു. ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20 ൽ നിന്ന് 24 ആഴ്ചയായി ഉയർത്താനുള്ള വ്യവസ്ഥ കൂട്ടിച്ചേർത്തുകൊണ്ട് 1971 ലെ ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യാനുള്ള 2021 മാർച്ച് മാസത്തിലെ ലോക്സഭാ തീരുമാനത്തെ തുടർന്ന് അനുകൂലവും പ്രതികൂലവുമായ ചർച്ചകൾ നമുക്കിടയിൽ നടക്കുകയുണ്ടായിരുന്നു. പിന്നീട് 'ഇനി വിട്ടുവീഴ്ച വേണ്ട' എന്ന ഹാഷ്ടാഗോടുകൂടി ഭ്രൂണഹത്യയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിൻറെ പരസ്യം സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുകയുമുണ്ടായി. തുടർന്നിങ്ങോട്ട്, ഗർഭഛിദ്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണ് എന്ന പരസ്യ നിലപാട് പലരും പ്രകടിപ്പിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ജീവന് താരതമ്യേന കുറഞ്ഞ പരിഗണനയേ നൽകേണ്ടതുള്ളൂ എന്ന് വാദിക്കുകയും ചെയ്തു പോരുന്നു. അത്തരം നിലപാടുകളുടെ കുത്തൊഴുക്കാണ് സാറാസ് എന്ന സിനിമയുടെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലടക്കം സംഭവിച്ചത്. ഏറ്റവുമൊടുവിൽ, 2021 സെപ്റ്റംബർ 24ന് എംടിപി നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതായും നാം കണ്ടു. ഈ കാലഘട്ടത്തിന്റെ മാറിയ കാഴ്ചപ്പാടുകളും, ഉപഭോക്തൃ സംസ്കാരത്തിന്റെ കടന്നുകയറ്റവും, സ്വാർത്ഥ ചിന്തകളുടെ അതിപ്രസരവും, കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഈ സമൂഹത്തിൻറെ നിലപാട് മാറ്റങ്ങളും തുടങ്ങി ഒട്ടേറെസ്വാധീനങ്ങളാണ് നമുക്കിടയിൽ അനേകരെ കുഞ്ഞുങ്ങളുടെ ജീവനും അവരുടെ ജീവിതത്തിനും എതിരായി സംസാരിക്കാനും നിലപാടുകൾ സ്വീകരിക്കാനും പ്രേരിപ്പിക്കുന്നത്. സിനിമ ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെ സ്വാധീനം പ്രധാനമാണ്. 'സാറാസ്' എന്ന ചിത്രത്തിൽ, നായികയായ കഥാപാത്രം സൽഗുണസമ്പന്നയായ ഒരു വ്യക്തിത്വമല്ല. സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി ആരെയും വേദനിപ്പിക്കാൻ മടിയില്ലാത്തവളും, സ്വാർത്ഥമതിയുമായാണ് അവൾ അവതരിപ്പിക്കപ്പെടുന്നത്. എന്നിട്ടും, ഗർഭച്ഛിദ്രം നടത്താൻ അവളെടുക്കുന്ന തീരുമാനത്തേയും കഥാന്ത്യത്തിൽ അവൾ നേടുന്ന വിജയത്തേയും കാഴ്ചക്കാർ കയ്യടിയോടെസ്വീകരിക്കും വിധത്തിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അവളുടെ നിലപാടുകൾ മാതൃകാപരമാണ് എന്ന രീതിയിലാണ് നിരൂപകരിലേയും പൊതുസമൂഹത്തിലേയും മോശമല്ലാത്ത ഒരു വിഭാഗം സ്വീകരിച്ചത്. അത് തുടർന്ന് വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു. കാലം മാറിവരുമ്പോൾ മാറ്റാൻ കഴിയുന്നതാണോ ജീവന്റെ മൂല്യം എന്ന ചോദ്യം അവശേഷിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പറയുന്നു: 'മനഃപൂർവ്വം നടത്തുന്ന ഗർഭച്ഛിദ്രം ധാർമ്മിക തിന്മയാണെന്ന് സഭ ആദ്യ നൂറ്റാണ്ടുമുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിന് മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭച്ഛിദ്രം, അതായത് ലക്ഷ്യമായോ മാർഗ്ഗമായോ ഗർഭച്ഛിദ്രം, ഗൗരവപൂർണ്ണമാം വിധം ധാർമ്മിക നിയമത്തിനെതിരാണ്.'(CCC 2271) ജീവിച്ചിരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ തന്നെ അവകാശങ്ങളുള്ള ഒരു പൂർണ്ണ വ്യക്തിയായാണ് ഗർഭസ്ഥ ശിശുവിനെ കത്തോലിക്കാ സഭ കാണുന്നത്. അത് കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളുടെ തുടർച്ചയല്ല, ജാതി മത വർഗ്ഗ ഭേദമന്യേ ഈ ലോകത്തിൽ നിലനിൽക്കുന്ന അലംഘനീയമായ ധാർമ്മിക നിയമങ്ങളുടെ ഭാഗമായ നിലപാടാണ്. ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറയുന്നു: 'ഗർഭച്ഛിദ്രം അതിൽത്തന്നെ ഒരു തിന്മയാണ്. അതൊരു മതപരമായ തിന്മയല്ല, മനുഷ്യത്വപരമായ തിന്മയാണ്. അത്തരം തിന്മകളിൽ എല്ലാ കൊലപാതകങ്ങളെയും പോലെ തീർച്ചയായും അതും ശിക്ഷാർഹമാണ്.' മിമി എന്ന സിനിമയിൽ, തന്നോട് ഗർഭച്ഛിദ്രം ചെയ്യാൻ ഉപദേശിക്കുന്ന ഡോക്ടറോട് മിമി ചോദിക്കുന്നു: 'എൻറെ ഉദരത്തിലുള്ള കുഞ്ഞിന് ജീവനുള്ളതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് വളരുന്നു, ശ്വസിക്കുന്നു, ആഹാരം സ്വീകരിക്കുന്നു, ചലിക്കുന്നു. അതിന് കേൾക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നു. ജനനശേഷം ഒരു കുഞ്ഞിനെ കൊല്ലുന്നത് കുറ്റമാണ്. എന്നാൽ, ഗർഭപാത്രത്തിലുള്ളപ്പോൾ അങ്ങനെയല്ല. അതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിനെ ഒരു മനുഷ്യക്കുഞ്ഞായി സ്വീകരിക്കാൻ പലർക്കും കഴിയാത്തത്? ആയിരിക്കുന്ന ഇടങ്ങൾക്കതീതമായി കുഞ്ഞ് എല്ലായ്പ്പോഴും കുഞ്ഞ് തന്നെയല്ലേ?' ഈ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ ഡോക്ടർ അവളെ തലോടുന്നു. മനുഷ്യനായി പിറന്ന ഒരാൾക്കും തള്ളിക്കളയാൻ കഴിയാത്ത വാക്കുകളാണ് നായികയുടെ നാവുകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് മിമിയുടെ സൃഷ്ടാക്കൾ നിക്ഷേപിക്കുന്നത്. സുഖത്തിനും സൗകര്യങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന ഒരു ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ നന്മയുടെ അടയാളങ്ങൾ ആയിക്കൊള്ളണമെന്നില്ല. മാറ്റമില്ലാത്ത മൂല്യങ്ങളെ തള്ളിപ്പറഞ്ഞ് നേടുന്ന സുഖവും സൗകര്യങ്ങളും ശാശ്വത നിലനിൽപ്പുള്ളതോ, സമാധാനം നൽകുന്നവയോ ആയിരിക്കില്ല എന്നുള്ള പാഠം ഒട്ടേറെ അനുഭവങ്ങളിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിൽനിന്നുള്ള നവീനമായ ആശയങ്ങൾ എന്ന ധാരണയിൽ ആൾക്കൂട്ടങ്ങൾക്കൊപ്പം ചേരുമ്പോൾ, കൈവിട്ടുപോകുന്ന മൂല്യങ്ങളും അവ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന നായിക തന്റെ ഉറച്ച തീരുമാനപ്രകാരം ഗർഭച്ഛിദ്രം വേണ്ടെന്നുവയ്ക്കുകയും ഗർഭകാലം പൂർത്തിയായപ്പോൾ യാതൊരു വൈകല്യങ്ങളുമില്ലാത്ത കോമളനായ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു. ഗർഭവസ്ഥയിലുള്ള പരിശോധനാഫലങ്ങളിൽ തെറ്റുകൾ കടന്നുകൂടാം എന്നതാണ് മറ്റൊരു ഡോക്ടർ വിശദീകരിക്കുന്നത്. വാസ്തവമാണത്. ഏറ്റവുമധികം ഭ്രൂണഹത്യകൾ നമുക്കിടയിൽ നടക്കുന്നതിന് കാരണമാകുന്നത് ഗർഭവസ്ഥയിലുള്ളപ്പോൾ കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടെന്നുള്ള റിപ്പോർട്ടുകളാണ്. എന്നാൽ, ആ സാഹചര്യത്തിലും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായിട്ടുള്ള മാതാപിതാക്കളിൽ കുറെയേറെ പേർക്ക് യാതൊരു വൈകല്യങ്ങളുമില്ലാത്ത കുഞ്ഞിനെ ലഭിച്ച അനുഭവങ്ങളുണ്ട്. വൈകല്യങ്ങൾക്കുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും, ഗർഭച്ഛിദ്രത്തെ അതിനുള്ള പരിഹാരമായി കാണുന്ന രീതി എത്രമാത്രം മനുഷ്യത്വ രഹിതമാണെന്ന് നാം തിരിച്ചറിയണം. ന്യായമെന്ന് ഈ സമൂഹം നിരുപാധികം കരുതുന്ന ചില കാരണങ്ങൾ മുതൽ, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അബദ്ധങ്ങളുടെയും പേരിൽ പോലും ഗർഭച്ഛിദ്രത്തെ അനുവദനീയമായി കരുതുന്നവരോട് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ്: 'മനുഷ്യജീവൻ ഗർഭധാരണത്തിൻറെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപെട്ടതാണ്.' (CCC 2270) അമേരിക്കയിൽ വച്ച് ഒരു പ്രസംഗത്തിൽ വി. മദർതെരേസ ഇപ്രകാരം പറയുകയുണ്ടായി: 'അമ്മയുടെ ഉദരത്തിലിരിക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ ശിശുവിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു രാജ്യത്തിന് വികസിതരാജ്യമെന്ന പേരിന് അവകാശമില്ല'. ഇന്നത്തെ ലോകത്തിൽ മദറിന്റെ വാക്കുകൾ നാം ഉറക്കെ പ്രഘോഷിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് നാം കടന്നുവരുന്നതെങ്കിൽ പരിഷ്കൃത സമൂഹമെന്ന് നാം അറിയപ്പെടുകയില്ല. അങ്ങനെയെങ്കിൽ, ഒരു പ്രാകൃത സംസ്കാരത്തിലേക്ക് നാം തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ, ഇത്തരം പ്രകൃതവും മനുഷ്യത്വരഹിതവുമായ കൃത്യങ്ങളെ മഹത്വവൽക്കരിക്കുന്ന പ്രവണതകളെ തള്ളിപ്പറയാനും സമൂഹം തയ്യാറാകണം. (ലേഖകനായ ഫാ. പോൾസൺ സിമേതി കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയാണ്. കെസിബിസി ജാഗ്രത ന്യൂസ് ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Image: /content_image/SocialMedia/SocialMedia-2021-10-11-19:42:19.jpg
Keywords: സാറാ

17465
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ ഭക്തി പുനര്‍ജ്ജീവിപ്പിക്കാന്‍ ത്രിവത്സര പദ്ധതിയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
Content: നാഷ്‌വില്‍ (ടെന്നസ്സി): ദിവ്യകാരുണ്യ ഭക്തി പുനര്‍ജ്ജീവിപ്പിക്കാന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വിവിധ ഘട്ടങ്ങളായുള്ള പദ്ധതിയിടുകയാണെന്ന് യുഎസ് മെത്രാന്‍ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് എച്ച്. ഗോമസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3 മുതല്‍ 6 വരെ നാഷ്‌വില്ലിലെ ഗേലോര്‍ഡ് ഓപ്രിലാന്‍ഡ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അനുബന്ധ വിഭാഗമായ ‘ഫിസ്കല്‍ മാനേജ്മെന്റ് കോണ്‍ഫ്രന്‍’്'ന്റെ രൂപതാ തല വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവ്യകാരുണ്യ ഭക്തിയുടെ പുനരുജ്ജീവനമാണ് സഭയുടെ ഭാവിയുടെ കേന്ദ്രബിന്ദുവെന്ന് പറഞ്ഞ മെത്രാപ്പോലീത്ത വിശ്വാസികള്‍ക്കിടയില്‍ ദിവ്യകാരുണ്യത്തോടുള്ള സ്നേഹവും ഭക്തിയും വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന പദ്ധതിയുടെ അടിസ്ഥാന രേഖ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. മൂന്ന്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ പുനരുജ്ജീവന പദ്ധതി 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആദ്യം ഇടവക തലത്തിലും, പിന്നീട് രൂപതാ തലത്തിലും അവസാനം ദേശീയ തലത്തിലുമുള്ള പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. 2024-ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സോടെയായിരിക്കും പദ്ധതിയുടെ സമാപനമെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കാത്ത അമേരിക്കക്കാരുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്നതിനോടൊപ്പം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ കുറവും, മാമ്മോദീസയിലെയും, പ്രഥമദിവ്യകാരുണ്യ സ്വീകരണങ്ങളിലേയും വിവാഹങ്ങളിലേയും, എണ്ണത്തിലെ കുറവും സഭ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാറ്റിനേയും ദിവ്യകാരുണ്യമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കേന്ദ്രീകൃതമാക്കുകയാണ് മെത്രാന്‍മാര്‍ ചെയ്യേണ്ടതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. അമേരിക്കയിലേയും വിവിധ രാജ്യങ്ങളിലേയും രൂപതകളില്‍ നിന്നുമുള്ള ഏതാണ്ട് 500-ലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-11-20:29:28.jpg
Keywords: അമേരിക്ക

17466
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ബോധപൂര്‍വം ശ്രമം: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
Content: കൊല്ലം: മയക്കുമരുന്ന് മാഫിയകള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും, ക്രൈസ്തവ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും ബോധപൂര്‍വം ഇകഴ്ത്തിക്കാണിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും, ഈ പ്രതിസന്ധികളെ ചെറുക്കാന്‍ കെസിവൈഎം പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നു മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 44ാം അര്‍ധവാര്‍ഷിക സെനറ്റ് കൊല്ലത്ത് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരിന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണം മുതലായവയും കെസിവൈഎം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പി. സി. വിഷ്ണുനാഥ് എംഎല്എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എഡ്വര്‍ഡ് രാജു അധ്യക്ഷത വഹിച്ചു. അറ് മാസത്തെ സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നു യോഗം വിലയിരുത്തി. തീരദേശ മേഖലകളിലും മലയോര മേഖലകളിലും െ്രെകസ്തവസമൂഹം നേരിടുന്ന പ്രതിസന്ധികള്‍ യോഗം ചര്‍ച്ച ചെയ്തു. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമാപന സമ്മേളനം എന്‍. കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. പോള്‍ മുല്ലശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം സംസ്ഥാന സമിതിയുടെ പുതിയ ട്രഷററായി തൃശൂര്‍ അതിരൂപതാംഗം സാജന്‍ ജോസ് തെരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി, കൊല്ലം രൂപത പ്രസിഡന്റ് കിരണ്‍ കൊല്ലം രൂപത ഡയറക്ടര്‍ ഫാ. ബിന്നി മാനുവല്‍, മിജാര്‍ക്ക് പ്രതിനിധി ഡെല്ലിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള രൂപത നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/News/News-2021-10-12-08:55:14.jpg

17467
Category: 18
Sub Category:
Heading: 'കടല്‍' പ്രസ്ഥാനത്തിന്റെ ഡയറക്ടറായി ഡോ. സാബാസ് ഇഗ്‌നേഷ്യസ്
Content: കൊച്ചി: കെആര്‍എല്‍സിസിയുടെ നേതൃത്വത്തിലുള്ള 'കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍)'പ്രസ്ഥാനത്തില്‍ ഡയറക്ടറായി റവ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് നിയമിതനായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ ഇദ്ദേഹം തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറാണ്. ആലപ്പുഴ ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ചുമതലയേറ്റു. ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, ഫാ. തോമസ് തറയില്‍, 'കടല്‍' ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി പി.ആര്‍. കുഞ്ഞച്ചന്‍, ജോയ് സി. കമ്പക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തീരദേശത്തിന്റെയും അവിടുത്തെ ജനതയുടെയും സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണവും പഠനങ്ങളും നടത്തുകയും പ്രശ്നപരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയുമാണ് 'കടല്‍'ലക്ഷ്യമിടുന്നത്.
Image: /content_image/India/India-2021-10-12-09:26:05.jpg
Keywords: കടല്‍

17468
Category: 11
Sub Category:
Heading: വാഴ്ത്തപ്പെട്ട പദവിയ്ക്ക് ഒരു വര്‍ഷം, തിരുനാള്‍ രണ്ടാം വര്‍ഷം: കാര്‍ളോയുടെ സ്മരണയില്‍ ലോകം
Content: വത്തിക്കാന്‍ സിറ്റി: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമായ കാര്‍ളോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനം ഇന്ന്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള രണ്ടാം തിരുനാളാണ് ഇന്ന്. പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നനു പ്രഥമ തിരുനാള്‍ ദിനമായി ആചരിച്ചു. ഇന്നു രണ്ടാം തിരുനാള്‍ ആചരിക്കപ്പെടുമ്പോള്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സി സെന്റ് മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വിവിധ തിരുക്കർമങ്ങൾ നടക്കും. ഇന്ന്‍ റോമില്‍ രാവിലെ അർപ്പിക്കുന്ന ദിവ്യബലിക്ക് ഫ്രാൻസിസ്‌കൻ ഫ്രയേഴ്‌സ് മൈനർ പ്രൊവിൻഷ്യൽ വികാരി ഫാ. മാർക്കോ ഗബല്ലോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5.30നു ജപമാല നടക്കും. തുടര്‍ന്നു അർപ്പിക്കുന്ന സമാപന ദിവ്യബലിയ്ക്കു അസീസി ബിഷപ്പ് ഡൊമെനിക്കോ സോറന്റീനോയായിരിക്കും മുഖ്യകാർമികത്വം വഹിക്കും. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-12-10:10:34.jpg
Keywords: കാര്‍ളോ

17469
Category: 13
Sub Category:
Heading: ഇനിയുള്ള ജീവിതം യേശുവിന്: സ്പാനിഷ് സഹോദരിമാർ സമര്‍പ്പിത ജീവിതത്തിലേക്ക്
Content: മാഡ്രിഡ്: അനേകര്‍ക്ക് അത്താണിയാകുവാനും യേശു ക്രിസ്തുവിന്റെ ജീവദായകമായ സന്ദേശം ആയിരങ്ങളിലേക്ക് എത്തിക്കുവാനും സ്പെയിനിലെ മാഡ്രിഡിലുള്ള സഹോദരിമാര്‍ സമര്‍പ്പിത ജീവിതത്തിലേക്ക്. ലൂർദ്സ് സാൽഗാഡോ, ഗ്ലോറിയ സാൽഗാഡോ എന്ന രണ്ട് സഹോദരിമാരാണ് തങ്ങളുടെ ജീവിതം തിരുസഭയ്ക്കും നിരാലംബര്‍ക്കും വേണ്ടി സമർപ്പിക്കാൻ തയ്യാറെടുപ്പ് നടത്തുന്നത്. ഏഴ് കുട്ടികളുള്ള കുടുംബത്തിലെ ഇളയവരാണ് ഈ സഹോദരിമാർ. 18 വയസ്സുള്ള ഗ്ലോറിയ ഓർഡർ ഓഫ് ദി ഡോറ്റേഴ്സ് ഓഫ് ഔർ ലേഡി മേരി സന്യാസിനി സഭയിൽ സെപ്റ്റംബർ എട്ടാം തീയതി നൊവിഷ്യേറ്റ് പരിശീലനം ആരംഭിച്ചപ്പോള്‍.ബുർഗോസിൽ സ്ഥിതിചെയ്യുന്ന ഈസു കമ്മ്യൂണിയോ സന്യാസിനി സഭയിൽ ഇരുപതു വയസ്സുള്ള ലൂർദ്സ് പരിശീലനം ഉടന്‍ ആരംഭിക്കും. ഗെറ്റഫി രൂപത വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഇരുവരുടെയും കഥ പുറംലോകം അറിയുന്നത്. കുടുംബത്തില്‍ നിന്നു ലഭിച്ച ബോധ്യങ്ങളും, പഠിച്ച വിദ്യാലയവും, നീയോ കാറ്റികുമനൽ വേ എന്ന കത്തോലിക്കാ സംഘടനയും തങ്ങളുടെ ദൈവവിളി കണ്ടെത്താൻ സഹായിച്ചെന്ന് സഹോദരിമാർ പറയുന്നു. സന്യാസ ജീവിതത്തെപ്പറ്റിയുള്ള ചിന്ത മനസ്സിൽ ഉണ്ടായിരുന്നുവെന്നും, യേശു വളരെ ചെറുപ്പത്തിൽ തന്നെ ഇതിനായി വിളിച്ചിരുന്നുവെന്നും, എന്നാൽ ലോകത്തിന്റെ പിറകെ ഏതാനും നാളുകൾ നടന്നുവെന്നും ലൂർദ്സ് സ്മരിച്ചു. ഒടുവിൽ യേശുവിനെ വീണ്ടും കണ്ടെത്തുകയും യേശു തന്നിൽനിന്ന് ആവശ്യപ്പെടുന്നത് നൽകാൻ തീരുമാനമെടുക്കുകയുമായിരിന്നു. താൻ അനുഭവിച്ച യേശുവിനെ മറ്റുള്ളവർക്ക് പങ്കുവെച്ച് നൽകുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യമെന്നും ലൂര്‍ദ്സ് തറപ്പിച്ചു പറയുന്നു. തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം യേശുവിനുള്ളതാണെന്ന് ഗ്ലോറിയയും പറയുന്നു. ഓർഡർ ഓഫ് ദി ഡോറ്റേഴ്സ് ഓഫ് ഔർ ലേഡി മേരി സന്യാസിനി സഭ നടത്തുന്ന വിദ്യാലയത്തിൽ തന്നെയാണ് ഗ്ലോറിയ പഠിച്ചത്. ആ നാളുകളിൽ സന്യാസിനികളിൽ ക്രിസ്തുവിനെ കാണുവാൻ സാധിച്ചിട്ടുണ്ടെന്ന് ഗ്ലോറിയ പറയുന്നു. ലോകം യേശുവിനു വേണ്ടിയും, യേശു ലോകത്തിനു വേണ്ടിയും ദാഹിക്കുന്നുണ്ട്. ഈ ദാഹം ശമിപ്പിക്കാനായി തന്റെ ജീവിതം നൽകുകയാണ്. യേശുവിലേക്ക് ഏറ്റവും എളുപ്പമുള്ളതും, വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതുമായ വഴി പരിശുദ്ധ കന്യകാമറിയ.മാണ്. പരിശുദ്ധ മറിയത്തിന്റെ സഹായം ഇല്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിക്കുകയില്ലായിരുന്നുവെന്നും ഗ്ലോറിയ പറഞ്ഞു. ക്രിസ്തുവിനെ അനേകരിലേക്ക് എത്തിക്കുവാന്‍ വലിയ പ്രതീക്ഷകളോടെയാണ് ഇരുവരും സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-12-12:22:50.jpg
Keywords: സഹോദരി

17470
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മിഷ്ണറി ആശുപത്രികള്‍ക്ക് 18 മില്യൻ ഡോളറിന്റെ സഹായവുമായി യഹൂദ ദമ്പതികൾ
Content: ലാഗോസ്: ആഫ്രിക്കയിലെ നിരാലംബരേ ചേര്‍ത്തുപിടിക്കുന്ന ക്രൈസ്തവ മിഷ്ണറി ആശുപത്രികൾക്ക് സഹായം ലഭ്യമാക്കുന്ന ആഫ്രിക്കൻ മിഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷന് 18 മില്യൻ ഡോളർ സംഭാവന നല്‍കി യഹൂദ ദമ്പതികളുടെ മഹനീയ മാതൃക. എറിക്ക ജേർസണും, ഭർത്താവ് മാർക്കുമാണ് സംഭാവന നൽകിയത്. ആഫ്രിക്കൻ മിഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷൻ തന്നെയാണ് ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇതോടുകൂടി ആഫ്രിക്കയിലെ ക്രൈസ്തവ മിഷ്ണറി ആശുപത്രികൾക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ദമ്പതികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. 2010ൽ ആഫ്രിക്കൻ മിഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിന് ദമ്പതികൾ വലിയ പങ്കുവഹിച്ചിരിന്നു. ഏറ്റവും മികച്ച ചികിത്സ നൽകുന്ന മിഷ്ണറി ആശുപത്രികൾക്ക് സഹായം നൽകുന്നതിൽ തങ്ങൾ വൈരുദ്ധ്യം ഒന്നും കാണുന്നില്ലെന്ന് അവർ പറയുന്നു. ആഫ്രിക്കയിലെ നിരവധി സ്ഥലങ്ങളിൽ ക്രിസ്ത്യന്‍ മിഷ്ണറി ആശുപത്രികൾ മാത്രമാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നത്. ഒരു ജീവൻ രക്ഷിച്ചാൽ, ലോകത്തെ മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണെന്ന താല്‍മുദ് പ്രബോധനമാണ് തങ്ങൾക്ക് പ്രചോദനം നൽകുന്നതെന്ന് എറിക്ക പറഞ്ഞു. യഹൂദരുടെ നിയമസംഹിതയും വ്യാഖ്യാനവും അടങ്ങിയ ഗ്രന്ഥമാണ് താൽമുദ്. കെനിയയിൽ ഒരു മിഷ്ണറി ആയി സേവനം ചെയ്ത ഡോക്ടർ ജോൺ ഫീൽഡർ എന്ന കോളേജ് സഹപാഠിയാണ് മിഷ്ണറി പ്രവർത്തനങ്ങളെപ്പറ്റി ഇവര്‍ക്ക് വിശദീകരിച്ച് നൽകിയത്. കോളേജ് പഠനങ്ങൾക്ക് ശേഷം ജെർസൺ ലേഹ്ർമാൻ എന്ന സ്ഥാപനം ആരംഭിച്ച മാർക്ക് കമ്പനിയുടെ ലാഭ വിഹിതത്തിൽ നിന്നുള്ള പണം ആഫ്രിക്കയിലെ ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെക്കാൻ തീരുമാനിക്കുകയായിരിന്നു. ഇതുകൂടാതെ സർജ്ജറികൾക്കും, ഓക്സിജൻ സിലണ്ടറുകൾ അടക്കമുള്ളവയ്ക്കുള്ള സഹായവും മിഷ്ണറി ഡോക്ടർമാർക്ക് അഞ്ചു ലക്ഷം ഡോളറിന്റെ എൽചേയിം അവാർഡും മാർക്ക് നൽകിവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-12-14:41:00.jpg
Keywords: ആഫ്രിക്ക

17471
Category: 24
Sub Category:
Heading: ചർച്ചയാകാതെ പോകുന്ന പുസ്തകങ്ങളും വെളിപ്പെടുത്തലുകളും
Content: 2021 സെപ്റ്റംബറിൽ, താമരശ്ശേരി രൂപതയുടെ മതബോധന വിഭാഗം കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഒരു ഉപപാഠപുസ്തകം വലിയ വിവാദമായിരുന്നു. പ്രണയക്കെണികളിലും മയക്കുമരുന്നിലും മറ്റും യുവജനങ്ങളെ അകപ്പെടുത്തുന്ന ചില പദ്ധതികൾക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശത്തിൻറെ ഭാഗമായി, ചുറ്റും സംഭവിക്കുന്ന കാഴ്ചകളുടെ വെളിച്ചത്തിൽ ചില വസ്തുതകൾ അതിൽ വെളിപ്പെടുത്തിയിരുന്നതാണ് വിവാദമായി മാറിയത്. പാലാ രൂപതാ മെത്രാനായ മാർ ജോസഫ് കല്ലറങ്ങാട്ട് തൻറെ പ്രസംഗത്തിൽ പരാമർശിച്ച സൂചനകളെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് സമാനമായി താമരശ്ശേരി രൂപതയുടെ പുസ്തകവും വലിയ കോലാഹലങ്ങൾക്ക് വഴിവച്ചു. തുടർന്ന് ഇസ്ലാം നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറായ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് പുസ്തകത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുവാൻ സന്നദ്ധനാവുകയും ചെയ്തു. എന്നാൽ, കത്തോലിക്കാ സഭ ആസൂത്രിതമായി വർഗീയത പ്രചരിപ്പിക്കുന്നു എന്നാണ് ഈ അവസരങ്ങളിലെല്ലാം സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആരോപണങ്ങൾ ഉയർന്നത്. കേരളം മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള വലിയ വിവാദങ്ങൾ ഇത്തരം കാര്യങ്ങളെ ചൊല്ലി നടക്കുമ്പോഴും, ഗൗരവമുള്ള ചില വിഷയങ്ങളും ഗ്രന്ഥങ്ങളും മറ്റും പൊതുസമൂഹത്തിൽ യാതൊരു ചർച്ചയ്ക്കും ഇടയാകാതെ പോകുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. അടുത്ത നാളുകളിലായി സമൂഹമാധ്യമങ്ങളിൽ ചിലർ പരാമർശിച്ചുകണ്ട 'വിജയത്തിൻറെ വാതിൽ, വാളിൻറെ തണലിൽ' എന്ന ഗ്രന്ഥം ഒരു ഉദാഹരണമാണ്. ഇബൻ നുഹാസ് എന്ന് അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഇമാം അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്ക്വി അൽ ദുമയന്തി പതിനഞ്ചാം നീറ്റാണ്ടിൽ രചിച്ച 'മഷാറി അൽ അഷ്വാക് ഇലാ മസാരി അൽ ഉഷാക്' എന്ന പുസ്തകത്തിൻറെ പരിഭാഷയാണ് ഇത്. ദേശദ്രോഹപരവും മതതീവ്രവാദപരവും ആയ ഉള്ളടക്കങ്ങൾ ഉള്ള, മതവിദ്വേഷം പരത്തുന്ന ഈ പുസ്തകം യുവാക്കളെ വഴിതെറ്റിക്കുമെന്നും തീവ്രവാദ സംഘടനകളിൽ ചേരാൻ കാരണമാകുമെന്നുമുള്ളതിനാൽ അത് നിരോധിക്കണമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും, ഇപ്പോഴത്തെ ഡിജിപി അനിൽ കാന്തും സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തിട്ടുള്ളതാണ്. 2020 ഡിസംബർ 23നാണ് ഈ ഗ്രന്ഥം നിരോധിക്കണമെന്ന് ബെഹ്റ സർക്കാരിനോട് ആവശ്യപ്പെട്ടത്. 2021 ജൂലൈ 21ന് അനിൽ കാന്തും അതേ ആവശ്യം ഉന്നയിക്കുകയുണ്ടായി. രണ്ടു ഡിജിപിമാരുടെ ശിപാർശ ഉണ്ടായിട്ടും ഇനിയും വ്യക്തമായൊരു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ആ പുസ്തകത്തെക്കുറിച്ച് അന്വേഷിക്കാൻ കാലാവധി വ്യക്തമാക്കാതെ ഒരു കമ്മീഷനെ നിയോഗിക്കുക മാത്രമാണ് സർക്കാർ നിലവിൽ ചെയ്തിരിക്കുന്നത്. മുന്നൂറിൽപരം പേജുകളുള്ള ഈ ഗ്രന്ഥം പിഡിഎഫ് രൂപത്തിലും അല്ലാതെയും ലഭ്യമാണ്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണെന്നത് വ്യക്തമല്ല. ഒരു പണ്ഡിതൻ എന്നതിനൊപ്പം, മുജാഹിദും (ജിഹാദ് ചെയ്യുന്നവൻ) റോമൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പതിനഞ്ചാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ട വ്യക്തിയുമാണ് ഈ ഗ്രന്ഥത്തിൻറെ രചയിതാവായ ഇമാം നുഹാസ്. ജിഹാദിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥമായാണ് 20ാം നൂറ്റാണ്ടിൽ ജിഹാദി പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ച ഷെയ്ക്ക് അബദുള്ള അസാം ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്. എന്താണ് ജിഹാദ് എന്നും എങ്ങനെയാണ് അത് ചെയ്യേണ്ടതെന്നും അതെങ്ങനെയാണ് ഇസ്ലാം മതവിശ്വാസികളുടെ കടമയാകുന്നതെന്നും തുടങ്ങിയ വിഷയങ്ങൾ ഖുറാൻ വചനങ്ങളുടെയും മറ്റ് ഇസ്ലാമിക പ്രബോധനങ്ങളുടെയും, മുൻകാലങ്ങളിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതരുടെ വാക്കുകളിലൂടെയും വ്യക്തമായി വിവരിച്ചിരിക്കുന്ന ആ ഗ്രന്ഥം ഇന്ന് ഈ ലോകത്തിൽ നടക്കുന്ന ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നുണ്ട്. അതോടൊപ്പം, ഇസ്ലാം വിശ്വാസികളെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതുമാണ് ഇതിൻറെ ഉള്ളടക്കം. ഇതേ കാരണത്താലാണ് ഈ ഗ്രന്ഥം നിരോധിക്കണമെന്ന് പോലീസ് മേധാവിമാർ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻവർഷങ്ങളിലും സമാനസ്വഭാവമുള്ള ചില പുസ്തകങ്ങൾക്കെതിരെ പോലീസ് സർക്കാരിന് റിപ്പോർട്ട് നൽകുകയും അപൂർവ്വമായ ചില നടപടികൾ സ്വീകരിക്കുകയും ഉണ്ടായിട്ടുണ്ട്. ഓരോ കാലങ്ങളിലും കേരളത്തിൽ നടന്നിട്ടുള്ള വിവിധ ഭീകര പ്രവർത്തനങ്ങൾക്ക് (തടിയൻറവിട നസീറിൻറെ നേതൃത്വത്തിൽ കാഷ്മീരിലേക്കു തീവ്രവാദികളെ തിരഞ്ഞെടുത്ത സംഭവം, കോഴിക്കോട്ട് നടന്ന ഇരട്ട ബോംബ് സ്ഫോടനം, പ്രൊഫ. ജോസഫിൻറെ കൈവെട്ട് തുടങ്ങിയവ) പ്രചോദനമായത് ഇത്തരം ചില പുസ്തകങ്ങളാണ് എന്ന വിലയിരുത്തലിൽ അതത് കാലങ്ങളിൽ പോലീസ് എത്തിച്ചേർന്നിട്ടുണ്ട്. അത്തരം അന്വേഷണങ്ങളുടെ വെളിച്ചത്തിൽ ചില റെയ്ഡുകൾ നടക്കുകയും പുസ്തകങ്ങൾ പിടിച്ചെടുത്ത് പ്രസാധകർക്കെതിരെ കേസെടുക്കുകയുമുണ്ടായിട്ടുണ്ട്. 2013 സെപ്റ്റംബർ നാലിന് പോലീസ് തിരൂരങ്ങാടിയിലെ ഒരു ബുക്ക് സ്റ്റാൾ റെയ്ഡ് ചെയ്ത് 'ദാവത്തും ജിഹാദും' എന്ന പുസ്തകം പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പുസ്തകങ്ങൾ വ്യാപകമായി സമൂഹത്തിൽ പ്രചരിക്കുന്നുണ്ട് എന്നത് വ്യക്തമായിട്ടും, അതെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനോ നടപടികൾ സ്വീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. ഇത്തരം വിഷയങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളും പൂർണ്ണ നിശബ്ദതയാണ് എക്കാലവും പുലർത്തുന്നത് എന്നുള്ളതും കൗതുകകരമാണ്. ഇത്തരത്തിൽ കേരളസമൂഹത്തിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് കത്തോലിക്കാ സഭാനേതൃത്വം വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുമ്പോൾ മാത്രമാണ് പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുള്ളത് എന്നുള്ളതാണ് വിചിത്രമായ കാര്യം. അതേസമയം, മറ്റുചില പ്രധാന വ്യക്തിത്വങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം പറയുമ്പോൾ വാർത്തകൾ പോലുമാകാതെ പോവുകയും ചെയ്യുന്നു. ഇസ്ലാമിക ഭീകരവാദത്തിൻറെയും തീവ്രവാദികളുടെയും സാന്നിധ്യം കേരളസമൂഹത്തിലുണ്ട് എന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് മുൻ ഡിജിപിയും വിരമിച്ചതിന് ശേഷമാണെങ്കിൽ പോലും, ചുരുങ്ങിയത് മൂന്ന് മുൻ ഡിജിപിമാരും വ്യക്തമാക്കിയിട്ടുണ്ട്. അത്തരം വെളിപ്പെടുത്തലുകൾ സാധാരണയായി പലരും അവഗണിക്കുകയാണ് ഇതുവരെയും ചെയ്തിട്ടുള്ളത്. പാലാ രൂപതാദ്ധ്യക്ഷൻ ഒരു ദേവാലയത്തിൽ വിശ്വാസികളോട് മാത്രമായി പറഞ്ഞതും, ലോകം മുഴുവൻ തിരിച്ചറിയുന്നതുമായ ചില വസ്തുതകളെ ചൊല്ലി വലിയ വിവാദങ്ങൾക്കും പ്രതിഷേധപരമ്പരകൾക്കും തിരികൊളുത്തിയ വ്യക്തികളും സംഘടനകളും തുടങ്ങി ആരും തന്നെ മേൽപ്പറഞ്ഞ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകണ്ടിട്ടില്ല. ഇത്തരം വിചിത്രമായ നിലപാടുകളും പ്രതികരണ ശൈലികളിലെ കൗതുകകരമായ വ്യത്യാസങ്ങളും മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഈ വിഷയങ്ങളിലെ ഇരട്ടത്താപ്പുകളും പലതും പറയാതെ പറയുന്നുണ്ട്. ബുദ്ധിയും വിവേകവുമുള്ളവർ അതൊക്കെ മനസ്സിലാക്കുന്നുണ്ട് എന്നുള്ളത് നിശ്ചയം. #{blue->none->b->(കെസിബിസി ഐക്യജാഗ്രത കമ്മീഷൻ ജാഗ്രത ന്യൂസ് ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) }#
Image: /content_image/SocialMedia/SocialMedia-2021-10-12-15:46:11.jpg
Keywords: കെസിബിസി

17472
Category: 14
Sub Category:
Heading: അന്താരാഷ്ട്ര മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ജപമാല നിര്‍മ്മാണവുമായി കൊറിയന്‍ വിശ്വാസികള്‍
Content: സിയോള്‍: അന്താരാഷ്‌ട്ര മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ജപമാലകള്‍ നിര്‍മ്മിച്ച് ദക്ഷിണ കൊറിയയിലെ സുവോണ്‍ രൂപതയിലെ സാന്‍ബോണ്‍-ഡോങ് ഇടവകയിലെ വിശ്വാസികള്‍. വിശ്വാസികളെ പ്രാര്‍ത്ഥിക്കുവാനും, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുവാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജപമാലയും സാമ്പത്തിക സഹായവും നല്‍കുവാന്‍ പദ്ധതിയിട്ടുകൊണ്ടാണ് ജപമാലകള്‍ നിര്‍മ്മിക്കുന്നത്. പുതിയ വസ്തുക്കളും, പഴയ ജപമാലകള്‍ റീസൈക്കിള്‍ ചെയ്തുമാണ് ജപമാലകള്‍ നിര്‍മ്മിക്കുന്നത്. ജപമാല രാജ്ഞിയുടെ മാസമായ ഈ ഒക്ടോബര്‍ മാസത്തില്‍ ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരേയുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ ഇവര്‍ തയാറാക്കിയ ജപമാല ഉപയോഗിക്കപ്പെടും. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നതിനായി മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്ക് ജപമാലകള്‍ അയച്ചു കൊണ്ടിരിക്കുകയാണെന്ന്‍ അസോസിയേഷന്‍ പ്രസിഡന്റായ ഫാ. ചോ നാം-ഗു പറയുന്നു. പുതിയ ജപമാലകള്‍ വിറ്റഴിക്കുന്ന പണവും അന്താരാഷ്‌ട്ര മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഫെബ്രുവരി മാസത്തിലാണ് റോസറി കോണ്‍സെക്രേഷന്‍ അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഒഴിവ് സമയമാണ് സംഘം ജപമാല നിര്‍മ്മാണത്തിനായി വിനിയോഗിക്കുന്നത്. പാപുവ ന്യൂഗിനിയ, പെറു, തെക്കന്‍ സുഡാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം തന്നെ ആയിരത്തിഅറുനൂറോളം ജപമാലകള്‍ അയച്ചു കഴിഞ്ഞു. ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്ച്വല്‍ ഹെല്‍പ് സഭാംഗമായ സിസ്റ്റര്‍ കിം ഇന്‍-സുക് ആണ് റോസറി ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ പ്ലാസ്റ്റിക് അധികമായി ഉപയോഗിക്കാതെയാണ് നിര്‍മ്മാണം. ഈ വര്‍ഷത്തെ വില്‍പ്പന വഴി ലഭിച്ച ഏതാണ്ട് 3,659,000 വോണ്‍ ($ 3,059) മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു കഴിഞ്ഞു. തങ്ങള്‍ നിര്‍മ്മിച്ച ജപമാലകള്‍ ലഭിക്കുന്നവര്‍ ജപമാല പ്രാര്‍ത്ഥനയുടെ പ്രേരകശക്തികളായി മാറണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ പ്രാര്‍ത്ഥന. സാന്‍ബോണ്‍-ഡോങ് ഇടവക ദേവാലയത്തേ ജപമാല രാജ്ഞിക്കായി സമര്‍പ്പിച്ചതിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികമായിരുന്നു കഴിഞ്ഞ വര്‍ഷം. ഇതില്‍ നിന്നുമാണ് ജപമാലകള്‍ നിര്‍മ്മിക്കുവാനുള്ള ആശയം ഉരുത്തിരിഞ്ഞത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഒരു കോടി ജപമാലകള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്.
Image: /content_image/News/News-2021-10-12-16:42:07.jpg
Keywords: :കൊറിയ, ജപമാല