Contents

Displaying 17111-17120 of 25113 results.
Content: 17483
Category: 7
Sub Category:
Heading: നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ ആരാധിക്കുവാന്‍ ഇതാ മനോഹരമായ ഒരു ഗാനം
Content: നമ്മുടെ വ്യക്തിജീവിതത്തില്‍ ആത്മാവിന്റെ ഇടപെടലിനായി പരിശുദ്ധാത്മാവിനെ നാം നിരന്തരം വിളിച്ച് അപേക്ഷിക്കാറുണ്ട്. എന്നാല്‍ കൂദാശകളിലൂടെ നമ്മളിലേക്ക് ഇറങ്ങി വന്നിരിക്കുന്ന, നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അനുകൂലവും പ്രതികൂലവുമായ ജീവിതാവസ്ഥകളില്‍ നാം ആരാധിക്കാറുണ്ടോ? ക്രിസ്തുവിന്റെ ആത്മാവ്, കർത്താവിന്റെ ആത്മാവ്, മഹത്വത്തിന്റെ ആത്മാവ് എന്നിങ്ങനെ ബൈബിൾ നൽകുന്ന വിശേഷണങ്ങളിലൂടെ പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവായ ദൈവത്തെ ആരാധിക്കുവാന്‍ ഇതാ മനോഹരമായ ഒരു ഗാനം. സ്വര്‍ഗ്ഗീയമായ അനുഭവം സമ്മാനിക്കുന്ന ഈ ഗാനം ഓരോരുത്തര്‍ക്കും പുതിയ ഒരു അനുഭവമാകുമെന്ന് തീര്‍ച്ച. Originally posted on 13/10/2021
Image: /content_image/Videos/Videos-2021-10-13-20:08:16.jpg
Keywords:
Content: 17484
Category: 13
Sub Category:
Heading: 33 ദിവസം മാത്രം തിരുസഭയെ നയിച്ച 'പുഞ്ചിരിക്കുന്ന പാപ്പ' വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: റോം: 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിശുദ്ധ ജോൺപോൾ ഒന്നാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. 1978 ഓഗസ്റ്റ്‌ 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച മാര്‍പാപ്പയായ ജോണ്‍ പോള്‍ ഒന്നാമന്റെ മദ്ധ്യസ്ഥതയിൽ അർജന്റീനയിലെ ബ്യൂണസ് ഐരസിലെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച അത്ഭുതമാണ് പാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ നിര്‍ണ്ണായകമായത്. വിശുദ്ധരുടെ നാമകരണ തിരുസംഘ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോയും ഫ്രാൻസിസ് പാപ്പയും തമ്മിലുള്ള കൂടികാഴ്ച്ചയില്‍ ജോൺപോൾ ഒന്നാമൻ പാപ്പയടക്കം അഞ്ച് പേരെ വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരിന്നു. 1978 ൽ ആഗസ്റ്റ് 26ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോൺപോൾ ഒന്നാമൻ പാപ്പ 1978 സെപ്റ്റംബർ 28ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങൾ കൊണ്ട് 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണം ആൽബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാലഘട്ടത്തിലാണ് നാമകരണത്തിനായുള്ള രൂപതാതല പ്രവർത്തനങ്ങൾക്ക് വെനീസിലെ ബെല്ലുനോ രൂപതയിൽ നിന്ന് തുടക്കം കുറിച്ചത്. 2011 ൽ ന്യുമോണിയ ബാധിച്ച് മരിക്കുമെന്ന് വിധിയെഴുതിയ പതിനൊന്ന് വയസുള്ള പെൺകുട്ടിക്കാണ് ജോൺപോൾ ഒന്നാമൻ പാപ്പയുടെ മധ്യസ്ഥത്താല്‍ അത്ഭുത രോഗസൗഖ്യം സംഭവിച്ചത്. മരണകിടക്കയിൽ ആയിരുന്ന ആ പെൺകുട്ടിക്ക് രോഗീലേപനം നൽകാനും, ദിവ്യകാരുണ്യം നൽകാനും ആശുപത്രി സന്ദർശിച്ച ഇടവക വികാരിയാണ്, ജോൺപോൾ ഒന്നാമൻ പാപ്പയുടെ മാധ്യസ്ഥം അപേക്ഷിക്കാൻ കുട്ടിയുടെ അമ്മയോട് പറയുകയായിരിന്നു. മരണകരമായ അവസ്ഥയില്‍ നിന്ന് കുട്ടി രോഗസൗഖ്യം പ്രാപിച്ചു. ജോൺപോൾ ഒന്നാമൻ പാപ്പയെ കൂടാതെ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ കൂടി വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാൻ പാപ്പ അനുമതി നല്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-13-21:28:05.jpg
Keywords: പാപ്പ
Content: 17485
Category: 18
Sub Category:
Heading: 80:20 റദ്ദാക്കിയ വിധിയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
Content: കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നും 80 :20 അനുപാതം റദ്ദാക്കണമെന്നുമുള്ള വിധി പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ കേരള സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സാദത്ത് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർത്ഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിധത്തില്‍ ക്രമീകരണം വരുത്തിയിരിന്നു.
Image: /content_image/India/India-2021-10-14-08:40:32.jpg
Keywords: സ്കോളര്‍
Content: 17486
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കണം'
Content: കൊച്ചി: ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കണമെന്നും അര്‍ഹരായവര്‍ക്ക് അത് ലഭിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. സ്കോളര്‍ഷിപ്പുകള്‍ക്ക് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പറേഷന്‍ വഴി നല്‍കുന്ന വായ്പകളുടെ മാനദണ്ഡങ്ങളിലും ഇളവ് നല്കി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും എത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2021-10-14-08:44:34.jpg
Keywords: ന്യൂനപക്ഷ
Content: 17487
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന സഫലം: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് മോചനം
Content: കടൂണ: നൈജീരിയയിലെ കടൂണയിലെ സെമിനാരിയിൽ നിന്ന് തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. ഇന്നലെ പ്രാദേശിക സഭയുടെ ചാൻസലറാണ് മോചന വാര്‍ത്ത സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോയി 48 മണിക്കൂറിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയവർ മോചിപ്പിച്ചുവെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോലോ ഒക്ടോബർ 13 -ലെ പ്രസ്താവനയിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയ തങ്ങളുടെ സെമിനാരി വിദ്യാര്‍ത്ഥികളുടെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അപ്പസ്തോൽസ് ഓഫ് ഡിവൈൻ ചാരിറ്റി, ലിറ്റിൽ സൺസ് ഓഫ് ദി യൂക്കരിസ്റ്റ് കോൺഗ്രിഗേഷൻ എന്നീ കോൺഗ്രിഗേഷനുകളിലെ നാലാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥികളെയാണ് തിങ്കളാഴ്ച വൈകുന്നേരം ചാപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. ഏകദേശം നൂറ്റിഅന്‍പതോളം വിദ്യാർത്ഥികൾ സെമിനാരിയിൽ ഉണ്ടായിരുന്നു. സായുധരുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. നൈജീരിയയില്‍ വൈദികരെയും സന്യസ്തരെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോകുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-14-11:08:21.jpg
Keywords: പ്രാര്‍ത്ഥന
Content: 17488
Category: 18
Sub Category:
Heading: കാർലോ അക്യുട്ടിസിന്റെ തിരുനാളിനോട് അനുബന്ധിച്ച് വൃക്ക രോഗികള്‍ക്ക് സഹായം
Content: പാലാ: ആധുനിക യുഗത്തിന്റെ വിശുദ്ധന്‍, സൈബർ അപ്പസ്തോലൻ എന്നീ വിശേഷണങ്ങളാൽ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ തിരുനാൾ ആഘോഷത്തോട് അനുബന്ധിച്ച് പാല മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ പതിനഞ്ചോളം നിര്‍ധനരായ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്യുട്ടിസിന്റെ ആഭിമുഖ്യത്തിലാണ് കിഡ്നി രോഗികള്‍ക്ക് സഹായകമായ ഇടപെടല്‍ നടത്തിയത്. ഹോസ്പിറ്റൽ ഫൈനാൻസ് ഡയറക്ടർ ഫാ. ചെറിയാൻ കുനക്കാട്ട് സംഭാവന സികരിച്ചു രോഗികൾക്കു കൈമാറി. 'ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്യുട്ടിസ്' പ്രസിഡന്റ് ജോയിസ് അപ്രേമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ സെക്രട്ടറി എബിൻ എസ് കണ്ണിക്കാട്ടും മറ്റ് അംഗങ്ങളും പങ്കെടുത്തു. കാർലോ അക്യുട്ടിസിന്റെ ഏഷ്യൻ രാജ്യങ്ങളുടെ മുഴുവൻ ചുമതല വഹിക്കുന്ന ജോയ്‌സ് കുന്നപ്പള്ളിയുടെയും എബിൻ കുന്നക്കാട്ടിന്റയും, ജോർജ് മാത്യുവിന്റയും, ജെസ്സി ജോയ്‌സ്ന്റയും എസ്ഥേർ ബസിലിന്റയും നേതൃത്തത്തിൽ ഭാരതം കേന്ദ്രീകരിച്ചു വിവിധ കാരുണ്യപ്രവർത്തികൾ തുടരുന്നുണ്ട്. കാർളോ തന്റെ ജീവിത കാലയളവില്‍ പാവങ്ങളെ സഹായിക്കുന്നതില്‍ വളരെയേറെ താത്പര്യം പ്രകടിപ്പിച്ചിരിന്നതിനാല്‍ കാർളോയുടെ അമ്മയുടെ നേതൃത്വത്തിൽ ഉള്ള സംഘടന ഏഷ്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.
Image: /content_image/India/India-2021-10-14-14:08:50.jpg
Keywords: കാര്‍ളോ
Content: 17489
Category: 1
Sub Category:
Heading: കത്തോലിക്കയാണെന്ന് അവകാശപ്പെടാന്‍ എളുപ്പം, വിശ്വാസത്തില്‍ ജീവിക്കാനാണ് ബുദ്ധിമുട്ട്: പെലോസിയ്ക്കെതിരെ ബിഷപ്പ് സ്ട്രിക്ക്ലാൻഡ്
Content: ടെക്സാസ്: താന്‍ കത്തോലിക്ക വിശ്വാസിയാണെന്ന് അവകാശപ്പെടുകയും അതേസമയം ഗര്‍ഭഛിദ്രത്തെ പിന്താങ്ങുകയും ചെയ്യുന്ന യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയ്ക്കെതിരെ വിമര്‍ശനവുമായി ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ്. കത്തോലിക്കനാണെന്ന് അവകാശപ്പെടാന്‍ എളുപ്പമാണെന്നും യേശുക്രിസ്തുവിൽ കേന്ദ്രീകരിച്ച് കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബിഷപ്പ് ട്വീറ്റ് ചെയ്തു.

Claiming to be Catholic is easy. Living the Catholic faith centered in Jesus Christ is extremely hard. As long as Nancy promotes the slaughter of the unborn she is not a member of the Catholic faith centered in Jesus. It is as simple as that, labels are cheap! Life is sacred! pic.twitter.com/U40gMMzeT1
— Bishop J. Strickland (@Bishopoftyler) October 10, 2021

ഗർഭസ്ഥശിശുവിനെ കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം നാൻസി ക്രിസ്തു കേന്ദ്രീകൃതമായ കത്തോലിക്കാ വിശ്വാസത്തിൽ അംഗമല്ലായെന്നും ജീവിതം പവിത്രമാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നാന്‍സി പെലോസിയുടെ ചിത്രം സഹിതമാണ് ബിഷപ്പിന്റെ ട്വീറ്റ്. ഗര്‍ഭഛിദ്രത്തിനെതിരെ ഏറ്റവും ശക്തമായ രീതിയില്‍ സ്വരം ഉയര്‍ത്തുന്ന ബിഷപ്പാണ് ജോസഫ് സ്ട്രിക്ക്ലാൻഡ്. നാന്‍സി പെലോസിയുടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിനെതിരെ നേരത്തെയും സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കത്തോലിക്ക വിശ്വാസത്തെ ഉദ്ധരിച്ചുകൊണ്ട് അബോര്‍ഷന് ഫെഡറല്‍ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയ നാന്‍സി പെലോസിയ്ക്കെതിരെ വിമര്‍ശനവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജെ. കോര്‍ഡിലിയോണ്‍ രംഗത്തെത്തിയിരിന്നു. നിഷ്കളങ്കരായ മനുഷ്യ ജീവനുകളുടെ കൊലപാതകത്തെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് അന്ന് ബിഷപ്പ് തുറന്നടിച്ചു. ഗര്‍ഭഛിദ്രം പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗുണകരവുമാണെന്ന വിധത്തില്‍ പുകമറ സൃഷ്ടിക്കുന്നത് കാപട്യത്തിന്റെ അടയാളമാണെന്നും മെത്രാപ്പോലീത്ത അന്ന് പ്രസ്താവിച്ചിരിന്നു. ഇക്കഴിഞ്ഞ ദിവസം നാന്‍സി പെലോസി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-14-14:20:44.jpg
Keywords: പെലോസി
Content: 17490
Category: 1
Sub Category:
Heading: പാക്ക് ക്രൈസ്തവര്‍ക്ക് സംവരണത്തില്‍ വിവേചനം: ഇടപെടല്‍ ആവശ്യപ്പെട്ട് മെത്രാന്‍ സമിതി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതില്‍ ഒഴിവായി കിടക്കുന്ന മുപ്പതിനായിരത്തോളം ജോലി ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റും ഇസ്ലാമാബാദ് - റാവല്‍പിണ്ടി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ജോസഫ് അര്‍ഷാദ്. ഈ വര്‍ഷത്തോടെ ഈ ഒഴിവുകള്‍ നികത്തണമെന്നു മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ഏതാണ്ട് അഞ്ചു ശതമാനത്തോളം തൊഴില്‍ ഒഴിവുകളാണ് പാക്കിസ്ഥാന്‍ നിയമമനുസരിച്ച് മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നതിന്റെ ചെറിയൊരു അംശം ജോലി ഒഴിവുകള്‍ മാത്രമാണ് ഇന്നേവരെ സര്‍ക്കാര്‍ നികത്തിയിട്ടുള്ളു. പാക്കിസ്ഥാന്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള മതന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാനായ ഷോയിബ് സുഡ്ഢില്‍ ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തുവിട്ട വിവരമനുസരിച്ച് മതന്യൂനപക്ഷങ്ങള്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള മുപ്പതിനായിരത്തോളം തൊഴില്‍ അവസരങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, വിവേചനത്തിനിരയാവുന്നവര്‍ക്കും 5% തൊഴിലുകള്‍ സംവരണം ചെയ്തിരിക്കുന്നത് മതന്യൂനപക്ഷങ്ങളെ പൊതു സമൂഹമായി ഇഴുകിചേരുന്നതിനും, അവരുടെ ജീവിത നിലവാരം ഉയരുന്നതിനും സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയ മെത്രാപ്പോലീത്ത പ്രവിശ്യാ സര്‍ക്കാരുകളില്‍ എല്ലാവരും ഈ നടപടിയെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാത്തത് ഖേദകരമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തടയുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലിനെ പാക്കിസ്ഥാന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ്‌ ഹാര്‍മണി മന്ത്രാലയവും, കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയും (സി.ഐ.ഐ) തള്ളിക്കളഞ്ഞു. ഈ നടപടിയെ അപലപിച്ചുകൊണ്ട് പാക്ക് മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) രംഗത്ത് വന്നിട്ടുണ്ട്. ബില്‍ മരവിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹൈദരാബാദ് മെത്രാനും എന്‍.സി.ജെ.പി ചെയര്‍മാനുമായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയാക്കുന്നതിനുള്ള മറയായി മതത്തെ ഉപയോഗിക്കുന്നതിന് ബില്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് ക്രൈസ്തവ നേതൃത്വം പങ്കുവെയ്ക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-14-16:06:35.jpg
Keywords: പാക്ക. ക്രൈസ്ത
Content: 17491
Category: 1
Sub Category:
Heading: വിവിധ സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ പതിനഞ്ചാമത്തെ ക്ലാസ് മറ്റന്നാള്‍ (ശനിയാഴ്ച)
Content: ക്രിസ്തു കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുവാന്‍ കത്തോലിക്ക വിശ്വാസ സത്യങ്ങള്‍ ഏറ്റവും ലളിതവും ആധികാരികവുമായ രീതിയില്‍ ആയിരങ്ങള്‍ക്ക് പകര്‍ന്നുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പതിനഞ്ചാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ഒക്ടോബര്‍ 16 ശനിയാഴ്ച ) നടക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. അകത്തോലിക്ക വിഭാഗങ്ങളെ കുറിച്ച് തിരുസഭ എന്തു പഠിപ്പിക്കുന്നു, അവരോടുള്ള സഭയുടെ ബന്ധം, ഇതരമതങ്ങളെ സഭ എങ്ങനെ കാണുന്നു, സഭയ്ക്കു അവരോടുള്ള കാഴ്ചപ്പാടെന്ത് തുടങ്ങീ വിശ്വാസ ജീവിതത്തില്‍ അജ്ഞതയുള്ള വിവിധ വിഷയങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ ശനിയാഴ്ചത്തെ ക്ലാസില്‍ പങ്കുവെയ്ക്കും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-10-14-16:42:08.jpg
Keywords: വത്തിക്കാ
Content: 17492
Category: 1
Sub Category:
Heading: വിവിധ സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ പതിനഞ്ചാമത്തെ ക്ലാസ് മറ്റന്നാള്‍
Content: ക്രിസ്തു കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുവാന്‍ കത്തോലിക്ക വിശ്വാസ സത്യങ്ങള്‍ ഏറ്റവും ലളിതവും ആധികാരികവുമായ രീതിയില്‍ ആയിരങ്ങള്‍ക്ക് പകര്‍ന്നുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പതിനഞ്ചാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ഒക്ടോബര്‍ 16 ശനിയാഴ്ച ) നടക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. അകത്തോലിക്ക വിഭാഗങ്ങളെ കുറിച്ച് തിരുസഭ എന്തു പഠിപ്പിക്കുന്നു, അവരോടുള്ള സഭയുടെ ബന്ധം, ഇതരമതങ്ങളെ സഭ എങ്ങനെ കാണുന്നു, സഭയ്ക്കു അവരോടുള്ള കാഴ്ചപ്പാടെന്ത് തുടങ്ങീ വിശ്വാസ ജീവിതത്തില്‍ അജ്ഞതയുള്ള വിവിധ വിഷയങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ ശനിയാഴ്ചത്തെ ക്ലാസില്‍ പങ്കുവെയ്ക്കും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-10-14-16:50:28.jpg
Keywords: വത്തിക്കാ