category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്കയാണെന്ന് അവകാശപ്പെടാന്‍ എളുപ്പം, വിശ്വാസത്തില്‍ ജീവിക്കാനാണ് ബുദ്ധിമുട്ട്: പെലോസിയ്ക്കെതിരെ ബിഷപ്പ് സ്ട്രിക്ക്ലാൻഡ്
Contentടെക്സാസ്: താന്‍ കത്തോലിക്ക വിശ്വാസിയാണെന്ന് അവകാശപ്പെടുകയും അതേസമയം ഗര്‍ഭഛിദ്രത്തെ പിന്താങ്ങുകയും ചെയ്യുന്ന യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയ്ക്കെതിരെ വിമര്‍ശനവുമായി ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ്. കത്തോലിക്കനാണെന്ന് അവകാശപ്പെടാന്‍ എളുപ്പമാണെന്നും യേശുക്രിസ്തുവിൽ കേന്ദ്രീകരിച്ച് കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബിഷപ്പ് ട്വീറ്റ് ചെയ്തു.

Claiming to be Catholic is easy. Living the Catholic faith centered in Jesus Christ is extremely hard. As long as Nancy promotes the slaughter of the unborn she is not a member of the Catholic faith centered in Jesus. It is as simple as that, labels are cheap! Life is sacred! pic.twitter.com/U40gMMzeT1
— Bishop J. Strickland (@Bishopoftyler) October 10, 2021

ഗർഭസ്ഥശിശുവിനെ കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം നാൻസി ക്രിസ്തു കേന്ദ്രീകൃതമായ കത്തോലിക്കാ വിശ്വാസത്തിൽ അംഗമല്ലായെന്നും ജീവിതം പവിത്രമാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നാന്‍സി പെലോസിയുടെ ചിത്രം സഹിതമാണ് ബിഷപ്പിന്റെ ട്വീറ്റ്. ഗര്‍ഭഛിദ്രത്തിനെതിരെ ഏറ്റവും ശക്തമായ രീതിയില്‍ സ്വരം ഉയര്‍ത്തുന്ന ബിഷപ്പാണ് ജോസഫ് സ്ട്രിക്ക്ലാൻഡ്. നാന്‍സി പെലോസിയുടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിനെതിരെ നേരത്തെയും സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കത്തോലിക്ക വിശ്വാസത്തെ ഉദ്ധരിച്ചുകൊണ്ട് അബോര്‍ഷന് ഫെഡറല്‍ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയ നാന്‍സി പെലോസിയ്ക്കെതിരെ വിമര്‍ശനവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജെ. കോര്‍ഡിലിയോണ്‍ രംഗത്തെത്തിയിരിന്നു. നിഷ്കളങ്കരായ മനുഷ്യ ജീവനുകളുടെ കൊലപാതകത്തെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് അന്ന് ബിഷപ്പ് തുറന്നടിച്ചു. ഗര്‍ഭഛിദ്രം പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗുണകരവുമാണെന്ന വിധത്തില്‍ പുകമറ സൃഷ്ടിക്കുന്നത് കാപട്യത്തിന്റെ അടയാളമാണെന്നും മെത്രാപ്പോലീത്ത അന്ന് പ്രസ്താവിച്ചിരിന്നു. ഇക്കഴിഞ്ഞ ദിവസം നാന്‍സി പെലോസി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-14 14:19:00
Keywordsപെലോസി
Created Date2021-10-14 14:20:44