Content | റോം: 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിശുദ്ധ ജോൺപോൾ ഒന്നാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. 1978 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച മാര്‍പാപ്പയായ ജോണ്‍ പോള്‍ ഒന്നാമന്റെ മദ്ധ്യസ്ഥതയിൽ അർജന്റീനയിലെ ബ്യൂണസ് ഐരസിലെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച അത്ഭുതമാണ് പാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ നിര്‍ണ്ണായകമായത്. വിശുദ്ധരുടെ നാമകരണ തിരുസംഘ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോയും ഫ്രാൻസിസ് പാപ്പയും തമ്മിലുള്ള കൂടികാഴ്ച്ചയില്‍ ജോൺപോൾ ഒന്നാമൻ പാപ്പയടക്കം അഞ്ച് പേരെ വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരിന്നു.
1978 ൽ ആഗസ്റ്റ് 26ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോൺപോൾ ഒന്നാമൻ പാപ്പ 1978 സെപ്റ്റംബർ 28ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങൾ കൊണ്ട് 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണം ആൽബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാലഘട്ടത്തിലാണ് നാമകരണത്തിനായുള്ള രൂപതാതല പ്രവർത്തനങ്ങൾക്ക് വെനീസിലെ ബെല്ലുനോ രൂപതയിൽ നിന്ന് തുടക്കം കുറിച്ചത്. 2011 ൽ ന്യുമോണിയ ബാധിച്ച് മരിക്കുമെന്ന് വിധിയെഴുതിയ പതിനൊന്ന് വയസുള്ള പെൺകുട്ടിക്കാണ് ജോൺപോൾ ഒന്നാമൻ പാപ്പയുടെ മധ്യസ്ഥത്താല്‍ അത്ഭുത രോഗസൗഖ്യം സംഭവിച്ചത്.
മരണകിടക്കയിൽ ആയിരുന്ന ആ പെൺകുട്ടിക്ക് രോഗീലേപനം നൽകാനും, ദിവ്യകാരുണ്യം നൽകാനും ആശുപത്രി സന്ദർശിച്ച ഇടവക വികാരിയാണ്, ജോൺപോൾ ഒന്നാമൻ പാപ്പയുടെ മാധ്യസ്ഥം അപേക്ഷിക്കാൻ കുട്ടിയുടെ അമ്മയോട് പറയുകയായിരിന്നു. മരണകരമായ അവസ്ഥയില്‍ നിന്ന് കുട്ടി രോഗസൗഖ്യം പ്രാപിച്ചു. ജോൺപോൾ ഒന്നാമൻ പാപ്പയെ കൂടാതെ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ കൂടി വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാൻ പാപ്പ അനുമതി നല്കിയിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |