Contents

Displaying 17141-17150 of 25113 results.
Content: 17513
Category: 1
Sub Category:
Heading: ദുരിതങ്ങള്‍ക്കിടയിലും വിഷലിപ്ത പ്രചരണം: പഴയ പ്രളയചിത്രം ഉപയോഗിച്ച് പാലാ രൂപതയ്ക്കെതിരെ സൈബര്‍ ആക്രമണം
Content: പാലാ: രണ്ടു വര്‍ഷം പഴക്കമുള്ള പ്രളയകാലത്തെ പാലാ ബിഷപ്പ്സ് ഹൌസിന് മുന്നിലെ വെള്ളക്കെട്ടുള്ള ചിത്രം ഉപയോഗിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സംഘടിത സൈബര്‍ ആക്രമണം. നാര്‍ക്കോ ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ശക്തമായ മുന്നറിയിപ്പില്‍ രോഷം പൂണ്ടവരാണ് ചിത്രം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. മുന്‍ പ്രളയകാലത്ത് പാലായില്‍ വെള്ളം കയറിയ സമയത്ത് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ഏതാനും വൈദികരും ബിഷപ്പ് ഹൌസിന് മുന്നില്‍ വെള്ളത്തില്‍ പുറത്തേക്ക് നീങ്ങുന്ന സമയത്ത് പകര്‍ത്തിയ ചിത്രം നിരവധി തീവ്ര ചിന്താഗതിയുള്ളവരുടെ പേജുകളിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഫേസ്ബുക്ക് പേജുകളിലും കടുത്ത വിദ്വേഷമുളവാക്കുന്ന വിഷലിപ്തമായ വാക്കുകളോടെയാണ് ഷെയര്‍ ചെയ്യുന്നത്. കോട്ടയം ജില്ലയില്‍ കനത്ത മഴയും വെള്ളപ്പൊക്കം ഉണ്ടാകുവാന്‍ കാരണം ബിഷപ്പിന്റെ നാര്‍ക്കോ ജിഹാദ് ആണെന്നും ബിഷപ്പിനും നാടിനുമുള്ള ശിക്ഷയാണെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചതു ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ നോക്കികണ്ടത്. ഇത്തരം പോസ്റ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദുരിതകാലത്ത് പോലും നാടിനെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ കാവാലിയിൽ ഉരുൾപ്പൊട്ടി ഒരു കുടുംബത്തിലെ 6 പേരുടെ മരണത്തിനിടയാക്കിയ സംഭവസ്ഥലം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായ മെത്രാന്‍ മുരിക്കൻ പിതാവും വൈദികരും സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും മെത്രാന്‍മാര്‍ സന്ദര്‍ശനം നടത്തി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-10-17-18:39:11.jpg
Keywords: വര്‍ഗീയ
Content: 17514
Category: 18
Sub Category:
Heading: ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കേരളത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയായത് അത്യന്തം വേദനാജനകമാണെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും പ്രളയ ദുരിതം അനുഭവിക്കുന്നവരോടും ചേര്‍ന്നു നില്‍ക്കാനും, അടിയന്തര സഹായങ്ങള്‍ ചെയ്ത് അവരെ ആശ്വസിപ്പിക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ദുരന്തമുഖത്തേക്ക് ഓടിയെത്തി സഹായിച്ച നല്ലവരായ നാട്ടുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു. അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശങ്ക ഉളവാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നയതീരുമാനങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപപ്പെടുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അതീവ ജാഗ്രത കാണിക്കണം. പ്രകൃതി ദുരന്തങ്ങള്‍ നമ്മെ തളര്‍ത്തുകയല്ല മറിച്ച് അത്തരം സാഹചര്യങ്ങളെ ശാസ്ത്രീയ അടിത്തറയില്‍ പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2021-10-18-09:56:23.jpg
Keywords: മഴ
Content: 17515
Category: 18
Sub Category:
Heading: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം
Content: കാഞ്ഞിരപ്പള്ളി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം. നൂറോളം യുവജനങ്ങളുടെ നേതൃത്വത്തില്‍ അഞ്ചിലിപ്പ, ചെറുവള്ളി പ്രദേശങ്ങളിലെ വീടുകളിലും മഠങ്ങളിലും ആതുരാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. എബിന്‍ ചിറക്കല്‍, ഫാ. മാത്യു നിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രൂപത പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ജനറല്‍ സെക്രട്ടറി തോമാച്ചന്‍ കത്തിലാങ്കല്‍ എന്നിവര്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. യാത്രകള്‍ മുടങ്ങിയവര്‍ക്ക് താമസസൗകര്യവും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനും വീടുകള്‍ നഷ്ടപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും തുടങ്ങി നൂറോളം ആളുകള്‍ക്ക് വിവിധ മേഖലകളില്‍ സേവനം ലഭ്യമാക്കി. രൂപതയുടെ പലഭാഗങ്ങളിലായി യുവജനങ്ങളുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സും പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/India/India-2021-10-18-10:21:08.jpg
Keywords: കാഞ്ഞി
Content: 17516
Category: 1
Sub Category:
Heading: ഹെയ്തിയിൽ നിന്നും 17 മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയി
Content: പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ നിന്നും 17 മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയി. ന്യൂയോർക്ക് ടൈംസ് മാധ്യമമാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ അഞ്ചു പുരുഷന്മാരും, ഏഴ് സ്ത്രീകളും, അഞ്ചു കുട്ടികളും ഉണ്ടെന്ന് ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് വെളിപ്പെടുത്തി. ഇവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്. പ്രത്യേകമായ സാഹചര്യത്തെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നതായി സംഘടന പ്രസ്താവിച്ചു. പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടും, അവസ്ഥ വിവരിച്ചുകൊണ്ടും തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഒരാൾ വാട്സാപ്പിൽ സന്ദേശം അയച്ചതായി വാഷിംഗ്ടൺ പോസ്റ്റ് സംഭവവുമായി ബന്ധം ഉള്ള ഒരാൾ കൈമാറിയ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 400 മാവോസൊ എന്ന പ്രസ്ഥാനമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് ഹെയ്ത്തി പോലീസ് പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ മാസം ഏതാനും വൈദികരേയും, സന്യസ്തരെയും സംഘം തട്ടിക്കൊണ്ടു പോയിരുന്നു. വലിയ പ്രകൃതി ദുരന്തങ്ങളും, അക്രമസംഭവങ്ങളും ഏതാനും നാളുകളായി ഹെയ്ത്തി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രസിഡന്റ് ജോവനൽ മോയിസ് ജൂലൈ മാസം അദ്ദേഹത്തിന്റെ വസതിയിൽ കൊല്ലപ്പെട്ടത് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഓഗസ്റ്റ് മാസം 7.2 തീവ്രത ഉണ്ടായിരുന്ന ഒരു ഭൂമികുലുക്കവും രാജ്യത്ത് നാശം വിതച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയെ പറ്റി കഴിഞ്ഞ ആഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ വത്തിക്കാനും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-18-11:09:28.jpg
Keywords: ഹെയ്തി
Content: 17517
Category: 1
Sub Category:
Heading: വൈദികന്‍ എത്തിയെങ്കിലും പോലീസ് തടഞ്ഞു: ബ്രിട്ടീഷ് എംപി ഡേവിഡ് അമെസിന് അന്ത്യകൂദാശ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം
Content: എസ്സെക്സ്: കുത്തേറ്റ് മരണാസന്നനായി കിടന്നിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തിന് അന്ത്യകൂദാശ (രോഗീലേപനം) നല്‍കുവാന്‍ പോയ കത്തോലിക്ക വൈദികനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നു വിവാദം പുകയുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുകയും ചെയ്ത ബ്രിട്ടീഷ് എംപി ഡേവിഡ് അമെസാണ് പോലീസിന്റെ ഇടപെടല്‍ മൂലം അന്ത്യകൂദാശ സ്വീകരിക്കാന്‍ കഴിയാതെ മരണമടയേണ്ടി വന്നത്. വൈദികനെ തടഞ്ഞതിന്റെ കാരണം ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല. സര്‍ ഡേവിഡ് അമെസ് കത്തിക്കുത്തേറ്റ് മരണാസന്നനായി കിടക്കുകയാണെന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്ത്യ കൂദാശ നല്‍കുന്നതിനായി സംഭവസ്ഥലത്ത് പോയ ഫാ. ജെഫ്രി വൂള്‍നോഫിനേയാണ് പോലീസ് തടഞ്ഞതെന്നു ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ നടപടി ബ്രിട്ടീഷ് കത്തോലിക്കര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12:05 ഓടെ, എസ്സെക്സിലെ ലീ-ഓണ്‍-സീയിലെ ബെല്‍ഫെയേഴ്സ് മെത്തഡിസ്റ്റ് ദേവാലയത്തില്‍ തന്റെ സമ്മതിദായകരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരുന്ന സര്‍ അമെസിനെ ഒരു യുവാവ് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരിന്നു. രക്ഷപ്പെടുത്തുവാന്‍ മെഡിക്കല്‍ വിദഗ്ദര്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്നു 2:39-ഓടെ അദ്ദേഹം മരണപ്പെട്ടതായി പ്രഖ്യാപിച്ചു. ദൈവവിശ്വാസിയായ എം.പിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ അനുവദിക്കണമെന്ന ഫാ. ജെഫ്രിയുടെ അപേക്ഷ കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രവേശിക്കുവാന്‍ അനുവദിക്കില്ല എന്ന്‍ പറഞ്ഞാണ് പോലീസ് തടഞ്ഞതെന്നു റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം മരിച്ചുകൊണ്ടിരിക്കുകയാണ്, അന്ത്യകൂദാശ നല്‍കുവാന്‍ തന്നെ അനുവദിക്കണമെന്ന് താന്‍ അപേക്ഷിച്ചെങ്കിലും, വയര്‍ലസിലൂടെ മറ്റ് പോലീസ് കാരോട് അന്വേഷിച്ച ശേഷം വൈദികനെ സംഭവസ്ഥലത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നുവെന്ന് വൈദികന്‍ വെളിപ്പെടുത്തി. തനിക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, പരിശുദ്ധ കന്യകാമാതാവ് പോകുമെന്ന് പറഞ്ഞ ഫാ. ജെഫ്രി, സര്‍ ഡേവിഡ് അമേസിന് വേണ്ടി ഒരു പൊതു ജപമാല സംഘടിപ്പിക്കുവാനും പദ്ധതിയിട്ടിരിക്കുകയാണ്. അതേസമയം നിരവധി പേരാണ് എസ്സെക്സ് പോലീസിനോട് വിശദീകരണം ചോദിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്. വാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്നും എസ്സെക്സ് പോലീസ് ഇതിനു പൂര്‍ണ്ണ വിശദീകരണം നല്‍കണമെന്നും എഴുത്തുകാരനായ ടിം സ്റ്റാന്‍ലി ട്വീറ്റ് ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-18-13:53:41.jpg
Keywords: കത്തോ
Content: 17518
Category: 1
Sub Category:
Heading: അമുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷമുളവാക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നു: സൗദി മാറ്റത്തിന്റെ പാതയിലെന്ന് സൂചന
Content: റിയാദ്: ഒരു കാലത്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചിരുന്ന സൗദി അറേബ്യയിലെ പാഠപുസ്തകങ്ങളും, പാഠ്യപദ്ധതിയും മാറ്റത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം പ്രചരിപ്പിക്കുവാനും, മുസ്ലീങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കുവാനും, അക്രമപരമായ ജിഹാദിനേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന പാഠപുസ്തകങ്ങളില്‍ നിന്നും പാഠ്യപദ്ധതിയില്‍ നിന്നും ജിഹാദിനെ കുറിച്ച് പറയുന്ന ഒരു മുഴുവന്‍ യൂണിറ്റ് തന്നെ നീക്കം ചെയ്തുവെന്നാണ് സ്കൂളുകളിലെ സൗഹാര്‍ദ്ദപരവും, മതസഹിഷ്ണുതാപരമായ അന്തരീക്ഷത്തേയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഇംപാക്റ്റ്‌-എസ്ഇ’ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘടനയുടെ കഴിഞ്ഞ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്ന കുറ്റകരവും, പ്രശ്നകരവുമായ മുഴുവന്‍ ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ഏതാണ്ട് ഇരുപത്തിയെട്ടോളം അധ്യായങ്ങളാണ് 2021-ലെ പാഠ്യപദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യുകയോ, ഭേദഗതി വരുത്തുകയോ ചെയ്തിരിക്കുന്നത്. അവിശ്വാസികളും ശത്രുക്കളുമായ ക്രിസ്ത്യാനികളോടും, യഹൂദരോടും സൗഹാര്‍ദ്ദം പുലര്‍ത്തരുതെന്നും, ക്രിസ്ത്യാനികളെ അപലപിക്കുകയും, അക്രമാസക്തമായ ജിഹാദ് പ്രോത്സാഹിപ്പിക്കുകയും യഹൂദര്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന പാഠഭാഗങ്ങളാണ് പ്രധാനമായും നീക്കം ചെയ്തിരിക്കുന്നത്. അതേസമയം ലിംഗഭേദം പോലെയുള്ള പ്രശ്നങ്ങളില്‍ നിന്നും സൗദിയിലെ പാഠപുസ്തകങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും മോചിതമായിട്ടില്ലെന്നു പരാമര്‍ശമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും, ഈ മാറ്റങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനവും, വിവേചനവും പരിഹരിക്കുവാന്‍ ഒരു പരിധിവരെയെങ്കിലും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-18-15:42:59.jpg
Keywords: സൗദി
Content: 17519
Category: 12
Sub Category:
Heading: നേർച്ചകൾ നിറവേറ്റാതിരുന്നാൽ പ്രശ്നമുണ്ടോ?
Content: നേർച്ചയെന്നുപറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന ഒരു വാഗ്ദാനമാണ്. വാഗ്ദാന ലംഘനം ആരോടാണെങ്കിലും ശരിയായ പ്രവൃത്തിയല്ല. അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കിൽ വളരെ ഗൗരവപൂർവം പരിഗണി ക്കേണ്ട കാര്യമാണ്. നേർച്ച നിറവേറ്റുക എന്നത് വാഗ്ദാനം ചെയ്ത വ്യക്തിയുടെ വലിയ ഉത്തര വാദിത്വമാണ്. ഏതെങ്കിലും കാരണത്താൽ ഏറ്റെടുത്ത നേർച്ച നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്നു കരുതുക. ഉദാഹരണമായി, ഒരുവലിയ തുക നേർച്ചയായി നല്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ കൈവശം പണമില്ല. പലരോടും ചോദിച്ചു. പക്ഷേ ആരും തരാൻ തയ്യാറല്ല; അതുപോലെ, വേളാങ്കണ്ണി മാതാവിന് ഒരുപവന്റെ മാല നേർച്ചയായി നല്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ അത് വാങ്ങാനുള്ള പണമില്ല. ഇപ്രകാരം ഏതെങ്കിലും കാരണത്താൽ നേർച്ച നിറവേറ്റാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേർച്ചക്കു പകരം ആ വ്യക്തിക്കു സാഹചര്യാധിഷ്ഠിതമായി ചെയ്യാൻ സാധ്യമായ മറ്റൊരു നേർച്ചയാക്കി അതിനെ മാറ്റാൻ സാധിക്കും. ഏതായാലും, ദൈവത്തോട് ഒരു വാഗ്ദാനം ചെയ്താൽ ആ വാഗ്ദാനം നിറവേറ്റാനുള്ള ധാർമ്മിക ഉത്തരവാദിത്വം വാഗ്ദാനം ചെയ്തയാളിനുണ്ട്.
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-10-18-16:08:07.jpg
Keywords: നേര്‍ച്ച
Content: 17520
Category: 1
Sub Category:
Heading: മെത്രാന്മാർ തങ്ങളുടെ അജഗണത്തിന് ഒപ്പമായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മെത്രാന്മാർ അജഗണത്തിൽ നിന്നാണ് അജപാലകരായി എടുക്കപ്പെട്ടതെന്നും മെത്രാന്മാർ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ രണ്ടു പുതിയ മെത്രാന്മാരെ അഭിഷേകം ചെയ്തു കൊണ്ട് നടത്തിയ വചന പ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ഒരു മെത്രാന്റെ പ്രധാന ദൗത്യം പ്രാർത്ഥനയിൽ ദൈവത്തോടു ചേർന്നിരിക്കുകയാണെന്നും സഭയുടെ സജീവ പാരമ്പര്യത്തിൽ മെത്രാന്മാരുടെ ഇടതടവില്ലാത്ത പിൻതുടർച്ചയിലൂടെ, പ്രാഥമീകവും സജീവവുമായ ഈ ശുശ്രൂഷ സംരക്ഷിക്കപ്പെടുകയും രക്ഷകന്റെ പ്രവർത്തനം ഇന്നും തുടരുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥന കൂടാതെ മെത്രാന്മാരുടെ രണ്ടാമത്തെ ദൌത്യം മറ്റ് മെത്രാന്മാരുമായി സാമീപ്യത്തിലായിരിക്കുക എന്നതാണ്. അവരുടെ മൂന്നാമത്തെ ദൗത്യം 'വൈദീകർ മെത്രാന്മാരുടെ ഏറ്റവും അടുത്ത അയൽക്കാരാണെന്ന് മറക്കരുത്' എന്ന് പറഞ്ഞ പാപ്പ ഒരു പിതാവിനെ പോലെ തങ്ങളുടെ വൈദീകർക്ക് അവർ ലഭ്യരായിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മെത്രാന്മാർ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണം. ആട്ടിൻ കൂട്ടത്തിൽ നിന്നാണ് അവർ അജപാലകരായി എടുക്കപ്പെട്ടത്. മെത്രാന്മാരായി അഭിഷിക്തരായ നവമെത്രാന്മാർ ഈ സാമീപ്യത്തിന്റെ പാതയിൽ വളരാൻ പാപ്പാ പ്രാർത്ഥിച്ചു. എപ്പോഴും സമീപസ്ഥനായിരിക്കുന്ന ദൈവത്തെ അനുകരിക്കാൻ ഉപദേശിച്ചുകൊണ്ടു പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-18-21:30:51.jpg
Keywords: പാപ്പ
Content: 17521
Category: 18
Sub Category:
Heading: ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയ 'വചനവിളക്ക്‌' പ്രകാശനം ചെയ്തു
Content: കാക്കനാട്: സീറോമലബാർ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയ “വചനവിളക്ക്‌” എന്ന ഗ്രന്ഥം കാക്കനാട്‌ മൗണ്ട്‌ സെന്റ് തോമസിൽ വച്ചു സീറോമലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടിനു നൽകി പ്രകാശനം ചെയ്തു. വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യവും ക്രൈസ്തവവിശ്വാസത്തെ ശരിയായ രീതിയിൽ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പ്രസ്താവിച്ചു. 2021 ജനുവരി മാസത്തിലെ സീറോമലബാർ സിനഡിന്റെ തീരുമാനം അനുസരിച്ച്‌ പ്രസിദ്ധീകരിച്ച ആരാധനക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ “വചനവിളക്ക്‌” എന്ന വിശുദ്ധ ​ഗ്രന്ഥപ്രഘോഷണസഹായി, ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്‌. പ്രമുഖ ആരാധനക്രമ, ബൈബിൾ പണ്ഡിതരാണ്‌ ഇതിന്റെ രചനയിൽ സഹകാരികളായിരിക്കുന്നത്‌. സീറോമലബാർ സഭയിലെ പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടർ അനുസരിച്ചുള്ള ഒമ്പതു കാലങ്ങളിലെയും വായനകളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ്‌ ഈ ​ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിൻബലത്തോടും അജപാലന ആഭിമുഖ്യത്തോടുംകൂടെയാണ്‌ വിശുദ്ധഗ്രന്ഥവായനകളുടെ വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്‌. സീറോമലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ്‌ പിട്ടാപ്പിള്ളിൽ, ഫാ. തോമസ്‌ ആദോപ്പിള്ളിൽ, ഫാ. തോമസ്‌ മേൽവെട്ടം, ഓഫീസ്‌ സെക്രട്ടറി സി. നിർമൽ എം.എസ്‌.ജെ., തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. പ്രസ്തുത പുസ്തകത്തിന്റെ കോപ്പികൾ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ ലഭ്യമാണ്‌. ഫോൺ: 9446477924.
Image: /content_image/India/India-2021-10-19-09:29:06.jpg
Keywords: ആരാധന
Content: 17522
Category: 18
Sub Category:
Heading: ഊന്നുകൽ പ്രദേശത്തെ ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം: പ്രത്യേകസംഘം അന്വേഷിക്കും
Content: ഊന്നുകൽ: തുടര്‍ച്ചയായ ആക്രമണം ഉണ്ടായ ഊന്നുകൽ പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾ എറണാകുളം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് സന്ദർശിച്ചു. ഊന്നുകൽ സ്റ്റേഷനിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു സന്ദർശനം. ആക്രമണമുണ്ടായ അംബികാപുരം സെന്റ് മേരീസ് പള്ളി, ഊന്നുകൽ കപ്പേള, നെല്ലിമറ്റം പുലിയൻപാറ പള്ളി എന്നിവിടങ്ങളിലാണ് ജില്ലാ പോലീസ് മേധാവി സന്ദർശനം നടത്തിയത്. കവളങ്ങാട് പഞ്ചായത്തിലെ ക്രൈസ്തവ ആരാധനലയങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. അംബികാപുരം സെന്റ് മേരീസ് പള്ളിയിലെ തിരുസ്വരൂപത്തിനു നേരെയാണ് അവസാനമായി ആക്രമണം ഉണ്ടായത്. ഈ പള്ളിയിലെ കന്യാമറിയത്തിന്റെ രൂപക്കൂട് തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഊന്നുകൽ, പുലിയൻപാറ എന്നിവിടങ്ങളിൽ തിരുരൂപങ്ങൾക്കു നേരെ ദിവസങ്ങളുടെ ഇടവേളകള്‍ക്കിടെ ആക്രമണം നടന്നിരിന്നു. ആക്രമണത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിന്നു. ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തില്‍ സന്ദർശനം നടത്തിയത്. ഊന്നുകൽ വെള്ളാമക്കുത്തിലെ വിശുദ്ധ അന്തോണീസിന്റെ തകർന്ന രൂപക്കൂടും നെല്ലിമറ്റം പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പരിസരത്തും അദ്ദേഹമെത്തി പരിശോധന നടത്തി. പുലിയന്‍പാറയിലെ മാതാവിന്റെ തിരുസ്വരൂപം കൃഷി സ്ഥലത്തു വലിച്ചെറിഞ്ഞ നിലയിലായിരിന്നു. മൂന്നു സംഭവങ്ങളെക്കുറിച്ചും മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വഷിക്കുമെന്നും കൂടുതൽ പറയാറായിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-19-10:05:32.jpg
Keywords: ആക്രമ