category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം
Contentകാഞ്ഞിരപ്പള്ളി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം. നൂറോളം യുവജനങ്ങളുടെ നേതൃത്വത്തില്‍ അഞ്ചിലിപ്പ, ചെറുവള്ളി പ്രദേശങ്ങളിലെ വീടുകളിലും മഠങ്ങളിലും ആതുരാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. എബിന്‍ ചിറക്കല്‍, ഫാ. മാത്യു നിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രൂപത പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ജനറല്‍ സെക്രട്ടറി തോമാച്ചന്‍ കത്തിലാങ്കല്‍ എന്നിവര്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. യാത്രകള്‍ മുടങ്ങിയവര്‍ക്ക് താമസസൗകര്യവും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനും വീടുകള്‍ നഷ്ടപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും തുടങ്ങി നൂറോളം ആളുകള്‍ക്ക് വിവിധ മേഖലകളില്‍ സേവനം ലഭ്യമാക്കി. രൂപതയുടെ പലഭാഗങ്ങളിലായി യുവജനങ്ങളുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സും പ്രവര്‍ത്തിക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-18 10:20:00
Keywordsകാഞ്ഞി
Created Date2021-10-18 10:21:08