category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അമുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷമുളവാക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നു: സൗദി മാറ്റത്തിന്റെ പാതയിലെന്ന് സൂചന
Contentറിയാദ്: ഒരു കാലത്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചിരുന്ന സൗദി അറേബ്യയിലെ പാഠപുസ്തകങ്ങളും, പാഠ്യപദ്ധതിയും മാറ്റത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം പ്രചരിപ്പിക്കുവാനും, മുസ്ലീങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കുവാനും, അക്രമപരമായ ജിഹാദിനേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന പാഠപുസ്തകങ്ങളില്‍ നിന്നും പാഠ്യപദ്ധതിയില്‍ നിന്നും ജിഹാദിനെ കുറിച്ച് പറയുന്ന ഒരു മുഴുവന്‍ യൂണിറ്റ് തന്നെ നീക്കം ചെയ്തുവെന്നാണ് സ്കൂളുകളിലെ സൗഹാര്‍ദ്ദപരവും, മതസഹിഷ്ണുതാപരമായ അന്തരീക്ഷത്തേയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഇംപാക്റ്റ്‌-എസ്ഇ’ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘടനയുടെ കഴിഞ്ഞ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്ന കുറ്റകരവും, പ്രശ്നകരവുമായ മുഴുവന്‍ ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ഏതാണ്ട് ഇരുപത്തിയെട്ടോളം അധ്യായങ്ങളാണ് 2021-ലെ പാഠ്യപദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യുകയോ, ഭേദഗതി വരുത്തുകയോ ചെയ്തിരിക്കുന്നത്. അവിശ്വാസികളും ശത്രുക്കളുമായ ക്രിസ്ത്യാനികളോടും, യഹൂദരോടും സൗഹാര്‍ദ്ദം പുലര്‍ത്തരുതെന്നും, ക്രിസ്ത്യാനികളെ അപലപിക്കുകയും, അക്രമാസക്തമായ ജിഹാദ് പ്രോത്സാഹിപ്പിക്കുകയും യഹൂദര്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന പാഠഭാഗങ്ങളാണ് പ്രധാനമായും നീക്കം ചെയ്തിരിക്കുന്നത്. അതേസമയം ലിംഗഭേദം പോലെയുള്ള പ്രശ്നങ്ങളില്‍ നിന്നും സൗദിയിലെ പാഠപുസ്തകങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും മോചിതമായിട്ടില്ലെന്നു പരാമര്‍ശമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും, ഈ മാറ്റങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനവും, വിവേചനവും പരിഹരിക്കുവാന്‍ ഒരു പരിധിവരെയെങ്കിലും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-18 15:42:00
Keywordsസൗദി
Created Date2021-10-18 15:42:59