Content | ഊന്നുകൽ: തുടര്‍ച്ചയായ ആക്രമണം ഉണ്ടായ ഊന്നുകൽ പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾ എറണാകുളം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് സന്ദർശിച്ചു. ഊന്നുകൽ സ്റ്റേഷനിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു സന്ദർശനം. ആക്രമണമുണ്ടായ അംബികാപുരം സെന്റ് മേരീസ് പള്ളി, ഊന്നുകൽ കപ്പേള, നെല്ലിമറ്റം പുലിയൻപാറ പള്ളി എന്നിവിടങ്ങളിലാണ് ജില്ലാ പോലീസ് മേധാവി സന്ദർശനം നടത്തിയത്. കവളങ്ങാട് പഞ്ചായത്തിലെ ക്രൈസ്തവ ആരാധനലയങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. അംബികാപുരം സെന്റ് മേരീസ് പള്ളിയിലെ തിരുസ്വരൂപത്തിനു നേരെയാണ് അവസാനമായി ആക്രമണം ഉണ്ടായത്. ഈ പള്ളിയിലെ കന്യാമറിയത്തിന്റെ രൂപക്കൂട് തകർക്കാനുള്ള ശ്രമമാണ് നടന്നത്.
ഊന്നുകൽ, പുലിയൻപാറ എന്നിവിടങ്ങളിൽ തിരുരൂപങ്ങൾക്കു നേരെ ദിവസങ്ങളുടെ ഇടവേളകള്‍ക്കിടെ ആക്രമണം നടന്നിരിന്നു. ആക്രമണത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിന്നു. ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തില്‍ സന്ദർശനം നടത്തിയത്. ഊന്നുകൽ വെള്ളാമക്കുത്തിലെ വിശുദ്ധ അന്തോണീസിന്റെ തകർന്ന രൂപക്കൂടും നെല്ലിമറ്റം പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പരിസരത്തും അദ്ദേഹമെത്തി പരിശോധന നടത്തി. പുലിയന്‍പാറയിലെ മാതാവിന്റെ തിരുസ്വരൂപം കൃഷി സ്ഥലത്തു വലിച്ചെറിഞ്ഞ നിലയിലായിരിന്നു. മൂന്നു സംഭവങ്ങളെക്കുറിച്ചും മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വഷിക്കുമെന്നും കൂടുതൽ പറയാറായിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|