category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദുരിതങ്ങള്‍ക്കിടയിലും വിഷലിപ്ത പ്രചരണം: പഴയ പ്രളയചിത്രം ഉപയോഗിച്ച് പാലാ രൂപതയ്ക്കെതിരെ സൈബര്‍ ആക്രമണം
Contentപാലാ: രണ്ടു വര്‍ഷം പഴക്കമുള്ള പ്രളയകാലത്തെ പാലാ ബിഷപ്പ്സ് ഹൌസിന് മുന്നിലെ വെള്ളക്കെട്ടുള്ള ചിത്രം ഉപയോഗിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സംഘടിത സൈബര്‍ ആക്രമണം. നാര്‍ക്കോ ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ശക്തമായ മുന്നറിയിപ്പില്‍ രോഷം പൂണ്ടവരാണ് ചിത്രം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. മുന്‍ പ്രളയകാലത്ത് പാലായില്‍ വെള്ളം കയറിയ സമയത്ത് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ഏതാനും വൈദികരും ബിഷപ്പ് ഹൌസിന് മുന്നില്‍ വെള്ളത്തില്‍ പുറത്തേക്ക് നീങ്ങുന്ന സമയത്ത് പകര്‍ത്തിയ ചിത്രം നിരവധി തീവ്ര ചിന്താഗതിയുള്ളവരുടെ പേജുകളിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഫേസ്ബുക്ക് പേജുകളിലും കടുത്ത വിദ്വേഷമുളവാക്കുന്ന വിഷലിപ്തമായ വാക്കുകളോടെയാണ് ഷെയര്‍ ചെയ്യുന്നത്. കോട്ടയം ജില്ലയില്‍ കനത്ത മഴയും വെള്ളപ്പൊക്കം ഉണ്ടാകുവാന്‍ കാരണം ബിഷപ്പിന്റെ നാര്‍ക്കോ ജിഹാദ് ആണെന്നും ബിഷപ്പിനും നാടിനുമുള്ള ശിക്ഷയാണെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചതു ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ നോക്കികണ്ടത്. ഇത്തരം പോസ്റ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദുരിതകാലത്ത് പോലും നാടിനെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ കാവാലിയിൽ ഉരുൾപ്പൊട്ടി ഒരു കുടുംബത്തിലെ 6 പേരുടെ മരണത്തിനിടയാക്കിയ സംഭവസ്ഥലം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായ മെത്രാന്‍ മുരിക്കൻ പിതാവും വൈദികരും സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും മെത്രാന്‍മാര്‍ സന്ദര്‍ശനം നടത്തി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-17 18:38:00
Keywordsവര്‍ഗീയ
Created Date2021-10-17 18:39:11