category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെത്രാന്മാർ തങ്ങളുടെ അജഗണത്തിന് ഒപ്പമായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: മെത്രാന്മാർ അജഗണത്തിൽ നിന്നാണ് അജപാലകരായി എടുക്കപ്പെട്ടതെന്നും മെത്രാന്മാർ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ രണ്ടു പുതിയ മെത്രാന്മാരെ അഭിഷേകം ചെയ്തു കൊണ്ട് നടത്തിയ വചന പ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ഒരു മെത്രാന്റെ പ്രധാന ദൗത്യം പ്രാർത്ഥനയിൽ ദൈവത്തോടു ചേർന്നിരിക്കുകയാണെന്നും സഭയുടെ സജീവ പാരമ്പര്യത്തിൽ മെത്രാന്മാരുടെ ഇടതടവില്ലാത്ത പിൻതുടർച്ചയിലൂടെ, പ്രാഥമീകവും സജീവവുമായ ഈ ശുശ്രൂഷ സംരക്ഷിക്കപ്പെടുകയും രക്ഷകന്റെ പ്രവർത്തനം ഇന്നും തുടരുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥന കൂടാതെ മെത്രാന്മാരുടെ രണ്ടാമത്തെ ദൌത്യം മറ്റ് മെത്രാന്മാരുമായി സാമീപ്യത്തിലായിരിക്കുക എന്നതാണ്. അവരുടെ മൂന്നാമത്തെ ദൗത്യം 'വൈദീകർ മെത്രാന്മാരുടെ ഏറ്റവും അടുത്ത അയൽക്കാരാണെന്ന് മറക്കരുത്' എന്ന് പറഞ്ഞ പാപ്പ ഒരു പിതാവിനെ പോലെ തങ്ങളുടെ വൈദീകർക്ക് അവർ ലഭ്യരായിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മെത്രാന്മാർ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണം. ആട്ടിൻ കൂട്ടത്തിൽ നിന്നാണ് അവർ അജപാലകരായി എടുക്കപ്പെട്ടത്. മെത്രാന്മാരായി അഭിഷിക്തരായ നവമെത്രാന്മാർ ഈ സാമീപ്യത്തിന്റെ പാതയിൽ വളരാൻ പാപ്പാ പ്രാർത്ഥിച്ചു. എപ്പോഴും സമീപസ്ഥനായിരിക്കുന്ന ദൈവത്തെ അനുകരിക്കാൻ ഉപദേശിച്ചുകൊണ്ടു പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-18 21:28:00
Keywordsപാപ്പ
Created Date2021-10-18 21:30:51