Contents
Displaying 17101-17110 of 25113 results.
Content:
17473
Category: 24
Sub Category:
Heading: മരണം മുന്നില്‍ കണ്ടിട്ടും സഹ സന്യാസിനിയ്ക്കു വേണ്ടി വെല്ലുവിളി ഏറ്റെടുത്ത സിസ്റ്റർ ഗ്ലോറിയ
Content: അപ്രതീക്ഷിതമായാണ് ആയുധധാരികളായ ഏതാനും തീവ്രവാദികൾ ആ സന്യാസിനീ ഭവനത്തിലേക്ക് ഇരച്ചുകയറിയത്. നാലു കന്യാസ്ത്രീകൾ മാത്രമാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. ആക്രോശങ്ങൾ മുഴക്കിയും ആയുധങ്ങൾ കാട്ടിയും അവർ ആ വീടിനുള്ളിൽ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കന്യാസ്ത്രീകൾ വല്ലാതെ ഭയന്നു പോയി. സ്വീകരണ മുറിയുടെ ഒരു മൂലയിൽ പേടിച്ചരണ്ട് അവർ പരസ്പരം കെട്ടിപ്പിടിച്ചിരുന്നു. ദൈവമല്ലാതെ മറ്റാരും കേൾക്കാനില്ലെന്ന് അറിയാമായിരുന്നിട്ടും അവർ ഉച്ചത്തിൽ വാവിട്ടു കരഞ്ഞു. തൊട്ടരികെ കാത്തുനിൽക്കുന്ന മരണത്തിന്റെ ഗാഢമായ തണുപ്പ് തങ്ങളിലേക്ക് അരിച്ചുകയറുന്നത് അവരറിഞ്ഞു. "ഇവിടുത്തെ ആംബുലൻസിന്റെ ചാവി കൊണ്ടു വരൂ!" തോക്കുധാരികളിലൊരാൾ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ ചാവി കൈമാറി. "നിങ്ങളിലൊരാളെ ഞങ്ങൾ ബന്ദിയാക്കുകയാണ്." കൂട്ടത്തിൽ പ്രായം കുറഞ്ഞ കന്യാസ്ത്രീയ്ക്കു മേൽ ഭീകരരുടെ ദൃഷ്ടി പതിഞ്ഞു. അവർ ആലില പോലെ വിറച്ചു. രക്തമയം വാർന്നു മുഖം വിളറി വെളുത്തു. അപമാന ഭയവും മരണ ഭയവും കൊണ്ട് അവർ ബോധരഹിതയായി വീണുപോകുമെന്നായി. അപ്പോഴാണ് സിസ്റ്റർ ഗ്ലോറിയാ സ്വമേധയാ മുന്നോട്ടു വന്നത്. "കഴിയുമെങ്കിൽ അവൾക്കു പകരം എന്നെ കൊണ്ടു പൊയ്ക്കൊള്ളൂ." മറ്റു സന്യാസിനിമാർ വിശ്വാസം വരാതെ അവരെ മിഴിച്ചു നോക്കി. ദൈവമേ ഇവരിതെന്തു ഭാവിച്ചാണ്! തീവ്രവാദികൾക്കൊപ്പം പോവുകയെന്നാൽ അതു മരണത്തിലേക്കു തന്നെയുള്ള പോക്കാണ്! സിസ്റ്റർ ഗ്ലോറിയാ സ്വയം അതേറ്റെടുക്കുവാൻ സന്നദ്ധയായിരിക്കുന്നു. നാസി കോൺസൻട്രേഷൻ ക്യാമ്പിൽ സഹതടവുകാരിലൊരാളുടെ മോചനത്തിനായി മരണത്തിലേക്കു സ്വയം നടന്നു പോയ മാക്സിമില്യൻ കോൾബേ എന്ന പുരോഹിതനെ അവരോർത്തിട്ടുണ്ടാവും. തീവ്രവാദികൾ മറുത്തൊന്നും പറഞ്ഞില്ല. ആംബുലൻസിൽ സിസ്റ്റർ ഗ്ലോറിയായെ കയറ്റി അവർ പാഞ്ഞു പോയി. പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മറ്റൊരിടത്ത് ആംബുലൻസ് കണ്ടെത്തി. ഭീകരരെക്കുറിച്ചോ സിസ്റ്റർ ഗ്ലോറിയായെക്കുറിച്ചോ പിന്നീടു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. സഭയുടേയും സർക്കാരിന്റേയും നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, സഹ സന്യാസിനിമാരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾക്കൊടുവിൽ നാലു വർഷവും എട്ടു മാസവും കഴിഞ്ഞപ്പോൾ തീവ്രവാദികളുടെ പിടിയിൽ നിന്നും സിസ്റ്റർ ഗ്ലോറിയാ മോചിപ്പിക്കപ്പെട്ടു. നാലര വർഷം നീണ്ട ബന്ധനം അവരെ ശാരീരികമായും മാനസികമായും വല്ലാതെ ദുർബ്ബലയാക്കിക്കളഞ്ഞു! ഇതൊരു സാങ്കൽപ്പിക കഥയല്ല! യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരണമാണ്. ഫ്രാൻസിസ്കൻ സഭാംഗമായ കൊളംബിയൻ സന്യാസിനി, സിസ്റ്റർ ഗ്ലോറിയ സെസിലിയാ നർവായിസിനെ 2017 ഫെബ്രുവരിയിലാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനം ബാമക്കോയിൽ നിന്ന് 250 മൈൽ ദൂരെയുള്ള കൗട്ടിയാലയിൽ മിഷനറിയായിരുന്നു അവർ. സംഭവത്തിന് ഏതാനും നാളുകൾക്കു ശേഷം 2017 ൽ തന്നെ അൽഖ്വയിദ പുറത്തുവിട്ട ഒരു വീഡിയോയിൽ വിദേശികളായ മറ്റു ബന്ദികൾക്കൊപ്പം സിസ്റ്റർ ഗ്ലോറിയാ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. 2021 മാർച്ചിൽ സിസ്റ്റർ ഗ്ലോറിയായുടെ ഒരു കത്ത് സഹോദരനു ലഭിച്ചതോടെയാണ് സിസ്റ്റർ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചത്. വിമോചന ശ്രമങ്ങൾക്ക് അതു കൂടുതൽ ഊർജ്ജം പകർന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് 2021 ഒക്ടോബർ 9 നാണ് സിസ്റ്റർ ഗ്ലോറിയ മോചിതയായ വിവരം ഔദ്യോഗികമായി പുറത്തു വന്നത്! ഇക്കഴിഞ്ഞ ഒക്ടോബർ 10 ന് സിസ്റ്റർ ഗ്ലോറിയ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായെ കണ്ട് സന്തോഷവും നന്ദിയുമറിയിച്ചു. ദിവസവും കേൾക്കുന്ന അനേകം ദുരന്ത വർത്തമാനങ്ങൾക്കിടയിൽ നിന്ന് സിസ്റ്റർ ഗ്ലോറിയയെ ഓർത്തെടുക്കാൻ ഒരു കാരണമുണ്ട്. 'അവൾക്കു പകരം എന്നെ കൊണ്ടുപൊയ്ക്കൊള്ളൂ' എന്നൊരു നിലപാടെടുത്ത്, കൂട്ടത്തിലൊരു സഹോദരിക്കു വേണ്ടി ജീവൻ പോലും ബലികഴിക്കാൻ തയ്യാറായ ആ ധീരതയും ത്യാഗവും സ്നേഹവുമുണ്ടല്ലോ- അതത്ര ചെറിയൊരു കാര്യമായി തോന്നുന്നില്ല. പ്രിയ സഹോദരീ, ക്രിസ്തുവിനു വേണ്ടിയോ സഹോദരർക്കു വേണ്ടിയോ മരിക്കാൻ പോയിട്ട്, കാലിലൊരു മുള്ളു കൊള്ളാൻ പോലും മനസ്സില്ലാത്തവരുടെ മധ്യത്തിൽ നിങ്ങളൊരപവാദമായതിൽ അഭിമാനമുണ്ട്! ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു! ആദരവോടെ കരങ്ങൾ കൂപ്പുന്നു!
Image: /content_image/SocialMedia/SocialMedia-2021-10-12-20:01:16.jpg
Keywords: ഗ്ലോറിയ

17474
Category: 1
Sub Category:
Heading: ഈജിപ്തില്‍ ക്രൈസ്തവ ആരാധനാലയങ്ങളോട് വിവേചനം തുടരുന്നു: ആരോപണവുമായി ഐസിസി
Content: കെയ്റോ: ഇസ്ലാമിക രാഷ്ട്രമായ ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണവും അംഗീകാരവുമായി ബന്ധപ്പെട്ട് 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാസ്സാക്കിയ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ മെല്ലെപ്പോക്കില്‍. ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 ഓഗസ്റ്റ് 30നാണ് നിലവില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം നല്‍കുക, ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമം പാസാക്കിയത്. ഇടക്കാലത്ത് നിയമനടപടികളില്‍ പുരോഗതി ഉണ്ടായെങ്കിലും ഔദ്യോഗികവും നിയമപരവുമായ അനുമതിയോടെ പുതിയ ദേവാലയങ്ങളൊന്നും ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നു ‘ഐ.സി.സി’ ചൂണ്ടിക്കാട്ടി. നിയമപരമായ അംഗീകാരത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ദേവാലയങ്ങളില്‍ 35 ശതമാനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതുവരെ എത്ര പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഔദ്യോഗികവും നിയമപരവുമായ അനുമതി നല്‍കി എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന്‍ ‘ഈജിപ്ഷ്യന്‍ ഇനീഷ്യേറ്റീവ് ഫോര്‍ പേഴ്സണല്‍ റൈറ്റ്സ്’ (ഇ.ഐ.പി.ആര്‍) പറയുന്നു. 2016-ലെ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം പുതിയ ദേവാലയ നിര്‍മ്മാണത്തിന് ഔദ്യോഗികമായി ഒരു അനുമതിയും നല്‍കിയിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാക്കാല്‍ അനുമതി നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗരങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേവാലയങ്ങളാകട്ടെ 2016-ലെ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. നിലവിലെ ദേവാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും മന്ദഗതിയില്‍ ആയിരിക്കുകയാണ്. പുതിയ നിയമവുമായി ബന്ധപ്പെട്ട കമ്മിറ്റി പുറത്തുവിട്ട തീരുമാനങ്ങളിലൂടെ 1958 ദേവാലയ കെട്ടിടങ്ങള്‍ക്കാണ് ഇതുവരെ പ്രാഥമിക അംഗീകാരം ലഭിച്ചിരിക്കുന്നത്. അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ദേവാലയങ്ങളുടെ എണ്ണം (5,540) നോക്കുമ്പോള്‍ സംഖ്യ വളരെ നിസ്സാരമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അനുമതി ലഭിച്ചവക്കാകട്ടേ ഉപാധികളോടെയാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും ഇ.ഐ.പി.ആര്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ നിഷ്ക്രിയത്വം കാരണം ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നും പരാമര്‍ശമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-12-21:31:24.jpg
Keywords: ഈജി

17475
Category: 1
Sub Category:
Heading: യുപിയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ക്കു നേരെ ബജ്രംഗ്ദളിന്റെ അക്രമം
Content: വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ ബജ്രംഗ്ദളിന്റേ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ ക്രൈസ്തവര്‍ അവഹേളിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ലക്നൌവില്‍ നിന്നും 315 കിലോമീറ്റര്‍ അകലെയുള്ള മാവു ജില്ലയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏതാണ്ട് അമ്പതോളം ക്രിസ്ത്യാനികള്‍ തീവ്രഹിന്ദുത്വവാദി സംഘടനകളായ ബജ്രംഗ്ദളിന്റേയും, ഹിന്ദു യുവവാഹിനിയുടേയും അപമാനത്തിനിരയായി. പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ മതപരിവര്‍ത്തനം ആരോപിച്ചു ക്രിസ്ത്യാനികളെ അവഹേളിക്കുകയും വചനപ്രഘോഷകനും, 3 സ്ത്രീകളും ഉള്‍പ്പെടെ 7 പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കുവാന്‍ ജാർഖണ്ഡിലേക്ക് പോകുവാനായി വാരണാസിയിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോയ ഉര്‍സുലിന്‍ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്നി മിഞ്ചിനേയും അവരെ അനുഗമിച്ച സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്റോയും ഹിന്ദുത്വവാദികളുടെ അതിക്രമത്തിന് ഇരയായി. ബസ് ഡ്രൈവറെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ ഇവരും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ അംഗങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയെന്ന്‍ ‘മാറ്റേഴ്സ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളല്ലെന്ന് ക്രിസ്ത്യന്‍ നേതാവായ വിജേന്ദ്ര രാജ്ബാര്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തി. ഉച്ചക്ക് 12.30 ഓടെ സ്റ്റേഷനില്‍ കൊണ്ടുപോയവരെ ഉന്നതതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നു രാത്രി 6 മണിയോടെയാണ് മോചിപ്പിച്ചത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും താനിനിയും മോചിതയായിട്ടില്ലെന്നു മിര്‍പുര്‍ കാത്തലിക് മിഷനില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മോണ്ടെയ്റോ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന ‘അലയന്‍സ് ഡെമോക്രാറ്റിക് ഫ്രീഡം’ എന്ന ക്രൈസ്തവ സംഘടനയുടെ പ്രതിനിധിയായ പാറ്റ്സി ഡേവിഡ് മാറ്റേഴ്സ് ഇന്ത്യയോട് പ്രതികരിച്ചു. 2017 മുതല്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ജില്ലകളിലുമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട 374 കേസുകളാണ് ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് നിയമസഭ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. പോലീസിന്റെ നിഷ്ക്രിയത്വവും, അക്രമികളെ സഹായിക്കുന്ന സമീപനവും ഹിന്ദുത്വവാദികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ടെന്ന്‍ പാറ്റ്സി ഡേവിഡ് പറഞ്ഞു. ആഗോള ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളെ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-13-10:21:53.jpg
Keywords: ഹിന്ദുത്വ, തീവ്ര

17476
Category: 18
Sub Category:
Heading: ക്ലേശങ്ങളുടെ ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ പ്രത്യാശയുടെ തിളക്കം പകരുന്ന മാണിക്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: ഭരണങ്ങാനം: രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ നമ്മുടെ മനസിന്റെ കണ്ണുകള്‍ക്ക് പ്രത്യാശയുടെ തിളക്കം പകരുന്ന മാണിക്യമാണെന്നും ആ വിശുദ്ധ ജീവിതം ഇന്നത്തെ ലോകത്തിനുള്ള വഴിവെളിച്ചമാണെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. ലോകത്തെ സ്‌നേഹിച്ച് ലോകത്തിന്റെ സ്വന്തമാകാതെയും ദൈവത്തെ സ്‌നേഹിച്ച് ദൈവത്തിന്റെ സ്വന്തമായി തീരാനുമാണ് അല്‍ഫോന്‍സാമ്മ ശ്രമിച്ചതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
Image: /content_image/India/India-2021-10-13-12:21:06.jpg
Keywords: കല്ലറ

17477
Category: 1
Sub Category:
Heading: നൈജീരിയയില്‍ മൂന്നു സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിലെ കടുണ സംസ്ഥാനത്തുള്ള ക്രൈസ്റ്റ് ദി കിംഗ് മേജർ സെമിനാരിയിൽ നിന്നും മൂന്നു സെമിനാരി വിദ്യാർത്ഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അപ്പസ്തോൽസ് ഓഫ് ഡിവൈൻ ചാരിറ്റി, ലിറ്റിൽ സൺസ് ഓഫ് ദി യൂക്കാരിസ്റ്റ് കോൺഗ്രിഗേഷൻ എന്നീ കോൺഗ്രിഗേഷനുകളിലെ നാലാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥികളെയാണ് ചാപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം നൂറ്റിഅന്‍പതോളം വിദ്യാർത്ഥികൾ സെമിനാരിയിൽ ഉണ്ടായിരുന്നു. സായുധരുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വിദ്യാർഥികളുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് സെമിനാരിയുടെ മേൽനോട്ട ചുമതലയുള്ള കഫൻഞ്ചാൻ രൂപതയുടെ ചാൻസിലർ ഫാ. ഇമ്മാനുവൽ ഒകോളോ പറഞ്ഞു. നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇവരെ തിരിച്ചു നൽകാൻ തട്ടിക്കൊണ്ടുപോയവരോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് ഹേയിൻ ജെൽഡേർൺ പറഞ്ഞു. സെമിനാരി വിദ്യാർത്ഥികൾക്ക് ഉപദ്രവമൊന്നും ഏൽക്കാതെ തിരികെ മടങ്ങാനുള്ള സാഹചര്യം ലഭിക്കുന്നതിനുവേണ്ടി അദ്ദേഹവും വിശ്വാസി സമൂഹത്തോട് പ്രാർത്ഥനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ജീവന് സുരക്ഷ നൽകണമെന്ന് തോമസ് ഹേയിൻ ജെൽഡേർൺ നൈജീരിയന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു. 2020 ജനുവരി എട്ടാം തീയതി തീയതി കടുണ സംസ്ഥാനത്തെ തന്നെ ഗുഡ്ഷെപ്പേർഡ് സെമിനാരിയിൽ നിന്ന് നാല് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയിരുന്നു. മൂന്നു പേരെ പിന്നീട് വിട്ടയച്ചുവെങ്കിലും 18 വയസ്സ് പ്രായമുണ്ടായിരുന്ന മൈക്കിൾ എന്നാഡി എന്ന സെമിനാരി വിദ്യാർത്ഥിയെ അവർ കൊലപ്പെടുത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-13-12:39:10.jpg
Keywords: നൈജീ

17478
Category: 9
Sub Category:
Heading: "താബോർ": മഹാമാരിയെ മറികടന്ന് യേശുവിൽ ഉണരാൻ ജീവിത നവീകരണ ധ്യാനം നവംബർ 19 മുതൽ 21 വരെ
Content: മാനുഷിക ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും യേശുവിൽ അതിജീവിച്ചുകൊണ്ട് കുടുംബ ജീവിത നവീകരണം ലക്ഷ്യമിട്ട് സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നവംബർ 19 മുതൽ 21 വരെ (വെള്ളി ,ശനി , ഞായർ ) വെയിൽസിലെ കെഫെൻലി പാർക്കിൽ നടക്കുന്നു. മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ മറികടന്ന് വീണ്ടും താമസിച്ചുള്ള ധ്യാനങ്ങൾക്ക് സെഹിയോൻ യുകെ തുടക്കമിടുന്ന ഈ ശുശ്രൂഷയിൽ കുട്ടികൾക്കും പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും .https://www.sehionuk.org/register/ എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രെജിസ്റ്റർ ചെയ്യാവുന്നതാണ്. വി. കുർബാന , വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,രോഗശാന്തി ശുശ്രൂഷ , കുമ്പസാരം , സ്പിരിച്ച്വൽ ഷെയറിങ് എന്നീ അനുഹ്രഹീത ശുശ്രൂഷകൾ ഉൾപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സെഹിയോൻ യുകെ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
Image: /content_image/Events/Events-2021-10-13-14:13:02.jpg
Keywords: മഹാമാരി

17479
Category: 9
Sub Category:
Heading: ക്രിസ്തുവിന്റെ പിന്നാലെ; കുട്ടികൾക്കായി സെഹിയോൻ യുകെ ഒരുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ഒക്ടോബർ 25 മുതൽ 28 വരെ
Content: മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിച്ചുകൊണ്ട് ക്രിസ്തുശിഷ്യരാകാൻ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ ധ്യാനങ്ങൾക്ക് സെഹിയോൻ യുകെ തുടക്കമിടുന്നു. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ഒക്ടോബർ 25 മുതൽ 28 വരെ ദിവസങ്ങളിൽ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്നു. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഏതെങ്കിലും സ്കൂൾ ഓഫ് ഇവാഞ്ചലൈസഷൻ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം . നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ 17 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. www.sehionuk.org /register എന്ന വെബ് സൈറ്റിൽ നേരിട്ട് രെജിസ്ട്രേഷൻ നടത്താവുന്നതാണ്. ☛ കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877 508926./ ജോണി 07727 669529 ☛ അഡ്രസ്സ് BETHEL HOUSE CROSS COMMON , RD , DINAS POWYS , CF 64 4YB
Image: /content_image/Events/Events-2021-10-13-14:20:22.jpg
Keywords: ക്രിസ്തു

17480
Category: 18
Sub Category:
Heading: മാര്‍ അത്തനാസിയോസിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്
Content: കൊച്ചി: എറണാകുളം പുല്ലേപ്പടി ജംഗ്ഷനു സമീപം ട്രെയിനില്‍ നിന്നു വീണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് മരണമടഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 2018 ഓഗസ്റ്റ് 24ന് പുലര്‍ച്ചെ നാലിന് എറണാകുളം അഹമ്മദാബാദ് ട്രെയിനില് നിന്നു വീണാണ് മാര്‍ അത്തനാസിയോസ് മരിച്ചത്. പുത്തന്‍കുരിശ് സ്വദേശി തോമസ് ടി. പീറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ക്കെതിരേയാണു പരാതി. എറണാകുളം നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടരന്വേഷണം നടത്താതെയാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തതെന്നും, മാര്‍ അത്തനാസിയോസ് പത്രസമ്മേളനത്തില്‍ പ്രതികള്‍ക്കെതിരേ പരാമര്‍ശം നടത്തുമോ എന്ന ഭയത്താല്‍ കൊലപ്പെടുത്തുകയായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Image: /content_image/India/India-2021-10-13-14:33:11.jpg
Keywords: മരണ

17481
Category: 1
Sub Category:
Heading: പാപ്പയുടെ തിരുകര്‍മ്മങ്ങളുടെ മേല്‍നോട്ടം മോൺ. ഡീഗോ ജിയോവന്നിയ്ക്ക്
Content: റോം: മാര്‍പാപ്പയുടെ ആരാധനാപരമായ തിരുകര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മാസ്റ്റര്‍ ഓഫ് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ് പദവിയിലേക്ക് ഇറ്റാലിയന്‍ വൈദികനായ മോൺ. ഡീഗോ ജിയോവന്നി റാവെല്ലിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ് കാര്യാലയത്തിൽ ആരാധനാ ചടങ്ങുകളുടെ സഹ അധ്യക്ഷനായി സേവനം ചെയ്തു വരികെയാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. നിലവില്‍ സ്ഥാനം വഹിച്ചുക്കൊണ്ടിരിന്ന മോണ്‍. ഗുയിദോ മരിനിയെ വടക്കന്‍ ഇറ്റലിയിലെ ടോര്‍ടോണ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചതോടെയാണ് പുതിയ നിയമനം. 1965 നവംബർ ഒന്നിന് ഇറ്റലിയിലെ ലത്സാത്തെയിലാണ് അദ്ദേഹത്തിന്റെ ജനനം. ക്രൂശിതനായ ക്രിസ്തുവിന്റെ വൈദികരുടെ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1991 ൽ തിരുപ്പട്ടം സ്വീകരിച്ചു. വെല്ലെത്രി - സേഞ്ഞി രൂപതയിൽ ചേർന്ന അദ്ദേഹം പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിപ്ലോമാ കരസ്ഥമാക്കി. 2010 ൽ പൊന്തിഫിക്കൽ അത്തനേയും ഓഫ് സെന്റ് ആൻസലമിൽ നിന്ന് ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് നേടി. 2013 മുതൽ പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിൽ തലവനായി സേവനം ചെയ്തു. പൊന്തിഫിക്കൽ സിസ്റ്റൈൻ ചാപ്പൽ ഗായക സംഘത്തിന്റെ അധ്യക്ഷ സ്ഥാനവും മോൺ. ഡീഗോ ജിയോവന്നിയ്ക്കാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-13-15:00:01.jpg
Keywords: ആരാധന

17482
Category: 14
Sub Category:
Heading: വിവിധ ക്രിസ്തീയ പാരമ്പര്യങ്ങളുള്ള 77 കുരിശുകള്‍: ശ്രദ്ധയാകര്‍ഷിച്ച് ഗ്ലാസ്ഗോ ദേവാലയം
Content: ഗ്ലാസ്ഗോ: സ്കോട്ട്ലാന്‍ഡിലെ തീരദേശ നഗരമായ ഗ്ലാസ്ഗോയിലെ സൈറ്റ്ഹില്ലിലെ സെന്റ് റോളോക്സ് ദേവാലയ ഭിത്തിയില്‍ വിവിധ ക്രിസ്തീയ പാരമ്പര്യങ്ങളുള്ള 77 കോണ്‍ക്രീറ്റ് നിര്‍മ്മിത കുരിശുകള്‍ കൊണ്ട് ശില്‍പ്പി മൈക്കേല്‍ വിസോച്ചി നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു. റവ. ജെയിന്‍ ഹോവിറ്റ് അദ്ധ്യക്ഷനായുള്ള ജൂറി ഏതാണ്ട് 45,000 പൌണ്ട് ചിലവ് വരുന്ന കലാസൃഷ്ടിക്കായി നാല്‍പ്പത്തിനാലുകാരനായ വിസോച്ചിയെ തെരഞ്ഞെടുക്കുകയായിരിന്നു. രണ്ട് വര്‍ഷത്തോളമെടുത്താണ് വിസോച്ചി പൌരസ്ത്യ, കോപ്റ്റിക്, ബൈസന്റൈന്‍, പ്രിസ്ബൈറ്റേറിയന്‍ തുടങ്ങി വിവിധ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ നിന്നു അടക്കമുള്ള കുരിശുകള്‍ നിര്‍മ്മിച്ചത്. വിശുദ്ധ ആന്‍ഡ്രൂസിന്റെ കുരിശ്, ലോണ കുരിശ്, ഐല്‍ ഓഫ് മാനിലെ മാങ്ക്സ് കുരിശ്, രണ്ടര മീറ്റര്‍ നീളമുള്ള ഹാസ്റ്റാ കുരിശ് തുടങ്ങിയവയും കലാസൃഷ്ടിയില്‍ ഉള്‍പ്പെടുന്നുണ്ട്. സെന്റ് റോളോക്സ് ദേവാലയത്തിലെ വിശ്വാസി സമൂഹത്തിന്റെ വൈവിധ്യത്തേയാണ് ഓരോ കുരിശും പ്രതിനിധാനം ചെയ്യുന്നതെന്ന് വിസോച്ചി പറഞ്ഞു. കൊസോവോ, ബോസ്നിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ സംഘര്‍ഷഭരിതമായ രാഷ്ട്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയവരുടേയും, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടേയും ആത്മീയ ഭവനമാണ് സെന്റ് റോള്ളോക്സ് ദേവാലയം. അഭയാര്‍ത്ഥികളായെത്തി ഗ്ലാസ്ഗോയില്‍ സ്ഥിര താമസമാക്കിയവര്‍ക്കിടയിലെ വിവിധ പദ്ധതികള്‍ക്ക് സെന്റ് റോളോക്സ് ദേവാലയം നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇതിനെ പ്രതിഫലിപ്പിക്കുന്നതാണ് തന്റെ സൃഷ്ടിയുടെ കാവ്യാത്മകതയെന്നും വിസോച്ചി വിവരിച്ചു. ‘റോയല്‍ സ്കോട്ടിഷ് അക്കാദമി ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ച്ച’റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് വിസോച്ചി. സമീപത്തുള്ള പാര്‍ക്കില്‍ നിന്നുപോലും കാണാവുന്ന ഈ കലാസൃഷ്ടി അധികം താമസിയാതെ തന്നെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുമെന്നാണ് ദേവാലയ നേതൃത്വത്തിന്റെ പ്രതീക്ഷ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-13-17:24:40.jpg
Keywords: കുരിശ