Content | റോം: മാര്‍പാപ്പയുടെ ആരാധനാപരമായ തിരുകര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മാസ്റ്റര്‍ ഓഫ് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ് പദവിയിലേക്ക് ഇറ്റാലിയന്‍ വൈദികനായ മോൺ. ഡീഗോ ജിയോവന്നി റാവെല്ലിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ് കാര്യാലയത്തിൽ ആരാധനാ ചടങ്ങുകളുടെ സഹ അധ്യക്ഷനായി സേവനം ചെയ്തു വരികെയാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. നിലവില്‍ സ്ഥാനം വഹിച്ചുക്കൊണ്ടിരിന്ന മോണ്‍. ഗുയിദോ മരിനിയെ വടക്കന്‍ ഇറ്റലിയിലെ ടോര്‍ടോണ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചതോടെയാണ് പുതിയ നിയമനം.
1965 നവംബർ ഒന്നിന് ഇറ്റലിയിലെ ലത്സാത്തെയിലാണ് അദ്ദേഹത്തിന്റെ ജനനം. ക്രൂശിതനായ ക്രിസ്തുവിന്റെ വൈദികരുടെ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1991 ൽ തിരുപ്പട്ടം സ്വീകരിച്ചു. വെല്ലെത്രി - സേഞ്ഞി രൂപതയിൽ ചേർന്ന അദ്ദേഹം പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിപ്ലോമാ കരസ്ഥമാക്കി. 2010 ൽ പൊന്തിഫിക്കൽ അത്തനേയും ഓഫ് സെന്റ് ആൻസലമിൽ നിന്ന് ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് നേടി. 2013 മുതൽ പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിൽ തലവനായി സേവനം ചെയ്തു. പൊന്തിഫിക്കൽ സിസ്റ്റൈൻ ചാപ്പൽ ഗായക സംഘത്തിന്റെ അധ്യക്ഷ സ്ഥാനവും മോൺ. ഡീഗോ ജിയോവന്നിയ്ക്കാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |