category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ചാവറയച്ചന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
Contentന്യൂഡല്‍ഹി: ഇന്ത്യയിലെ സാമൂഹ്യ പുരോഗതി, സാംസ്‌കാരിക ഉന്നമനം, മതസൗഹാര്‍ദം, സമാധാനം തുടങ്ങിയവയ്ക്കു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നു കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യവികസന, സംരം ഭകത്വ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡല്‍ഹിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹരിനഗറിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എംപി മുഖ്യാതിഥിയായിരുന്നു. സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തംപറന്പില്‍ അധ്യക്ഷത വഹിച്ചു. യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം സിഎംഐ വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരിയും ലോഗോ പ്രകാശനം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനും സിഎംഐ വിദ്യാഭ്യാസ മാധ്യമ ജനറല്‍ കൗണ്സിളലറുമായ ഫാ. മാര്‍ട്ടിന്‍ മല്ലത്തും നിര്‍വഹിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, എംപിമാരായ ഹൈബി ഈഡന്‍, എ. വിജയകുമാര്‍, സി.വി. ആനന്ദബോസ്, റെയില്‍വേ ബോര്‍ഡ് ഡയറക്ടര്‍ സുബു റഹ്മാന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, റവ. ഡോ. എം.ഡി തോമസ്, സിബിസിഐ സാംസ്‌കാരിക കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മരിയ ചാള്‍സ്, റവ. ഡോ. ജോസി താമരശേരി, റവ. ഡോ. മാര്‍ട്ടിന്‍ മല്ലത്ത്, ഫാ. ബിജു വടക്കേല്‍, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, റബി ഇസക്കിയേല്‍ ഐസക് മലേകര്‍, ഡോ. എ.കെ. മെര്‍ച്ചന്റ്, ഷെറെയര്‍ ഡി. വക്കീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡല്‍ഹിയിലെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സ്വാഗതവും ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ നന്ദിയും പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-10 09:09:00
Keywordsചാവറ
Created Date2021-10-10 09:09:54